Vallarpadam e news

Vallarpadam e news Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vallarpadam e news, Landmark & historical place, Kochi.

26/07/2017

വല്ലാർപാടത്തെ ചില തല നരച്ച കരണവന്മാർക്കും പകൽമാന്യന്മാർക്കും ഉള്ള യുവജനങ്ങളുടെ ഒരു തുറന്ന കത്ത്.

പ്രിയരേ,
യുവജനങ്ങൾ എവിടെങ്കിലും കൂട്ടം കൂടി നിന്ന് സംസാരിക്കുകയോ, എവിടെങ്കിലും ഇരിക്കുന്നതോ കണ്ടാൽ അവർ സാമൂഹ്യവിരുദ്ധർ ആണെന്നും ലഹരിക്ക് അടിമകൾ ആണെന്നും പറയുന്നത് കുറച്ചു നാളായി കണ്ടു വരുന്ന ഒരു പതിവ് കാഴ്ചയാണ്.
നാട്ടുകാർ ഒരാളെ വിലയിരുത്തുന്നത് അവൻ്റെ / അവളുടെ നടത്തത്തിലും, വസ്ത്രധാരണത്തിലും ആണ്. നല്ല കഴിവും വിദ്യാസമ്പന്നരുമായ യുവജനങ്ങളെ ഇത്തരത്തിലുള്ള ചൂഷണങ്ങൾക് ഇരയാകുന്നത് നമ്മുടെ നാട്ടിലെ സദാചാരക്കാരാണ്.
ഞങ്ങൾ ഒന്ന് ചോദിച്ചോട്ടെ?
നിങ്ങളുടെ കാലത്തും ഇങ്ങനെ നിങ്ങൾ നിന്നിട്ടില്ലേ?
അന്ന് നിങ്ങളുടെ മുതിർന്നവർ നിങ്ങളോട് ഇങ്ങനെ കാണിച്ചിരുന്നെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുമായിരുന്നു?
സമൂഹമാണ് മനുഷ്യനെ നല്ലതും ചീത്തയും ആക്കുന്നത് എന്ന് പറയുന്നത് പോലെ കൂട്ടം കൂടി നിൽക്കുന്ന യുവാക്കളെ കണ്ടാൽ ഉടനെ പോലീസിനെ വിളിച്ചു പറയുകയും അവരെ പാറ്റി അപവാദം പറഞ്ഞു നടക്കുകയും ചെയ്യുന്നത് ഒരു നല്ല പ്രവർത്തിയാണോ?
ഇത് മൂലം ഉണ്ടാകുന്ന മാനസിക സമ്മർദ്ദവും, വീട്ടുകാരുടേയും നാട്ടുകാരുടേയും ചൂഷണങ്ങളുമാണ് ഇന്നത്തെ തലമുറയെ സമൂഹത്തിനെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നത്.
ഞങ്ങൾ ഒരു കാര്യം ചോദിക്കട്ടെ?
ഞങ്ങൾ പിന്നെ എവിടെ ഇരിക്കും? എങ്ങനെ സുഹൃത്തുക്കളുമായി സൗഹൃദം പങ്കുവയ്ക്കും?
Whatsapp ഉം, Facebook ഉം പോലെ ഉള്ള സമൂഹമാധ്യമങ്ങളിൽ മാത്രം ഒതുങ്ങി തീരേണ്ടതാണോ യുവ തലമുറയുടെ യുവത്വം.
എന്തിൻ്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ ഇങ്ങനെ പറയുന്നത്?
മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ട് ജീവിക്കുന്നവരും, പകല്മാന്യന്മാരും പെരുകിവരുന്ന ഈ കാലഘട്ടത്തിൽ അവർക്കെതിരെ പ്രതികരിക്കാൻ ഈ നാട്ടിലെ യുവ തലമുറകളേ ഉണ്ടാകു എന്ന് നിങ്ങൾ ഓർക്കുക.
യുവതലമുറയുടെ കല കായിക സാംസ്കാരിക വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ പറ്റുന്ന എന്തെങ്കിലും ഇവിടെ ഉണ്ടോ?
ആകെ ഞങ്ങൾക് കായിക അഭ്യാസത്തിനു ഉള്ളത് ഇൻഫ്രാ മൈതാനമാണ്. (“അത് ഈ പറഞ്ഞ ആളുകളുടെ ഒന്നും സംഭവനയല്ല”).
പാടങ്ങളും വയലുകളും നികത്തി കെട്ടിടങ്ങൾ പണിയാൻ കാണിക്കുന്ന ഉത്സാഹത്തിൻ്റെ പകുതിയെങ്കിലും കാണിച്ചിരുന്നെങ്കിൽ ഇന്നത്തെ തലമുറയ്ക്കും, വരും തലമുറയ്ക്കും നല്ലൊരു നാളെയെ നൽകാൻ കഴിഞ്ഞേനെ.
നിങ്ങൾക് എന്തെങ്കിലും പ്രതികരണം അറിയിക്കാൻ ഉണ്ടെങ്കിൽ അവരുടെ മാതാപിതാക്കളെ അറിയിക്കുക, അല്ലാതെ പോലീസിൻ്റെയും സമൂഹത്തിൻ്റെയും മുൻപിൽ അവരെ കുറ്റക്കാരാക്കി നിർത്തുകയല്ല വേണ്ടത്. ഇതുമൂലം ഭാവി തലമുറയെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഓർമിപ്പിക്കുന്നു.
ഇത് ഞങ്ങളുടെ പ്രതികരണമല്ല, നിങ്ങളോടുള്ള ഞങ്ങളുടെ ഒരു അഭ്യർത്ഥന മാത്രമാണ്.

എന്ന്
വല്ലാർപാടം യുവജനങ്ങൾ

17/02/2017

Address

Kochi
682504

Telephone

7034397620

Website

Alerts

Be the first to know and let us send you an email when Vallarpadam e news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share