National Service Scheme Tech Cell Kerala

National Service Scheme Tech Cell Kerala NSS Technical Cell is selected as the best NSS Directorate of Kerala for 2020-2021.

NSS Technical Cell is the Winner of Indira Gandhi National NSS Award in 2015 and have won National NSS Appreciation Award in 2012 and 2014

25/01/2026
We are deeply saddened by the untimely demise of Dr. Anzer R N, State NSS Officer. His passing is a profound loss to the...
20/08/2025

We are deeply saddened by the untimely demise of Dr. Anzer R N, State NSS Officer. His passing is a profound loss to the NSS family of Kerala.

Dr. Anzer served with rare dedication, embodying the true spirit of the National Service Scheme. As a leader, he guided with vision and compassion; as a volunteer, he inspired countless students and colleagues through his humility, energy, and selfless service.

He was not just an officer but a true captain and volunteer at heart — a wonderful personality who touched lives and left behind a legacy of service. His absence will be felt deeply across the NSS community.

Our heartfelt condolences to his family, friends, and the NSS fraternity. May his noble soul rest in eternal peace

24/03/2025

ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സർക്കാർ നേതൃത്വം നൽകും. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രിൽ മുതൽ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മയക്കുമരുന്നിനെതിരായ ക്യാമ്പയിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ മാസം 30 ന് വിദഗ്ധരുടെയും വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടെയും യോഗം ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കും.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ രൂപരേഖ തയ്യാറാക്കാനായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന സമിതി രൂപീകരിക്കും. എല്‍.പി ക്ലാസുകള്‍ മുതല്‍ തന്നെ ലഹരിവിരുദ്ധ ബോധവത്ക്കരണം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കുട്ടികളെ കായിക രംഗത്ത് ആകര്‍ഷിക്കാന്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കണം. ഹോസ്റ്റലുകളും പൊതുഇടങ്ങളും ലഹരിമുക്തമാണെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം. പരിശോധന കര്‍ശനമാക്കണം. പോലീസിന്റെയും എക്‌സൈസിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കണം. ലഹരിവില്‍പ്പന നടത്തുന്ന കടകള്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടി തദ്ദേശസ്വയംഭരണ വകുപ്പ് കൈക്കൊള്ളണം. മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള ആധുനിക ഉപകരണങ്ങള്‍ വാങ്ങണം. സ്‌നിഫര്‍ ഡോഗ്‌ സാന്നിധ്യം വര്‍ദ്ധിപ്പിക്കണം. ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടികളിലേക്കു നീങ്ങണം. ഓൺലൈൻ ലഹരി വ്യാപാരം തടയാനുള്ള നടപടികൾ ശക്തമാക്കും. എയർപോർട്ട്, റെയിൽവേ, തുറമുഖം എന്നിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കണം. അതിര്‍ത്തികളിലെ പോലീസ് പരിശോധന ശക്തമാക്കണം. കൊറിയറുകള്‍, പാഴ്‌സലുകള്‍, ടൂറിസ്റ്റ് വാഹനങ്ങള്‍ തുടങ്ങി കേരളത്തിന്റെ അതിര്‍ത്തിയിലേക്ക് കടന്നുവരുന്ന വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകള്‍ നടപ്പാക്കിവരുന്ന ലഹരിവിരുദ്ധ പദ്ധതികള്‍ മന്ത്രിമാര്‍ വിശദീകരിച്ചു. യോഗത്തില്‍ മന്ത്രിമാരായ സജി ചെറിയാന്‍, എം.ബി. രാജേഷ്, ഒ.ആര്‍. കേളു, ആര്‍. ബിന്ദു, വി. അബ്ദുറഹ്‌മാന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ എ. ജയതിലക്, കെ.ആര്‍. ജ്യോതിലാല്‍, സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, പി. വിജയന്‍, എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് തുടങ്ങിയവര്‍ പങ്കെടുത്തു.

💙
24/09/2024

💙

15/11/2023

Young Innovators Club Inauguration
A new initiative ...

കേരളത്തിലെ പോളിടെക്നിക് ടെക്നിക്കൽ ഹൈ സ്കൂൾ വിദ്യാർഥികൾക്ക് ആശയങ്ങൾ ഉൽപ്പന്നങ്ങളായി രൂപപ്പെടുത്തുവാൻ ഒരു പുതിയ വേദി
15.11.2023 ന് ബഹു : ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അവർകൾ ഉദ്ഘാടനം ചെയ്തു

54 💙🌱
24/09/2023

54 💙🌱

24/09/2023
24/09/2023

ഇന്ന് നാഷണൽ സർവീസ് സ്കീം ദിനം കൊണ്ടാടുകയാണ് രാജ്യം. മെയ്യും മനസ്സും ഒരുപോലെ സമർപ്പിച്ചുള്ള സേവനകൂട്ടായ്മയില്‍ കൂടുതൽ സ്വപ്നങ്ങൾ വിരിയാനും ഏറെ ജീവിതങ്ങൾക്ക് തളിരേകാനും നാന്ദി കുറിക്കുകയാണ് ഈ ദിനത്തിൽ.

"മാനവമൈത്രി വാരം" എന്ന പേരിലാണ് കേരളം ഈ വർഷത്തെ എൻ എസ് എസ് ദിനാചരണം ആഘോഷിക്കുന്നത്. സെപ്റ്റംബർ 24 മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു വരെ വിവിധ മാതൃകാ പ്രവർത്തനങ്ങൾ കാഴ്ചവെച്ചാണ് സംസ്ഥാന എൻഎസ്എസ് ഘടകം "മാനവ മൈത്രി വാരം" ആചരിക്കുന്നത്.

മാനവമൈത്രി റാലി, നവാഗതരെ ഉൾപ്പെടുത്തി ഈ വർഷത്തെ എൻഎസ്എസ് പ്രവർത്തനോദ്ഘാടനം, ശുചിത്വ പ്രവർത്തനങ്ങൾ, മാലിന്യമുക്ത നവകേരള ക്യാമ്പയിൻ, സ്നേഹാരാമങ്ങൾ, ഫലവൃക്ഷ തൈ നടീലും സംരക്ഷണവും, രക്തദാനക്യാമ്പും അവബോധ ക്യാമ്പയിനും, വി-കെയർ ധനസമാഹരണയജ്ഞം, വിശേഷ സ്ഥാപനങ്ങളിൽ സന്ദർശനവും സഹായവും, പുനർജനി പദ്ധതി, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, പൊതു ഇടങ്ങളിൽ പുസ്തകത്തണൽ ഒരുക്കൽ, ദത്തുഗ്രാമ സന്ദർശനവും സേവനപ്രവർത്തനവും, പച്ചക്കറി/പൂന്തോട്ടങ്ങളുടെ നിർമ്മാണം, ജീവിതശൈലീരോഗ നിർണ്ണയ ക്യാമ്പ്, മെഡിക്കൽക്യാമ്പ്, എൻ എസ്എസ് ഫ്ലാഷ്മോബ്/ തെരുവ് നാടകം തുടങ്ങിയ വിവിധ മാതൃകാ പ്രവർത്തനങ്ങൾ വാരാചരണ ഭാഗമായി സംസ്ഥാനമൊട്ടാകെ നടക്കും.

സാധാരണ ജനങ്ങള്‍ക്ക് ശക്തിപകരാനുള്ള സമര്‍പ്പണ മനസ്സാണ് എന്‍എസ്എസ് വോളന്റിയര്‍മാരെ വ്യത്യസ്തമാക്കുന്നത്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകൾ, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സേവന മനസ്സുമായി വോളന്റിയര്‍മാര്‍ മുന്നിലുണ്ടാകുന്നത് പ്രതീക്ഷയുടെ കരങ്ങൾക്ക് ശക്തിയേകിക്കൊണ്ടാണ്.

ജനങ്ങളില്‍ നിന്നു ശേഖരിച്ച പണം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പാര്‍പ്പിടമായും, ശൗചാലയമായും രൂപാന്തരപ്പെട്ടപ്പോൾ ചിലര്‍ക്കത് കൃഷിയിടവും നടപ്പാതയായും മറ്റു ചിലര്‍ക്ക് അക്ഷരമുറ്റമായും വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികളായും വഴികള്‍ തുറന്നുകൊടുത്തു. മരണത്തെ മുന്നിൽക്കണ്ട അനേകം പേര്‍ക്ക് പുതുജീവന്‍ നല്‍കാനായതും എന്‍എസ്എസിന്റെ പ്രവര്‍ത്തന വഴിയിലെ തിളക്കങ്ങളാണ്.

ഒരു പിറന്നാള്‍ കൂടി കൊണ്ടാടുമ്പോള്‍ സേവന മനസ്സുമായി സമൂഹത്തില്‍ നന്മ വിതയ്ക്കാനുള്ള ഉത്തേജനമാണ് എൻഎസ്എസിന് കൈവരുന്നത്. സമൂഹത്തില്‍ താഴേത്തട്ടിലുള്ളവരുടെ ഓരംചേര്‍ന്ന് പ്രശ്‌നപരിഹാരം സാധ്യമാക്കുന്ന ഈ കഴിവുകള്‍ക്ക് മുന്നില്‍ കേരളം പ്രണാമമർപ്പിക്കുന്നു.

എൻഎസ്എസ് വോളന്റിയര്‍മാർക്കും എൻഎസ്എസ് കുടുംബാംഗങ്ങൾക്കും മറ്റു പ്രവർത്തകർക്കും സംഘാടകർക്കും ഏറ്റവും സ്നേഹത്തോടെ അഭിമാനത്തോടെ ദിനാശംസകൾ.

മനസ്സുനന്നാവട്ടെ.. മതമേതെങ്കിലുമാവട്ടെ..
മാനവഹൃത്തിന്‍ ചില്ലയിലെല്ലാം..
മാണ്‍പൂ വിടരട്ടെ..


#ഗാന്ധിജയന്തി
#മാനവ_മൈത്രി_വാരം



Happy republic day 🇮🇳🤍
26/01/2023

Happy republic day 🇮🇳🤍

75 🇮🇳✨
14/08/2022

75 🇮🇳✨

One Campus One IAS 🔵An initiative by NSS State Cell of Kerala.
15/03/2022

One Campus One IAS 🔵
An initiative by NSS State Cell of Kerala.


Address

SITTTR, HMT Junction
Kochi
683104

Alerts

Be the first to know and let us send you an email when National Service Scheme Tech Cell Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to National Service Scheme Tech Cell Kerala:

Share