CPI-M Ernakulam Area Committee

CPI-M Ernakulam Area Committee CPI M എറണാകുളം ഏരിയാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്
(1)

01/09/2026

തല്ലിയാൽ തീരുമോ..?

തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച ഓണാഘോഷത്തിൻ്റെ സമാപന സമ്മേളനത്തിൽ ഉമ തോമസ് എംഎൽഎ നടത്തിയ പരാമർശം വിവാദത്തിൽ. അധ്യക്ഷപ്രസംഗ...
01/09/2026

തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച ഓണാഘോഷത്തിൻ്റെ സമാപന സമ്മേളനത്തിൽ ഉമ തോമസ് എംഎൽഎ നടത്തിയ പരാമർശം വിവാദത്തിൽ. അധ്യക്ഷപ്രസംഗത്തിനിടെ 'ഓണം വാമനമൂർത്തിയുടെ ഓർമയാണ്' എന്നായിരുന്നു എംഎൽഎ യുടെ പരാമർശം.

മഹാബലിയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് മലയാളികളുടെ ഓണാഘോഷത്തിന്റെ പ്രധാന സാംസ്കാരിക പശ്ചാത്തലമായി പൊതുവെ കണക്കാക്കപ്പെടുന്നത്. ഇതിന് വിരുദ്ധമായി
ഓണത്തെ വാമനമൂർത്തിയുടെ ഓർമയായി കോൺഗ്രസ് എം എൽ എ വിശേഷിപ്പിച്ചത്. ഓണം വാമന ജയന്തിയായി കാണുന്ന ആർഎ സ്എസ് അനുകൂല സാംസ്കാരിക കാഴ്ചപ്പാടാണെന്ന വിമർശമാണ് ഉയരുന്നത്.

സാംസ്കാരികമന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് എംഎൽഎയു ടെ പരാമർശം. നഗരസഭാ ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി, വൈസ് ചെയർ പേഴ്സൺ ഷെജീന ഷുക്കൂർ തുടങ്ങിയവരെ വേദിയിൽ ഇരുത്തിയായിരുന്നു വിവാദ പരാമർശം.

എറണാകുളം മെഡിക്കൽ കോളേജിൽ ഡോക്ടർമാരില്ലാതെ ന്യൂറോ സർജറി വിഭാഗം സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ സ്പെഷ്യാലിറ്റി ചികിത്സ ലഭ്യ...
01/09/2026

എറണാകുളം മെഡിക്കൽ കോളേജിൽ ഡോക്ടർമാരില്ലാതെ ന്യൂറോ സർജറി വിഭാഗം

സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ സ്പെഷ്യാലിറ്റി ചികിത്സ ലഭ്യമായിരുന്ന എറണാകുളം മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിൽ ഡോക്ടർമാരില്ല. ഈ വിഭാഗത്തിലെ മൂന്ന് തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.

അത്യാധുനിക സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളുമൊരുക്കിയ ന്യൂറോ സർജറി വിഭാഗത്തിൽ താക്കോൽദ്വാര ശസ്ത്രക്രിയ ഉൾപ്പെടെ മുൻപ് വിജയകരമായി നടന്നിരുന്നു. സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ സങ്കീർണമായ ശസ്ത്രക്രിയകളും ചികിത്സകളും നടത്താനായിരുന്നത് സാധാരണക്കാരായ രോഗികൾക്ക് ആശ്വാസകരമായിരുന്നു.

മെഡിക്കൽ കോളേജിൽ ആകെ 33 ആരോഗ്യ വിഭാഗങ്ങളാണ് പ്രവർത്തിക്കുന്നത്. വിവിധ വകുപ്പുകളിലെ സ്ഥിരം, കരാർ ഡോക്ടർമാരുടെ കണക്കുകൾ പരിശോധിക്കുമ്പോൾ പല പ്രധാന വിഭാഗങ്ങളിലും അനുവദിച്ച തസ്തികകളേക്കാൾ കുറവ് ഡോക്ടർമാരാണ് സേവനമനുഷ്ഠിക്കുന്നത്.

ജനറൽ സർജറി, ഓർത്തോപീഡിക്സ്, കാഷ്വാലിറ്റി തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. ജനറൽ സർജറി വിഭാഗത്തിൽ 15 സ്ഥിരം ഡോക്ടർമാർ വേണ്ടിടത്ത് നിലവിൽ 11 പേരാണുള്ളത്. ഓർത്തോപീഡിക്സിൽ 9 തസ്തികകളിൽ 6 പേർ മാത്രമാണ് സ്ഥിരം ഡോക്ടർമാരായുള്ളത്. മെഡിസിൻ വിഭാഗത്തിൽ സ്ഥിരം ഡോക്ടർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. നിലവിൽ ഇവിടെ സേവനം ചെയ്യുന്നത് കരാർ അടിസ്ഥാനത്തിലുള്ള രണ്ട് ഡോക്ടർമാർ മാത്രമാണ്.

01/09/2026

SFI യുടെ സഖാവ് ആര്യയുടെ മുഖം അടിച്ച് പൊളിച്ച് പോലീസ്. ആണിയോ ലാത്തിയോ പോലീസെ ?

01/09/2026

'വാതിൽ കുത്തിപ്പൊളിച്ചാണ് പൊലീസ് അകത്ത് കയറിയത്'; കോടതിയെ സമീപിച്ച് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബം

കാന്തപുരം പ്രകടിപ്പിച്ചത് പണ്ഡിതോചിതമായ നിലപാട്
01/09/2026

കാന്തപുരം പ്രകടിപ്പിച്ചത് പണ്ഡിതോചിതമായ നിലപാട്

വിസി നിയമനം.കേരള സർക്കാരിന്റെ നടപടി ചാൻസലറുടെയും കേന്ദ്രത്തിന്റെയും താൽപര്യങ്ങൾക്ക് പൂർണമായും കീഴടങ്ങുന്നത്. - സ. പി രാജ...
01/09/2026

വിസി നിയമനം.
കേരള സർക്കാരിന്റെ നടപടി ചാൻസലറുടെയും കേന്ദ്രത്തിന്റെയും താൽപര്യങ്ങൾക്ക് പൂർണമായും കീഴടങ്ങുന്നത്.
- സ. പി രാജീവ്

ഉന്നത വിദ്യാഭ്യാസമേഖല കാവിവൽക്കരണത്തിന് വിട്ടുകൊടുക്കുന്നു.ബിജെപി ഉദ്ദേശിക്കുന്നതെല്ലാം അതിവേഗത്തിൽ നടപ്പാക്കുന്ന സർക്കാ...
01/09/2026

ഉന്നത വിദ്യാഭ്യാസമേഖല കാവിവൽക്കരണത്തിന് വിട്ടുകൊടുക്കുന്നു.
ബിജെപി ഉദ്ദേശിക്കുന്നതെല്ലാം അതിവേഗത്തിൽ നടപ്പാക്കുന്ന സർക്കാരായി യുഡിഎഫ് സർക്കാർ മാറി.
- സ. പി രാജീവ്

01/09/2026

ധനസഹായവും ഇല്ല.
അപേക്ഷ ഫോം പോലും ഇല്ല!

01/09/2026

എംഡിഎംഎ മാഫിയയെ സംരക്ഷിക്കുന്നത് വിഡി സതീശൻ
- എം വിജിൻ

Address

കാൾ മാർക്സ് മന്ദിരം, എറണാകുളം നോർത്ത്
Kochi
682018

Alerts

Be the first to know and let us send you an email when CPI-M Ernakulam Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI-M Ernakulam Area Committee:

Shortcuts

Share