Little Master's Funskool,SMM Public School Campus-CBSE,Nettoor

  • Home
  • India
  • Kochi
  • Little Master's Funskool,SMM Public School Campus-CBSE,Nettoor

Little Master's Funskool,SMM Public School Campus-CBSE,Nettoor A newgen Playschool initiative from SMM PublicbSchhol

സ്കൂളുകളിൽ ദിവസേന  #ഓൺലൈൻ  #ക്‌ളാസ്സുകൾ ജൂൺ ഒന്ന് മുതൽ  #ആരംഭിക്കുന്നു.മാതാപിതാക്കൾ മക്കൾക്കുള്ള കമ്പ്യൂട്ടർ വാങ്ങാനായി ...
29/05/2020

സ്കൂളുകളിൽ ദിവസേന #ഓൺലൈൻ #ക്‌ളാസ്സുകൾ ജൂൺ ഒന്ന് മുതൽ #ആരംഭിക്കുന്നു.

മാതാപിതാക്കൾ മക്കൾക്കുള്ള കമ്പ്യൂട്ടർ വാങ്ങാനായി ഓടുകയാണ്.
#ഒരു സാധാരണ #കംപ്യൂട്ടറിന്റെ #വില #കാൽ #ലക്ഷം(INR.25000/-) രൂപക്ക് മുകളിലാണ്.

മറ്റു ചിലർ കൊറോണക്കാലത്തെ #ഭാരിച്ച #ചിലവിനെ #ഓർത്ത് സ്കൂൾ #പ്രവേശനം പോലും #നേടാൻ #മടിച്ചു #നിൽക്കുന്നു.

ജൂൺ 1ന് തുടങ്ങുന്ന പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കൾ സാധാരണ നേരിടേണ്ടി വരുന്ന പണച്ചില വുകളൊന്നുമില്ലാതെ,
എല്ലാവർക്കും സാധ്യമായ രീതിയിൽ നെട്ടൂർ മഹല്ലിന്റെ കീഴിലുള്ള SMM പബ്ലിക് സ്കൂളിൽ ഓൺലൈൻ ക്‌ളാസ്സുകൾ ആരംഭിക്കുന്നു.

ഈ കൊറോണക്കാലത്ത് രക്ഷിതാക്കൾ ആഗ്രഹിക്കുന്ന പരിപൂർണ്ണ സുരക്ഷിതത്വത്തിൽ
കുട്ടികൾക്ക് നിഷ്പ്രയാസം സ്കൂൾ@Home*( _ഓൺലൈൻ_ ) പഠനത്തിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ടൈം ടേബിൾ അനുസരിച്ച് മൊബൈൽ ആപ്പ് വഴി ജൂൺ 1 മുതൽ ദിവസേന ക്‌ളാസ്സുകൾ ഉണ്ടായിരിക്കും.

സർക്കാർ നിർദ്ദേശമനുസരിച്ച് #ഓൺലൈൻക്‌ളാസ്സുകൾ #തുടരുന്നിടത്തോളം കാലം #നെട്ടൂരിലെ പബ്ലിക് #സ്കൂളിലെ കുട്ടികൾക്കുള്ള ഓൺലൈൻ ക്‌ളാസ്സുകൾ #ഉണ്ടായിരിക്കുന്നതിന് അധ്യാപകരും മാനേജ്മെന്റും #പ്രതിജ്ഞാബദ്ധരാണ് . ഒരു മാസത്തെ ഓൺലൈൻ ക്ലാസിനുള്ള #ഫീസ് 500രൂപയായി നിജപ്പെടുത്തിയിരിക്കുന്നു.(ശരാശരി ഒരു മാസത്തെ കുട്ടിയുടെ #ഓൺലൈൻ പഠനത്തിന് രക്ഷിതാവ് #ദിവസേന #നീക്കിയിരിപ്പ് #കരുതേണ്ട #തുക - #16രൂപാ).

മുൻവർഷങ്ങളിലെ സ്കൂൾ പ്രവേശന സമയത്ത് മാത്രം താങ്കൾ എത്ര രൂപാ ചെലവാക്കിയിരുന്നു എന്ന് താങ്കൾ ഈ അവസരത്തിൽ ചിന്തിക്കുമല്ലോ? കോവിഡ്19 മനുഷ്യനെ ചിന്തിപ്പിക്കും.. സാഹചര്യങ്ങളോട് ഇണങ്ങിച്ചേരുന്നതിനു മനുഷ്യനെ പ്രാപ്തമാക്കും.

നാട്ടുകാർക്ക്‌ വേണ്ടിയുള്ള SMM പബ്ലിക് സ്കൂളിന്റെ ഈ കരുതൽ ഏവരും പ്രയോജനപ്പെടുത്തുമല്ലോ? നമ്മുടെ തൊട്ടുമുന്നിലുള്ള ഈ സൗകര്യം കണ്ടില്ലെന്ന് നടിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

കോവിഡ് 19 #നമ്മൾ അതിജീവിക്കും_


ഒരു മിനിറ്റിൽ പ്രവേശനം നേടാൻ പൂരിപ്പിക്കുക.. https://forms.gle/xTM5LvSqERqDNc7i9

Or വിളിക്കൂ...ഓൺലൈൻ ക്‌ളാസ്സുകളിലേക്ക് പ്രവേശനം നേടൂ...
9895646444
9074169734
8848169406

ഏവർക്കും ഹൃദ്യമായ ചെറിയ പെരുന്നാൾ ആശംസകൾ.... ```E I D   M U B A R A K```
24/05/2020

ഏവർക്കും ഹൃദ്യമായ ചെറിയ പെരുന്നാൾ ആശംസകൾ....

```E I D M U B A R A K```


പ്രിയ രക്ഷിതാക്കളെ, കോവിഡ് കാലഘട്ടത്തിൽ പുതിയ അധ്യയനവർഷത്തിലേക്ക് കടക്കുമ്പോൾ,  #ജൂൺ 1  #മുതൽ നമ്മുടെ സ്കൂളിൽ  #ആരംഭിക്ക...
23/05/2020

പ്രിയ രക്ഷിതാക്കളെ,
കോവിഡ് കാലഘട്ടത്തിൽ പുതിയ അധ്യയനവർഷത്തിലേക്ക് കടക്കുമ്പോൾ, #ജൂൺ 1 #മുതൽ നമ്മുടെ സ്കൂളിൽ #ആരംഭിക്കുന്ന #ഓൺലൈൻ ക്‌ളാസ്സുകളെ സംബന്ധിച്ച് ഒട്ടേറെ സംശയങ്ങൾ ലഭിച്ചിരുന്നു. കോവിഡിന് ശേഷം ക്‌ളാസ്സുകൾ ഓൺലൈൻ ആണെകിലും ഓഫ്‌ലൈൻ ആണെകിലും, SMM പബ്ലിക് സ്കൂളിന്റെ മികവും(CBSE Syllabus), രക്ഷകർത്താക്കളുടെ സംതൃപ്തിയും, കുട്ടികളുടെ പഠനനിലവാരവും കാലോചിതമായി നിലനിർത്തുവാൻ സ്കൂളിലെ അധ്യാപകരും മാനേജ്മെന്റും പ്രതിജ്ഞാബദ്ധരാണ്.

എല്ലാ പ്രവൃത്തിദിവസവും വീട്ടിലിരുന്നുകൊണ്ട് ഓരോ വിദ്യാർത്ഥിക്കും
ഓൺലൈൻ ക്‌ളാസ്സുകളിൽ പങ്കെടുക്കുന്നതിനായി മൊബൈൽ ആപ്പും, പ്രത്യേകം സ്റ്റുഡന്റ് IDയും പാസ്സ്‌വേർഡും നമ്മുടെ സ്കൂളിൽ സജ്ജമാണ്.

മരട്, മാടവന, പനങ്ങാട്, കുമ്പളം, നെട്ടൂർ തുടങ്ങി പരിസര പ്രദേശങ്ങളിലുള്ള, ഈ അധ്യയന വർഷത്തിൽ LKG മുതൽ 5-ആം ക്ലാസ്സ് (STD-V)വരെ CBSE സിലബസിൽ പഠിക്കാനാഗ്രഹിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ലഭ്യമാണ്. മറ്റു സ്കൂളുകളിൽ പഠിക്കുന്നവർക്കും, പുതുതായി സ്കൂളിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്നവർക്കും സൗജന്യമായി ഓൺലൈൻ ക്‌ളാസ്സുകളിൽ പങ്കെടുത്ത് പഠനനിലവാരം മനസ്സിലാക്കാവുന്നതാണ്.

ഉടൻ തന്നെ അഡ്മിഷൻ ഉറപ്പാക്കൂ. Form പൂരിപ്പിക്കൂ.. https://forms.gle/xTM5LvSqERqDNc7i9

വീട്ടിലിരുന്ന് കൊണ്ട് നിങ്ങളുടെ കുട്ടിക്ക് വിദ്യ അഭ്യസിക്കാം.. സ്കൂളിനൊപ്പം...
100% proficiency in English
100% excellent Teachers
Intime Monitoring
Comprehensive Curriculum
Best in class Pedagogy
2.5Acres wide campus with CCTV surveillance.

... .

Mahallu Initiative

' Funskool

For more details please feel free to contact:
9895646444
9074169734
8848169406

30/04/2020
കുട്ടികൾ നമ്മുടെ സമ്പത്ത്. (കൊറോണ(COVID19) _ നമ്മുടെ കുട്ടികളെ എങ്ങനെ ശ്രദ്ധിക്കാം.)     (ആരോഗ്യ പ്രവർത്തകരുമായി ചർച്ച ച...
21/03/2020

കുട്ടികൾ നമ്മുടെ സമ്പത്ത്.
(കൊറോണ(COVID19) _ നമ്മുടെ കുട്ടികളെ എങ്ങനെ ശ്രദ്ധിക്കാം.)

(ആരോഗ്യ പ്രവർത്തകരുമായി ചർച്ച ചെയ്ത് തയ്യാറാക്കിയത് )

അടുത്ത രണ്ടാഴ്ചക്കാലം വളരെയേറെ ജാഗ്രത വേണ്ട കാലമാണ്. കൊറോണയുടെ സാമൂഹ്യ വ്യാപനത്തിനുള്ള സാധ്യത വളരെയേറെയാണ്. ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്.

1. നമ്മുടെ കുട്ടികളെ അങ്ങുമിങ്ങും കറങ്ങി നടക്കാൻ അനുവദിക്കരുത്.
2. സാധനങ്ങൾ വാങ്ങാൻ തുടരെ തുടരെ കടകളിൽ അയക്കരുത്.
3. അടുത്ത വീടുകളിൽ അത്യാവശ്യമില്ലാത്ത കാര്യങ്ങൾക്കല്ലാതെ പറഞ്ഞു വിടരുത്.
4. വീട്ടിൽ നിന്ന് നിശ്ചിത ദൂരത്തിനപ്പുറം കൂട്ടം കൂടി കളിയിലേർപ്പെടുന്നത് കഴിയുന്നതും ഒഴിവാക്കുക.
5. ബന്ധുവീടുകളിൽ അത്യാവശ്യമില്ലാത്ത സന്ദർശനങ്ങൾ ഒഴിവാക്കുകയും കുട്ടികളെ അവിടെ നിർത്താതിരിക്കുകയും ചെയ്യുക.
6. വിവാഹം, ഗൃഹപ്രവേശം പോലുള്ള കൂടിച്ചേരലുകൾ രണ്ടാഴ്ചക്കാലത്തേക്ക് ഒഴിവാക്കുക.
7. പുറത്തേക്ക് പോയി വന്നാൽ കാലും കയ്യും മുഖവും നന്നായി സോപ്പിട്ട് കഴുകി വീട്ടിൽ കയറാനുള്ള ശീലം ഉണ്ടാക്കിയെടുക്കുക.( ഇടയ്ക്കിടേ കൈകൾ ഹാൻ്റ് വാഷ് ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്.)
8. നഗരത്തിലോ കടയിലോ മറ്റെവിടെയെങ്കിലുമോ പോയി വന്നാൽ വസ്ത്രങ്ങൾ വർക്ക് ഏരിയയിൽ വെച്ചോ മറ്റോ ഊരിമാറ്റി വീട്ടിൽ കയറാൻ ശീലിപ്പിക്കുക. കഴിയുമെങ്കിൽ കുളിച്ച് കയറുക.(ജോലി ആവശ്യങ്ങൾക്കായി പുറത്ത് പോയി വരുന്ന മുതിർന്നവർ ഇത്തരത്തിൽ ശീലിക്കുന്നത് ഏറ്റവും ഉത്തമം)
9. മുതിർന്നവർ പുറത്ത് പോയി വന്ന ഉടനെ കുട്ടികൾക്ക് ഫോൺ ,വണ്ടിയുടെ കീ, പേന തിന്നാനുള്ള പൊതികൾ ( പൊതികൾ മാറ്റി കൊടുക്കാം) എന്നിവ നേരിട്ട് നല്കരുത്.
10. സാനിറ്ററി സാധനങ്ങളുപയോഗിച്ച് വൃത്തിയാക്കിയ ഫോൺ മാത്രമേ കുട്ടികൾക്ക് നല്കാവു.
11. വീട്ടിലേക്ക് വരുന്ന സന്ദർശകരിൽ നിന്ന് നിശ്ചിത അകലം പലിക്കാനുളള നിർദ്ദേശങ്ങൾ നല്കുക. "ശാരീരിക അകലം സാമൂഹിക ഒരുമ'' അതാകട്ടെ നമ്മുടെ മുദ്രാവാക്യം'
12. ആളുകളോട് ഇsപഴകുമ്പോൾ ഒരു മീറ്റർ അകലം പാലിക്കാൻ കുട്ടികളോട് നിർദേശിക്കുക.
13. പുറമേ നിന്നുള്ളവർ നല്കുന്ന ഭക്ഷണ സാധനങ്ങൾ വാങ്ങിക്കഴിക്കരുതെന്ന് അറിയിക്കുക.
14. വീടിന് പുറമേയുള്ള കുട്ടികളുമായി ഭക്ഷണം പങ്ക് വെച്ച് കഴിക്കുന്നത് ഒഴിവാക്കുക.
15. കൈ കഴുകാതെ മിഠായി, മറ്റു പലഹാരങ്ങൾ പഴങ്ങൾ എന്നിവ ഭക്ഷിക്കരുത്.
16. പണം കൈകാര്യം ചെയ്യുന്നതിൽ നിന്ന് കുട്ടികളെ ഒഴിവാക്കുക.
17. പാൽ, പത്രം എന്നിവ വാങ്ങുന്നതിന് കുട്ടികളെ അയക്കരുത്.
18. രണ്ടാഴ്ചക്കാലം ചെറിയ കുട്ടികൾക്ക് വീട്ടിൽത്തന്നെ കഴിയാവുന്ന തരത്തിലുള്ള വിനോദപ്രവർത്തനങ്ങൾ ഏർപ്പെടുത്തുക.
19. മേൽപ്പറഞ്ഞവയെല്ലാം വൈറസ് വ്യാപനം തടയുന്നതിനുള്ള ചില മാർഗ്ഗങ്ങളാണ്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കൂടി പാലിക്കുക.

നമ്മുടെ കുട്ടികളെ സംരക്ഷിക്കാൻ നമ്മൾ മാത്രമേയുള്ളൂ.... നമ്മുടെ വിദ്യാലയത്തിലെ ഒരു കുട്ടിക്കും വൈറസ് ബാധിക്കാതിരിക്കാൻ നാം തന്നെ ശ്രദ്ധിക്കണം. ഓർക്കുക ,നമ്മുടെ കുട്ടികൾ നാടിൻ്റെ സമ്പത്ത്. നിങ്ങളുടേയും ഞങ്ങളുടേയും ഓമനകൾ.
സ്നേഹത്തോടെ
Principal
SMM Public School
PWD Road, Nettoor
Kochi-682040

OPEN 2020-21

l - V


Contact: 9074169734, 9895646444

 #കൈവിടാതിരിക്കാൻ  #കൈ  #കഴുകൂ.. കൊറോണ... ആശങ്കയല്ല,  ജാഗ്രതയാണ് വേണ്ടത്... #അടുത്ത  #രണ്ടാഴ്ചക്കാലം..സൂക്ഷ്മതയോടെ... നമ...
18/03/2020

#കൈവിടാതിരിക്കാൻ #കൈ #കഴുകൂ..
കൊറോണ... ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടത്... #അടുത്ത #രണ്ടാഴ്ചക്കാലം..സൂക്ഷ്മതയോടെ... നമ്മൾ അതിജീവിക്കും...



06/09/2019
05/09/2019

അക്ഷരപ്പൂട്ടുകൾ തുറന്നുതന്ന്, ഹൃദയത്തിൽ വെളിച്ചമേകി, അറിവിൻ്റെ വിഹായസ്സിലേക്ക് നയിക്കുന്ന മഹത്തുക്കൾ, അവരാണ് ഗുരുനാഥന്മാർ.

അധ്യാപകരെ ബഹുമാനിക്കുക..

അവർ വെറും ജീവനക്കാരല്ല..

അധ്യാപകർ നിങ്ങളുടെ കുട്ടികളുടെ രണ്ടാമത്തെ രക്ഷകർത്താവാണ്..

എല്ലാ അധ്യാപകർക്കും ഹൃദ്യമായ അധ്യാപകദിനാശംസകൾ...

സെപ്റ്റംബർ 5 --അധ്യാപക ദിനം.
ഉൽകൃഷ്ടമായ മാതൃക ആധാരമാക്കി നിശ്ചയിക്കപ്പെട്ട അധ്യാപക ദിനം അധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കാൻ സഹായകമാണ്.

വിശിഷ്ട സേവനം അനുഷ്ഠിക്കുന്ന അധ്യാപകർക്ക് നൽകപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപിക്കുന്നതും ഈ ദിനത്തിൽ തന്നെ.

സമൂഹം അധ്യാപകൻറെ ആവശ്യങ്ങളറിഞ് പരിഹാരം കാണാൻ ശ്രമിക്കുന്നുവെന്നതിൻറെ പ്രതീകമാണ് ഇത്തരം ആദരവുകൾ.

https://www.facebook.com/Salahudheen-V-J-360900814597492/

Address

SMM Public School-CBSE, Near Mahallu Auditorium, PWD Road, Nettoor
Kochi
682040

Opening Hours

Monday 9am - 5:30pm
Tuesday 9am - 5:30pm
Wednesday 9am - 5:30pm
Thursday 9am - 5:30pm
Friday 9am - 5:30pm
Saturday 9am - 5:30pm

Telephone

8848169406

Website

Alerts

Be the first to know and let us send you an email when Little Master's Funskool,SMM Public School Campus-CBSE,Nettoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Little Master's Funskool,SMM Public School Campus-CBSE,Nettoor:

Share

Category