CPIM പള്ളുരുത്തി AC

CPIM പള്ളുരുത്തി AC New Page for CPIM Palluruthy AC

07/09/2026
01/09/2026

സ. പി രാജീവ് എറണാകുളം ലെനിൽ സെൻ്ററിൽ മാധ്യമങ്ങളെ കാണുന്നു.

08/08/2026

സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ​ഗാനത്തിനൊപ്പം വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് പറയുന്നത് ​ഗൗരവമായ കാര്യമാണ്. അടിയന്തരമായി തീരുമാനം പിൻവലിക്കണം. വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നത് ആർഎസ്എസ് നയമാണ്. രാജ്യം അംഗീകരിച്ചല്ല. ആദ്യത്തെ ഈരടി ചെല്ലേണ്ട കാര്യമേയുള്ളൂ. യുഡിഎഫ് സർക്കാർ എത്രകണ്ട് ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു എന്നത് സത്യാപ്രതിജ്ഞാ വേളമുതൽ കാണുകയാണ്.

വന്ദേമാതരം പൂർണമായും ആലപിക്കേണ്ടതില്ലെന്ന കോൺഗ്രസ് നിലപാടിന്‌ വിരുദ്ധമാണ്‌ വി ഡി സതീശൻ സർക്കാരിന്റെ തീരുമാനം. യുഡിഎഫ്‌ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാവേദിയിലും വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നു. ഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമാണ് ദേശീയഗീതമായി അംഗീകരിച്ചിരുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതിനും മതേതര സ്വഭാവം നിലനിർത്താനുമായിരുന്നു ഇ‍ൗ തീരുമാനം. യുഡിഎഫ് സർക്കാർ തുടക്കം മുതൽ ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെടുകയാണ്.

വി ഡി സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യാവലിയും യുഡിഎഫ് സർക്കാരിന്റെ ഒത്തുകളിയുടെ ഭാ​ഗമാണ്. സവർക്കറെ മഹത്വവൽക്കരിക്കാനുള്ള നിലപാടാണ് കേന്ദ്ര സർക്കാരിന്റെ ഭാ​ഗത്ത് നിന്നും വരുന്നത്. ചരിത്രത്തെ മാറ്റി അവതരിപ്പിക്കുകയാണ്. അതിന്റെ ഭാ​ഗമാണ് നടപടി. കേന്ദ്രത്തിന്റെ പുത്തൻ വിദ്യാഭ്യാസ നയം കേരളം നടപ്പാക്കുന്നതിന്റെ ഭാ​ഗമായിട്ട് കൂടി ഇതിനെ കാണണം.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

02/08/2026

പ്രൊ. എം കെ സാനുമാസ്റ്റർ അനുസ്മരണവും "സാനു സമ്മാനം 2026 " സമർപ്പണവും
സ . പിണറായി വിജയൻ നിർവ്വഹിക്കുന്നു.

01/08/2026

ദേശീയ വിദ്യാഭ്യാസ നയം ആർഎസ്എസ് അജണ്ട
"ജനകീയ പ്രതിരോധ പാഠശാല"
വിദ്യാഭ്യാസ മേഖല വർഗ്ഗീയ വൽകരണ അജണ്ട - പ്രതിരോധം
എന്ന വിഷയത്തിൽ
എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആദർശ് എം സജി സംസാരിക്കുന്നു.
എറണാകുളം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഏലൂരിൽ

01/08/2026

ദേശീയ വിദ്യാഭ്യാസ നയം ആർഎസ്എസ് അജണ്ട
"ജനകീയ പ്രതിരോധ പാഠശാല"
പൊതു വിദ്യാഭ്യാസ രംഗം എന്ന വിഷയത്തിൽ
പ്രൊ. സി രവീന്ദ്രനാഥ് സംസാരിക്കുന്നു.
എറണാകുളം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ ഏലൂരിൽ

01/08/2026

ദേശീയ വിദ്യാഭ്യാസ നയം ആർഎസ്എസ് അജണ്ട
"ജനകീയ പ്രതിരോധ പാഠശാല"
സ . ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യുന്നു. പ്രൊ. സി രവീന്ദ്രനാഥ്, പ്രൊ. വി കാർത്തികേയൻ നായർ, ആദർശ് എം സജി തുടങ്ങിയവർ പങ്കെടുക്കുന്നു.
എറണാകുളം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏലൂരിൽ

Address

Palluruthy
Kochi
682006

Alerts

Be the first to know and let us send you an email when CPIM പള്ളുരുത്തി AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM പള്ളുരുത്തി AC:

Shortcuts

Share