27/05/2026
മലയിടംതുരുത്ത് സമരത്തിന് ഐക്യദാർഢ്യവുമായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി കുടിയിറക്കൽ ഭീഷണി നേരിടുന്ന വീടുകൾ സന്ദർശിച്ചു.
കിഴക്കമ്പലം : കുടിയൊഴിപ്പിക്കൽ നീക്ക മുണ്ടായ മലയിടംതുരുത്ത് പര്യത്ത് ഉന്നതിയിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി സന്ദർശിച്ചു. കുടുംബാംഗങ്ങളുമായി ചർച്ച നടത്തുകയും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്തു. പ്രശന പരിഹാരത്തിന് സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ല ജനറൽ സെക്രട്ടറി കെ. എച്ച് സദഖത്ത്, കുന്നത്തുനാട് മണ്ഡലം പ്രസിഡൻ്റ് കെ.കെ. നൗഷാദ്, ജില്ല കമ്മറ്റി അംഗങ്ങളായ നിസാർ കളമശ്ശേരി, സക്കരിയ പള്ളിക്കര, രഹ്നാസ് , വാഴക്കുളം പഞ്ചായത്ത് മെമ്പർ അജ്ഫാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു
വെൽഫെയർ പാർട്ടി
എറണാകുളം