Ernakulam Social Service Society [ESSS]

Ernakulam Social Service Society [ESSS] Ernakulam Social Service Society Ernakulam Social Service Society (E.S.S.S.) Director : Fr. Martin Azhikkakath.

came into existence on August 28, 1962 to cater to the developmental concerns of the poor and the marginalized population in the coastal belt of Ernakulam and Thrissur Districts. It is the initiative of the Archdiocese of Verapoly to do Community organisation and socio-economic programmes for the socially and economically disadvantaged sections of the area irrespective of caste, creed and religion.

ഇഎസഎസ്എസ് വനിതാദിനാഘോഷം ആർജ്ജിത 2026 നടത്തി.  കൊച്ചി. വരാപ്പുഴ അതിരൂപതയുടെ  സാമൂഹ്യ സേവന വിഭാഗമായ  എറണാകുളം സോഷ്യൽ സർവീസ...
27/03/2026

ഇഎസഎസ്എസ് വനിതാദിനാഘോഷം ആർജ്ജിത 2026 നടത്തി. കൊച്ചി. വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ( ഇഎസ്എസ്എസ് ) യുടെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനാഘോഷം ആർജ്ജിത 2026 ന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു. ഇഎസ്എസ്എസ് ഡയറക്ടർ ഫാ.ഡോ.ആന്റണി സിജൻ മണുവേലിപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ, കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർമാരായ അഗസ്റ്റിൻ സെബാസ്റ്റ്യൻ, റിയ ലോറൻസ്, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി കൗൺസിലർ ഇന്ദു പ്രകാശൻ, തൃക്കാക്കര മുനിസിപ്പാലിറ്റി കൗൺസിലർ ടിനു ആന്റണി, ആലങ്ങാട് പഞ്ചായത്ത് മെമ്പർ ഹസീന ഷിഹാബ്, പിന്നോക്ക വിഭാഗ കോർപ്പറേഷൻ അസി. ജനറൽ മാനേജർ പി പി ജതിൻ, ഇഎസ്എസ്എസ് അസി.ഡയറക്ടർ ഫാ.റോഷൻ റാഫേൽ നെയ്ശ്ശേരി, ഷൈല അട്ടിപ്പറ്റി എന്നിവർ പ്രസംഗിച്ചു. കൗൺസിലർ എലിസബത്ത് ടീച്ചർ ക്ലാസ് നയിച്ചു. ജനപ്രതിനിധികളെയും രജതജൂബിലി ആഘോഷിക്കുന്ന 56 വനിതാ സ്വയം സഹായ സംഘങ്ങളെയും ചടങ്ങിൽ ആദരിച്ചു. കേശദാന ക്യാമ്പയിനും ഉണ്ടായിരുന്നു.

പ്രോസ്സ്റ്റേറ്റ് കാൻസർ  ബോധവത്കരണ ക്ലാസ് നടത്തിവരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റ...
25/02/2026

പ്രോസ്സ്റ്റേറ്റ് കാൻസർ ബോധവത്കരണ ക്ലാസ് നടത്തി

വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും എറണാകുളം ലൂർദ്സ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ പുരുഷ സ്വയം സഹായ സംഘാങ്ങൾക്കായി പ്രോസ്റ്റേറ്റ് കാൻസർ ബോധവത്കരണ ക്ലാസ് നടത്തപ്പെട്ടു. ലൂർദ്ദ്സ് ഹോസ്പിറ്റൽ യൂറോളജി വിഭാഗം മേധാവി ഡോ. എച്ച് . കൃഷ്ണമൂർത്തി ക്ലാസ്സ് നയിച്ചു സംശയ നിവാരണം നടത്തി. അതിനോടൊപ്പം ലൂർദ്ദ്സ് കോളേജ് ഓഫ് നഴ്സിംഗ് വിഭാഗം വിവിധ ഇനം കാൻസറിനെ കുറിച്ചും , പ്രതിരോധ മാർഗ്ഗങ്ങളെ ആസ്പദമാക്കിയുള്ള സ്കിറ്റും അവതരിപ്പിച്ചു. ഇ. എസ്. എസ്. എസ് ഡയറക്ടർ ഫാ. ആൻ്റെണി സിജൻ മണുവേലി പറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തേവര ഫിനിക്സ് men SHG പ്രസിഡൻ്റ് ടെൻസൻ എല്ലാവരേയും സ്വാഗതം ചെയ്തു. ഇ. എസ്. എസ്. എസ് പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി. സമാപനത്തിൽ നീറിക്കോട് ഫൈവ് സ്റ്റാർ ഫെഡറേഷൻ പ്രസിഡൻ്റ് ജോബി എല്ലാവർക്കും കൃതജ്ഞത അർപ്പിച്ചു

Cancer Awareness Campaignവരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും എറണാകുളം സെൻ്റ്. ...
16/02/2026

Cancer Awareness Campaign
വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും എറണാകുളം സെൻ്റ്. ആൽബർട്ട് സ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി ലോക കാൻസർ ദിനാചരണത്തിൻ്റെ ഭാഗമായി കാൻസർ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. എറണാകുളം ഹൈക്കോർട്ടിന് സമീപത്തുള്ള മദർ തെരേസ സ്ക്വയറിൽ നടന്ന ചടങ്ങിൽ എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ. ആൻ്റെണി സിജൻ മണു വേലി പറമ്പിൽ ഉൽഘാടന കർമ്മം നിർവഹിച്ചു . സെൻ്റ്. ആൽബർട്ട്സ് കോളേജ്' സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റ് HOD ഡിനു സൈമൺ എല്ലാവരേയും സ്വാഗതം ചെയ്തു. പ്രസ്തുത പരിപാടിയുടെ ഭാഗമായി ആൽബർട്ട്സ് കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് , തെരുവ് നാടകം തുടങ്ങിയവ അവതരിപ്പിച്ചു. കാൻസർ എന്ന മഹാവിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെ യാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. തുടർന്ന് കാൻസർ രോഗലക്ഷണങ്ങൾ, മുൻകരുതലുകൾ, പ്രതിരോധ മാർഗ്ഗങ്ങൾ മുതലായവ അടങ്ങിയ ലീഫ് ലെറ്റ് ജനങ്ങൾക്ക് വിതരണം ചെയ്യുകയും പ്രസ്തുത പരിപാടിയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് അവർ വിരലടയാളം രേഖപ്പെടുത്തുകയും ചെയ്തു . തുടർന്ന് ഇ.എസ്.എസ്.എസ് അസി. ഡയറക്ടർ ഫാ. റോഷൻ റാഫേൽ നെയ്യ്ശേരി എല്ലാവർക്കും കൃതഘ്നത രേഖപ്പെടുത്തി. ഇ.എസ്.എസ്.എസ് പ്രവർത്തകർ, കോളേജ് ടീച്ചിംഗ്, നോൺ ടീച്ചിംഗ് സ്റ്റാഫ്, സ്റ്റുഡൻ്റ്സ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും സിഗ്നേച്ചർ ഏയ്ജി ഡ് കെയറും സംയുക്തമായി തേവ...
18/11/2025

വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും സിഗ്നേച്ചർ ഏയ്ജി ഡ് കെയറും സംയുക്തമായി തേവര സെൻ്റ്. ജൂഡ് ദേവാലയ ഹാളിൽ വെച്ച് ആശാകിരണം സ്തനാർബുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. പ്രസ്തുത ക്ലാസ്സിൽ സ്തനാർബുദ്ധത്തിൻ്റെ രോഗ ലക്ഷണങ്ങളെ കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെ പറ്റിയും അമൃത ഹോസ്പിറ്റൽ ഓങ്കോളജിസ്റ്റ് ഡോ. സൗദാമിനി നായിക് ക്ലാസ്സ് എടുത്തു. തേവര സമന്വയ വനിത ഫെഡറേഷൻ്റെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ പള്ളി വികാരി ഫാ. ജൂഡിസ് പനക്കൽ, ഇ. എസ്. എസ്. എസ് അസി. ഡയറക്ടർ ഫാ. റോഷൻ , സിഗ്നേച്ചർ ഏയ്ജി ഡ് കെയർ പ്രസിഡൻ്റ് ശ്രീ. ജോസഫ് അലക്സ് , ഇ. എസ്. എസ്. എസ്. പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

അന്താരാഷ്ട്ര പുരുഷ ദിനാഘോഷം നടത്തിവരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി പുരുഷ സ്വയം...
18/11/2025

അന്താരാഷ്ട്ര പുരുഷ ദിനാഘോഷം നടത്തി
വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി പുരുഷ സ്വയം സഹായ സംഘങ്ങളെ ഒരുമിച്ച് ചേർത്ത് അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനും നാടിൻ്റെ ഉന്നമനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പുരുഷ ദിനാഘോഷം സംഘടിപ്പിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞി മറ്റം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സുപ്രസിദ്ധ സിനിമ നടൻ സിജോ വർഗീസ് ഉദ്ഘാടനം ചെയ്ത് 20 വർഷം പൂർത്തിയാക്കിയ പുരുഷ സ്വയം സഹായ സംഘങ്ങളെ ആദരിച്ചു.ഇ എസ് . എസ്. എസ് ഡയറക്ടർ ഫാ. സിജൻ മണുവേലി പറമ്പിൽ എല്ലാവരേയും ഏറ്റവും സ്നേഹത്തോടെ സ്വാഗതം ചെയ്തു. എറണാകുളം MLA ശ്രീ. ടി.ജെ വിനോദ് മുഖ്യാതിഥി ആയിരുന്ന യോഗത്തിൽ കൗൺസിലർ മനുജേക്കബ് , BJP സ്റ്റേറ്റ് കമ്മിറ്റി അംഗം കെ. രാജഗോപാൽ, ഇ. എസ്. എസ്. എസ് അസി.ഡയറക്ടർ , ഫാ. റോഷൻ റാഫേൽ എന്നിവർ ആശംസകൾ അർപ്പിച്ചു. പുരുഷ ദിനത്തിനോടനുബന്ധിച്ച് നടത്തിയ കല കായിക മത്സരങ്ങളിൽ വിജയികൾ ആയവർക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു. പ്രോഗ്രാം കൺവീനർ ശ്രീ.ടി.എ ആൽബിൻ എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.Men SHG കോർഡിനേറ്റർ ശ്രീ. ജോസി കൊറ്റിയാത്ത്,പുരുഷ സ്വയം സഹായ സംഘങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, ഇ.എസ്.എസ്.എസ് സ്റ്റാഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

14/11/2025
ലഹരിക്കെതിരെ വോക്കത്തോൺ നടത്തിവരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ലഹരിക്കെതിരെ വോ...
11/11/2025

ലഹരിക്കെതിരെ വോക്കത്തോൺ നടത്തി
വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ലഹരിക്കെതിരെ വോക്കത്തോൺ സംഘടിപ്പിച്ചു. പുരുഷ സ്വയം സഹായ സംഘങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മണപ്പാട്ടി പറമ്പിൽ നിന്ന് സെൻ്റ് ആൽബർട്സ് കോളേജ് ഗ്രൗണ്ടിലേക്ക് നടത്തിയ വാക്കത്തോൺ ഇ എസ് . എസ്. എസ് ഡയറക്ടർ ഫാ. സിജൻ മണു വേലി പറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. ലഹരിക്കെതിരെ പ്രതിജ്ഞയും, കായിക, വിനോദ മത്സരങ്ങളും നടന്നു.

വയോജനങ്ങൾക്കായി മെട്രോ ജലയാത്ര നടത്തിഎറണാകുളം :കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ...
08/10/2025

വയോജനങ്ങൾക്കായി മെട്രോ ജലയാത്ര നടത്തി
എറണാകുളം :കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയും സംയുക്തമായി കളമശ്ശേരി കിൻഡർ ഹോസ്പിറ്റൽസ് സഹകരണത്തോടെ അന്താരാഷ്ട്ര വയോജന ദിനാഘോഷത്തോട് അനുബന്ധിച്ച് ഒക്ടോബർ 1 ബുധനാഴ്ച്ച മെട്രോ ജലയാത്ര നടത്തി. വൈകുന്നേരം 4 ന്, ബഹു.ഹൈബി ഈഡൻ എം.പി മെട്രോ യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുകയും അവരോടൊപ്പം യാത്രയിൽ പങ്കുചേരുകയും ചെയ്തു . 96 വയോജനങ്ങൾ അന്നേ ദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് ആടിയും പാടിയും മെട്രോ യാത്ര ആഘോഷമാക്കി.എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രസിഡൻ്റ് ഫാ. ആൻ്റെണി സിജൻ മണു വേലിപറമ്പിൽ, വാട്ടർ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ ജോൺ, കിൻഡർ ഹോസ്പിറ്റൽ സീനിയർ ഓപ്പറേഷൻ ഹെഡ് സൗമ്യ വിജയൻ , ശ്രീജിത്ത് എസ്, ഹെൽപ്പേജ് ഇന്ത്യ കേരള സ്റ്റേറ്റ് ഹെഡ് ബിജു മാത്യൂ , കിൻഡർ ഹോസ്പിറ്റൽ ഭാരവാഹികൾ എന്നിവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

08/10/2025
FESTAL GREETINGS TO THE DIRECTOR OF ESSS.
13/06/2024

FESTAL GREETINGS TO THE DIRECTOR OF ESSS.

Address

Kacheripady
Kochi
682018

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Telephone

+914842390461

Alerts

Be the first to know and let us send you an email when Ernakulam Social Service Society [ESSS] posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ernakulam Social Service Society [ESSS]:

Share

Category