Kedamangalam Papukutty Memorial Library

Kedamangalam Papukutty Memorial Library Kedamamgalam Pappukkutti Memorial Library

ലോക നാടക ദിനത്തോടനുബന്ധിച്ച് കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ വി വി വേണു അനുസ്മരണവും നാടക ദിന...
28/03/2026

ലോക നാടക ദിനത്തോടനുബന്ധിച്ച് കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ വി വി വേണു അനുസ്മരണവും നാടക ദിനാചരണവും സംഘടിപ്പിച്ചു. എറണാകുളം ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി ആർ വിനോയ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. നാടകം എന്ന കലാരൂപത്തിന്റെ സാമൂഹിക പ്രസക്തിയും അതിന് സാംസ്കാരിക - പൊതു ജീവിതത്തിൽ ചെലുത്താനാവുന്ന സ്വാധീനവും എത്രത്തോളമെന്ന് ഉദ്ഘാടകൻ അടയാളപ്പെടുത്തി. നാടക പ്രവർത്തകനും 'കെടാമംഗലത്തിന്റെ നാടക ചരിത്രം' എന്ന കൃതിയുടെ കർത്താവും ആയ വി വി വേണുവിനെ നാടക് വടക്കൻ മേഖല പ്രസിഡൻ്റ് കെ എസ് ഗിരീഷ് അനുസ്മരിച്ചു. ലൈബ്രറി പ്രസിഡൻറ് പി പി സുകുമാരൻ, സെക്രട്ടറി അനിൽ വി എസ്, വി.ബി പ്രദീപ് സെൽവരാജ് KK , നവീൻ കെ.ജി, സി.പി ബിജു തുടങ്ങിയവർ സംസാരിച്ചു.

കെ.എൻ പണിക്കർ അനുസ്മരണം.അന്തരിച്ച ചരിത്രപണ്ഡിതനായിരുന്ന പ്രൊ: കെ.എൻ പണിക്കർ അനുസ്മരണം കെടാമംഗലത്ത് നടന്നു.കെടാമംഗലം പപ്പ...
18/03/2026

കെ.എൻ പണിക്കർ അനുസ്മരണം.
അന്തരിച്ച ചരിത്രപണ്ഡിതനായിരുന്ന പ്രൊ: കെ.എൻ പണിക്കർ അനുസ്മരണം കെടാമംഗലത്ത് നടന്നു.
കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെയും ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രം ഏഴിക്കര ക്ലസ്റ്ററിൻ്റെയും ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഗ്രന്ഥശാല സംഘം മുൻ പ്രസിഡൻ്റ് ഡോ: കെ.വി കുഞ്ഞികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡൻ്റ് പി.പി സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജോർജ് വർക്കി, എ.കെ ജോഷി, നവീൻ കെ.ജി തുടങ്ങിയവർ സംസാരിച്ചു.

... ചരിത്രത്തേയും ബൗദ്ധികതയേയും ആധുനിക ഇന്ത്യയുടെ ചരിത്രവിചാരത്തിൻ്റെ കേന്ദ്രത്തിൽ ഉറപ്പിക്കുന്നതിൽ പ്രൊഫസർ കെ എൻ പണിക്ക...
16/03/2026

... ചരിത്രത്തേയും ബൗദ്ധികതയേയും ആധുനിക ഇന്ത്യയുടെ ചരിത്രവിചാരത്തിൻ്റെ കേന്ദ്രത്തിൽ ഉറപ്പിക്കുന്നതിൽ പ്രൊഫസർ കെ എൻ പണിക്കരോളം പങ്കു വഹിച്ചവർ ഉണ്ടെന്നു തോന്നുന്നില്ല. മാർക്സിസ്റ്റ് ചരിത്രവിചിന്തനത്തിൻ്റെ വഴികളിലൂടെയാണ് മാഷ് നടന്നത്.അപ്പോൾത്തന്നെ അതിൽ വന്നു കൂടിയ യാന്ത്രികതയുടെയും നിർണ്ണയന വാദത്തിൻ്റെയും പിരിമുറുക്കങ്ങളെ മാഷ് മറികടക്കുകയും ചെയ്തു.

ഒരു ജനസമൂഹം ഏതെങ്കിലുമൊരാശയം ഏറ്റെടുത്തു കഴിഞ്ഞാൽ അതൊരു ഭൗതികശക്തിയായിത്തീരുമെന്ന നിർണ്ണായകമായ തിരിച്ചറിവായിരുന്നു അദ്ദേഹത്തിൻ്റെ ചരിത്രവിചിന്തനത്തിൻ്റെ കാതൽ....

മതനിരപേക്ഷ ഇന്ത്യയുടെ കാവൽ പോരാളിയായിരുന്ന പണിക്കർ മാഷിനേക്കുറിച്ച് ചരിത്രപണ്ഡിതൻ കൂടിയായ ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ മാഷ് അനുസ്മരിക്കുന്നു.

മാർച്ച് 17 ചൊവ്വ വൈകീട്ട് 6.30 ന്,കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയിൽ

സമയനിഷ്ഠയോടെ എത്തുമല്ലോ🤝💜

-കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി,
ഇ എം എസ് സാംസ്കാരിക പഠനകേന്ദ്രം ഏഴിക്കര ക്ലസ്റ്റർ

രക്തദാന ക്യാമ്പ്സംഘടിപ്പിച്ചു. ജില്ല ആശുപത്രി ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുട...
15/03/2026

രക്തദാന ക്യാമ്പ്
സംഘടിപ്പിച്ചു. ജില്ല ആശുപത്രി ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെയും ഹെൽപ്പ് ഫോർ ഹെൽപ്പ്ലെസ് കെടാമംഗലം യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കെടാമംഗലംഗവ: LP സ്കൂളിൽ നടന്ന ഉദ്ഘാടനയോഗത്തിൽ പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഹെൽപ്പ് ഫോർ ഹെൽപ്പ്ലെസ് പ്രസിഡൻ്റ് ഡോ: മനു പി വിശ്വം ഉദ്ഘാടനം നിർവ്വഹിച്ചു. Hfor H ട്രഷർ KG അനിൽകുമാർ,MR സുരാജ് , ലൈബ്രറി പ്രസിഡൻ്റ് pp സുകുമാരൻ ,വൈസ് പ്രസിഡൻ്റ് PM ഹംസ തുടങ്ങിയവർ സംസാരിച്ചു. തുടർന്നു നടന്ന ക്യാമ്പിന് ലൈബ്രറി സെക്രട്ടറി VSഅനിൽ,റീന വേണുഗോപാൽ, ജയശ്യാം ,KD സുധീഷ് കുമാർ, ഗിരീഷ് PK,സീന അനിൽകുമാർ, ജയേഷ് KR, ഹരിലയ MR, MP സുരേഷ് ബാബു, രാകേഷ് DR തുടങ്ങിയവർ നേതൃത്വം നൽകി.

14/03/2026
സുഹൃത്തേ;രക്തദാനം അവശ്യഘട്ടങ്ങളിൽ ജീവൻ ദാനം തന്നെയാകുമെന്ന് നമുക്കറിയാമല്ലോ.മാനവികത തുളുമ്പുന്ന ഒരു കവിതയെഴുത്താണ് രക്തദ...
12/03/2026

സുഹൃത്തേ;

രക്തദാനം അവശ്യഘട്ടങ്ങളിൽ ജീവൻ ദാനം തന്നെയാകുമെന്ന് നമുക്കറിയാമല്ലോ.മാനവികത തുളുമ്പുന്ന ഒരു കവിതയെഴുത്താണ് രക്തദാനം.

സാമാന്യ ആരോഗ്യമുള്ള സ്ത്രീ -പുരുഷർക്ക് 3 മാസത്തിലൊരിക്കൽ രക്തദാനം ചെയ്യാവുന്നതാണ്.

ആലുവ IMA ബ്ലഡ് ബാങ്കുമായി സഹകരിച്ചു നടത്തുന്ന ഈ ക്യാമ്പിൽ സന്മനസ്സോടെ പങ്കെടുത്ത് രക്തദാനം ചെയ്യണമെന്ന് സാദരം അഭ്യർത്ഥിയ്ക്കുന്നു

വനിത ദിന സൗഹൃദവലയം.ലോക വനിത ദിനാചരണത്തിൻ്റെ ഭാഗമായി കെടാമംഗലംപപ്പുക്കുട്ടിമെമ്മോറിയൽ ലൈബ്രറിയുടെയും ശാസ്ത്രസാഹിത്യ പരിഷത...
09/03/2026

വനിത ദിന സൗഹൃദവലയം.
ലോക വനിത ദിനാചരണത്തിൻ്റെ ഭാഗമായി കെടാമംഗലംപപ്പുക്കുട്ടിമെമ്മോറിയൽ ലൈബ്രറിയുടെയും ശാസ്ത്രസാഹിത്യ പരിഷത്ത് കെടാമംഗലം യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ വനിത ദിനസർഗ്ഗസൗഹൃദ വലയം സംഘടിപ്പിച്ചു. യുദ്ധങ്ങളുടെ ഭീകരതയും കുടുംബങ്ങളിലെ ജനാധിപത്യവും നന്നായി ചർച്ച ചെയ്യപ്പെട്ട സമ്മേളനത്തിൽ ഗാനാലാപനസദസ്സും ശ്രദ്ധേയമായി.
കെടാമംഗലം GLPS മാതൃസംഗമം ചെയർപേഴ്സൻമനോഹരി മനോജ് അദ്ധ്യക്ഷത വഹിച്ചു യുവ എഴുത്തുകാരി അപർണ ആരുഷി ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരൻ Ak ജോഷി, ഹരിലയ MR, ലൈബ്രറി പ്രസിഡൻ്റ് PP സുകുമാരൻ, മനുജ EM
തുടങ്ങിയവർ സംസാരിച്ചു.

അന്തർദ്ദേശീയ വനിതാദിനത്തിൻ്റെ സായാഹ്നം നമ്മൾ സ്ത്രീ -പുരുഷ ഭേദമെന്യേ ഒരൊത്തുചേരലിനുള്ള വേദിയാക്കുകയാണ്.പാട്ടും വർത്തമാനവ...
07/03/2026

അന്തർദ്ദേശീയ വനിതാദിനത്തിൻ്റെ സായാഹ്നം നമ്മൾ സ്ത്രീ -പുരുഷ ഭേദമെന്യേ ഒരൊത്തുചേരലിനുള്ള വേദിയാക്കുകയാണ്.

പാട്ടും വർത്തമാനവും ജീവിതാനുഭവങ്ങളുടെ പങ്കുവയ്ക്കലുമൊക്കെയായി സൗഹൃദം തുടിക്കുന്ന ഒരു സായാഹ്നം💜

2026 മാർച്ച് 8 വൈകീട്ട് 4.30 ന് കെടാമംഗലം ഗവ. LP സ്കൂൾ ഗ്രൗണ്ടിലേക്ക് സുഹൃത്തുക്കളോടൊപ്പം എത്തിച്ചേരുമല്ലോ.

സർഗ്ഗസൗഹൃദവലയത്തിലേക്ക് സ്വാഗതം🤝💚

കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി,
ശാസ്ത്രസാഹിത്യ പരിഷത്ത് കെടാമംഗലം യൂണിറ്റ്

03/03/2026
യുദ്ധവിരുദ്ധറാലിയും പ്രതിഷേധ സദസ്സും'യുദ്ധത്തിനെതിരെ മാനവരാശി'എന്ന മുദ്രാവാക്യമുയർത്തി കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയ...
03/03/2026

യുദ്ധവിരുദ്ധറാലിയും പ്രതിഷേധ സദസ്സും

'യുദ്ധത്തിനെതിരെ മാനവരാശി'എന്ന മുദ്രാവാക്യമുയർത്തി കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയും ശാസ്ത്രസാഹിത്യ പരിഷത്ത് കെടാമംഗലം യൂണിറ്റും സംയുക്തമായി യുദ്ധവിരുദ്ധറാലിയും
പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.
അമേരിക്കയും ഇസ്രയേലും ഇറാനിൽ നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ് പറഞ്ഞു.
ഗസൽ ഗായകൻ ഹരി ചെറായി യുദ്ധവിരുദ്ധ ഗീതം ആലപിച്ചു.
കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി പ്രസിഡണ്ട് പി പി സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.യുവസാഹിത്യകാരി അപർണ്ണ ആരുഷി,
സി പി ജയൻ,
Adv എ ഗോപി, എ കെ ജോഷി എന്നിവർ സംസാരിച്ചു.
യുദ്ധവിരുദ്ധ റാലിക്ക്
വി എസ് അനിൽ,സി പി ബാബു,റീന വേണുഗോപാൽ,ടി കെ സോമസുന്ദരം,കെ ഡി സുധീഷ് കുമാർ, എ എ വിജോയ് എന്നിവർ നേതൃത്വം നൽകി.

ശാസ്ത്രറാലിയും തെരുവു ശാസ്ത്രവേദിയുംകെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെയും  ശാസ്ത്രസാഹിത്യ പരിഷത്ത് കെടാമംഗലം...
28/02/2026

ശാസ്ത്രറാലിയും തെരുവു ശാസ്ത്രവേദിയും

കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെയും ശാസ്ത്രസാഹിത്യ പരിഷത്ത് കെടാമംഗലം യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കെടാമംഗലത്ത് ദേശീയശാസ്ത്രദിനാചരണം സംഘടിപ്പിച്ചു.
ഇതിൻ്റെ ഭാഗമായി വിവിധ സയൻറിസ്റ്റുകളുടെ മുഖം മൂടി ധരിച്ച് നടന്ന ശാസ്ത്രറാലിക്കു ശേഷം
നടന്ന
തെരുവുശാസ്ത്രവേദി പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു.
പരിഷത്ത് പറവൂർ മേഖല ജോയിൻ്റ് സെക്രട്ടറി പി എൻ സുധീഷ് തെരുവു ശാസ്ത്രവേദി നയിച്ചു.
വി എസ് അനിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് എ കെ ജോഷി സ്വാഗതവും കെ വി ഹൃദിക നന്ദിയും പറഞ്ഞു.
വേദിത വിനോദ്,പി ജെ ഭദ്ര, വൈഷ്ണവ് ശ്രീജിത്ത്,ശ്രീനന്ദ് ശ്രീജിത്ത്, എന്നിവർ ശാസ്ത്ര പരീക്ഷണങ്ങളും ആദിദേവ് രാജേഷ്,സി എസ് അനഘ, ടി എസ് ശ്രീരാം എന്നിവർ വിവിധ ശാസ്ത്രജ്ഞൻമാരുടെ ജീവിതവും അവതരിപ്പിച്ചു.

*ഫെബ്.28- ദേശീയ ശാസ്ത്രദിനം**ശാസ്ത്രറാലിയും തെരുവു ശാസ്ത്രവേദിയും**ഫെബ് 28 ശനി വൈകീട്ട് 4 ന് കെടാമംഗലം പപ്പുക്കുട്ടി ലൈബ...
27/02/2026

*ഫെബ്.28- ദേശീയ ശാസ്ത്രദിനം*

*ശാസ്ത്രറാലിയും തെരുവു ശാസ്ത്രവേദിയും*

*ഫെബ് 28 ശനി വൈകീട്ട് 4 ന് കെടാമംഗലം പപ്പുക്കുട്ടി ലൈബ്രറി പരിസരത്ത്*

*ശാസ്ത്രദിനസന്ദേശം നൽകൽ - ശ്രീ ബെന്നി ജോസഫ് (സെക്രട്ടറി, പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ)*

*കുട്ടികൾക്കും മുതിർന്നവർക്കും സ്വാഗതം !*

-കെടാമംഗലം പപ്പുക്കുട്ടി സ്മാരക ബാലവേദി,
കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി,
ശാസ്ത്രസാഹിത്യ പരിഷത്ത്,
കെടാമംഗലം യൂണിറ്റ്

Address

Kedamangalam
Kochi
683513

Telephone

+919349789458

Website

Alerts

Be the first to know and let us send you an email when Kedamangalam Papukutty Memorial Library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kedamangalam Papukutty Memorial Library:

Share