26/12/2022
*പത്തു വർഷത്തിനുശേഷം ഉള്ള ആധാർ പുതുക്കുന്നതിന്
ഐഡി പ്രൂഫ് ആയി ഉപയോഗിക്കാൻ പറ്റുന്ന രേഖകൾ*
-----------------------------
1.എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഫോട്ടോ പതിച്ചത്.
2.ഇലക്ഷൻ ഐഡി
3. ഫോട്ടോ പതിച്ച നാഷണലൈസ്ഡ് ബാങ്ക് പാസ് ബുക്ക് (ബാങ്ക് മാനേജരുടെ സീൽ , ഒപ്പ് രേഖപ്പെടുത്തിയത്)
4.പാൻ കാർഡ്
5.ഡ്രൈവിംഗ് ലൈസൻസ്
6.പാസ്പോർട്ട്
7. റേഷൻ കാർഡ് (ഉടമയ്ക്ക് മാത്രം)
അഡ്രസ്സ് പ്രൂഫിന് വേണ്ടി ഉപയോഗിക്കാൻ പറ്റുന്ന രേഖകൾ
1. ഇലക്ഷൻ ഐഡി
2. എസ്എസ്എൽസി സർട്ടിഫിക്കറ്റ്
3. നാഷണലൈസ്ഡ് ബാങ്ക് പാസ് ബുക്ക് (ബാങ്ക് മാനേജരുടെ സീൽ , ഒപ്പ് രേഖപ്പെടുത്തിയത്)
4. പാസ്പോർട്ട്
5. ഡ്രൈവിംഗ് ലൈസൻസ്
6. റേഷൻ കാർഡ്
7. ഇവയൊന്നും ലഭ്യമല്ലാത്തവർ ഐഡി പ്രൂഫിനും അഡ്രസ് പ്രൂഫിനും വേണ്ടി
ആധാർ അതോറിറ്റി നിർദ്ദേശിച്ചിട്ടുള്ള ഫോർമാറ്റിൽ ഗസറ്റഡ് ഓഫീസർമാർ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്
വിദ്യാർത്ഥികൾ ആണെങ്കിൽ അവരവരുടെ സ്കൂൾ മേധാവി സാക്ഷ്യപ്പെടുത്തിയ ആധാർ അതോറിറ്റി നിർദ്ദേശിച്ചിട്ടുള്ള ഫോർമാറ്റിൽ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്കൂൾ - കോളേജ് ഐഡി കാർഡ് ഉപയോഗിക്കാവുന്നതാണ്