District Information Officer, Ernakulam

District Information Officer, Ernakulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from District Information Officer, Ernakulam, Government Organization, Park Avenue, Kochi.
(1)

District Office of Information office, a field office of the Information & Public Relations Department of the Government of Kerala that provides timely information on government policies, programmes, and initiatives to the public and the media.

05/09/2026

ഉപതിരഞ്ഞെടുപ്പ് : അവലോകന യോഗം ചേർന്നു

ജില്ലയിൽ നാലു തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിൽ തിരഞ്ഞെടുപ്പ്

എറണാകുളം ജില്ലയിൽ നാലു തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിലേക്ക് സെപ്റ്റംബർ 28 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് നിഷ്‌പക്ഷമായും സമാധാനപരമായും നടപ്പിലാക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും
ജില്ലാ കളക്ടറുമായ ജി. പ്രിയങ്ക.

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഉദ്യോഗസ്ഥർക്ക് മാത്രമായും നടന്ന അവലോകന യോഗങ്ങൾക്ക് അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലാ കളക്ടർ.

കൊച്ചി കോർപ്പറേഷൻ ഉൾപ്പെടെ നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാർഡുകളിൽ വീതമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കൊച്ചി കോർപ്പറേഷനിലെ 19-ാം വാർഡ് അയ്യപ്പൻകാവ് (ജനറൽ), വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് മടപ്ലാത്തുരുത്ത് കിഴക്ക് (ജനറൽ), പൂതൃക്ക ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാർഡ് കോലഞ്ചേരി ഈസ്റ്റ് (സ്ത്രീ), പാറക്കടവ് ഗ്രാമപ്പഞ്ചായത്തിലെ നാലാം വാർഡ് പുളിയനം തെക്ക് (സ്ത്രീ) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. സെപ്റ്റംബർ പത്ത് വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.

പത്രികകളുടെ സൂക്ഷ്മപരിശോധന 11ന് നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തിയതി 14 ആണ്.

സെപ്റ്റംബർ 28ന് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 29 രാവിലെ പത്തിന് നടക്കും.

ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ ഗ്രന്‌ഥേ സായ് കൃഷ്‌ണ, ഇലക്ഷൻ ഡപ്യൂട്ടി കളക്‌ടർ ലിറ്റി ജോസഫ്, റിട്ടേണിങ് ഓഫീസർമാർ, അസി. റിട്ടേണിങ് ഓഫീസർമാർ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

05/09/2026

ചേരാനെല്ലൂരിന്റെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക് പുതിയ കരുത്ത്

3.5 കോടി രൂപയുടെ ദ്യുതി 2.0 പദ്ധതി; പുതിയ 11 കെ.വി. ഫീഡർ ടി. ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ വൈദ്യുതി വിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ദ്യുതി 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ 11 കെ.വി. ഫീഡർ എറണാകുളം എം.എൽ.എ ശ്രീ. ടി. ജെ. വിനോദ് ഉദ്ഘാടനം ചെയ്തു.

110 കെ.വി. ഇടപ്പള്ളി സബ്‌സ്റ്റേഷനിൽ നിന്ന് ചേരാനെല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലേക്ക് 5.8 കിലോമീറ്റർ ഭൂഗർഭ കേബിൾ സ്ഥാപിച്ചാണ് പുതിയ ഫീഡർ നിർമ്മിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ ചേരാനെല്ലൂർ മേഖലയിലെ വൈദ്യുതി വിതരണ സംവിധാനത്തിന് ഗണ്യമായ ശേഷിവർധനയാണ് ഉണ്ടായിരിക്കുന്നത്.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ചേരാനെല്ലൂർ മേഖലയിലെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് വിതരണ ശൃംഖലയുടെ ശേഷി വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കിയത്. പുതിയ ഫീഡർ പ്രവർത്തനക്ഷമമായതോടെ ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ഏകദേശം 70 ശതമാനം പ്രദേശങ്ങൾക്കും കൂടുതൽ കാര്യക്ഷമവും ഗുണമേന്മയുള്ളതുമായ വൈദ്യുതി വിതരണം ലഭ്യമാകും.

നിലവിലുള്ള ഫീഡറുകളുടെ അമിതഭാരം കുറയ്ക്കുന്നതിനും വോൾട്ടേജ് നിലവാരം മെച്ചപ്പെടുത്തുന്നതിനും വൈദ്യുതി തടസ്സങ്ങളുടെ ദൈർഘ്യവും ആവർത്തനവും കുറയ്ക്കുന്നതിനും പുതിയ ഫീഡർ സഹായകരമാകും. ഭാവിയിലെ വൈദ്യുതി ഉപഭോഗ വർധനവ് കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസനം എന്ന നിലയിലും പദ്ധതിക്ക് ഏറെ പ്രാധാന്യമുണ്ട്.
ചേരാനെല്ലൂർ മേഖലയിലെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ജനങ്ങൾക്ക് തടസ്സരഹിതവും ഗുണമേന്മയുള്ളതുമായ വൈദ്യുതി ഉറപ്പാക്കുന്നതിനുമായി ടി. ജെ. വിനോദ് എം.എൽ.എയുടെ ഇടപെടലിന്റെ ഭാഗമായി നടപ്പാക്കിയ പ്രധാന വികസന പദ്ധതികളിലൊന്നാണ് പുതിയ 11 കെ.വി. ഫീഡർ.

ചടങ്ങിൽ ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാരിയത്, വൈസ് പ്രസിഡന്റ് ഷിമ്മി ഫ്രാൻസിസ്, മെമ്പർമാരായ കെ ജി രാജേഷ്, റോസ്മേരി ഷാജി, ഐഷ കരീം, ജെയിംസ് തൈപ്പറമ്പിൽ, ജിതിൻ കെ.കെ, ലില്ലി ടീച്ചർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എ മാത്യു, മുൻ ജില്ലാ പഞ്ചായത്ത് അംഗം ലോറൻസ് എറണാകുളം ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വിനു എം. ജി., അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബൈജുമോൻ പി., സബ് എൻജിനീയർ ഇൻചാർജ് ജോസഫ് കെ. എസ്. എന്നിവർ പങ്കെടുത്തു.
ചേരാനെല്ലൂരിന്റെ വികസനത്തിന് കൂടുതൽ കരുത്തേകുന്ന വൈദ്യുതി അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായാണ് പുതിയ ഫീഡർ യാഥാർഥ്യമായത്.

കഫേകളിൽ അന്യായ വില: പരിശോധന നടത്തിഎറണാകുളം നഗരത്തിലെ മൾട്ടിപ്ലക്സ് തീയറ്ററുകളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർ...
05/09/2026

കഫേകളിൽ അന്യായ വില: പരിശോധന നടത്തി

എറണാകുളം നഗരത്തിലെ മൾട്ടിപ്ലക്സ് തീയറ്ററുകളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ, ഭക്ഷ്യ സുരക്ഷാ ഓഫീസർ എന്നിവരുടെ നേത്യത്വത്തിലുള്ള സ്‌ക്വാഡ് റെയ്ഡ് നടത്തി. തീയറ്ററുകളിൽ പ്രവർത്തിക്കുന്ന കഫേകളിൽ അന്യായവില വാങ്ങുന്നുവെന്ന പൊതു പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്.

സെൻട്രൽ സ്ക്വയർ മാൾ , ഫോറം മാൾ തീയറ്ററുകളിൽ വില കൂടുതലാണെന്ന പരാതി ശരിയാണെന്ന് പരിശോധന സംഘം കണ്ടെത്തി. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ച് നിയമപ്രകാരമാണ് വിൽപന നടത്തുന്നത്. പക്ഷേ പോപ്‌കോൺ, ശീതള പാനീയങ്ങൾ എന്നിവയ്ക്ക് പൊതുവിപണിയിലേ തിനേക്കാൾ അഞ്ചിരട്ടി വില ഈടാക്കുന്നതായി കണ്ടു. വില വളരെ കൂടുതലാണ് എന്നും ഗവൺമെൻ്റിലേക്ക് റിപ്പോർട്ട് ചെയ്യുകയാണെന്നും തീയറ്റർ മാനേജർക്ക് ഉദ്യോഗസ്ഥ സംഘം നോട്ടീസ് നൽകി.
പൊതുവിപണിയിലെ വിലയുമായി ചേർന്ന് നിൽക്കത്തക്ക വിധം വിലയിൽ മാറ്റം വരുത്താൻ കർശന നിർദ്ദേശം നൽകി.

വില വിവര പട്ടിക പ്രദർശിപ്പിക്കാത്ത കഫേകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സൗജന്യ കുടിവെള്ളം പല തീയറ്ററുകളും ആരും കാണാത്ത സ്ഥലത്താണ് തയ്യാറാക്കി വച്ചിട്ടുളളതെന്നും സംഘം കണ്ടെത്തി. റെയ്ഡിൽ എറണാകുളം ജില്ലാ സപ്ലൈ ഓഫീസർ വി ആർ.ഷാജി, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർമാരായ സന്തോഷ് എൻ.സി , ബിമൽ എസ്, അസിസ്റൻ്റ് കൺട്രോളർ വേണു കെ.ബി, താലൂക്ക് സപ്ലൈ ഓഫീസർമാരായ ഷിജു തങ്കച്ചൻ, സിന നന്ദൻ , റേഷനിംഗ് ഇൻസ്പെക്ടർമാരായ അനൂപ് എൻ, റിയാസ്, പത്മകുമാർ, അനുപമ ,സ്മിത, ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരായ ഹണി ടി.എസ്, സിനത്ത് എൻ.എ ഫൂഡ് സേഫ്റ്റി ഓഫിസർ റാണി ചാക്കോ എന്നിവർ പങ്കെടുത്തു.

കൊച്ചി മെട്രോ രണ്ടാംഘട്ടം: പദ്ധതി പ്രദേശങ്ങൾ എം.ഡി ജി പ്രിയങ്ക സന്ദർശിച്ചുകൊച്ചി മെട്രോ റെയിൽ രണ്ടാംഘട്ടം കലൂർ ജെ.എൽ.എൻ ...
05/09/2026

കൊച്ചി മെട്രോ രണ്ടാംഘട്ടം: പദ്ധതി പ്രദേശങ്ങൾ എം.ഡി ജി പ്രിയങ്ക സന്ദർശിച്ചു

കൊച്ചി മെട്രോ റെയിൽ രണ്ടാംഘട്ടം കലൂർ ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് സ്‌മാർട് സിറ്റി വരെയുള്ള പദ്ധതി പ്രദേശങ്ങൾ കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ജി.പ്രിയങ്ക സന്ദർശിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.

പാലാരിവട്ടം സെൻ്റ് മാർട്ടിൻ പള്ളിക്ക് സമീപം, ആലിൻചുവട്, വാഴക്കാല തുടങ്ങിയ പ്രദേശങ്ങളിലെ ഗതാഗത പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ ആർടിഒയുമായി സഹകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മെട്രോ ഉദ്യോഗസ്ഥർക്ക് എം.ഡി നിർദ്ദേശം നൽകി. തടസമില്ലാത്ത ഗതാഗതത്തിന്,
നിർമ്മാണം പുരോഗമിക്കുന്ന ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകളിൽ മാറ്റി സ്ഥാപിക്കാവുന്നവ സുരക്ഷ ഉറപ്പുവരുത്തിയതിനു ശേഷം നീക്കം ചെയ്യണം.

നിർദിഷ്ട പാലാരിവട്ടം, പടമുഗൾ സ്റ്റേഷനുകളിലെ വലത് വശത്തെ സ്റ്റേഷൻ കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുവാൻ ജില്ലാ കലക്ടർ കൂടിയായ ജി പ്രിയങ്ക ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.കെ.എസ്.ഇ.ബി ഉൾപ്പെടെ വിവിധ വകുപ്പുകൾക്ക് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ അടിയന്തരമായി പൂർത്തിയാക്കുവാനും നിർദ്ദേശിച്ചു.

ഡെപ്യൂട്ടി കലക്ടർ (മെട്രോ ) എ ഷാജഹാൻ, ആർ ടി ഒ എൻഫോഴ്സ്മെൻ്റ് ബിജു ഐസക്, കെഎംആർഎൽ ഡയറക്ടർ പ്രൊജക്ട്സ് ഡോ. എം. പി രാം നവാസ്, ചീഫ് എൻജിനീയർ വിനു സി കോശി, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ എം.ജി വിനു, പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

05/09/2026

രൂക്ഷമായ കുടിവെള്ള ക്ഷാമം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നൽകി ടി. ജെ. വിനോദ് എം.എൽ.എ

എറണാകുളം നിയോജകമണ്ഡലത്തിലെ ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ ചിറ്റൂർ പ്രദേശത്തും കൊച്ചി കോർപ്പറേഷനിലെ വടുതല പ്രദേശത്തും രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എറണാകുളം എം.എൽ.എ ടി. ജെ. വിനോദ് ജലവിതരണ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് കത്ത് നൽകി.

കഴിഞ്ഞ ഒരു മാസത്തോളമായി ചിറ്റൂർ, വടുതല പ്രദേശങ്ങളിൽ കുടിവെള്ള വിതരണം കാര്യമായി തടസ്സപ്പെട്ടിരിക്കുകയാണ്. കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് പ്രദേശവാസികൾ വലിയ ദുരിതമാണ് നേരിടുന്നത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം ഉറപ്പാക്കുന്നതിനായി അടിയന്തരമായി ഇടപെടണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി പ്രശ്നത്തിന് പരിഹാരം കാണണമെന്നും എം.എൽ.എ മന്ത്രിയോട് ആവശ്യപ്പെട്ടു.

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മന്ത്രി മോൻസ് ജോസഫിനെ ഫോണിലും ബന്ധപ്പെട്ടതായും ടി. ജെ. വിനോദ് എം.എൽ.എ പറഞ്ഞു. പ്രശ്നത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് കേരള വാട്ടർ അതോറിറ്റി എം.ഡിയെ പ്രശ്നപരിഹാരത്തിനായി ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചിട്ടുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി.

കുടിവെള്ള വിതരണം എത്രയും വേഗം സാധാരണ നിലയിലാക്കുന്നതിനും പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
അതേസമയം, ചിറ്റൂർ, വടുതല പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നം സംബന്ധിച്ച് എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സെപ്റ്റംബർ 10 വ്യാഴാഴ്ച യോഗം വിളിച്ചിട്ടുണ്ടെന്നും ടി. ജെ. വിനോദ് എം.എൽ.എ അറിയിച്ചു. യോഗത്തിൽ ബന്ധപ്പെട്ട ജനപ്രതിനിധികളെയും കേരള വാട്ടർ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് പ്രശ്നം വിശദമായി ചർച്ച ചെയ്ത് അടിയന്തര പരിഹാര നടപടികൾ തീരുമാനിക്കും.

ക്ഷേമനിധി വിഹിതം കുടിശ്ശിക 30 വരെ ഒടുക്കാംകേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളായ ക്ഷേമനിധി വിഹിതം കുടിശ്ശിക വര...
05/09/2026

ക്ഷേമനിധി വിഹിതം കുടിശ്ശിക 30 വരെ ഒടുക്കാം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളായ ക്ഷേമനിധി വിഹിതം കുടിശ്ശിക വരുത്തിയ തൊഴിലാളികൾക്ക്, കോവിഡ് കാലയളവ് ഒഴികെ അവസാന 3 വർഷ കാലയളവ് (36 മാസം) മാത്രം കുടിശ്ശിക ഉള്ളവർക്ക് കുടിശ്ശിക ഒടുക്കുന്നതിന് 2026 സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചതായി ചീഫ് എക്സിക്യൂട്ടിവ് ആഫീസർ അറിയിച്ചു.

വിശദവിവരങ്ങൾക്കായി എറണാകുളം എസ്.ആർ.എം.റോഡിലുള്ള ജില്ലാ ആഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ നം.0484-2401632, ഇ-മെയിൽ - [email protected]

പിന്നാക്ക വിഭാഗക്കാർക്ക് ധനസഹായം: അപേക്ഷാ തിയതി നീട്ടി



സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട (ഒ.ബി.സി) പരമ്പരാഗത കരകൗശല വിദഗ്ദ്ധർ കൈപ്പണിക്കാർ/പൂർണ്ണ വൈദഗ്ദ്ധ്യമില്ലാത്ത തൊഴിലാളികൾ എന്നിവരുടെ തൊഴിൽ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്തി വരുമാന മാർഗം കണ്ടെത്തുന്നതിന് പണിയായുധങ്ങൾക്ക് ധനസഹായം, പരമ്പരാഗത മൺപാത്രനിർമാണ തൊഴിലാളികൾക്കുള്ള ധനസഹായം, ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം, അഭിഭാഷക ധനസഹായം എന്നീ പദ്ധതികളിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബർ 20 വരെ നീട്ടി. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. പ്രായം 18 നും 60 വയസിനും ഇടയിൽ ആയിരിക്കണം. www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതു സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484-2983130.

സ്പോട്ട് അഡ്മിഷന്

കളമശ്ശേരി ഗവൺമെന്റ് ഐ.ടി.ഐയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ ഒഴിവുകളിലേക്ക് പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷ നൽകാം. . അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷിക്കാനുമായി www.itikalamassery.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0484-2555505 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സർക്കാരും കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ (DDU-GKY) പദ്ധതിയുടെ ഭാഗമായി കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റ് (KARD) സൗജന്യ റസിഡൻഷ്യൽ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ 18-നും 30-നും ഇടയിൽ പ്രായവും കുറഞ്ഞത് പ്ലസ് ടു യോഗ്യതയുമുള്ള യുവതീ-യുവാക്കൾക്കാണ് അവസരം. ഗസ്റ്റ് സർവീസ് എക്സിക്യൂട്ടീവ് (ഫ്രണ്ട് ഓഫീസ്), എക്സിക്യൂട്ടീവ് സെക്രട്ടറി സർവീസസ്, മൈക്രോ ഫിനാൻസ് എക്സിക്യൂട്ടീവ് എന്നീ കോഴ്സുകളിലേക്കാണ് പരിശീലനം നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, യൂണിഫോം എന്നിവ പൂർണ്ണമായും സൗജന്യമായിരിക്കും. താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി 9074327906, 8589973899 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

സ്പോട്ട് അഡ്മിഷൻകളമശ്ശേരി ഐ.ടി.ഐയിൽ 2026 വർഷത്തെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സെപ്റ്റംബർ ഏഴിന്  സ്പോട്ട് അഡ്മിഷൻ   നട...
05/09/2026

സ്പോട്ട് അഡ്മിഷൻ

കളമശ്ശേരി ഐ.ടി.ഐയിൽ 2026 വർഷത്തെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സെപ്റ്റംബർ ഏഴിന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അപേക്ഷ സമർപ്പിച്ചവർക്കും ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ടി സി യും മറ്റ് അസൽ സർട്ടിഫിക്കറ്റുകളുമായി ഐ ടി ഐയിൽ എത്തി പ്രവേശനം നേടാം. ഫോൺ: 0484-2555505

കുസാറ്റ്: ബി.ടെക് റിയൽ ടൈം അഡ്മിഷൻ

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) 2026-27 അധ്യയന വർഷത്തിലെ ബി.ടെക് പ്രോഗ്രാമ്മുകളിലേക്കുള്ള നാലാമത്തെ റിയൽ ടൈം അഡ്മിഷനുവേണ്ടിയുള്ള രജിസ്ട്രേഷൻ സെപ്റ്റംബർ 7ന് ഓൺലൈനായി ചെയ്യാവുന്നതാണ്. നാലാമത്തെ റിയൽ ടൈം അഡ്മിഷന് ഒന്നിലധികം റൗണ്ടുകൾ ഉണ്ടാകുന്നതായിരിക്കും. കുസാറ്റിന്റെ ബി.ടെക് പ്രോഗ്രാമ്മുകൾക്കായിട്ടുള്ള ക്യാറ്റ് 2026 (CAT) റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ചുവടെ സൂചിപ്പിച്ചിരിക്കുന്ന വിഭാഗത്തിൽപെട്ട അപേക്ഷകർ അല്ലാത്തവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ചിട്ട് വെരിഫിക്കേഷൻ സമയത്ത് നിർദിഷ്ട വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത കാരണത്താൽ റിജെക്ട് ചെയ്യപ്പെട്ടവർക്കും, ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും റീയൽ ടൈം അഡ്മിഷനിൽ അലോട്ട്‌മെന്റ് എടുത്തശേഷം ഫീസടയ്ക്കാത്തവർക്കും പുതിയ അലോട്ട്‌മെന്റ് പ്രൊഫൈൽ മുഖാന്തിരം സ്ഥിരീകരിക്കാത്ത അപേക്ഷകർക്കും ഈ റിയൽ ടൈം അഡ്മിഷനിൽ രജിസ്റ്റർ ചെയ്യാൻ അർഹത ഉണ്ടായിരിക്കുന്നതല്ല. ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത അപേക്ഷകർ റിയൽ ടൈം അഡ്മിഷനുവേണ്ടി കുസാറ്റിന്റെ സെമിനാർ കോംപ്ലക്‌സിൽ ഓൺലൈൻ രജിസ്‌ട്രേഷന് ശേഷം പ്രസിദ്ധീകരിക്കുന്ന ഷെഡ്യൂൾ പ്രകാരം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് https://admissions.cusat.ac.in/ സന്ദർശിക്കുക. ഫോൺ: +91 9778783191 & +91 8848912606

സീറ്റൊഴിവ്

എറണാകുളം ഗവൺമെന്റ് കോളേജിൽ, 2026-27 അധ്യയന വർഷത്തിൽ പഞ്ചവത്സര എൽ. എൽ. ബി. കോഴ്സിൽ കാഴ്ച പരിമിതിയുള്ളവർക്കായി ഒരു സീറ്റ് ഒഴിവുണ്ട്. പ്ലസ് ടു /തത്തുല്യ യോഗ്യതയുളള കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികളിൽ നിന്ന് സെപ്റ്റംബർ എട്ട് വൈകിട്ട് മൂന്നു വരെ അപേക്ഷകൾ നേരിട്ട് സ്വീകരിക്കും. അപേക്ഷാർത്ഥികൾ രക്ഷിതാവിനോടൊപ്പം കൃത്യമായി അസ്സൽ രേഖകളും പകർപ്പും മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം ഹാജരാകണം.

ക്വട്ടേഷൻ ക്ഷണിച്ചു

വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ 'പ്രിസം' പദ്ധതിയുടെ ഭാഗമായി ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡ്രൈവർ ഇല്ലാതെ( ഇന്ധനം ഉൾപ്പെടെ) 7 പേർക്ക് സഞ്ചരിക്കാവുന്ന എസി വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത വ്യക്തികൾ / ഡ്രൈവിംഗ് ഏജൻസികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വാഹനത്തിന് കൃത്യമായ ഇൻഷുറൻസ്, ടാക്സ്, ഫിറ്റ്നസ് രേഖകൾ ഉള്ളതായിരിക്കണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി: 2026 സെപ്റ്റംബർ 15 വൈകിട്ട് അഞ്ച് മണി. ക്വട്ടേഷൻ ലഭിക്കേണ്ട വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാർക്ക് അവന്യു, എറണാകുളം - 11. ഫോൺ: 0484 2354208.

ഗതാഗത നിയന്ത്രണം കേരള പോലീസ് സ്‌പോർട്‌സ് മീറ്റ് ഗതാഗത നിയന്ത്രണം കേരള പോലീസ് സ്‌പോർട്‌സ് മീറ്റ് 2026  നോടനുബന്ധിച്ച്  ലഹ...
05/09/2026

ഗതാഗത നിയന്ത്രണം

കേരള പോലീസ് സ്‌പോർട്‌സ് മീറ്റ് ഗതാഗത നിയന്ത്രണം

കേരള പോലീസ് സ്‌പോർട്‌സ് മീറ്റ് 2026 നോടനുബന്ധിച്ച് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന മാരത്തോണി ദീപശിഖാ പ്രയാണം ഇന്ന് (06) വൈകുന്നേരം ആലുവയിൽ നിന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റിന്റെ അതിർത്തിയായ കളമശ്ശേരി ഡെക്കാത്തലൺ ഭാഗത്ത് എത്തിച്ചേരും. അവിടെനിന്നും ദീപശിഖ ഏറ്റുവാങ്ങി, നിരവധി വാഹനങ്ങളുടെയും സൈക്കിളുകളുടെയും അകമ്പടിയോടെയും ആയിരത്തോളം മാരത്തോൺ ഓട്ടക്കാരുടെ പങ്കാളിത്തത്തോടെയും കളമശ്ശേരി ഇടപ്പള്ളി പാലാരിവട്ടം വഴി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എത്തിച്ചേരും.

ദീപശിഖാ പ്രയാണവും മാരത്തോൺ സംഘവും കടന്നുപോകുന്ന കളമശ്ശേരി ടഇങട മുതൽ കലൂർ സ്റ്റേഡിയം വരെയുള്ള ഭാഗങ്ങളിൽ, എൻഎച്ച്544, ആലുവഎറണാകുളം പി ഡബ്ലിയു റോഡ്, കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിൽ ഇന്ന് സെപ്റ്റംബർ ആറ് വൈകുന്നേരംമൂന്നു മണി മുതൽ ഏഴു മണി വരെ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കുകയും, സാധ്യമായിടത്തോളം ബദൽ റോഡുകൾ ഉപയോഗപ്പെടുത്തുകയും വേണമെന്ന് അസി. കമ്മിഷണർ അറിയിച്ചു. 2026 നോടനുബന്ധിച്ച് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന മാരത്തോണിന്റെ ദീപശിഖാ പ്രയാണം ഇന്ന് (06) വൈകുന്നേരം ആലുവയിൽ നിന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് അതിർത്തിയായ കളമശ്ശേരി ഡെക്കാത്തലൺ ഭാഗത്ത് എത്തിച്ചേരും. അവിടെനിന്നും ദീപശിഖ ഏറ്റുവാങ്ങി, നിരവധി വാഹനങ്ങളുടെയും സൈക്കിളുകളുടെയും അകമ്പടിയോടെയും ആയിരത്തോളം മാരത്തോൺ ഓട്ടക്കാരുടെ പങ്കാളിത്തത്തോടെയും കളമശ്ശേരി ഇടപ്പള്ളി പാലാരിവട്ടം വഴി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എത്തിച്ചേരും.

ദീപശിഖാ പ്രയാണവും മാരത്തോൺ സംഘവും കടന്നുപോകുന്ന കളമശ്ശേരി ടഇങട മുതൽ കലൂർ സ്റ്റേഡിയം വരെയുള്ള ഭാഗങ്ങളിൽ, എൻഎച്ച്544, ആലുവഎറണാകുളം പി ഡബ്ലിയു റോഡ്, കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിൽ ഇന്ന് സെപ്റ്റംബർ ആറ് വൈകുന്നേരംമൂന്നു മണി മുതൽ ഏഴു മണി വരെ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കുകയും, സാധ്യമായിടത്തോളം ബദൽ റോഡുകൾ ഉപയോഗപ്പെടുത്തുകയും വേണമെന്ന് അസി. കമ്മിഷണർ അറിയിച്ചു.

താത്കാലിക നിയമനം

തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ഒഴിവുള്ള ബയോഗ്യാസ്/ ഇൻസിനറേറ്റർ പ്ലാൻ്റ് ഓപ്പറേറ്റർ തസ്തികയിൽ 600/- രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത: ഏഴാം ക്ലാസ്. സമാന മേഖലയിൽ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രായം 2026 ജൂലൈ 31 ന് അമ്പത് വയസ്സിൽ താഴെ ആയിരിക്കണം. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 23 രാവിലെ 11 മണിക്ക് തൃപ്പൂണിത്തറ സർക്കാർ ആയുർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം.

കോഷൻ ഡിപ്പോസിറ്റ്

മരട് ഗവ. ഐ ടി ഐയിൽ 2021, 2022, 2023 വർഷങ്ങളിൽ ൽ വിജയകരമായി ട്രെയിനിംഗ് പൂർത്തിയാക്കിയ എല്ലാ ട്രെയിനികളുടെയും (ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ലഭ്യമല്ലാത്ത ട്രെയിനിംഗ് പൂർത്തിയാക്കാത്ത ട്രെയിനികൾ ഒഴികെയുള്ളവർക്ക് )കോഷൻ ഡെപ്പോസിറ്റ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ തിരികെ വിതരണം നടത്തിയിട്ടുണ്ട്.

ഇനിയും ലഭിക്കാത്ത ഏതെങ്കിലും ട്രെയിനികൾ ഉണ്ടെങ്കിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സഹിതം സെപ്റ്റംബർ എട്ടിനകം മരട് ഗവ. ഐടിഐയിൽ എത്തണം. അല്ലാത്ത പക്ഷം ബാലൻസ് തുക സർക്കാരിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണെന്നും അതിനു ശേഷം തുക ലഭിക്കില്ലെന്നും പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ നമ്പർ : 0484 2700142.

പ്രവാസി കമ്മീഷൻ അദാലത്ത്

കേരള പ്രവാസി കമ്മീഷൻ എറണാകുളം ജില്ലയിലെ പ്രവാസികൾക്കായി 2026 സെപ്റ്റംബർ 9 (ബുധൻ) രാവിലെ 10.00 മുതൽ എറണാകുളം, കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് നടത്തും. വിവിധ വിഷയങ്ങൾ സംബന്ധിച്ച് പരാതി നൽകുവാനും സംവദിക്കുവാനും പ്രവാസികൾക്ക് അവസരം ഉണ്ടാകും. പുതുതായി അപേക്ഷ നൽകുന്നവർ വിശദമായ അപേക്ഷയോടൊപ്പം ഫോൺ നമ്പർ, ഇ-മെയിൽ, പാസ്പോർട്ടിൻ്റെ കോപ്പി, വിസയുടെ പകർപ്പ്, എതിർകക്ഷികളുടെ വ്യക്തമായ പേരും മേൽവിലാസവും, ആവശ്യമായ മറ്റ് രേഖകൾ, നാട്ടിൽ ബന്ധപ്പെടേണ്ട വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം സമർപ്പിക്കണം. പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ്, അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം. എം. നഈം, ജോസഫ് ദേവസ്യ പൊൻമാങ്കൽ. ജയറാംകുമാർ ആർ. (സെക്രട്ടറി) മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

പരാതികൾ കമ്മിഷന് നേരിട്ടും, seeycomsn.nri@ kerala.gov.in എന്ന ഇ-മെയിലി ലും nricommission.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയും ചെയർപേഴ്സൺ, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ, നോർക്ക സെൻ്റർ, ആറാം നില, തൈക്കാട് പി.ഒ. തിരുവനന്തപുരം-14 എന്ന വിലാസത്തിലും അയയ്ക്കാവുന്നതാണ്.

അജ്ഞാത മൃതദേഹം

കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കേ 2026 ആഗസ്റ്റ് 12ന് മരണപ്പെട്ട 70 വയസ്സുപ്രായം തോന്നിക്കുന്ന അജ്ഞാതന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ അറിയിക്കണം.

എസ്എച്ച്ഒ സെൻട്രൽ പോലീസ് സ്‌റ്റേഷൻ :
9497987103
സെൻട്രൽ പോലീസ് സ്‌റ്റേഷൻ : 04842394500
ഇമെയ്ൽ: [email protected]

വാക് ഇൻ ഇന്റർവ്യൂ

കേരള സംസ്‌ഥാന വനിതാ വികസന കോർപ്പറേഷൻ എറണാകുളം മേഖലാ ഓഫീസിൽ പ്രതിമാസം 10,000 രൂപ സ്റ്റൈപൻഡിൽ ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ ആയി നിയോഗിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. താത്പര്യമുള്ള 25 വയസ്സിൽ താഴെ പ്രായമുള്ള ഫസ്റ്റ് ക്ലാസ് എംബിഎ / എം എസ് ഡബ്ലിയു / എൽ എൽ ബി ബിരുദധാരികൾ
പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ, പകർപ്പ് എന്നിവ സഹിതം 15ന് രാവിലെ 10.30 ന് മേഖലാ ഓഫീസ്,
വനിതാ വികസന കോർപ്പറേഷൻ,
മാവേലിറോഡ്,
ഗാന്ധിനഗർ, കടവന്ത്ര, എറണാകുളം എന്ന വിലാസത്തിൽ എത്തണം. ഫോൺ:9496015008,9496015011.

ക്വട്ടേഷൻ ക്ഷണിച്ചു വിവര പൊതുജന  സമ്പർക്ക വകുപ്പിന്റെ 'പ്രിസം'  പദ്ധതിയുടെ ഭാഗമായി ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡ്രൈവർ ഇല്ലാ...
05/09/2026

ക്വട്ടേഷൻ ക്ഷണിച്ചു

വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ 'പ്രിസം' പദ്ധതിയുടെ ഭാഗമായി ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡ്രൈവർ ഇല്ലാതെ( ഇന്ധനം ഉൾപ്പെടെ) 7 പേർക്ക് സഞ്ചരിക്കാവുന്ന എസി വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത വ്യക്തികൾ / ഡ്രൈവിംഗ് ഏജൻസികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വാഹനത്തിന് കൃത്യമായ ഇൻഷുറൻസ്, ടാക്സ്, ഫിറ്റ്നസ് രേഖകൾ ഉള്ളതായിരിക്കണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി: 2026 സെപ്റ്റംബർ 15 വൈകിട്ട് അഞ്ച് മണി. ക്വട്ടേഷൻ ലഭിക്കേണ്ട വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാർക്ക് അവന്യു, എറണാകുളം - 11. ഫോൺ: 0484 2354208.

പൊതുസ്ഥലങ്ങളെല്ലാം പൂർണമായും ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി വി ഇ അബ്ദുൾ ഗഫൂർഎല്ലാ പൊതുസ്ഥലങ്ങളും പൂർണ്ണമായും ഭിന്നശേഷി ...
03/09/2026

പൊതുസ്ഥലങ്ങളെല്ലാം പൂർണമായും ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി വി ഇ അബ്ദുൾ ഗഫൂർ

എല്ലാ പൊതുസ്ഥലങ്ങളും പൂർണ്ണമായും ഭിന്നശേഷി സൗഹൃദമാക്കുന്ന ബാരിയർ ഫ്രീ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെയും സാമൂഹ്യ നീതി വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ മദർ തെരേസ ദിനാചരണത്തിൻ്റെ സംസ്‌ഥാനതല ഉദ്ഘാടനം കോതമംഗലം പീസ് വാലിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

കാരുണ്യ പ്രവർത്തനങ്ങളിൽ മദർ തെരേസ കാണിച്ചുതന്ന മാതൃകയാണ് ഇന്നത്തെ ജനാധിപത്യ സർക്കാരുകളുടെ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് പിൻബലം.

ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്നവർ നേരിടുന്ന കടുത്ത മാനസിക-സാമൂഹിക പ്രയാസങ്ങൾക്ക് പരിഹാരമായാണ് അൻപുവീട് പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചതെന്നും മന്ത്രി വ്യക്തമാക്കി. തുടക്കത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ തീരുമാനിച്ച ഈ പദ്ധതി, ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, ഭിന്നശേഷിക്കുട്ടികളുടെ പരിചാരകർക്ക് നൽകിയിരുന്ന ആശ്വാസധനം 600 രൂപയിൽ നിന്ന് 1000 രൂപയായി വർദ്ധിപ്പിച്ച കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രമേഹം ബാധിച്ച കുട്ടികൾക്കായി ഇൻസുലിൻ പമ്പുകളും ഉയർന്ന ഗുണനിലവാരമുള്ള ഇൻസുലിൻ സപ്പോർട്ടും നൽകുന്ന പദ്ധതികൾ വകുപ്പ് മുഖേന വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. നിരന്തരമായ മോണിറ്ററിംഗ് ആവശ്യമായ ഇത്തരം കുട്ടികളുടെ മാതാപിതാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാരിന്റെ ഇടപെടലുകളിലൂടെ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സർക്കാർ ഫണ്ടുകളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുമാത്രം ഇത്തരം ബൃഹത്തായ പദ്ധതികൾ പൂർണ്ണമായി നടപ്പിലാക്കുക പ്രയാസകരമാണ്. അതിനാൽ, സമൂഹത്തിലെ സന്നദ്ധ സംഘടനകളെയും വ്യക്തികളെയും പങ്കാളികളാക്കിക്കൊണ്ട് വലിയൊരു സാമൂഹിക മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഷിബു തെക്കുംപുറം എം എൽ എ അധ്യക്ഷത വഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസി സാജു, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സനീറ നസീർ, വാർഡ് അംഗം ഷാൻ്റി ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ ജെ ജോൺ ജോഷി,ഒ സി ബി ചെയർമാൻ എൻ അലി അബ്‌ദുളള, റെജി, ഒ സി ബി അംഗം ഫാ. ജോർജ് ജോഷ്വ, അസോസിയേഷൻ ഓഫ് ഓർഫനേജ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് സംസ്ഥാന പ്രസിഡൻ്റ് ഡോ. ആൻ്റണി സിജൻ മണുവേലിപ്പറമ്പിൽ, പീസ് വാലി ചെയർമാൻ പി എം അബൂബക്കർ, തുടങ്ങിയവർ പങ്കെടുത്തു. ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Address

Park Avenue
Kochi
682011

Alerts

Be the first to know and let us send you an email when District Information Officer, Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to District Information Officer, Ernakulam:

Shortcuts

Share