DYFI പള്ളിപ്പുറം മേഖല കമ്മിറ്റി

  • Home
  • India
  • Kochi
  • DYFI പള്ളിപ്പുറം മേഖല കമ്മിറ്റി

DYFI പള്ളിപ്പുറം മേഖല കമ്മിറ്റി Official Page of DYFI PALLIPPURAM MEKHALA COMMITTEE

25/08/2026
24/08/2026
അഭിവാദ്യങ്ങൾ ✊
22/08/2026

അഭിവാദ്യങ്ങൾ ✊

20/08/2026

*രക്തസാക്ഷ്യം*

നാളെ (ആഗസ്റ്റ് 21) വൈകുന്നേരം സഖാവ് പുഷ്പൻ നഗറിൽ രക്തസാക്ഷി കുടുംബ സംഗമം..

വൈകുന്നേരം 5 മണിക്ക്..

DYFI 16-ാം സംസ്ഥാന സമ്മേളനം
തൃശ്ശൂരിൽ
ആഗസ്റ്റ് 19 - 22




സ്നേഹലത റെഡ്ഡിയെ ആര്‌ മറന്നാലും കോട്ടയംകാർ അത്ര വേഗം മറക്കില്ല.1978-79 കാലം, കേരള സർവ്വകലാശാലയുടെ ചരിത്രത്തിലെ ആദ്യ എസ്‌...
20/08/2026

സ്നേഹലത റെഡ്ഡിയെ ആര്‌ മറന്നാലും
കോട്ടയംകാർ അത്ര വേഗം മറക്കില്ല.

1978-79 കാലം, കേരള സർവ്വകലാശാലയുടെ ചരിത്രത്തിലെ ആദ്യ എസ്‌ എഫ്‌ ഐ ചെയർമാനായി സ: സുരേഷ്‌ കുറുപ്പ്‌ തെരഞ്ഞെടുപ്പെട്ടു.തുടർന്ന് കോട്ടയത്ത്‌ വെച്ച്‌ നടന്ന സർവ്വകലാശാല കലോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയത്‌ സ്നേഹലത റെഡ്ഡിയുടെ മകൾ നന്ദന റെഡ്ഡി ആയിരുന്നു.

അന്ന് അടിയന്തിരാവസ്ഥയുടെ പ്രേതം വിട്ടൊഴിയാത്ത കോട്ടയത്തെ കോൺഗ്രസ്സുകാർ പ്രഖ്യാപിച്ചു, നന്ദനയെ കോട്ടയത്ത്‌ കാല്‌ കുത്തിക്കില്ല, പ്രഖ്യാപനം കേട്ട കോട്ടയത്തെ ചുമട്ടുതൊഴിലാളി സഖാക്കൾ നാഗമ്പടത്ത്‌ ഒത്തുകൂടി, തടയാൻ ധൈര്യമുള്ളവർ വരിക എന്ന് വെല്ലുവിളിയോടെ പിന്നാലെ നന്ദന വരികയും ചടങ്ങി പങ്കെടുത്ത്‌ മടങ്ങുകയും ചെയ്തു. അന്ന് മാളത്തിൽ ഒളിച്ച അതേ കോൺഗ്രസ്സിന്റെ പിൻ തലമുറയ്ക്ക്‌ ഇന്നും മിസയെന്നും അടിയന്തിരാവസ്ഥയെന്നും സ്നേഹലത റെഡി എന്നുമൊക്കെ കേൾക്കുമ്പോൾ അസ്വസ്ഥയുണ്ടാകുന്നത്‌ സ്വാഭാവികം .

DYFI സമ്മേളനത്തിൻ്റെ പ്രദർശന വേദിയിൽ അവതരിപ്പിക്കപ്പെട്ട' മിസ' എന്ന നാടകവും അതിലെ രംഗങ്ങളും അവരുടെ പിൻ തലമുറ സദാചാര വാദികളെ ഇന്നും അസ്വസ്ഥമാക്കുന്നതിൽ അത്ഭുതമൊന്നും തോന്നുന്നില്ല. കാരണം ആ നാടകം മുന്നോട്ട്‌ വെയ്ക്കുന്നത്‌ അത്രമേൽ തീഷ്ണമായ ഒരു ചരിത്രമാണ്‌ .

ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന് മേൽ വീണ ഇരുണ്ട അധ്യായമായിരുന്നു 1975-ലെ അടിയന്തരാവസ്ഥ .

കലാകാരിയായതിന്റെയും ചോദ്യം ചോദിച്ചതിന്റെയും പേരിൽ അടിയന്തരാവസ്ഥക്കാലത്ത് കൊടിയ ഭരണകൂട പീഡനം നേരിട്ട ജീവിതമാണ്‌ സ്നേഹലതയുടേത്‌. ആ സ്നേഹലതയുടെ കഥയാണ്‌ മിസ എന്ന നാടകം പറയുന്നത്‌.

കരിമ്പിൻ തോട്ടങ്ങളിലും ഫാക്ടറികളിലും ചൂഷണം അനുഭവിക്കുന്ന സ്ത്രീ തൊഴിലാളികളിൽ നിന്ന്, ആരംഭിച്ച്‌ ഇന്നും തുടരുന്ന അധികാരത്തിന്റെയും ചൂഷണത്തിന്റെയും കഥകളിലൂടെയാണ് മിസ എന്ന നാടകം സഞ്ചരിക്കുന്നത്.

ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാനുള്ള അധികാരത്തിന്റെ രാഷ്ട്രീയം ഇന്നും അവസാനിക്കുന്നില്ല എന്ന സന്ദേശമാണ്‌ സ്നേഹലതയുടെ ജീവിതം വരച്ച്‌ കാട്ടുന്ന
' മിസ ' മുന്നോട്ട്‌ വെയ്ക്കുന്നത്‌.

അതിലെ ഒരു രംഗത്തെ മാത്രം മുറിച്ചെടുത്ത് സദാചാരത്തിന്റെ കണ്ണടയിലൂടെ നോക്കുന്നവർ, മറയ്ക്കാനും മറക്കാനും ശ്രമിക്കുന്നത്‌ അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ഒരു ജനത അനുഭവിച്ച തീഷ്ണമായ പീഢനങ്ങളെയാണ്‌ .

കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയ്യേറ്റർ നിരവധി വേദികളിൽ അവതരിപ്പിച്ച നാടകം ആ സന്ദർഭത്തിൽ ഒന്നും എവിടെയും ചർച്ചയായി കണ്ടില്ല.



കലാവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം

17/08/2026

ചിങ്ങം 01 കർഷകദിനം

DYFI 16-ാം സംസ്ഥാന സമ്മേളനംതൃശ്ശൂരിൽ ആഗസ്റ്റ് 19 - 22
16/08/2026

DYFI 16-ാം സംസ്ഥാന സമ്മേളനം
തൃശ്ശൂരിൽ
ആഗസ്റ്റ് 19 - 22





Address

പള്ളിപ്പുറം
Kochi

Website

Alerts

Be the first to know and let us send you an email when DYFI പള്ളിപ്പുറം മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share