Mahila Morcha Vypin Mandalam

Mahila Morcha Vypin Mandalam Mahila Morcha Mandalam

18/05/2026

കേരളത്തിൽ ഇന്ന് കടുത്ത സാമ്പത്തിക അസമത്വമാണ് നിലനിൽക്കുന്നത്. പ്രത്യേകിച്ച്, പിന്നാക്ക വിഭാഗങ്ങൾ ഇന്നും വലിയ രീതിയിലുള്ള അവഗണന നേരിടുകയാണ്.

പലർക്കും അടച്ചുറപ്പുള്ള വീട്, കുടിവെള്ളം, മികച്ച ചികിത്സ, ഹെൽത്ത് ഇൻഷുറൻസ്, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും അപ്രാപ്യമാണ്. ഈ ദുരവസ്ഥയ്ക്ക് മാറ്റം വരണം.

വികസനത്തിന്റെ ഗുണഫലങ്ങൾ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളവരിലേക്ക് എത്തിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.

ഓരോ പൗരനും അന്തസ്സോടെ ജീവിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന 'വികസിത കേരളം' എന്ന കാഴ്ചപ്പാടാണ് ബിജെപിയുടെ രാഷ്ട്രീയ അജണ്ട.

പിന്നാക്ക വിഭാഗങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് സാമ്പത്തിക സമത്വമുള്ള ഒരു വികസിത കേരളത്തിനായി, ഈ മാറ്റത്തിനായി നമുക്ക് ഒന്നിച്ച് നിൽക്കാം.

18/05/2026

എല്ലാവർക്കും ഒപ്പം..
എല്ലാവർക്കും വേണ്ടി…

കേരളത്തിലെ അവസാന പാവപ്പെട്ട വ്യക്തിയിലേക്കും വികസനം എത്തിക്കുക എന്നാതാണ് ബിജെപിയുടെ ലക്ഷ്യം.

അതാണ് വികസിത കേരളം..

ശ്രീ രാജീവ് ചന്ദ്രശേഖർ

18/05/2026

സ്വീഡൻ്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സമ്മാനിച്ചു.

പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 31-ാമത് അന്താരാഷ്ട്ര ബഹുമതിയാണിത്.

ഭാരതവും സ്വീഡനും തമ്മിൽ വളർന്നുവരുന്ന ഉഭയകക്ഷി ബന്ധത്തിന്റെ പ്രതിഫലനമാണ് ഈ അംഗീകാരം.

ലോകരാജ്യങ്ങൾക്കിടയിൽ ഭാരതത്തിനുള്ള സ്വാധീനവും, സ്ഥാനവും അടയാളപ്പെടുത്തുന്നതാണ് പ്രധാന സേവകന് ലഭിക്കുന്ന ഓരോ ബഹുമതികളും.

15/05/2026
15/05/2026
15/05/2026

പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുള്ള ആഗോള ഇന്ധന പ്രതിസന്ധിയിൽ ലോകരാജ്യങ്ങൾ പകച്ചുനിന്നപ്പോഴും ഭാരതം പതറാതെ പിടിച്ചുനിന്നു. പാകിസ്ഥാൻ, യുഎഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇന്ധനവില 45% മുതൽ 90% വരെ കുതിച്ചുയർന്നപ്പോൾ ഇന്ത്യയിലുണ്ടായത് വെറും 3.2% വർദ്ധനവ് മാത്രമാണ്. എണ്ണ ഉൽപ്പാദക രാജ്യങ്ങളിൽ പോലും വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

പ്രത്യേകിച്ച്, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും ക്രൂഡ് ഓയിൽ വിലക്കയറ്റവും ആഗോള വിപണിയെ ഉലച്ചപ്പോഴും, തുടർച്ചയായ 76 ദിവസങ്ങൾ ഇന്ധനവില വർദ്ധിപ്പിക്കാതെ മോദി സർക്കാർ ആ സാമ്പത്തിക സമ്മർദ്ദം സ്വയം ഏറ്റെടുത്തു.

മിക്ക രാജ്യങ്ങളും വിലക്കയറ്റത്തിന്റെ ആഘാതം നേരിട്ട് ജനങ്ങളിലേക്ക് കൈമാറിയപ്പോൾ, ഇന്ത്യയിലെ ഇടത്തരം കുടുംബങ്ങളെയും ഗതാഗത മേഖലയെയും ഭക്ഷ്യവിലയെയും സംരക്ഷിച്ചുനിർത്തിയത് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനമാണ്. മികച്ച സാമ്പത്തിക മാനേജ്‌മെന്റിനും കരുത്തുറ്റ നേതൃത്വത്തിനും തെളിവാണ് ഈ ഇടപെടൽ.

15/05/2026
15/05/2026

മെയ് 15 മുതൽ KSRTC ബസ്സുകളിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത കോൺഗ്രസ്, മുഖ്യമന്ത്രി കസേരയ്ക്കായുള്ള തർക്കങ്ങൾക്കിടയിൽ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ അട്ടിമറിക്കുകയാണ്.

ഈ സ്ത്രീവിരുദ്ധ വഞ്ചനയ്ക്കെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.

KSRTC-യിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉടൻ നടപ്പിലാക്കണമെന്ന ആവശ്യം മുൻനിർത്തി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നാളെ എല്ലാ ജില്ലകളിലും KSRTC ബസ്സുകളിൽ സൗജന്യയാത്ര നടത്തി പ്രതിഷേധിക്കും.

അധികാരക്കൊതി വെടിഞ്ഞ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനും സ്ത്രീകളോട് നീതി കാട്ടാനും കോൺഗ്രസ് തയ്യാറാകണം.

14/05/2026
14/05/2026

രാജ്യത്തെ നെൽകർഷകരെ ചേർത്തുപിടിച്ച് മോദി സർക്കാർ. താങ്ങുവില ക്വൻ്റലിന് 72 രൂപ വർദ്ധിപ്പിച്ചു.

കേന്ദ്രത്തിൻ്റെ താങ്ങുവില അതേ പോലെ സംസ്ഥാനം നടപ്പാക്കിയാൽ കേരളത്തിലെ കർഷകർക്ക് കിലോക്ക് 30.72 രൂപ ലഭിക്കും.

എന്നാൽ കഴിഞ്ഞ കാലങ്ങളിൽ കേന്ദ്രം താങ്ങുവില വർദ്ധിപ്പിക്കുന്നതിന് ആനുപാതികമായി സംസ്ഥാനത്തിൻ്റെ പ്രോത്സാഹന തുക കുറക്കുന്ന കർഷക വിരുദ്ധ നിലപാടാണ് സംസ്ഥാനം സ്വീകരിച്ചിരുന്നത്.

Address

Ernakulam
Kochi

Website

Alerts

Be the first to know and let us send you an email when Mahila Morcha Vypin Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share