Seva_gramam - azhikode

Seva_gramam - azhikode By the community, for the community
Services for everyone
Affordable services
A great service indeed
Services you can’t resist
We will serve you right

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അഴിക്കോട് മേഖലയിലെ  #പൊതുവിതരണ_കേന്ദ്രങ്ങൾ അണുനശീകരണം നടത്തി  #സേവാഗ്രാമം_യുവജ...
25/05/2021

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അഴിക്കോട് മേഖലയിലെ #പൊതുവിതരണ_കേന്ദ്രങ്ങൾ അണുനശീകരണം നടത്തി
#സേവാഗ്രാമം_യുവജന_കൂട്ടായ്മ ....❤️

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള   അണുനശീകരണ സ്‌പ്രേയിങ്ങ് മെഷീൻ  #ബിജെപി_അഴിക്കോട്_പ്രസിഡന്റ്_ഇ_കെസോമൻ_ #സേവാഗ്രാ...
24/05/2021

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള അണുനശീകരണ സ്‌പ്രേയിങ്ങ് മെഷീൻ #ബിജെപി_അഴിക്കോട്_പ്രസിഡന്റ്_ഇ_കെസോമൻ_
#സേവാഗ്രാമം യുവജന കൂട്ടായ്മ _പ്രസിഡന്റ്____
എം_പി_രി തേഷിന് കൈയിമാറി...ബിജെപി മേഖല സെക്രട്ടറി എം ട്ടി സുമേഷ് .യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ബിജോയ്‌ തുടങ്ങിയവർ സന്നിതരായി..

കൊടുങ്ങല്ലൂർ അഴീക്കോട്‌ കടൽ  ക്ഷോഭം മൂലം ഉണ്ടായ വെള്ളപ്പൊക്കത്തിൽ  ഒരു കൈത്താങ്ങായി                                     ...
20/05/2021

കൊടുങ്ങല്ലൂർ അഴീക്കോട്‌ കടൽ ക്ഷോഭം മൂലം ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു കൈത്താങ്ങായി
#സേവാഗ്രാമം #യുവജന #കൂട്ടായ്മ
വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവർക്കു പൊതിച്ചോറും രക്ഷാപ്രവർത്തനം നടത്തി സേവാഗ്രാമം യുവജന കൂട്ടായ്മ

08/05/2021

🟤 ഇ സഞ്ജീവനി കോവിഡ് ഒപി ഇനി 24 മണിക്കൂറും 🟤

🟣 ലോക്ഡൗണ്‍ കാലത്ത് ഓര്‍ക്കണം ഇ സഞ്ജീവനി 🟣

🟠 ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി ചികിത്സ നേടാന്‍ എന്തെളുപ്പം 🟠

സംസ്ഥാനം ലോക്ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ്. വെള്ളിയാഴ്ച മുതല്‍ ഇ സഞ്ജീവനി വഴിയുള്ള കോവിഡ് ഒപി സേവനം 24 മണിക്കൂറുമാക്കിയിട്ടുണ്ട്. കോവിഡ് നിരീക്ഷണത്തിലുള്ളവര്‍, ചികിത്സയിലുമുള്ളവര്‍, രോഗലക്ഷണമുള്ളവര്‍, രോഗ സംശയമുള്ളവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ഇതിനായി കോവിഡ് ചികിത്സയില്‍ വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരെ 24 മണിക്കൂറും നിയോഗിക്കുന്നതാണ്. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും രോഗ ലക്ഷണം ഉണ്ടായാല്‍ അവഗണിക്കാതെ ഇ സഞ്ജീവനിയില്‍ വിളിച്ച് സംശയങ്ങള്‍ ദൂരീകരിക്കേണ്ടതാണ്. ഇതിലൂടെ വേണ്ട റഫറന്‍സും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുണ്ടോയെന്നും മനസിലാക്കാന്‍ സാധിക്കുന്നതാണ്. മാത്രമല്ല രോഗം മൂര്‍ച്ഛിക്കാതെ ഇവരെ ആശുപത്രിയിലെത്താനും സഹായിക്കുന്നു.

കോവിഡ് ഒപി സേവനം കൂടാതെ രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 35ല്‍ പരം വിവിധ ഒ.പി. സേവനങ്ങളും ലഭ്യമാകുന്നു. തുടര്‍ ചികിത്സയ്ക്കും പാലിയേറ്റീവ് കെയര്‍ സ്റ്റാഫുകള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാവുന്നതാണ്.

ലക്ഷണമില്ലാത്തവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പരമാവധി വീട്ടിലിരിക്കുന്നതാണ് രോഗം നിയന്ത്രിക്കാനുള്ള പോംവഴി. ആരില്‍ നിന്നും ആരിലേക്കും രോഗം പകരുന്ന അവസ്ഥയാണുള്ളത്. ഈയൊരു സാഹചര്യത്തില്‍ ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ് ഇ സഞ്ജീവനി. ഇ സഞ്ജീവനിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം പ്രതിദിനം 1300ലധികമായി ഉയര്‍ന്നിട്ടുണ്ട്.

കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ പല സ്ഥാപനങ്ങളും ഇ സഞ്ജീവനി വഴി സേവനങ്ങള്‍ നല്‍കി വരുന്നു. ഫിസിക്കല്‍ മെഡിസിന്‍ അസോസിയേഷനും തൃശൂരിലെ സ്വകാര്യ ഒഫ്താല്‍മോളജിസ്റ്റുമാരും സ്‌പെഷ്യലിറ്റി ഒപികളുടെ സേവനം നല്‍കാന്‍ താത്പര്യമറിയിച്ചിട്ടുണ്ട്.

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്‌ടോപോ അല്ലെങ്കില്‍ ടാബ് ഉണ്ടങ്കില്‍ esanjeevaniopd.in എന്ന സൈറ്റില്‍ പ്രവേശിക്കാം.

ആ വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക.

തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.

വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും തുടര്‍ന്നും സേവനം തേടാനും സാധിക്കുന്നു. സംശയങ്ങള്‍ക്ക് ദിശ 1056, 0471 2552056 എന്നീ നമ്പരില്‍ വിളിക്കാവുന്നതാണ്.

C-DAC

മഹാമാരിയെ പ്രതിരോധിക്കാൻ പോലീസ് സേനയോടൊപ്പം  #സേവാഗ്രാമം  #യുവജന  #കൂട്ടായ്മ  #🔥🔥🔥
08/05/2021

മഹാമാരിയെ പ്രതിരോധിക്കാൻ പോലീസ് സേനയോടൊപ്പം #സേവാഗ്രാമം #യുവജന #കൂട്ടായ്മ #🔥🔥🔥

08/05/2021
𝗖𝗼𝘃𝗶𝗱-𝟭𝟵 𝗟𝗼𝗰𝗸𝗱𝗼𝘄𝗻 - 𝗧𝗿𝗮𝘃𝗲𝗹 𝗣𝗮𝘀𝘀കോവിഡ് 19 രണ്ടാം  തരംഗത്തെ തുടർന്ന്  ഏർപ്പെടുത്തിയിട്ടുള്ള  നിയന്ത്രണങ്ങളുടെ പശ്ചാത്തലത്ത...
08/05/2021

𝗖𝗼𝘃𝗶𝗱-𝟭𝟵 𝗟𝗼𝗰𝗸𝗱𝗼𝘄𝗻 - 𝗧𝗿𝗮𝘃𝗲𝗹 𝗣𝗮𝘀𝘀
കോവിഡ് 19 രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ് ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐപിഎസ്സ് അറിയിച്ചു.
https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.

𝗘𝗺𝗲𝗿𝗴𝗲𝗻𝗰𝘆 𝗧𝗿𝗮𝘃𝗲𝗹 𝗣𝗮𝘀𝘀:-
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ്സ് ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍, ഐഡന്റിറ്റി കാർഡ് വിവരങ്ങൾ തുടങ്ങിയവ നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഈ വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍ സെന്ററിൽ പരിശോധിച്ചശേഷം യോഗ്യമായ അപേക്ഷകൾക്ക് അനുമതി നൽകുന്നതാണ് . യാത്രക്കാർക്ക് തങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പ്രസ്‌തുത വെബ്‌സൈറ്റിൽ നിന്നും മൊബൈൽ നമ്പർ, ജനന തീയതി എന്നിവ നൽകി പരിശോധിക്കാവുന്നതും, അനുമതി ലഭിച്ചതായ യാത്ര പാസ് ഡൌൺലോഡ് ചെയ്തോ, സ്‌ക്രീൻ ഷോട്ട് എടുത്തോ ഉപയോഗിക്കാവുന്നതാണ് . യാത്രവേളയില്‍ ഇവയോടൊപ്പം ആപേക്ഷയിൽ പറഞ്ഞിരിക്കുന്ന തിരിച്ചറിയൽ രേഖയും പോലീസ് പരിശോധനയ്ക്കായി നിർബന്ധമായും ലഭ്യമാക്കണം.
അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും, കൂലിപ്പണിക്കാര്‍ക്കും, തൊഴിലാളികള്‍ക്കും നേരിട്ടോ, അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയും, മറ്റുള്ളവർക്ക് വളരെ അത്യാവശ്യമായാ യാത്രകൾക്കും മാത്രം പാസ്സിന് അപേക്ഷിക്കാവുന്നതാണ് .
പൊതു ജനങ്ങൾ തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും, വാക്‌സിൻ സ്വീകരിക്കുന്നതിനും സത്യവാങ്മൂലം എഴുതി യാത്ര ചെയ്യാവുന്നതാണ് .
അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും, തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെയും കർശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.

മുൻപ് ഉപയോഗിച്ചിരുന്ന രീതിയിൽ അഫിഡവിറ്റ് എഴുതിയോ പ്രിന്റ് എടുത്തോ വാക്‌സിൻ സ്വീകരിക്കുന്നതിനും, താമസ സ്ഥലത്....

സേവഗ്രമത്തിന്റ യുവജന കൂട്ടായിമ വിഷു  കിറ്റ് വിതരണം  ചെയ്തു
14/04/2021

സേവഗ്രമത്തിന്റ യുവജന കൂട്ടായിമ വിഷു കിറ്റ് വിതരണം ചെയ്തു

21/02/2021

Address

Seva Gramam Azhikode, Kodungallur
Kodungallur
680666

Website

Alerts

Be the first to know and let us send you an email when Seva_gramam - azhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category