Rekha Shanti Joseph Mala

Rekha Shanti Joseph Mala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rekha Shanti Joseph Mala, Kodungallur.

24/07/2022
14/07/2022

കുഴിക്കാട്ടുശ്ശേരിയിൽ ധന്യൻ ജോസഫ് വിതയത്തിൽ അനുസ്മരണത്തിന് തുടക്കം

മാള: കുഴിക്കാട്ടുശ്ശേരി തീർത്ഥാടന കേന്ദ്രത്തിൽ ധന്യൻ ജോസഫ് വിതയത്തിൽ അനുസ്മരണ ചടങ്ങുകൾക്ക് തുടക്കം. വിശുദ്ധ മറിയം ത്രേസ്യയുടെയും ധന്യൻ വിതയത്തിലച്ചൻ്റയും കമ്പറിടങ്ങൾ സ്ഥിതി ചെയ്യുന്ന ഇവിടെ വിതയത്തിലച്ചൻ്റെ 157 മത് ജന്മദിനവും 58 മത് ചരമവാർഷിക അനുസ്മരണവുമാണ് ഈ മാസം 14 മുതൽ 23 വരെ നടക്കുന്നത്. ദിവസവും വൈകിട്ട് അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം, തുടർന്ന് നേർച്ച ഭക്ഷണം എന്നിവ നടക്കും. വിതയത്തിലച്ചൻ വികാരിയായി സേവനമനുഷ്ടിച്ചിട്ടുള്ള വിവിധ ഇടവകകളിലെ വികാരിമാരായ
കണ്ടശ്ശാംകടവ് ഫൊറോന വികാരി ഫാ. ജോസ് ചാലക്കൽ, കൊട്ടേക്കാട് ഫൊറോന വികാരി ഫാ. ജോജു ആളൂർ, ഒല്ലൂർ ഫൊറോന വികാരി ഫാ.ആൻറണി ചിറ്റിലപ്പിള്ളി, മുക്കാട്ടുക്കര പള്ളി വികാരി ഫാ. പോൾ തേക്കാനത്ത്, ചാലക്കുടി ഫൊറോന വികാരി ഫാ. ജോസ് പാലാട്ടി, പരിയാരം പള്ളി മുൻ വികാരി ഫാ. ജോസഫ് തെക്കേത്തല, എടത്തിരുത്തി ഫൊറോന വികാരി ഡോ. പോളി പടയാട്ടി, മാള ഫൊറോന വികാരി ഫാ. വർഗ്ഗീസ് ചാലിശ്ശേരി, പുത്തൻചിറ ഫൊറോന വികാരി ഫാ. വർഗ്ഗീസ് പാത്താടൻ
നവനാൾ അനുസ്മരണ ദിനങ്ങളിൽ തിരുകർമ്മങ്ങളിൽ പ്രധാന കാർമ്മിക രാകും.
പ്രധാന അനുസ്മരണ ദിനമായ 23ന് രാവിലെ 9.30ന് ആഘോഷമായ സമൂഹബലി. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമ്മികനാകും. തുടർന്ന് ശ്രാദ്ധ ഊട്ട് നടക്കും.
അനുസ്മരണ പരിപാടികളുടെ വിജയത്തിനായി വികാരി ജനറാൾ മോൺ. ജോസ് മഞ്ഞളി, തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, ഹോളി ഫാമിലി സന്യാസിനി സമൂഹത്തിൻ്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ എൽസി സേവ്യർ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ റോസ്മിൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.

Address

Kodungallur

Website

Alerts

Be the first to know and let us send you an email when Rekha Shanti Joseph Mala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share