BJP Kodungallur

BJP Kodungallur ഭാരതീയ ജനതാ പാർട്ടി കൊടുങ്ങല്ലൂർ മേഖല കമ്മിറ്റി ഒഫീഷ്യൽ പേജ്

കൈപ്പമംഗലം വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകണംകൈപ്പമംഗലം: ഇന്നലെ രാത്രി കൈപ്പമംഗലത്ത് ഉണ്ടാ...
05/09/2026

കൈപ്പമംഗലം വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകണം

കൈപ്പമംഗലം: ഇന്നലെ രാത്രി കൈപ്പമംഗലത്ത് ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ തീരാനഷ്ടത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുകയും ഈ ദുഃഖഘട്ടത്തിൽ അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെടുന്നു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അടിയന്തരമായി മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും അത് കാലതാമസമില്ലാതെ ലഭ്യമാക്കുകയും വേണം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നവർ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ ആശ്രിതർക്ക് പ്രത്യേക ധനസഹായവും അർഹമായ മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കണം.
അതോടൊപ്പം, കൈപ്പമംഗലത്തെ റോഡുകളിൽ നിലനിൽക്കുന്ന അനധികൃത പാർക്കിങ്ങും ഗതാഗത നിയന്ത്രണത്തിലെ വീഴ്ചകളും ഗൗരവമായി പരിശോധിക്കണം. അപകടത്തിന് ഇത്തരം സാഹചര്യങ്ങൾ കാരണമായിട്ടുണ്ടോയെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നും സമഗ്രമായ അന്വേഷണം നടത്തണം.
അനധികൃത പാർക്കിങ് നിയന്ത്രിക്കുന്നതിലും അപകടസാധ്യതയുള്ള മേഖലകളിൽ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിലും പോലീസ്-മോട്ടോർ വാഹന വകുപ്പ് അധികൃതർ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം.
ഇനി ഒരു കുടുംബത്തിനും ഇതുപോലൊരു ദുരന്തം നേരിടേണ്ടിവരാത്ത തരത്തിൽ കൈപ്പമംഗലത്തെ റോഡ് സുരക്ഷ അടിയന്തരമായി ശക്തിപ്പെടുത്തണം. അപകടം സംഭവിച്ചശേഷമുള്ള നടപടികളേക്കാൾ പ്രധാനമാണ് അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക എന്നത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നീതിയും അർഹമായ നഷ്ടപരിഹാരവും ഉറപ്പാക്കുന്നതിനൊപ്പം, അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് സുതാര്യമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.
— A R ശ്രീകുമാർ** **
പ്രസിഡണ്ട്
ബി.ജെ.പി.തൃശൂർ സൗത്ത് ജില്ല കമ്മറ്റി

🟧 ഭാരതീയ ജനതാ പാർട്ടി — കൊടുങ്ങല്ലൂർ മണ്ഡലം നേതൃയോഗംJithesh Kodungallur
01/09/2026

🟧 ഭാരതീയ ജനതാ പാർട്ടി — കൊടുങ്ങല്ലൂർ മണ്ഡലം നേതൃയോഗം

Jithesh Kodungallur

🇮🇳 നന്ദി മോദി ജി 🇮🇳ഒരു ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കൂടെനിന്നരാജീവേട്ടാ, ഹൃദയം നിറഞ്ഞ നന്ദി! ❤️നാടിന്റെ ആവശ്യങ്ങൾ തി...
26/08/2026

🇮🇳 നന്ദി മോദി ജി 🇮🇳

ഒരു ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കൂടെനിന്ന
രാജീവേട്ടാ, ഹൃദയം നിറഞ്ഞ നന്ദി! ❤️

നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, ജനങ്ങളുടെ സ്വപ്നങ്ങൾക്ക് പിന്തുണ നൽകി, അത് യാഥാർത്ഥ്യമാക്കാൻ ആത്മാർത്ഥമായി ഇടപെട്ട ശ്രീ. രാജീവ് ചന്ദ്രശേഖറിന് അഭിനന്ദനങ്ങളും നന്ദിയും.

ജനങ്ങളുടെ ആവശ്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ എത്തിച്ച്, വികസനത്തിന്റെ വാതിലുകൾ തുറക്കാൻ നടത്തിയ ഇടപെടലുകൾക്ക് നന്ദി.

ഒരു ജനതയുടെ സ്വപ്നം…
ഒരു നാടിന്റെ പ്രതീക്ഷ…
അതിന് കൂടെനിന്ന രാജീവേട്ടാ — നന്ദി! 🙏

🇮🇳 ഭാരതീയ ജനതാ പാർട്ടി കൊടുങ്ങല്ലൂർ 🇮🇳

#നന്ദി_മോദിജി #രാജീവേട്ടാ_നന്ദി #ജനങ്ങളുടെ_സ്വപ്നം

Rajeev Chandrasekhar

❤️
17/08/2026

❤️

10/08/2026

🏥 പുത്തൻചിറ കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണം
പ്രതിഷേധ ധർണ്ണ നടത്തി
പുത്തൻചിറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, പൊതുജനങ്ങൾക്ക് കൃത്യമായ ആരോഗ്യസേവനം ഉറപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ ജനതാ പാർട്ടി പുത്തൻചിറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിച്ച BJP തൃശ്ശൂർ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ, ആശുപത്രിയുടെ നിലവിലെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും ലഭ്യമായ കേന്ദ്രഫണ്ടുകൾ ദീർഘവീക്ഷണത്തോടെ വിനിയോഗിച്ച് ജനങ്ങൾക്ക് മികച്ച ആരോഗ്യസേവനം ഉറപ്പാക്കുന്നതിനും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിനൊപ്പം UHID കാർഡ് മുഖേന ആരോഗ്യസേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന നടപടികൾ പൂർത്തീകരിക്കണമെന്നും, ആശുപത്രിയിൽ നടന്നിട്ടുള്ളതായി ഉയർന്നുവന്ന ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആമുഖപ്രസംഗത്തിൽ കൊടുങ്ങല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ. ഐ.എസ്. മനോജ് ആവശ്യപ്പെട്ടു.

പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീ. സുധീഷ് കുന്നത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ജനീഷ് കുറ്റിപ്പറമ്പത്ത് സ്വാഗതം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് ഇ.ആർ. ജിതേഷ്, പഞ്ചായത്ത് സെക്രട്ടറി ദാസൻ മഠത്തിൽ, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുജീഷ കൃഷ്ണൻ, പഞ്ചായത്തംഗം സിജിത അനീഷ്, മഹിളാമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ഷിജു ഷിബു, സുരേഷ് കെ.കെ. എന്നിവർ സംസാരിച്ചു.

#ജനകീയആരോഗ്യം #പുത്തൻചിറ #കുടുംബാരോഗ്യകേന്ദ്രം

Ps Anilkumar Anil Prin Kodungallur Jithesh Kodungallur Manoj Is BJYM Kodungallur BJP Thrissur Adv Ullas Babu വിഷ്ണു ശാസ്താവിടം Prajeesh Challiyil Siva Ram Arun Das Deepa Rajendran Parameswarankutty Udayan

ദേശീയപാത നിർമാണം സുഗമമാക്കാൻ DYSP ഓഫീസിന് സമീപത്തെ പോലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങൾ അടിയന്തരമായി മാറ്റണം: ബിജെപി കൊടുങ്ങല...
05/08/2026

ദേശീയപാത നിർമാണം സുഗമമാക്കാൻ DYSP ഓഫീസിന് സമീപത്തെ പോലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങൾ അടിയന്തരമായി മാറ്റണം: ബിജെപി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി

കൊടുങ്ങല്ലൂർ: ദേശീയപാത-66 വികസന പദ്ധതിയുടെ ഭാഗമായി എസ്.വി.യു.പി. (SVUP) നിർമ്മാണ പ്രവർത്തനങ്ങൾ കൊടുങ്ങല്ലൂർ മേഖലയിൽ ദ്രുതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഭാരതീയ ജനതാ പാർട്ടി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി അറിയിച്ചു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും പൊതുജനങ്ങൾക്ക് സുരക്ഷിതവും തടസ്സരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനും ദേശീയപാതയോരത്തെ ഗതാഗത തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

എന്നാൽ, കൊടുങ്ങല്ലൂർ DYSP ഓഫീസിന് പടിഞ്ഞാറ് ഭാഗത്ത് പോലീസ് കസ്റ്റഡിയിലുള്ള നിരവധി വാഹനങ്ങൾ ദീർഘകാലമായി റോഡരികിൽ കിടക്കുന്നതിനാൽ റോഡിന്റെ ഉപയോഗയോഗ്യമായ വീതി ഗണ്യമായി കുറയുകയും വാഹനഗതാഗതം പ്രതിസന്ധിയിലാകുകയും ചെയ്തിരിക്കുകയാണ്. നിലവിൽ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വലിയ വാഹനങ്ങളും ഭാരമേറിയ യന്ത്രസാമഗ്രികളും ഇതുവഴി നിരന്തരം സഞ്ചരിക്കുന്ന സാഹചര്യത്തിൽ ഗതാഗതക്കുരുക്കും അപകടസാധ്യതയും ദിനംപ്രതി വർധിച്ചുവരുന്നതായി ബിജെപി മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി.

ദേശീയപാത നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി, DYSP ഓഫീസിന് സമീപം റോഡരികിൽ കിടക്കുന്ന പോലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങൾ എത്രയും വേഗം അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി റോഡ് പൂർണമായും തടസ്സരഹിതമാക്കുന്നതിനുള്ള അടിയന്തര നടപടി ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണമെന്ന് ബിജെപി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ ജില്ലാ പോലീസ് മേധാവിയും ദേശീയപാത അതോറിറ്റിയും അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും, അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകേണ്ടിവരുമെന്നും ബിജെപി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് ഇ.ആർ. ജിതേഷ് പ്രസ്താവനയിൽ അറിയിച്ചു.

Prin KodungallurJithesh KodungallurPs Anilkumar AnilParameswarankutty Udayanവിഷ്ണു ശാസ്താവിടംBJYM KodungallurBJP ThrissurAdv Ullas BabuSiva RamArun DasPrajeesh ChalliyilManoj IsDeepa Rajendranതെക്കിന്റെ കാവിപ്പടShibin AkkliparambilBJP KeralamShaju KesavanResmi AnilBJP Palakkad East

തിരുവനന്തപുരത്ത് വെച്ച്  സ്ത്രി വിഷയവുമായി ബന്ധപ്പെട്ട് മർദനമേറ്റ.. സദാചാരവിരുദ്ധ പ്രവർത്തനത്തിന്  സിപിഎം പുറത്താക്കിയ  ...
04/08/2026

തിരുവനന്തപുരത്ത് വെച്ച് സ്ത്രി വിഷയവുമായി ബന്ധപ്പെട്ട് മർദനമേറ്റ..
സദാചാരവിരുദ്ധ പ്രവർത്തനത്തിന് സിപിഎം പുറത്താക്കിയ
നഗരസഭ കൗൺസിലറും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ
കെ.കെ. ഹാഷിക്ക്
GLPS KODUNGALLUR (TOWN)
കൊടുങ്ങല്ലൂർ ചന്തപ്പുര സ്കൂൾ
പി ടി എ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുക..

Ps Anilkumar AnilPrin KodungallurJithesh KodungallurManoj Isവിഷ്ണു ശാസ്താവിടംBJYM KodungallurBJP ThrissurAdv Ullas BabuPrajeesh ChalliyilSiva RamArun DasDeepa RajendranParameswarankutty Udayanതെക്കിന്റെ കാവിപ്പടShibin AkkliparambilResmi AnilShaju KesavanBJP KeralamBJP Palakkad EastAbhilash Abhi

LDF സർക്കാരിന്റെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നയം തന്നെയാണോ UDF സർക്കാരും തുടരുന്നത്?കൊടുങ്ങല്ലൂർ നഗരസഭയിലെ പട്ടികജാതി വി...
03/08/2026

LDF സർക്കാരിന്റെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നയം തന്നെയാണോ UDF സർക്കാരും തുടരുന്നത്?

കൊടുങ്ങല്ലൂർ നഗരസഭയിലെ പട്ടികജാതി വിഭാഗത്തിനായി വാങ്ങിയ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് അന്വേഷണം നടന്നതും, വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതും രേഖകളിൽ കാണുന്നു.

എന്നാൽ, ഈ വിഷയവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ലെന്ന ചോദ്യമാണ് ഉയരുന്നത്.

റിപ്പോർട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല?

ജനങ്ങളുടെ പണവും പട്ടികജാതി വിഭാഗത്തിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ സുതാര്യത ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.

അതിനാൽ, തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തുവിടാത്തതായി ബിജെപി ആരോപിക്കുന്ന ഈ വിജിലൻസ് അന്വേഷണ റിപ്പോർട്ട് പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി പൊതുതാൽപര്യ ഹർജിയുമായി ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിക്കുന്നു.

സത്യം പുറത്തുവരണം. റിപ്പോർട്ട് ജനങ്ങൾക്ക് ലഭ്യമാക്കണം. നീതി ഉറപ്പാക്കണം.



Prin KodungallurJithesh KodungallurPs Anilkumar AnilParameswarankutty Udayanവിഷ്ണു ശാസ്താവിടംBJYM KodungallurBJP ThrissurAdv Ullas BabuSiva RamArun DasPrajeesh ChalliyilManoj IsDeepa Rajendranതെക്കിന്റെ കാവിപ്പടShibin AkkliparambilShaju KesavanBJP KeralamResmi AnilAbhilash Abhi

"ആരോപണങ്ങൾ ഉയർന്നാൽ അന്വേഷണം അനിവാര്യം.CPIM നേതൃത്വം മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണം."സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്ക...
30/07/2026

"ആരോപണങ്ങൾ ഉയർന്നാൽ അന്വേഷണം അനിവാര്യം.
CPIM നേതൃത്വം മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണം."

സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുക്കുക്കാൻ പോയ കൊടുങ്ങല്ലൂർ നഗരസഭാ LDF കൗൺസിലറും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ കെ.കെ.ഹാഷിക്കിന്
തിരുവനന്തപുരം നന്ദനം പാർക്ക് ഹോട്ടൽലിൽ രാത്രി : 2:00 മണിക്ക് മർദ്ദനമേറ്റ സംഭവം CPIM മൗനം വെടിയണം

Ps Anilkumar AnilPrin KodungallurJithesh KodungallurParameswarankutty Udayanവിഷ്ണു ശാസ്താവിടംBJYM KodungallurBJP ThrissurAdv Ullas BabuPrajeesh ChalliyilDeepa RajendranManoj IsArun DasSiva RamBJP Keralamതെക്കിന്റെ കാവിപ്പടShibin AkkliparambilShaju KesavanResmi AnilAbhilash AbhiBJP Palakkad East

Address

Kodungallur
680664

Website

Alerts

Be the first to know and let us send you an email when BJP Kodungallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share