വെണ്ണക്കാട് സഖാക്കൾ

വെണ്ണക്കാട് സഖാക്കൾ നമ്മുടെ കൊടുവള്ളി

ഇവരൊക്കെ ഇപ്പോഴും മീഡിയകൾക്ക് മുൻപിൽ സിംപ്ലിസിറ്റിയുടെയും ജനകീയതയുടെയും പര്യായങ്ങളാണ്.എന്നാൽ ഇന്നലെയുണ്ടായ സംഭവങ്ങളുടെ പ...
05/09/2026

ഇവരൊക്കെ ഇപ്പോഴും മീഡിയകൾക്ക് മുൻപിൽ സിംപ്ലിസിറ്റിയുടെയും ജനകീയതയുടെയും പര്യായങ്ങളാണ്.
എന്നാൽ ഇന്നലെയുണ്ടായ സംഭവങ്ങളുടെ പത്തിലൊന്ന് പോലും ഗൗരവമില്ലാതിരുന്ന വിഷയങ്ങളിൽ പെട്ട് പോയ ചിലർ അഹങ്കാരികളും.
എന്നോട് അപമര്യാദയായി പെരുമാറി, അത് കൊണ്ട് ഞാൻ തന്നെയാണ് ആദ്യം പോയി പൊട്ടിച്ചത് എന്ന് പറയുന്നത് രമ്യ തന്നെയാണ്.
എന്നാൽ വീഡിയോയിൽ ഉടനീളം കാണാൻ കഴിയുന്നത് അങ്ങേയറ്റം പ്രകോപിതയായ, ആക്രമിക്കുന്ന രമ്യയെയാണ്. വീഡിയോ ഷൂട്ട് ചെയ്തയാളെ മുതൽ ജില്ലാ പഞ്ചായത്ത് അംഗത്തെ വരെ കൈ വെച്ചിട്ടുണ്ട്. ഒരു വീട്ടിൽ രാത്രി കയറി ചെന്ന് അവിടെയുള്ള കുട്ടികളെ വരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.
അവസാനം ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ കൈ പിടിച്ച് സ്വന്തം എളിയിൽ തിരുകി ലോക്കാക്കി എന്റെ കൈ വിഡ്രാ എന്നും പറഞ് നാടകം കളിച്ചിട്ടുണ്ട്.
എന്നിട്ടും മീഡിയകൾ കൊടുത്ത വാർത്ത രമ്യ ഹരിദാസ് എംഎൽഎയെ ആക്രമിച്ചു എന്നാണ്. പിന്നീടത് പലരും വിഴുങ്ങി.
സ്വന്തം മണ്ഡലത്തിലെ വോട്ടർമാരുടെയും സ്വന്തം പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും ദേഹത്ത് കൈ വെച്ച രമ്യ ഇപ്പോഴും സിംപിളാണ്, അഹങ്കാരം ഒട്ടുമില്ല.
മാത്രവുമല്ല രമ്യ പറയുന്ന വിശദീകരണം കേൾക്കാൻ ഇപ്പോഴും മീഡിയകൾ കാത്തിരിക്കുന്നുമുണ്ട്.
വർഷങ്ങൾക്ക് മുൻപ് ഒരു ക്രിമിനൽ പശ്ചാത്തലമുള്ള ksrtc താത്കാലിക ഡ്രൈവർ കാണിച്ച തെമ്മാടിത്തരത്തെ അന്നേരം ആർക്കും തോന്നുന്ന ചോര തിളപ്പിലോ അല്ലെങ്കിൽ പ്രതികരണ ശേഷി കൊണ്ടോ ഒരു പെൺകുട്ടി നടു റോഡിൽ തടഞ്ഞു ചോദ്യം ചെയ്തപ്പോൾ, അവളുടെ രാഷ്ട്രീയം വ്യത്യസ്തമായത് കൊണ്ട് മാത്രം അഹങ്കാരിയും കൊള്ളരുതാത്തവളുമായി മാറി.
ഓടിക്കൊണ്ടിരുന്ന ബസ് ഡിപ്പോയിലെത്തും മുൻപ് പ്രസ്തുത ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അടക്കം മറഞ്ഞു പോയ കേസിലെ അന്നത്തെ ആരോപണ വിധേയന് പിന്നീട് മാറി വന്ന സർക്കാർ വക ജോലിയും..!!
മേയർ സംയമനം പാലിക്കണമായിരുന്നു എന്നായിരുന്നു അന്ന് ചിലർ പറഞ്ഞത്.
ഇന്ന് മറ്റുള്ളവരെ തല്ലി പതം വരുത്തിയ രമ്യാ ഹരിദാസിനോട് ഇത്തരത്തിൽ എന്തെങ്കിലും ഉപദേശം ആർകെങ്കിലും നൽകാനുണ്ടോ..?? ഉണ്ടെങ്കിൽ വേഗമാവട്ടെ..

കെഎസ്ആർടിസിയിൽ വൻ അഴിമതി 🧐🧐🧐🧐
05/09/2026

കെഎസ്ആർടിസിയിൽ വൻ അഴിമതി 🧐🧐🧐🧐

05/09/2026

രമ്യ ഹരിദാസ് രാജിവെക്കണമെന്ന് മുറവിളി ഉയരാത്തത് എന്തുകൊണ്ട്???

പി പി ദിവ്യ അല്ല, അനുശ്രീ അല്ല, ചിന്ത ജെറോമല്ല, എന്തിന് ആര്യ രാജേന്ദ്രൻ പോലുമല്ല. ഈ വാർത്തക്ക് പ്രാധാന്യവും അന്തിചർച്ചകള...
05/09/2026

പി പി ദിവ്യ അല്ല, അനുശ്രീ അല്ല, ചിന്ത ജെറോമല്ല, എന്തിന് ആര്യ രാജേന്ദ്രൻ പോലുമല്ല. ഈ വാർത്തക്ക് പ്രാധാന്യവും അന്തിചർച്ചകളും ഉണ്ടാവില്ല.
ഗുണ്ടി രമ്യ MLA 😎

രമ്യ ഹരിദാസ് എംഎൽഎയുടെ ഇന്നലെ രാത്രി നടന്ന വിഷയം ഭൂരിഭാഗം മാധ്യമങ്ങളും വളച്ചൊടിച്ചാണ് റിപ്പോർട്ട്‌ ചെയ്തത്.
എംഎൽഎയെ മർദിച്ചു എന്നാക്കിയും എംഎൽഎയുടെ കൈ പിടിച്ചു തിരിച്ചു എന്നാക്കിയും അന്ധമായ, എന്നാൽ വസ്തുതാ പരമല്ലാത്ത സ്ത്രീ പക്ഷ നിലപാട് മീഡിയകൾ ആവർത്തിക്കുന്നുണ്ട്. എന്നാൽ അത് ശരിയല്ല.
രണ്ട് പാർട്ട്‌ ആയിട്ടുള്ള വീഡിയോകളിൽ കൃത്യമായി കാണാൻ കഴിയും..
തുടക്കം മുതൽ അങ്ങോട്ടാണ് രമ്യ ഹരിദാസ് കയ്യാങ്കളിയ്ക്ക് മുതിരുന്നത്. നിഴല് പോലെ എപ്പോഴും രമ്യയുടെ കൂടെയുള്ള പാളയം പ്രദീപൻ എന്നയാളുടെ ചില ഉടായിപ്പ് പരിപാടികൾ പ്രാദേശിക കോൺഗ്രസ്സ് പ്രവർത്തകർ എതിർത്തതിൽ ക്ഷുഭിതയായി അവിടെ ആ വീട്ടിൽ ഉള്ളവരോടെല്ലാം ഓടി നടന്ന് തട്ടിക്കയറാൻ ശ്രമിക്കുന്നതും തള്ളി മാറ്റാൻ ശ്രമിക്കുന്നതും കൃത്യമായി കാണാം.
കൂടാതെ പ്രസ്തുത ദൃശ്യങ്ങൾ ഷൂട്ട്‌ ചെയ്ത് കൊണ്ടിരുന്ന ആൾക്ക് നേരെ കൈവീശി അടിക്കാൻ ഓങ്ങുന്നതും കാണാം.
രണ്ടാമത്തെ വീഡിയോയിലാണ് രമ്യ ഹരിദാസ് അഭിനയിച്ച് തകർക്കുന്നത്.
ആദ്യമെടുത്ത വീഡിയോ തനിക്ക് പണിയാകുമെന്ന് ഉറപ്പിച്ച രമ്യ വേഗം പോയി തുടർന്നുള്ള വീഡിയോ ഷൂട്ട്‌ ചെയ്യാൻ സഹായിയെ ഏല്പിച്ച ശേഷം കോൺഗ്രസ്‌ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ദേഹത്തൊട്ട് പാഞ്ഞു കയറുകയും വീഡിയോയിൽ കിട്ടാൻ വേണ്ടി മാത്രം എന്റെ കൈ പിടിച്ചു തിരിക്കല്ലേടാ,, എന്നെ വിടടാ, എന്നെ ഉപദ്രവിക്കല്ലേ എന്നൊക്കെ ഉറക്കെ വിളിച്ചു പറയുന്നുണ്ട്.
ഇത് മറ്റേയാളേ കുടുക്കാൻ വേണ്ടിയുള്ള കറക്റ്റ് അഭിനയമാണ്.അങ്ങേര് പേടിച് പിന്നോട്ട് മാറുന്നതും കാണാം..
എന്നിട്ട് നേരെ പോയി ആശുപത്രിയിൽ അഡ്മിറ്റ്‌ ആയി. എന്നെ ആക്രമിച്ചു എന്ന് രണ്ടാമത്തെ വീഡിയോ സഹിതം സ്റ്റേറ്റ്മെന്റും കൊടുത്തു.
ശുദ്ധ ഉടായിപ്പാണ്. ഇതിനൊക്കെ നാളെയും ജയ് വിളിക്കാൻ ഇതേ കോൺഗ്രസിന്റെ അണികളും നിക്ഷ്പക്ഷരും ഉണ്ടാവുമെന്നുറപ്പാണ്.അനുഭവിച്ചോ. അടി വീണ്ടും വാങ്ങിക്കൂട്ടിക്കോ.


#രമ്യഹരിദാസ്

ആദരാഞ്ജലികൾ 💐💐💐💐
04/09/2026

ആദരാഞ്ജലികൾ 💐💐💐💐

പൂക്കി മേനോൻ സകലരെയും പറ്റിച്ചു.
04/09/2026

പൂക്കി മേനോൻ സകലരെയും പറ്റിച്ചു.

ഇതാണ് യാഥാർത്ഥം നുണേശൻ നുണ പറഞ്ഞാൽ ലീഗുകാരെ പറ്റിക്കാം
04/09/2026

ഇതാണ് യാഥാർത്ഥം നുണേശൻ നുണ പറഞ്ഞാൽ ലീഗുകാരെ പറ്റിക്കാം

ഊതി വീർപ്പിച്ച ബലൂൺ പൊട്ടി
04/09/2026

ഊതി വീർപ്പിച്ച ബലൂൺ പൊട്ടി

ഡോ. അയിഷയുടെ പോരാട്ടത്തിന് സ്ത്രീ സംഘടനകളുടെ ഐക്യദാർഢ്യം!ചാവക്കാട്, എടക്കഴിയൂരിൽ ഓണത്തിന് തൊട്ടു മുമ്പ്, ഡോ. അയിഷ  ഭർത്ത...
04/09/2026

ഡോ. അയിഷയുടെ പോരാട്ടത്തിന് സ്ത്രീ സംഘടനകളുടെ ഐക്യദാർഢ്യം!

ചാവക്കാട്, എടക്കഴിയൂരിൽ ഓണത്തിന് തൊട്ടു മുമ്പ്, ഡോ. അയിഷ ഭർത്താവായ ഡോ അലി അബ്ദുൽ ലത്തീഫിന്റെ വീട്ടിനുമുന്നിൽ സത്യാഗ്രഹമിരിക്കുന്നതായി പത്രങ്ങളിലും ചില ചാനലുകളിലും വാർത്ത വന്നിരുന്നു. ആയിഷക്കും മകൾക്കും യാതൊരു ശല്യവും കൂടാതെ ഭർത്തൃഗൃഹത്തിൽ താമസിക്കാനുള്ള ഒരു ഉത്തരവ് 2026 ആഗസ്ത് 7 നു ചാവക്കാട് കോടതി, ഗാർഹികപീഡന നിരോധന നിയമപ്രകാരം നൽകിയത്തിനു ശേഷമാണിത്. ഈ സത്യാഗ്രഹം രണ്ടാഴ്ചക്ക് ശേഷമാണ് മാധ്യമ ശ്രദ്ധ നേടിയത്.

ഡോ. അയിഷ ദീര്‍ഘകാലമായി നേരിട്ടുകൊണ്ടിരുന്ന ഭര്‍ത്തൃപീഡനവും സാമ്പത്തികചൂഷണവും ഭര്‍ത്താവിന്‍റെ നിയമവിധേയമല്ലാത്ത രണ്ടാം വിവാഹവും പോലീസിന്‍റെ അന്യായ ഇടപെടലും അയിഷയുടെയും മകളുടെയും ജീവിതത്തെ തീരാ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഡോ. അയിഷക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗാര്‍ഹികാതിക്രമ പ്രതിരോധസമിതി ഉള്‍പ്പെടെയുള്ള വിവിധ സ്ത്രീ സംഘടനകള്‍ സംയുക്തമായി സെപ്റ്റംബർ 7 തിങ്കളാഴ്ച വൈകീട്ട്
4 മണിക്ക് ചാവക്കാട് ടൌൺ സെന്ററിൽ സംയുക്ത പ്രതിഷേധ പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഗാര്‍ഹികാതിക്രമങ്ങളില്‍ ജീവിതം എരിഞ്ഞടങ്ങുന്ന സ്ത്രീകളുടെ എണ്ണം
കൂടി വരുന്ന ഈ സാഹചര്യത്തില്‍ സമൂഹത്തില്‍ തുല്യതയും കുടുംബത്തില്‍ ജനാധിപത്യവും ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നടത്തുന്ന പ്രതിഷേധപരിപാടികളില്‍ എല്ലാവരും പങ്കെടുക്കണമെന്ന്
വിനയപൂർവം അഭ്യര്‍ത്ഥിക്കുന്നു.

മേഴ്‌സി അലക്സാണ്ടർ
Dr. ആർ.ബിന്ദു
അജിത. കെ
ഉഷ പ്രഭുകുമാർ
ഗീത രാജൻ
വി.പി. സുഹറ
നെജു ഇസ്മായിൽ
കെ. കെ. ഷാഹിന
ശ്രീജ. പി
ഉമൈറ ടീച്ചർ
Adv. കുക്കു ദേവകി
ഷംഷാദ് ഹുസൈൻ
ഷീജ പ്രശാന്ത്

Address

Vennakkad Madrassa Bazar South Koduvally
Koduvally
673572

Alerts

Be the first to know and let us send you an email when വെണ്ണക്കാട് സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to വെണ്ണക്കാട് സഖാക്കൾ:

Shortcuts

Share