Koduvally Municipality

Koduvally Municipality Official Page of the Koduvally Municipality

13/04/2025
കൊടുവള്ളി നഗരസഭയിൽ 75 കോടി രൂപയുടെ 2025-26 വാർഷിക ബജറ്റ് അവതരിപ്പിച്ചു. നഗരസഭയുടെ പത്താമത് വാർഷിക ബജറ്റ് നഗരസഭ ചെയർമാൻ വ...
26/03/2025

കൊടുവള്ളി നഗരസഭയിൽ 75 കോടി രൂപയുടെ 2025-26 വാർഷിക ബജറ്റ് അവതരിപ്പിച്ചു. നഗരസഭയുടെ പത്താമത് വാർഷിക ബജറ്റ് നഗരസഭ ചെയർമാൻ വെള്ളറ അബ്ദുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ വി.സി. നൂർജഹാൻ അവതരിപ്പിച്ചു.

ബജറ്റ് ഹൈലൈറ്റ്സ്
- [ ] നഗരസഭയുടെ മതിയായ മാലിന്യ സംസ്കരണമില്ലാത്ത എല്ലാ വീടുകളിലും ഈ വർഷത്തോടെ ഗാർഹിക മാലിന്യ സംസ്കരണ യൂണിറ്റ് നടപ്പിലാക്കും.
- [ ] പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ചു വെക്കുന്നതിനും, സംസ്കരിക്കുന്നതിനും മാലിന്യ സംസ്കരണ പ്ലാന്റ് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിനവീകരിക്കും
- [ ] പൂനൂർ പുഴയും, ചെറുപുഴയും വൃത്തിയാക്കി സൗന്ദര്യ വൽക്കരിക്കുന്നതിനും, പുഴ മാലിന്യ മുക്തമാക്കുന്നതിനും, മൺതിട്ടകൾ നീക്കം ചെയ്ത് ശുചീകരിക്കുന്നതിനും നടപടികൾ
- [ ] വേനൽക്കാല കുടിവെള്ള വിതരണത്തിനായി 18 ലക്ഷം രൂപയുടെ പദ്ധതി
- [ ] നഗരസഭയിലെ വിവിധ റോഡുകളുടെ നവീകരണത്തിനും, നിർമ്മാണത്തിനുമായി 6.2 കോടി
- [ ] 60 വയസ്സ് കഴിഞ്ഞിട്ടുള്ള വയോജനങ്ങൾക്ക് മികച്ച ആരോഗ്യം ഉറപ്പുവരുത്തുന്നതിന് ഹോർലിക്സ്, ബൂസ്റ്റ്, റാഗി തുടങ്ങിയിട്ടുള്ള പോഷകാഹാര കിറ്റുകൾ
- [ ] വനിതകൾക്കായുള്ള സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം പദ്ധതി
- [ ] ഭിന്നശേഷി കുട്ടികളുടെ സ്കോളർഷിപ്പിന് 55 ലക്ഷം രൂപ
- [ ] കേൾവി ശേഷിയില്ലാത്തവർക്കുള്ള കോക്ലിയർ ഇമ്പ്ലന്റെഷൻനും ഭിന്നശേഷിക്കാർക്ക് മുചക്ര വാഹനമുൾപ്പടെ ഉപകരണങ്ങൾ നൽകുന്നതിനും പദ്ധതി
- [ ] സെറിബൽ പാൾസി രോഗം ബാധിച്ച് കിടപ്പിലായ രോഗികൾക്ക് ഡയപ്പർ വിതരണം ചെയ്യുന്നതിന് 5 ലക്ഷം രൂപ
- [ ] 14.47 കോടിയുടെ അമൃത് കുടിവെള്ള പദ്ധതിക്ക് നഗരസഭ വിഹിതമായി 70 ലക്ഷം രൂപ
- [ ] വിവിധ കുടിവെള്ള പദ്ധതികളുടെ നവീകരണത്തിനായി 1.75 കോടി രൂപ
- [ ] അപകട സാദ്ധ്യത ഏറെയുള്ള മുഴുവൻ റോഡുകൾക്കും നെയിം ബോർഡുകളും, മിററുകളും സ്ഥാപിക്കൽ
- [ ] സ്കൂളുകൾ സ്മാർട്ടാക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറികൾ ഡിജിറ്റലൈസ് ചെയ്യുന്ന സ്മാർട്ട് ക്ലാസ്സ് റൂം പദ്ധതിക്ക് 20 ലക്ഷം രൂപ
- [ ] സ്ക്കൂളുകൾക്ക് ഫർണിച്ചർ വാങ്ങുന്നതിനായി 10 ലക്ഷം രൂപ
- [ ] കരുവൻപൊയിൽ ഹയർ സെക്കഡറി സ്കൂളിന് സയൻസ് ലാബ്
- [ ] മുഴുവൻ അങ്കണവാടികളും ക്രാഡിൽ അങ്കണവാടികളായി ഉയർത്തുന്നതിനും പ്രത്യേക പദ്ധതി
- [ ] വിദ്യാർത്ഥികൾക്കിടയിലും, യുവജനങ്ങൾക്കിടയിലും അനിയന്ത്രിതമായിക്കൊണ്ടിരിക്കുന്ന എം.ഡി.എം.എ അടക്കമുള്ള രാസ ലഹരികളുടെയും, മയക്കുമരുന്നുകളുടെയും ഉപയോഗം തടയുന്നതിനും വേണ്ടി എല്ലാ സ്കൂളുകളും, കോളേജുകളും കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.
- [ ] കൗമാര പ്രായക്കാർക്കിടയിൽ മാനസിക ആരോഗ്യം ഉറപ്പുവരുത്തുന്നതിന് സ്ക്കൂളുകൾ കേന്ദ്രീകരിച്ച് കൗൺസിലിംഗ്
- [ ] വിവാഹിതരാകാൻ തയ്യാറെടുക്കുന്ന യുവതി യുവാക്കൾക്ക് പ്രീമാരേജ് കൗൺസിലിംഗ്

2023-24 വാർഷിക പദ്ധതി നിർവഹണത്തിൽ ഒന്നാം സ്ഥാനം നേടിയ കൊടുവള്ളി നഗരസഭക്കുള്ള ഉപഹാരം നഗരസഭ ചെയർമാൻ ജില്ലാ കലക്ടറിൽ നിന്നു...
04/09/2024

2023-24 വാർഷിക പദ്ധതി നിർവഹണത്തിൽ ഒന്നാം സ്ഥാനം നേടിയ കൊടുവള്ളി നഗരസഭക്കുള്ള ഉപഹാരം നഗരസഭ ചെയർമാൻ ജില്ലാ കലക്ടറിൽ നിന്നും സ്വീകരിക്കുന്നു

*കൊടുവള്ളി നഗരസഭ 2024-25 വാർഷിക പദ്ധതി* *വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാ ഫോറം*കൊടുവള്ളി നഗരസഭയുടെ 2024-25 വാർഷിക പ...
14/07/2024

*കൊടുവള്ളി നഗരസഭ 2024-25 വാർഷിക പദ്ധതി*

*വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാ ഫോറം*

കൊടുവള്ളി നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിലെ വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ https://forms.gle/11YHE8RdEKC8oRz86 എന്ന ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
*അപേക്ഷ സമർപ്പിക്കാവുന്ന അവസാന തിയ്യതി 20.07.2024 ന് 5.00 PM*

*പൊതു നിർദ്ദേശങ്ങൾ*

👉 ഒരാൾക്ക് ആവശ്യമുള്ള നാല് പദ്ധതികൾ വരെ ഒരു ഫോമിൽ അപേക്ഷിക്കാവുന്നതാണ്

👉 വനിതകൾക്കുള്ള പദ്ധതികൾക്ക് വനിതകളുടെ പേരിൽ തന്നെ അപേക്ഷ നൽകേണ്ടതാണ്.

👉 വയോജനങ്ങൾക്കുള്ള പദ്ധതികൾക്ക് വയോജനങ്ങളുടെ പേരിലും വിദ്യാർത്ഥികൾക്കുള്ള പദ്ധതികളിൽ വിദ്യാർത്ഥികളുടെ പേരിലും, ഭിന്നശേഷിക്കാർക്കുള്ള പദ്ധതികളിൽ ഭിന്നശേഷിക്കാരുടെ പേരിലും അപേക്ഷ നൽകേണ്ടതാണ്.

👉 സ്വന്തമായി അപേക്ഷ ഫോറം ഓൺലൈനായി സമർപ്പിക്കാൻ കഴിയാത്തവർക്ക് വാർഡ് കൌൺസിലർമാരുടെ സഹായം തേടാവുന്നതാണ്.

*പദ്ധതികൾ*
------------------
🔵 വയോജനങ്ങൾക്ക് പോഷകാഹാരം നൽകൽ (60 വയസ്സിന് മുകളിലുള്ളവർക്ക്)
🔵 തെങ്ങ് വളത്തിന് സബ്സിഡി
🔵 ഫലവൃക്ഷ തൈ വിതരണം
🔵 വാഴക്കന്ന് വിതരണം
🔵 മുട്ടക്കോഴി വളർത്തൽ
🔵 റിംഗ് കമ്പോസ്റ്റ് (മുൻ വർഷങ്ങളിൽ ലഭിക്കാത്തവർക്ക് മാത്രം)
🔵 മില്‍ക്ക് ഇന്‍സെന്‍റീവ് (പാലിന് സബ്സിഡി)
🔵 ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നൽകൽ
🔵 പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് ധനസഹായം
🔵 വനിതകൾക്ക് ഓട്ടോറിക്ഷ
🔵 മൊബൈൽ ലാബ് (വനിതകൾക്ക് മാത്രം)
🔵 സ്വയം തൊഴിൽ സംരംഭങ്ങൾ (വനിതകൾക്ക് മാത്രം)
🔵 വീട് റിപ്പയർ (SC വിഭാഗത്തിന് മാത്രം)
🔵 വയോജനങ്ങൾക്ക് കട്ടിൽ (60 വയസ്സിന് മുകളിലുള്ള SC വിഭാഗത്തിന് മാത്രം)
🔵 SC വിദ്യാർത്ഥികൾക്ക് ഫർണിച്ചർ
🔵 SC വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
🔵 ST വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

ലിങ്ക് 👇🏻
https://forms.gle/11YHE8RdEKC8oRz86

സ്നേഹപൂർവ്വം,

*വെള്ളറ അബ്ദു*
ചെയർമാൻ
കൊടുവള്ളി നഗരസഭ

സൂപ്രണ്ടിന്റെ യാത്രയയപ്പ്
31/05/2024

സൂപ്രണ്ടിന്റെ യാത്രയയപ്പ്

കൊടുവള്ളി നഗരസഭ2024-25 വാർഷിക ബജറ്റ്
09/02/2024

കൊടുവള്ളി നഗരസഭ
2024-25 വാർഷിക ബജറ്റ്

07/07/2023

Address

First Floor, Bus Stand Building
Koduvally
673572

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914952210238

Alerts

Be the first to know and let us send you an email when Koduvally Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Koduvally Municipality:

Share