Al-Misbah Library Kalaranthiri

Al-Misbah Library Kalaranthiri കളരാന്തിരി മഹല്ലിലെ ഒരു സ്വതന്ത്ര വിദ്യാർഥി-യുവജന കൂട്ടായ്‌മ

*Skssf Reading Festival*_make reading your habit_'സ്നേഹിതന്മാർ കൂടെയില്ലാത്ത നേരത്ത്,എത്ര നല്ല സ്നേഹിതനാണ് പുസ്തകം!'(അറബ...
08/06/2020

*Skssf Reading Festival*
_make reading your habit_

'സ്നേഹിതന്മാർ കൂടെയില്ലാത്ത നേരത്ത്,
എത്ര നല്ല സ്നേഹിതനാണ് പുസ്തകം!'
(അറബ് പഴമൊഴി)

എസ്.കെ.എസ്.എസ്.എഫ് കളരാന്തിരി യൂനിറ്റിന് കീഴിൽ നമ്മുടെ മദ്റസയിൽ പ്രവർത്തിക്കുന്ന അൽ മിസ്ബാഹ് ലൈബ്രറി, വിദ്യാർത്ഥികൾക്കായി ഓൺലൈൻ വായനാ മത്സരം ഒരുക്കുന്നു. അഞ്ച് പുസ്തകങ്ങളുടെ ചെറിയ ഭാഗങ്ങൾ പരിചയപെടുത്തുന്ന ഈ മത്സരത്തിനവസാനം വിജയികൾക്ക് ആകർഷകമായ സമ്മാനം നൽകും.

*നിബന്ധനകൾ:*
🏮കളരാന്തിരി മദ്റസാ പരിധിയിലുള്ള ഹൈസ്കൂൾ, +2 തലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥി- വിദ്യാർത്ഥിനികളാണ് പങ്കെടുക്കേണ്ടത്.

🏮അഞ്ച് പ്രാവശ്യങ്ങളിലായി നടത്തുന്ന മത്സരത്തിൽ, ഓരോ പ്രാവശ്യവും ഒരു പുസ്തകത്തിന്റെ PDF ഉം അതോടനുബന്ധിച്ച് മൂന്ന് ചോദ്യങ്ങളും ഉണ്ടാവും.
പുസ്തകം ഡൗൺലോഡ് ചെയ്ത് വായിച്ച് ഉത്തരം ഒരു പേപ്പറിൽ എഴുതി അതിന്റെ ഫോട്ടോ തന്നിരിക്കുന്ന വാട്സാപ്പ് നമ്പറിൽ അയക്കുകയാണ് വേണ്ടത്.
മുഴുവൻ ചോദ്യങ്ങളുടെയും ഉത്തരം തന്നിരിക്കുന്ന PDF ൽ ഉണ്ടാവും.

🏮മത്സരത്തിനവസാനം ഹൈസ്കൂൾ, +2 വിഭാഗങ്ങളിൽ വെവ്വേറെ വിജയികളെ തിരഞ്ഞെടുക്കും.

🏮 ആഴ്ചയിൽ രണ്ട് പുസ്തകം വീതമാണ് പരിചയപ്പെടുത്തുക. ആദ്യ തവണ പങ്കെടുക്കുന്നവർക്ക് മറ്റു പുസ്തകങ്ങളുടെ PDF ഉം ചോദ്യങ്ങളും നേരിട്ട് അയച്ചു നൽകും.

🏮ആദ്യ പുസ്തകം PDF (9 പേജ്) ലഭിക്കാൻ ഈ ലിങ്കിൽ വാട്സാപ് മെസേജ് അയക്കുക.
https://wa.me/919400258584

ഈ പുസ്തകം വായിച്ച് താഴെ കൊടുത്ത ചോദ്യങ്ങൾക്ക് ഉത്തരം അയക്കുക.

ആദ്യത്തെ പുസ്തകം:
ബ്രിട്ടീഷ് എഴുത്തുകാരനായ ഡോ. മാർട്ടിൻ ലിങ്സ് രചിച്ച മുഹമ്മദ് നബി (സ) യുടെ ലോകപ്രശസ്ത ജീവചരിത്ര ഗ്രന്ഥത്തിന്റെ മലയാള വിവർത്തനമാണ്.
പുസ്തകം ഡൗൺലോഡ് ചെയ്ത് താഴെ നൽകിയ ചോദ്യങ്ങൾക്ക് പേപ്പറിൽ ഉത്തരം എഴുതി ഫോട്ടോ അയക്കുക .

1. സുപ്രസിദ്ധമായ നബിയുടെ ഈ ജീവചരിത്രം രചിച്ച മാർട്ടിൻ ലിങ്സിന്റെ അറബി നാമം ?
2. ഹലീമ ബീവിയുടെ ഗോത്രത്തിന്റെ പേര് എന്താണ് ?
3. പട്ടണ ജീവിതത്തെ അപേക്ഷിച്ച് ബദവികളുടെ ഗ്രാമീണ ജീവിതത്തിനുള്ള സവിശേഷതകൾ എഴുതുക ( ഒരു ചെറിയ പാരഗ്രാഫ്).

ഉത്തരം അയക്കേണ്ട അവസാന തീയതി:
*ജൂൺ 10 (ബുധൻ)*
അയക്കേണ്ട നമ്പർ:
സുഹൈൽ സി.കെ
https://wa.me/918943737292

(ഈ പോസ്റ്റ് നിങ്ങളുടെ പരിചയത്തിലുള്ള വിദ്യാർത്ഥികൾക്ക്‌ ഷെയർ ചെയ്യുമല്ലോ).

_fest_book_one

Courtesy : നസ്വീഹ نصيحة
30/03/2019

Courtesy : നസ്വീഹ نصيحة

03/12/2017
'നവവധൂവരന്മാർക്ക് ലൈബ്രറിയുടെ വിവാഹ സമ്മാനം' പദ്ധതി ഉദ്ഘാടനം ബഹു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്കോയ തങ്ങൾ ജമലുല്ലൈലി ,...
27/10/2017

'നവവധൂവരന്മാർക്ക് ലൈബ്രറിയുടെ വിവാഹ സമ്മാനം' പദ്ധതി ഉദ്ഘാടനം ബഹു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്കോയ തങ്ങൾ ജമലുല്ലൈലി , വട്ടോത്ത് ശുഐബിന് കൈമാറി നിർവഹിക്കുന്നു.
കുടുംബ ജീവിതവുമായി ബന്ധപ്പെട്ട ഇസ്ലാമികവും മന: ശാസ്ത്രപരവുമായ പുസ്തകങ്ങളാണ് ഉപഹാരമായി നൽകുന്നത്. കളരാന്തിരി മിസ്ബാഹുൽ ഹുദ മദ്റസാ പരിധിയിലുളള നവദമ്പതികളെ ഉദ്ദേശിച്ചാണ് പദ്ധതി.

19/10/2017
അസ്സലാമു അലൈക്കും കളരാന്തിരി മിസ്ബാഹുൽ ഹുദാ മദ്റസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽ മിസ്ബാഹ് പബ്ലിക് ലൈബ്രറി നിരവധി ക്...
18/10/2017

അസ്സലാമു അലൈക്കും
കളരാന്തിരി മിസ്ബാഹുൽ ഹുദാ മദ്റസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽ മിസ്ബാഹ് പബ്ലിക് ലൈബ്രറി നിരവധി ക്രിയാത്മകമായ പ്രവർത്തനങ്ങളുമായി മുൻപോട്ട് പോവുകയാണ്. സമൂഹത്തിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച് വരുന്ന 'കൊർദോവ'- ദ്വൈമാസ ലൈബ്രറി സന്ദേശ പ്രചരണ ക്യാംപെയ്ൻ ഇതിനോടകം തന്നെ മികച്ച ജനശ്ര്ദ്ധ നേടിയിട്ടുണ്ട്.
ക്യാംപെയ്ന്റെ ഭാഗമായി 19/10/2017 വ്യാഴം രാത്രി 9 ന് നാട്ടുകാരെയും പ്രവാസികളെയും പങ്കെടുപ്പിച്ച് കൊണ്ട് വിപുലമായ ഒരു ഓൺലൈൻ സംവാദം നടത്തുകയാണ്. നാടിന്റെ പുരോഗതിയിൽ ലൈബ്രറികളുടെ പങ്ക്‌ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സംവാദത്തിൽ വിദ്യാഭ്യാസ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ സംസാരിക്കും.
വിജ്ഞാനസമ്പാദനരംഗത്തെ ഇസ്‌ലാമിക പാരമ്പര്യം, കുട്ടികളെ വായന ശീലിപ്പിക്കുന്നതിന്റെ പ്രാധാന്യം, മാനസികവും ബൗദധികവുമായ വളർച്ചയിലും വ്യക്തിത്വ വികസനത്തിലും വായനാശീലം ചെലുത്തുന്ന അനൽപമായ സ്വാധീനം , ലഹരി പോലോത്ത സാമൂഹിക ജീർണതകളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും, ഇന്റർനെറ്റ്- മൊബൈൽ അടിമത്വത്തിലേക്ക് വഴുതി വീഴാതെ ചെറുപ്പക്കാരെ ബോധവാന്മാരാക്കുന്നതിലും ലൈബ്രറിക്ക് സാധ്യമായ പ്രവർത്തനങ്ങൾ തുടങ്ങി വായനയുടെയും ലൈബ്രറി സംസ്കാരത്തിന്റെയും വിവിധ തലങ്ങളെ സ്പർശിക്കുന്ന പഠനാർഹമായ വിഷയാവതരണങ്ങൾ ഉണ്ടാവും.
ഔപചാരിക ചടങ്ങുകൾക്ക് ശേഷമുള്ള പൊതുചർച്ചയിൽ, പങ്കെടുക്കുന്ന എല്ലാവർകകും അഭിപ്രായം രേഖപ്പെടുത്താനും അവസരം ഉണ്ടായിരിക്കും.
പരിപാടിയിൽ പങ്കെടുക്കാൻ എല്ലാ സഹൃദയരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

30/09/2017
At next IBAD MAJLIS Weekly Get Together...
07/09/2016

At next IBAD MAJLIS Weekly Get Together...

IBAD MAJLIS LIBRARY COUNCIL MEETING
02/09/2016

IBAD MAJLIS LIBRARY COUNCIL MEETING

Address

Koduvally
673572

Telephone

+919400258584

Website

Alerts

Be the first to know and let us send you an email when Al-Misbah Library Kalaranthiri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Al-Misbah Library Kalaranthiri:

Share

Category