Vadavucode Block Panchayath

Vadavucode Block Panchayath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vadavucode Block Panchayath, Public & Government Service, Kolenchery.

വടവുകോട് ബ്ലോക്ക്‌ പഞ്ചായത്ത് ഭരണാസമിതിക്ക് ബ്ലോക്ക്‌ പഞ്ചായത്ത് ജീവനക്കാരുടെ സ്നേഹാദരവ്...
11/11/2025

വടവുകോട് ബ്ലോക്ക്‌ പഞ്ചായത്ത് ഭരണാസമിതിക്ക് ബ്ലോക്ക്‌ പഞ്ചായത്ത് ജീവനക്കാരുടെ സ്നേഹാദരവ്...

ആരോഗ്യ മേഖലയിൽ നടത്തിയ മികവുറ്റ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ പ്രഥമ ആയുഷ് കായകൽപ്പ അവാർഡ് വടവുകോ...
10/11/2025

ആരോഗ്യ മേഖലയിൽ നടത്തിയ മികവുറ്റ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ പ്രഥമ ആയുഷ് കായകൽപ്പ അവാർഡ് വടവുകോട് ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന പുരസ്കാര വിതരണ ചടങ്ങിൽ മന്ത്രി വീണ ജോർജ്ജിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഐക്കരനാട് ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനംവടവുകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആ...
27/10/2025

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം
ഐക്കരനാട് ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം

വടവുകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറ് ഗ്രാമപഞ്ചായത്തുകൾ മാറ്റുരച്ച ബ്ലോക്ക് തല കേരളോത്സവത്തിൽ 224 പോയിൻ്റുമായി ഐക്കരനാട് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനo കരസ്ഥമാക്കി .102 പോയിൻ്റുമായി പൂതൃക്ക ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി .ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സമാപന സമ്മേളത്തിൽ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനു അച്ചുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൻ്റെ ഉത്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് മനോജ്‌ മൂത്തേടൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. ആർ.വിശ്വപ്പൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ,ഓമന നന്ദകുമാർ, ,രാഖി പി. എസ്, ബിഡിഒ സന്ധ്യ കെ. എൻ തുടങ്ങിയവർ സംസാരിച്ചു.

25/10/2025

കേരലോത്സവം 2025-26
വോളിബോൾ

20/10/2025
19/10/2025

🏸🏸🏸

ചെസ്സ് 🏆🥇🥈
19/10/2025

ചെസ്സ് 🏆🥇🥈

2025-26 വടകോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചു.. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അനു അച്ചുവി...
19/10/2025

2025-26 വടകോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചു.. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അനു അച്ചുവിന്റെ അധ്യക്ഷതയിൽ ബഹു.കുന്നത്ത്നാട് എംഎൽഎ പി. വി ശ്രീനിജൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. ആർ വിശ്വപ്പൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ bdo സന്ധ്യ കെ.എൻ. തുടങ്ങിയവർ പങ്കെടുത്തു..

അഭിനന്ദനങ്ങൾ..!!!
26/09/2025

അഭിനന്ദനങ്ങൾ..!!!

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം 2025-26വടവുകോട് ബ്ലോക്ക് പഞ്ചായത്ത് 2025-26 ഭിന്നശേഷി കലോത്സവം വൈസ്മെൻസ്...
10/09/2025

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം 2025-26

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് 2025-26 ഭിന്നശേഷി കലോത്സവം വൈസ്മെൻസ് സെന്റർ പൂതൃക്കയിൽ നടത്തി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി അനു അച്ചുവിന്റെ അധ്യക്ഷതയിൽ കുന്നത്തുനാട് എംഎൽഎ അഡ്വ. പി വി ശ്രീനിജൻ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.രാജമ്മ രാജൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ മികച്ച ഭിന്നശേഷി കർഷകനായ അയ്യപ്പൻ അഞ്ചുമലിനെ MLA ആദരിച്ചു.പൂതൃക്ക പഞ്ചായത്ത് പ്രസിഡണ്ട് മാത്യൂസ് കുമ്മന്നൂർ, പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സോണിയ മുരുകേശൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി ആർ വിശ്വപ്പൻ,ജൂബിൾ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷൈജ റെജി,ഓമന നന്ദകുമാർ, ബേബി വർഗീസ്, ശ്രീജ അശോകൻ, BDO സന്ധ്യ,ഐസിഡിഎസ് സൂപ്പർവൈസർ ജിലുഷ തുടങ്ങിയവർ പങ്കെടുത്തു.

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ ഒന്നാം നിലയിൽ പണികഴിപ്പിച്ച ബ്ലോക്ക് ക്ഷീരവികസന ഓഫീസിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ...
23/05/2025

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ ഒന്നാം നിലയിൽ പണികഴിപ്പിച്ച ബ്ലോക്ക് ക്ഷീരവികസന ഓഫീസിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ക്ഷീര വികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി J ചിഞ്ചു റാണി ഉദ്ഘാടനം നിർവഹിച്ചു.ബഹു. കുന്നത്തുനാട് എംഎൽഎ adv. P. V ശ്രീനിജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി അനു അച്ചു സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മനോജ് മൂത്തേടൻ മുഖ്യപ്രഭാഷണം നടത്തി. മിൽമ ചെയർമാൻ C. N വത്സലൻ പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ ശ്രീ ടി പി വർഗീസ്, ശ്രീ സി ആർ പ്രകാശൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ജൂബിൾ ജോർജ്, ടി.ആർ വിശ്വപ്പൻ, രാജമ്മ രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷൈജ റെജി, ഓമന നന്ദകുമാർ, ബേബി വർഗീസ്, ശ്രീജ അശോകൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോതികുമാർ എസ്, ഡയറക്ടർ ശാലിനി ഗോപിനാഥ്, ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ്,DEO ഷൈമ J തുടങ്ങിയവർ പങ്കെടുത്തു..

22/05/2025

Address

Kolenchery
682311

Website

Alerts

Be the first to know and let us send you an email when Vadavucode Block Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share