DYFI കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റി

  • Home
  • India
  • Kolenchery
  • DYFI കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റി

DYFI കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റി വിഷ്ണു ജയകുമാർ
(പ്രസിഡന്റ്‌)
ജിത്തു ഹരിദാസ്
(സെക്രട്ടറി)
എൽദോ വർഗീസ്
(ട്രഷറർ)

24/08/2026
കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ്  പീഡന കേസിൽ  ജമ്യമില്ല വകുപ്പ് പ്രകാരം  പ്രതിച്ചേർക്കപ്പെട്ടിട്ട്  ഇന്നേക്ക്  6 ദിവസം.... പ...
30/07/2026

കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പീഡന കേസിൽ ജമ്യമില്ല വകുപ്പ് പ്രകാരം പ്രതിച്ചേർക്കപ്പെട്ടിട്ട് ഇന്നേക്ക് 6 ദിവസം....
പോലീസിന് ഇതുവരെ പ്രതിയെ അറസ്റ്റുചെയ്യാൻ കഴിയാത്തത് എന്തുകൊണ്ട്....?
ആരാണ് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റിനെ സംരക്ഷിക്കുന്നത്
MLA യോ മുഖ്യമന്ത്രിയോ? ????

സ. വി എസ് അനുസ്മരണത്തിന്റെ ഭാഗമായി DYFI കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റിയും അഹല്യ കണ്ണാശുപത്രിയും ചേർന്ന് സംഘടിപ്പിച്ച സൗജന്...
26/07/2026

സ. വി എസ് അനുസ്മരണത്തിന്റെ ഭാഗമായി DYFI കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റിയും അഹല്യ കണ്ണാശുപത്രിയും ചേർന്ന് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് DYFI ജില്ലാ സെക്രട്ടറി സ. നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു.
നാടിനായി ജീവിതം സമർപ്പിച്ച വി. എസ്. അച്യുതാനന്ദന്റെ ഓർമ്മ പുതുക്കൽ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജനകീയമാക്കുകയാണ് DYFI എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഐരാപുരം റബ്ബർ പാർക്ക്‌ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് വിഷ്ണു ജയകുമാർ അധ്യക്ഷത വഹിച്ചു. എൽദോ വർഗീസ്,വി കെ അജിതൻ, പി വി ഐസക്ക്, അമൃതാ സനൂപ്,അഷറഫ് സി എ, ജോസ് പോൾ, അൻസാർ സി എ എന്നിവർ സംസാരിച്ചു.
ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ സൗജന്യ നേത്ര പരിശോധനയും വിദഗ്ധ ഡോക്ടർമാരുടെ സേവനവും പ്രയോജനപ്പെടുത്തി. തിമിര നിർണ്ണയം, കണ്ണട പരിശോധന തുടങ്ങിയ സൗകര്യങ്ങളും ക്യാമ്പിൽ ഒരുക്കിയിരുന്നു

23/07/2026

ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ പ്രതിപക്ഷ നേതാക്കൾക്കും എംപിമാർക്കും നേരെ പൊലീസ് അഴിച്ചുവിട്ട ഭീകരാക്രമണം ബിജെപിയുടെ ഫാസിസ്റ്റ് സ്വഭാവത്തിന്റെ തെളിവാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്. മൃഗീയമായ പൊലീസ് വേട്ടയാണ് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും നേരെ രാജ്യതലസ്ഥാനത്ത് നടക്കുന്നത്. പൊലീസ് നടപടിയിൽ നൂറ് കണക്കിന് പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. തല പൊട്ടി ചോര ഒഴുകുന്നവരെയും കൈകാലുകൾ ഒടിഞ്ഞവരെയുമെല്ലാം ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ പോലും പൊലീസ് തയ്യാറാകുന്നില്ല. പൊലീസുകാരുടെ വേഷം ധരിച്ച ക്രിമിനലുകളും സമരക്കാരെ നേരിടാനെത്തിയെന്ന വാർത്ത ഗൗരവമുള്ളതാണ്. 

പൊലീസ് നടപടിയിൽ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെയും ഇടതുപക്ഷ എംപിമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളെയും ക്രൂരമായി ആക്രമിച്ചു, കയ്യേറ്റം ചെയ്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നേരെയും പൊലീസ് ബലപ്രയോഗം നടത്തി. ഈ നടപടി പ്രതിഷേധാർഹമാണ്. രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്നതിന്റെ സൂചനയാണിത്.
പൊലീസിനെ കയറൂരി വിട്ട് ജനകീയ പ്രതിഷേധങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്നത് അംഗീകരിക്കില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.

‘’ ജനങ്ങളുടെ കണ്ണീരൊപ്പാൻ പടപൊരുതിയ ജീവിതം; ആ പോരാട്ടവീര്യത്തിന്, സ്നേഹസ്മരണകൾക്ക് മരണമില്ല..."കേരളത്തിന്റെ സമരചരിത്രത്ത...
23/07/2026

‘’ ജനങ്ങളുടെ കണ്ണീരൊപ്പാൻ പടപൊരുതിയ ജീവിതം; ആ പോരാട്ടവീര്യത്തിന്, സ്നേഹസ്മരണകൾക്ക് മരണമില്ല..."

കേരളത്തിന്റെ സമരചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായവും, സാധാരണക്കാരുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും വിശ്വസ്തനായ കാവലാളുമായിരുന്നു പ്രിയങ്കരനായ മുൻ മുഖ്യമന്ത്രി സഖാവ് വി.എസ്. അച്യുതാനന്ദൻ. ചൂഷിതരുടെയും മർദ്ദിതരുടെയും ശബ്ദമായി സ്വന്തം ജീവിതം തന്നെ പോരാട്ടഭൂമിയാക്കിയ ആ മഹാനായ വിപ്ലവകാരിയുടെ ഓർമ്മകൾ ഇന്നും ഓരോ മണ്ണിലും മനസ്സിലും ആവേശമായി പടരുകയാണ്.
ജനസേവനമെന്നാൽ ഓരോ മനുഷ്യന്റെയും നോവും പ്രയാസങ്ങളും സ്വന്തം നെഞ്ചിലേറ്റലാണെന്ന് സ്വജീവിതം കൊണ്ട് അടയാളപ്പെടുത്തിയ സഖാവ് വി.എസിനോടുള്ള ആദരസൂചകമായി മനുഷ്യസ്നേഹത്തിന്റെ കരുതലായി ഡി.വൈ.എഫ്.ഐ കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ആരോഗ്യമുള്ള ഒരു നാളെയ്ക്കായി, ജനകീയ കരുതലിന്റെ ഈ കൂട്ടായ്മയിൽ പങ്ക് ചേരാൻ ഏവരെയും സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നു.

Address

Kolenchery
682311

Telephone

+918848758149

Website

Alerts

Be the first to know and let us send you an email when DYFI കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റി:

Shortcuts

Share