Dyfi Sakthikulangara North

Dyfi Sakthikulangara North Official page of Dyfi Sakthikulangara North

27/10/2023
ലോക ലഹരി വിരുദ്ധ ദിനം
26/06/2023

ലോക ലഹരി വിരുദ്ധ ദിനം

എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ മസ്തിഷ്കമരണം സംഭവിച്ചെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്തെന്ന പരാതിയിൽ സമഗ്രമായ അന്വേഷണ...
14/06/2023

എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ മസ്തിഷ്കമരണം സംഭവിച്ചെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്തെന്ന പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്.
2009 നവംബർ 29ന് നടന്ന അപകടത്തെ തുടർന്ന് ഉടുമ്പൻചോല സ്വദേശി വി ജെ എബിൻ എന്ന പതിനെട്ടുകാരൻ മരിച്ച സംഭവത്തിൽ തലയിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധികൃതർ യുവാവിനെ ബോധപൂർവ്വം മസ്തിഷ്ക മരണത്തിന് വിട്ടുകൊടുക്കുകയും യുവാവിന്റെ അവയവങ്ങൾ മറ്റൊരാൾക്ക് മാറ്റി വെക്കുകയുമായിരുന്നു എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. അവയവങ്ങൾ ദാനം ചെയ്തതിൽ ചട്ടലംഘനം ഉണ്ടെന്നാണ് പറയപ്പെടുന്നത്.
കേവലം സാമ്പത്തിക ലാഭത്തിനായി ഒരു യുവാവിന്റെ ജീവൻ തന്നെ നഷ്ടപ്പെടുത്തിക്കൊണ്ട് മെഡിക്കൽ ധാർമികതയ്ക്ക് നിരക്കാത്ത പ്രവർത്തനമാണ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.
സംഭവത്തിൽ ദുരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോക്ടർ ഗണപതി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായം പരിഗണിച്ച് പ്രഥമ ദൃഷ്ട്യാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തുകയും തുടർന്ന് ലേക് ഷോർ ഹോസ്പിറ്റലിനും എട്ട് ഡോക്ടർമാർക്കും എതിരെ സമൻസ് അയക്കുകയും ചെയ്തിട്ടുണ്ട്. സംഭവം ഏറെ ഞെട്ടിക്കുന്നതും അതീവ ഗൗരവം ഉള്ളതും ദുരൂഹവുമാണ്. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി മുഴുവൻ വസ്തുതകളും പുറത്തു കൊണ്ടു വരണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

DYFI ❤️Kollam Dc
14/06/2023

DYFI ❤️
Kollam Dc

ത്യാഗസുരഭിലവും പോരാട്ട നിർമ്മലവുമായ നാല്പത്തിരണ്ടു ചരിത്ര വർഷങ്ങളാൽ ഇന്ത്യൻ യുവതയുടെ സമരധീരത അടയാളപ്പെടുത്തിയ സർഗ്ഗസാന്ന...
02/11/2022

ത്യാഗസുരഭിലവും പോരാട്ട നിർമ്മലവുമായ നാല്പത്തിരണ്ടു ചരിത്ര വർഷങ്ങളാൽ ഇന്ത്യൻ യുവതയുടെ സമരധീരത അടയാളപ്പെടുത്തിയ സർഗ്ഗസാന്നിധ്യം ...

നേരിന്റെ കൊടിയാളം പേറി നേരവകാശത്തിന്റെ പാതകളിൽ യുവജനത ബോധ്യത്തിന്റെ ഇടി മുഴക്കം സൃഷ്ടിച്ച നാലക്ഷരങ്ങൾ ...
#ഡിവൈഎഫ്ഐ .
ആ സമരേതിഹാസത്തിന്റെ യാത്രയിൽ ഒരു പടവ് കൂടി ..

#നവംബർ_3
#ഡിവൈഎഫ്ഐ
#സ്ഥാപക_ദിനം

കേരളത്തിലെ ഒമ്പത് സർവ്വകലാശാലയിലെയും വൈസ് ചാൻസലർമാരെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ രംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ...
23/10/2022

കേരളത്തിലെ ഒമ്പത് സർവ്വകലാശാലയിലെയും വൈസ് ചാൻസലർമാരെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ രംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ഗവർണർ /സംഘ പരിവാർ അജണ്ട തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക



കേരള നിയമസഭ പാസാക്കിയ നിയമങ്ങള്‍ക്കനുസൃതമായാണ്‌ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വൈസ്‌ ചാന്‍സിലര്‍മാരെ നിയമിച്ചത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുവാനുള്ള വിവിധ പദ്ധതികളുമായി സർവ്വകലാശാലകൾ മുന്നോട്ട് പോവുകയാണ്.
ഇന്ത്യയിൽ തന്നെ NAAC ഗ്രേഡിങ്ങിൽ ഉയർന്ന് നിൽക്കുന്നവയാണ് നമ്മുടെ സർവ്വകലാശാലകൾ . ഇങ്ങനെ രാജ്യത്തിന് മാതൃകയാവുന്ന സർവ്വകലാശാലകളെ കേവല രാഷ്ട്രീയ അജണ്ട വെച്ച് തകർക്കാനുള്ള ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ സ്ഥാപിതമായ സർവ്വകലാശാലകളുടെ സ്വയംഭരണാവകാശവും മറ്റും ഇല്ലാതാക്കി
ജനാധിപത്യത്തെ നോക്കുകുത്തിയാക്കി ഭരണഘടനയെ അട്ടിമറിച്ച് തനിക്കെന്തോ വലിയ അധികാരം ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത്.

ഭരണഘടനാ വിരുദ്ധമായി മാത്രം പ്രവർത്തിക്കുന്ന ഗവർണ്ണറെ പിൻവലിച്ച് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി പിടിക്കാൻ രാഷ്ട്രപതി ഇടപെടണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു.

ആദരാഞ്ജലികൾ 💐
21/10/2022

ആദരാഞ്ജലികൾ 💐

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ
20/10/2022

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ



Address

Sakthikulangara
Kollam (Quilon)

Website

Alerts

Be the first to know and let us send you an email when Dyfi Sakthikulangara North posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share