CPI ചക്കുവരക്കൽ ലോക്കൽ കമ്മറ്റി

  • Home
  • India
  • Kollam
  • CPI ചക്കുവരക്കൽ ലോക്കൽ കമ്മറ്റി

CPI ചക്കുവരക്കൽ ലോക്കൽ കമ്മറ്റി അഭിവാദ്യങ്ങൾ

17/08/2026

സിപിഐ ദേശീയ പ്രക്ഷോഭം; കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ച് സിപിഐ ആര്യങ്കാവ് ലോക്കല്‍ കമ്മിറ്റി

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ മാറ്റം അനിവാര്യം എന്ന മുദ്രാവാക്യമുയര്‍ത്തി സെപ്റ്റംബര്‍ ഒന്നിന് ഡല്‍ഹി രാംലീല മൈതാനിയില്‍ ഒരു ലക്ഷം പേരെ അണിനിരത്തി സിപിഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ പ്രചരണാര്‍ത്ഥം സിപിഐ ആര്യങ്കാവ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു.

ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ് രതീഷ് കുമാര്‍,ക്യാപ്റ്റനും ലോക്കല്‍ കമ്മിറ്റി അംഗം വി.എസ് സോമരാജന്‍ വൈസ് ക്യാപ്റ്റനും ലോക്കല്‍ കമ്മിറ്റി അംഗം അച്ചന്‍കോവില്‍ സുരേഷ് ബാബു ഡയറക്ടറുമായ കാല്‍ നട പ്രചാരണ ജാഥ അച്ചന്‍കോവില്‍ ഉന്നതിയില്‍ സി.പി.ഐ പുനലൂര്‍ മണ്ഡലം സെക്രട്ടറി വി.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി - യുവജന പ്രക്ഷോഭത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണെന്ന് മണ്ഡലം സെക്രട്ടറി പറഞ്ഞു.

സി.പി.ഐ ആര്യങ്കാവ് ലോക്കല്‍ കമ്മിറ്റി അംഗം ശാസ്ത്രി രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്ന യോഗത്തില്‍ സിപിഐ പുനലൂര്‍ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍ ഗോപിനാഥപിള്ള, സിപിഐ മണ്ഡലം സെക്രട്ടേറിയെറ്റ് അംഗം എസ്സ്. നവമണി സിപി ഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ എന്‍ രാജേന്ദ്രന്‍ നായര്‍, വി.എസ് പ്രവീണ്‍കുമാര്‍, ജാഥ ക്യാപ്റ്റന്‍ എസ് രതീഷ് കുമാര്‍, വൈസ് ക്യാപ്റ്റന്‍ വി.എസ് സോമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജാഥാ ഡയറക്ടര്‍ സുരേഷ് ബാബു സ്വാഗതവും ലോക്കല്‍ കമ്മിറ്റി അംഗം ശ്രീദേവി പ്രകാശ് നന്ദിയും രേഖപ്പെടുത്തി. അച്ചന്‍കോവില്‍ക്ഷേത്രം ജംഗ്ഷനില്‍ സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം എന്‍ രാജേന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എസ് നവമണി ഉത്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം പി.വൈ. സജി സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണപിള്ള നന്ദിയും രേഖപ്പെടുത്തി.

Address

Chakkuvarakkal
Kollam

Website

Alerts

Be the first to know and let us send you an email when CPI ചക്കുവരക്കൽ ലോക്കൽ കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share