30/07/2022
കടയ്ക്കൽ, കാറ്റാടി മൂട് സ്വദേശിയായ കാർത്തിക മോളെ സഹായിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
നാലാം ക്ലാസ്സിൽ പഠിക്കുന്ന ഈ ഒമ്പതു വയസ്സുകാരി ചിത്ര ശലഭത്തെ പോലെ പറന്നു നടക്കേണ്ട ഈ പ്രായത്തിൽ ക്യാൻസർ രോഗ ബാധിതയായിരിക്കുകയാണ്.
നിത്യവൃത്തിക്ക് തന്നെ കഷ്ടപ്പെടുന്ന കുടുംബത്തിലെ ഈ മോളുടെ ചികിത്സക്കും മരുന്നിനും ഉള്ള ചിലവുകൾക്ക് വേണ്ടി മാതാപിതാക്കൾ നെട്ടോട്ടം ഓടുകയാണ്. കാറ്റാടിമൂട് തെങ്ങുംപണയിൽ വീട്ടിൽ ബിജു, ഷീല ദമ്പതികളുടെ മകൾ കാർത്തിക.ഓട്ടോ ഡ്രൈവറാണ് ബിജു.കാറ്റാടിമൂട്ടിലുള്ള മണ്ണ് പാകിയ വീട്ടിലാണ് ബിജുവും കുടുംബവും താമസം. വെള്ളാർവട്ടം സെന്റ് സേവിയേഴ്‌സ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ആണ് കാർത്തിക.
2021ഡിസംബർ മാസത്തിലാണ് കാർത്തിക മോൾക്ക് മുട്ടുവേദന ആരംഭിച്ചത് ആദ്യം ചെറിയ മരുന്നുകൾ കഴിച്ചിട്ടും കുറവില്ലാത്തതിനാൽ ഓർത്തോ വിഭാഗത്തിൽ ചികിത്സ തേടി, തുടർന്ന് എല്ലിൽ പഴുപ്പ് കെട്ടിക്കിടക്കുന്നെന്ന് കണ്ടെത്തുകയും മെഡിക്കൽ കോളേജിൽ സർജറി ചെയ്യുകയും ചെയ്തു, ഇതിന് ശേഷവും വേദന കുറവില്ലാത്തതിനാൽ രണ്ടാമതും സർജറി വേണ്ടിവന്നു, നടന്നു തുടങ്ങുന്ന ഘട്ടത്തിൽ എത്തിയപ്പോഴേക്കും തുട എല്ല് പൊട്ടുകയും, വീണ്ടും മൂന്നാമതൊരു സർജറി ചെയ്ത് കമ്പി ഇട്ടു.
ഇതിന് ശേഷം നടന്ന പരിശോധനയിലാണ് മോൾക്ക് എല്ലുകളിലെ ക്യാൻസർ (Bon marrow) രോഗം സ്ഥിരീകരിച്ചത്, തൊട്ടടുത്ത എല്ലുകളിൽ കൂടി രോഗം പടർന്നു, ഇപ്പോൾ പൂർണ്ണമായും കിടപ്പിലാണ്, എണീക്കാൻ പറ്റാത്ത അവസ്ഥയിലാണ്, നിർധനരായ മാതാപിതാക്കൾക്ക് കാർത്തിക മോളുടെ തുടർ ചികിത്സക്കുള്ള ശേഷിയില്ല, ഈ കുഞ്ഞിന്റെ മുന്നിൽ നിൽക്കുമ്പോൾ ആരുടെ മനസ്സും ഒന്ന് പിടയും.ഈ ചെറിയ പ്രായത്തിൽ മൂന്ന് വലിയ സർജറികൾ. അവളുടെ പുഞ്ചിരിക്കുന്ന മുഖം മനസ്സിൽ അങ്ങനെ മായാതെ കിടക്കും.
കാർത്തിക മോൾക്ക് വേണ്ടി നമുക്ക് ഒന്നിക്കാം നമ്മൾ ഓരോരുത്തരുടെയും സഹായങ്ങൾ ഈ കുഞ്ഞിനും, കുടുംബത്തിനും കൈത്താങ്ങാകും,
നമ്മുടെ കുടുംബത്തിലെ കുട്ടിയെ പോലെ കരുതി ഈ മോളെ സഹായിക്കാൻ നമ്മൾ നാട്ടുകാർ കൂടെയുണ്ടാകണം.
Account details :
Indian Bank,Chadayamangalam.
Account Number : 6032379699
Account Name : SHEELA KUMARI (Mother )
IFSC : IDIB000C047