Adv N B Chandramohan

Adv N B Chandramohan Contact for Civil, Criminal and Family cases

08/09/2025
24/08/2025
17/08/2025
22/07/2025

ലെനിൻ മരിച്ച ദിവസം
അദ്ദേഹത്തിന്റെ ജഡത്തിനു
കാവൽ നിന്ന ഒരു പട്ടാളക്കാരൻ
കൂടെയുള്ള സഖാക്കളോടു പറഞ്ഞുവത്രെ:
എനിക്കതു വിശ്വസിക്കാൻ തോന്നിയില്ല,
ഞാൻ അകത്തു ചെന്ന്
അദ്ദേഹത്തിന്റെ കാതിൽ ഉറക്കെപ്പറഞ്ഞു:
“ഇല്യിച്ച്, ചൂഷകന്മാർ വന്നുകൊണ്ടിരിക്കുന്നു!”
അദ്ദേഹം ഇളകിയില്ല.
അപ്പോൾ എനിക്കുറപ്പായി,
അദ്ദേഹം ജീവൻ വെടിഞ്ഞുവെന്ന്.

ലെനിനെക്കുറിച്ച് ബ്രറ്റോൾഡ് ബ്രഹ്ത് എഴുതിയ കവിത സഖാവ് അച്യുതാനന്ദനും ബാധകമാണെന്നു തോന്നാത്തവരുണ്ടാകില്ല.

മറ്റൊന്നിനും കരിച്ചുകളയാൻ കഴിയാത്തവിധം ഉരുക്കിനേക്കാൾ കാഠിന്യമേറിയ ജീവിതത്തീച്ചുളയിൽ വെന്തെരിഞ്ഞ് ഉരുവംകൊണ്ട് മനുഷ്യരൂപം.

വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ

ചരിത്രഭാഷയിൽപ്പറഞ്ഞാൽ ഒരു കാലഘട്ടത്തിന്റെ അവസാനം.

പ്രവർത്തനത്തിന്റെ ഒരറ്റത്ത് മരണത്തെ കണ്ടുവളർന്ന ജീവിതങ്ങളുടെ അവസാനത്തെ കണ്ണി. ജീവിതത്തിന്റെ കടുത്ത വേനലിൽകിളുർത്ത് തീർത്തും പരുക്കമെന്നുമാത്രം പറയാവുന്ന ജീവിതയാഥാർഥ്യങ്ങളിലൂടെ വളർന്ന് തൊഴിലാളിവർഗത്തിന്റെ എക്കാലത്തേയും മഹാനായ നേതാവായാണ് വീയെസ് വിടവാങ്ങുന്നത്.

പി. കൃഷ്ണപിള്ള കണ്ടെടുത്ത തൊഴിലാളിവർഗത്തിന്റെ അനിഷേധ്യനേതാവ്.

കൊടുങ്കാറ്റിനും ഇടിമിന്നലുകൾക്കുമിടയിൽനിന്ന് ഗർജ്ജിച്ച രക്തസാക്ഷിത്വത്തോളും മഹത്തരമായൊരു ജീവിതം.

അമ്പലപ്പുഴ താലൂക്ക് കുട്ടനാട് ഗ്രാമങ്ങളിലെ അടിമസമാനമായ ജീവിതങ്ങളെ ചേറിൽനിന്നും ചെളിയിൽനിന്നും കൈപിടിച്ചുയർത്തി അവകാശബോധത്തിന്റേയും സമരങ്ങളുടേയും പ്രാഥമിക പാഠങ്ങൾ പകർന്നുനൽകിയ കമ്യൂണിസ്റ്റ്. അനശ്വരമായ പുന്നപ്ര വയലാർ സമരത്തിന്റെ മഹാനായ നേതാവ്. പൂഞ്ഞാറിൽ ഒളിവിൽ കഴിയവേ, ഒറ്റുകൊടുക്കപ്പെട്ട് ജയിലഴികളിൽ പട്ടികകൊണ്ട് കാലുകൾ പിണച്ചുകെട്ടി കാൽവെള്ളയിലേക്ക് ബയണറ്റുകൊണ്ട് ആഞ്ഞുകുത്തി ചോരവാർന്നു മരിച്ചെന്നു കരുതിയ ജീവിതത്തിൽനിന്നും ഉയിർത്തെഴുന്നേറ്റ സമരയൗവ്വനമാണ് നൂറ്റിമൂന്നാം വയസ്സിൽ അവസാനിച്ചുപോയത്.

പ്രവർത്തനത്തിന്റെ ഒരറ്റത്ത് മരണം മാത്രമായിരുന്നൊരു കാലത്തെ പാർട്ടിയുണ്ടായിരുന്നു. കെട്ടുകഥകളേക്കാൾ അവിശ്വസനീയമായത്. അതിനേക്കാൾ അവിശ്വസനീയമായ ജീവിതങ്ങളുമുണ്ടായിരുന്നു. അത്തരത്തിലൊരു ജീവിതമാണ് ഇന്നവസാനിച്ചുപോയത്.

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നും ഇറങ്ങിവന്നു സി.പി.എം രൂപീകരിച്ച മുപ്പത്തിരണ്ടുപേരിൽ ഏറ്റവുമവസാനത്തെയാൾ.

കേരളത്തിന്റെ ഫിദൽകാസ്ട്രോയെന്ന് പല തവണ വീയെസിനെ വിശേഷിപ്പിച്ചത്, വി.എസ്. മകനെപ്പോലെ സ്നേഹിച്ച തന്റെനേതാവുകുടിയായ സീതാറാം യെച്ചൂരിയായിരുന്നു.

സഖാവ് വി.എസ് തന്റെ ജീവിതത്തിലൂടെ നൽകുന്നത്, പോരാട്ടങ്ങൾക്ക് അവധിയില്ല എന്നതായിരിക്കും. നിരന്തര പോരാട്ടങ്ങളിലൂടെയാണാ ജീവിതം വളർന്നുവന്നത്. നാലാംക്ലാസുകാരനിൽനിന്നും കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വളർച്ചയ്ക്ക് പിന്നിലും നിരന്തരം നടത്തിയ പോരാട്ടംതന്നെയാണ്.

ലെനിനെക്കുറിച്ച് പാബ്ലോ നെരൂദയെഴുതിയ വരികൾകൂടി ഇവിടെ പ്രസക്തമെന്നു തോന്നുന്നു.

കൃതജ്ഞത, ലെനിൻ,
ഊർജ്ജത്താലും അധ്യയനത്താലും.
ആ ദൃഢതയ്ക്ക് നന്ദി
ലെനിൻഗ്രാഡിനും പുൽമേടുകൾക്കും നന്ദി
യുദ്ധത്തിനും സമാധാനത്തിനും നന്ദി
നിലയ്ക്കാത്ത ഗോതമ്പിന് നന്ദി
പള്ളിക്കൂടങ്ങൾക്കു നന്ദി
നിന്റെ ചെറുമക്കൾക്ക്,
ബലിഷ്ഠഗാത്രരായ പടയാളികൾക്ക് നന്ദി
നിന്റെ നാട്ടിൽ ഞാൻ ശ്വസിക്കുന്ന ഈ വായുവിന്
മറ്റെങ്ങും ലഭിക്കാത്ത ഈ ജീവവായുവിനു നന്ദി
ഇവിടം സുഗന്ധപൂരിതം
ഊക്കൻ പർവതങ്ങളിലെ മിൻസാരംപോലെ
കൃതജ്ഞത, ലെനിൻ,
വായുവിനാൽ, അപ്പത്താൽ, പ്രതീക്ഷയാൽ.
- പാബ്ലോ നെരൂദ

അവിശ്വസനീയമായൊരിതിഹാസത്തിന്റെ അത്രയും അവിശ്വസനീയമായ കഥാപാത്രമായി ഒരുപക്ഷേ മറ്റുപലരേയുംപോലെ നിങ്ങളുമൊടുങ്ങിയേക്കാം.

ലാൽസലാം.

22/07/2025

*വി എസ് അച്യുതാനന്ദൻ്റെ ജീവിതരേഖ*

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-ന് തുലാമാസത്തിലെ അനിഴം നക്ഷത്രത്തിൽ ആണ് വി എസ് ജനിച്ചത്. നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്.

ഗംഗാധരൻ, പുരുഷോത്തമൻ എന്നിവർ അച്യുതാനന്ദൻ്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയുമാണ്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. തുടർന്നു കയർ ഫാക്ടറിയിലും ജോലി ചെയ്തു. നിവർത്തനപ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു അത്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി.

അച്യുതാനന്ദനിൽ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. കൃഷ്ണപിള്ളയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്താനായി അച്യുതാനന്ദനെ അദ്ദേഹം കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിലേക്ക് വിട്ടു. അവിടെ നിന്നും അച്യുതാനന്ദൻ വളർന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതൃനിരയിലേക്കായിരുന്നു.

പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടർന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവിൽ പോയി. പിന്നീട് പോലീസ് അറസ്റ്റിനെ തുടർന്ന് ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി. പിന്നീട് നാലു വർഷക്കാലം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലായിരുന്നു.

1952-ൽ വി.എസ്.അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954-ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ അംഗമായ വി.എസ് 1956-ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു

1959-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗം. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യാടിസ്ഥാനത്തിൽ രണ്ടായി പിളർന്നതോടെ സി.പി.എം. കേന്ദ്രക്കമ്മറ്റിയംഗമായി. 1964 മുതൽ 1970 വരെ സി.പി.എം. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിവച്ച 1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള ഏഴുനേതാക്കളിൽ ഒരാളാണ് വി.എസ്.അച്യുതാനന്ദൻ.

1980 മുതൽ 1991 വരെ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതൽ 2009 വരെ 23 വർഷം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിൽ അംഗം. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. ഒടുവിൽ മത്സരിച്ച 2016-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിലടക്കം മൊത്തം ഏഴു തവണ വിജയിക്കുകയും ചെയ്തു. 1992-1996, 2001-2006, 2011-2016 എന്നീ കേരള നിയമസഭകളിൽ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതൽ 2001 വരെ ഇടതുമുന്നണിയുടെ കൺവീനറായും പ്രവർത്തിച്ചു.

രാഷ്ട്രീയ രംഗത്ത് ഇത്രയേറെക്കാലം പ്രവർത്തിച്ചിട്ടും മുഖ്യമന്ത്രിയാകുന്നതിന് മുൻപ് അച്യുതാനന്ദൻ സംസ്ഥാന മന്ത്രിയായിട്ടില്ല. പാർട്ടി ഭൂരിപക്ഷം നേടുമ്പോൾ വി.എസ്. തോൽക്കുകയാ, വി.എസ്. ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയാ ചെയ്യുന്ന സ്ഥിതിയായിരുന്നു മിക്ക തവണയും. അതിന് മാറ്റം വന്നത് 2006-ലാണ്. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വി.എസ്. വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ പാർട്ടിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടമായി. കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിയമസഭക്ക് അകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച അച്യുതാനന്ദൻ ഒട്ടേറെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകി. വനം കയ്യേറ്റം, മണൽ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. അതുമൂലം 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 140 സീറ്റിൽ 98 സീറ്റുകളും നേടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഏറ്റവും കൂടിയ പ്രായത്തിൽ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയാണ് വി.എസ്.അച്യുതാനന്ദൻ 2006 മെയ് 18-ന് കേരളത്തിൻ്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വി.എസിന് 83 വയസായിരുന്നു. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിൽ ഒട്ടേറെ ജനക്ഷേമ പരിപാടികൾക്ക് വി.എസ്. തുടക്കമിട്ടു. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കലിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് വി.എസ്. നടത്തിയ ഓപ്പറേഷൻ മൂന്നാർ എന്ന പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. സ്വന്തം നിലപാടുകളിൽനിന്ന് അണുവിട മാറാതെ നിന്നു കൊണ്ടുള്ള ഭരണ നിർവഹണം അദ്ദേഹത്തെ കേരളത്തിലെ ഒരു ജനപ്രിയ ഭരണാധികാരിയാക്കി മാറ്റി. വിവാദം സൃഷ്ടിച്ച സ്മാർട്ട് സിറ്റി കരാർ പരിഷ്കരിച്ച് ഒപ്പുവെയ്ക്കാനും വി.എസ്.അച്യുതാനന്ദന് കഴിഞ്ഞു. അഴിമതിക്കാരെയും കുറ്റവാളികളെയും തിരഞ്ഞു പിടിച്ച് നിയമത്തിന് മുന്നിലെത്തിക്കാൻ നടത്തിയ പോരാട്ടങ്ങൾ കേരളത്തിന് പുറത്തും അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തു

25/03/2025

Food for thoughts👇

പോസ്റ്റില്‍ കയറുന്നവനെ ലൈന്‍മാന്‍ എന്നും ലെറ്റര്‍ കൊടുക്കുന്നവനെ പോസ്റ്റ്‌മാന്‍ എന്നും വിളിക്കുന്നു.

മന്ത്രം പഠിച്ചവനെ തന്ത്രി എന്നും
തന്ത്രം പഠിച്ചവനെ മന്ത്രി എന്നും വിളിക്കുന്നു .

കത്തുന്ന വാതകമായ ഹൈഡ്രജനും കത്താൻ സഹായിക്കുന്ന ഓക്സിജനും കൂടിയാൽ കിട്ടുന്നത്‌ കത്തുന്ന തീയിനെ അണയ്ക്കുന്ന വെള്ളം.

ഏറ്റവുമധികം നന്ദിയുള്ള ജീവി നായ ആയിരുന്നിട്ടും നന്ദി ഇല്ലാത്തവനെ നായിന്റെ മോനേന്നു വിളിക്കുന്നു.

മക്കള്‍ നന്നായാല്‍ അത് പാരമ്പര്യത്തിന്റെ ഗുണം. ചീത്തയയാല്‍ അത് കൂട്ടുകെട്ടിന്‍റെ ദോഷം.

ഉപ്പുവെള്ളത്തിൽ മാത്രം ജനിച്ച് വളർന്നു വലുതായി വന്ന കടൽ മീൻ കറിവെക്കുമ്പോൾ അതിൽ ഉപ്പ് ചേർക്കേണ്ടി വരുന്നു.

ഒറ്റ രൂപയും രണ്ടായിരം രൂപയും ഒന്നിച്ചു മരിച്ചപ്പോൾ ഒറ്റ രൂപാ സ്വർഗ്ഗത്തിലും രണ്ടായിരം രൂപാ നരകത്തിലും പോയി. കാരണം,
ഒറ്റ രൂപാ പള്ളിയിലും അമ്പലത്തിലും പോകാറുണ്ടായിരുന്നു, രണ്ടായിരം രൂപയാകട്ടെ ബാറിലും ഷാപ്പിലുമായിരുന്നു പോയിരുന്നത്..

ജോലി കിട്ടണമെങ്കിൽ എക്സ്പീരിയൻസ് വേണം , എക്സ്പീരിയൻസ് കിട്ടാൻ ജോലിയും.

ജീവിതത്തിൽ ക്ഷമയും, സഹനശക്തിയും
ഉണ്ടാകാൻ Mobile ഫോണിന്റെ സിമ്മ് BSNL ആക്കിയാൽ മതി.

ആരോ പനി എന്നത് തല തിരിച്ചു എഴുതിയപ്പോൾ നിപ ഉണ്ടായി.

എല്ലാ പെണ്ണുങ്ങൾക്കും ശ്രീകൃഷ്ണനെ ഇഷ്ടമാണ്, എന്നാൽ സ്വന്തം ഭർത്താവ് ശ്രീകൃഷ്ണൻ ആകാനും പാടില്ല .

പരീക്ഷയിൽ തോറ്റതിന്‌ അടി വാങ്ങിച്ചിട്ടുണ്ട്, എന്നു വെച്ച് പരീക്ഷയിൽ ജയിച്ചപ്പഴൊന്നും ആരും അടി തിരിച്ചു കൊടുത്തിട്ടില്ല .

പട്ടികൾക്ക് വേണ്ടി ശബ്ദിക്കാൻ ഒരുപാട് മനുഷ്യരുണ്ട്. പക്ഷേ, മനുഷ്യനു വേണ്ടി ശബ്ദിക്കാൻ ഒരു പട്ടിയുമില്ല.

മനുഷ്യന് വലിയ വീടുണ്ട്. എന്നാൽ കുടുംബം ചെറുതാണ്.

വലിയ ബിരുദങ്ങളുണ്ട്. പക്ഷെ വിവേകം കുറവാണ്.

വലിയ രീതിയിലുള്ള ചികിത്സാ സംവിധാനങ്ങൾ ഉണ്ട്. എന്നാൽ ആരോഗ്യം കുറവാണ്.

മനുഷ്യൻ ചന്ദ്രനിലേക്ക് വരെ പറന്നെത്തി. എന്നാൽ അയൽക്കാരുമായി ഒരു ബന്ധവുമില്ല.

വലിയ വരുമാനവും ബാങ്ക് നിക്ഷേപവും ഒക്കെയുണ്ട്. പക്ഷെ ഒട്ടും മനസ്സമാധാനമില്ല. ഇങ്ങിനെ ഒക്കെ ആണെങ്കിലും അഹങ്കാരത്തിനോ ഒട്ടും കുറവുമില്ല.

വല്ലാത്തൊരു തല തിരിഞ്ഞ ലോകം.. 😁

19/03/2025

കേരള സമൂഹത്തിന് എന്തു പറ്റി.?
ആത്മഹത്യകൾ, ദാ ഇവിടെ നമ്മുടെ കണ്മുൻപിൽ മയ്യാനാട് താന്നിയിൽ രണ്ടര വയസ്സുള്ള പിഞ്ചു കുഞ്ഞിനെ കൊന്ന് മാതാവും, പിതാവും ആത്മ ഹത്യ ചെയ്തിരിക്കുന്നു 😭
ഒരുഭാഗത്തു ലഹരി വിളയാട്ടം, ഭാര്യയെ വെട്ടികൊല്ലുന്നു. ഭർത്താക്കന്മാരെ കൊല്ലുകയും, കുടുംബ കലഹത്താൽ മാതാവിനെ, സഹോദരിയെ, സഹോദരനെ, കാമുകനെ, കാമുകിയെ, പെണ്ണിനെ മോഹിച്ചു കിട്ടാതെ വരുമ്പോൾ സഹോദരനെ കൊല്ലുകയും, സ്വയം ആത്മഹത്യ ചെയ്യുന്നു. സ്നേഹത്തിന്റെ നഷ്ട സ്വപ്നത്താൽ പിഞ്ചു ബാലിക പിഞ്ചു കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊല്ലുക.
പ്രായം പോലും അവഗണിച്ചു മൃഗ തുല്യ മനസ്സുമായി (മൃഗത്തിന് ഇതിലും കൂടുതൽ വിവരം ഉണ്ട് ക്ഷമിക്കുക) കിടപ്പ് രോഗിയായ 72 വയസ്സുള്ള സ്വന്തം മാതാവിനെ പീഡിപ്പിക്കുക. പിതാവ് മകളെ, മാതാവ് കാമുകനുവേണ്ടി സ്വന്തം മകളെ പീഡനത്തിന് ഇരയാക്കുക. വാഹനം ഓവേർടേക്ക് ചെയ്താൽ തല്ലുക, വാഹനത്തിൽ തന്നെ റോഡിനു വെളിയിലൂടെ വലിച്ചിഴച്ചു കൊണ്ടു പോകുക. നിയമ പാലകരെ മർദ്ധിക്കുക, ഭീഷണിപ്പെടുത്തുക
ഇതെല്ലാം ഈ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ പ്രബുദ്ധ കേരളത്തിൽ നടന്നതാണ്.
സമൂഹം ചിന്തിക്കുക. നമുക്കും, നമ്മുടെ വളർന്നു വരുന്ന തല മുറക്കും ഇവിടെ ജീവിക്കണ്ടേ.
കേരളം എങ്ങോട്ടു

Address

Kollam
691013

Website

Alerts

Be the first to know and let us send you an email when Adv N B Chandramohan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share