DYFI Civil Station MC

DYFI Civil Station MC DYFI

ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റിയിൽ നിന്നും വിടവാങ്ങിയ സ.പി.കെ.സുധീറിന് ഒരായിരം അഭിവാദ്യങ്ങൾ 🤍
15/04/2022

ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റിയിൽ നിന്നും വിടവാങ്ങിയ സ.പി.കെ.സുധീറിന് ഒരായിരം അഭിവാദ്യങ്ങൾ 🤍

ഡിവൈഎഫ്ഐ കൊല്ലം ജില്ലാ ജോയിൻ്റ് സെക്രട്ടറി സ. പി കെ സുധീർ രചിച്ച "ശുഭ്ര പതാകയിലെ രക്ത നക്ഷത്രങ്ങൾ " സഖാവ് പി എ മുഹമ്മദ്‌...
13/04/2022

ഡിവൈഎഫ്ഐ കൊല്ലം ജില്ലാ ജോയിൻ്റ് സെക്രട്ടറി സ. പി കെ സുധീർ രചിച്ച
"ശുഭ്ര പതാകയിലെ രക്ത നക്ഷത്രങ്ങൾ "

സഖാവ് പി എ മുഹമ്മദ്‌ റിയാസ് അനശ്വര രക്തസാക്ഷി സഖാവ് അജയപ്രസാദിന്റെ സഹോദരി സഖാവ് ആര്യ പ്രസാദിന് നൽകി പ്രകാശനം നിർവഹിച്ചു...

ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സമ്മേളനം ബഹു: പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി സ: പി. എ മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്തു❤️
13/04/2022

ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സമ്മേളനം ബഹു: പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി സ: പി. എ മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്തു❤️

ആദരാഞ്ജലികൾ🙏✊🌹
10/04/2022

ആദരാഞ്ജലികൾ🙏✊🌹

DYFI കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം സിവിൽ സ്റ്റേഷൻ മേഖല കമ്മിറ്റിയുടെ പ്രചരണ പ്രവർത്തനങ്ങൾ❣️❣️✊✊🚩🚩🚩🚩🚩
09/04/2022

DYFI കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം സിവിൽ സ്റ്റേഷൻ മേഖല കമ്മിറ്റിയുടെ പ്രചരണ പ്രവർത്തനങ്ങൾ❣️❣️✊✊🚩🚩🚩🚩🚩

ഇന്ധന വില വർദ്ധനവിനെതിരെ DYFI കൊല്ലം  ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ കൊല്ലം ഹെഡ്പോസ്റ്റ് ...
05/04/2022

ഇന്ധന വില വർദ്ധനവിനെതിരെ DYFI കൊല്ലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ കൊല്ലം ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി... പ്രതിഷേധ മാർച്ച്‌ DYFI ജില്ലാ ജോയിന്റ് സെക്രട്ടറി PK സുധീർ ഉദ്ഘാടനം ചെയ്തു.. ഹെഡ്പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു....

 #കെ_റെയിൽ_വരണം.. #കേരളം_വളരണം...DYFI ജനസഭ ചിന്നക്കടയിൽ സ. കെ എൻ ബാലഗോപാൽ  ഉദ്ഘാടനം ചെയ്തു...
04/04/2022

#കെ_റെയിൽ_വരണം..
#കേരളം_വളരണം...
DYFI ജനസഭ ചിന്നക്കടയിൽ സ. കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു...

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് സ: എ.എ.റഹിം രാജ്യസഭാംഗമായി  സത്യപ്രതിഞ്ജ ചെയ്തു.
04/04/2022

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് സ: എ.എ.റഹിം രാജ്യസഭാംഗമായി സത്യപ്രതിഞ്ജ ചെയ്തു.

വിനു വി ജോൺ; ഇടത് വിരുദ്ധ മുതലാളിത്ത ദാസ്യ പണിയുടെ മാധ്യമ മുഖം: ഡിവൈഎഫ്ഐഏഷ്യാനെറ്റ് ന്യൂസിലെ വാർത്താ അവതാരകനും ന്യൂസ് എഡ...
29/03/2022

വിനു വി ജോൺ; ഇടത് വിരുദ്ധ മുതലാളിത്ത ദാസ്യ പണിയുടെ മാധ്യമ മുഖം: ഡിവൈഎഫ്ഐ

ഏഷ്യാനെറ്റ് ന്യൂസിലെ വാർത്താ അവതാരകനും ന്യൂസ് എഡിറ്ററുമായ വിനു വി ജോൺ ഇടത് വിരുദ്ധ മുതലാളിത്ത ദാസ്യപ്പണിയുടെ മാധ്യമ മുഖമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യസഭാ എം.പിയും സി.പി.ഐ.(എം) കേന്ദ്ര കമ്മറ്റി അംഗവുമായ സഖാവ് എളമരം കരീമിനെതിരെ നടത്തിയ പ്രസ്താവന വില കുറഞ്ഞതും കേന്ദ്ര സർക്കാരിന്റെ ആശ്രിത വത്സനായ മുതലാളിത്ത ദാസ്യ രൂപത്തിന്റെ തെളിഞ്ഞ മുഖവുമാണ്. മാർച്ച് മാസത്തിലെ ഈ രണ്ട് ദിവസങ്ങൾ രാജ്യം ഐതിഹാസികമായ പൊതു പണിമുടക്കിലൂടെ കടന്ന് പോയി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ സംഘടിത തൊഴിലാളി വർഗ്ഗം യൂണിയൻ ഗവണ്മെന്റിന്റെ തൊഴിലാളി വിരുദ്ധ - ക്രോണി കാപിറ്റലിസ്റ്റ് ഭരണ നയങ്ങൾക്കെതിരെ വിവിധ ആവശ്യങ്ങളുന്നയിച്ചു 48- മണിക്കൂർ പണി മുടക്ക് നടത്തുന്നു. തങ്ങൾക്കും തങ്ങളുടെ വരും തലമുറക്കും അന്തസ്സോടെ, തൊഴിൽ സുരക്ഷിതത്വത്തോടെ പണിയെടുക്കാനുള്ള അവകാശങ്ങൾക്കായി രണ്ട് നാൾ പണി മുടക്കുമെന്നത് രണ്ട് മാസങ്ങൾക്ക് മുന്നേ തന്നെ ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ അറിയിച്ചതുമാണ്. എന്നാൽ കഴിഞ്ഞ കാലങ്ങളിൽ നിന്ന് വിഭിന്നമായി മലയാള മാധ്യമങ്ങളടക്കം ഏതാണ്ട് മുഴുവൻ കോർപ്പറേറ്റ് മാധ്യമങ്ങളും സംഘടിതമായ അക്രമണവും, പണിമുടക്കിനും തൊഴിലാളി യൂണിയനുകൾക്കുമെതിരായ പൊതു ബോധ രൂപീകണ ശ്രമവുമാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. ഐതിഹാസികമായ കർഷക സമരത്തിലൂടെ കോർപ്പറേറ്റ് അനുകൂല കർഷക നിയമങ്ങൾ പിൻവലിക്കപ്പെട്ടതിന്റെ ഓർമ്മകൾ നാല് ലേബർ കോഡുകളുടെ കാര്യത്തിലും സംഭവിക്കുമോയെന്ന ഭയം ഇന്ത്യൻ ഫൈനാൻസ് കാപ്പിറ്റലുകളെ ആലോസരപ്പെടുത്തുന്നുണ്ട്. അതിനാൽ തന്നെ തൊഴിലാളി പണിമുടക്കിനെതിരെ സംഘടിത ആക്രമം നടത്തുക എന്ന അജണ്ട അവർക്കും അവരാൽ നിയന്ത്രിക്കപ്പെടുന്ന മാധ്യമ സംഘവും ഏറ്റെടുത്തിരിക്കുകയാണ്. ഇത് മാധ്യമ ധർമ്മത്തിന് ചേരുന്നതല്ല. ഇടത് വിരുദ്ധ തിമിരം ബാധിച്ച വിനുവിൻ്റെ നിരാശ സഖാവ് എ. എ റഹീമിന്റെ രാജ്യ സഭാ സ്ഥാനാർത്ഥിത്വ സമയം പ്രദർശിപ്പിച്ചതാണ്. ഇത്തരം ധാർമ്മികതയില്ലാത്ത മാധ്യമ സമ്പ്രദായങ്ങളെ കേരളിയ സമൂഹം അർഹിക്കുന്ന അവഞ്ജതയോടെ തള്ളിക്കളയുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.

23/03/2022
ഡിവൈഎഫ്ഐ 15ാം സംസ്ഥാന സമ്മേനത്തിന്‍റേ ലോഗോ പ്രകാശനം പൊതുമരാമത്ത് ടൂറിസം മന്ത്രി സ. പി എ മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ അഖിലേന്...
17/03/2022

ഡിവൈഎഫ്ഐ 15ാം സംസ്ഥാന സമ്മേനത്തിന്‍റേ ലോഗോ പ്രകാശനം പൊതുമരാമത്ത് ടൂറിസം മന്ത്രി സ. പി എ മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ എ റഹിമിന് നല്‍കി നിര്‍വഹിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ്, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, കേന്ദ്ര കമ്മിറ്റി അംഗം കെ യു ജനീഷ്കുമാര്‍ എംഎല്‍എ, പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് ജി സംഗേഷ് എന്നിവര്‍ പങ്കെടുത്തു.

Address

Kollam
691009

Telephone

+917356557116

Website

Alerts

Be the first to know and let us send you an email when DYFI Civil Station MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share