Digital Seva Mukhathala

Digital Seva Mukhathala DIGITAL SEVA MUKHATHALA
CSC AADHAR UPDATION CENTER

30/07/2025
26/07/2025

കേരള പോലീസ് ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകളിൽ കരാർ നിയമനം

കേരള പോലീസ് സോഷ്യൽ പൊലീസിങ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി , തൃശൂർ, കോഴിക്കോട് , കണ്ണൂർ എന്നീ ആറ് പോലീസ് കമ്മീഷണറേറ്റുകളിൽ ആരംഭിക്കുന്ന ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകളിൽ സൈകോളജിസ്റ് , പ്രൊജക്റ്റ് കോർഡിൻറ്റർ എന്നീ തസ്തികകകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം ചുവടെ കണ്ടാലും.

അപേക്ഷ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 .
വിശദവിവരങ്ങൾക്ക്‌ https://drive.google.com/file/d/1CZqgQJi9phbQk84kxyyYTtsr89TDuvIf/view?usp=sharing

23/07/2025

2025 ലെ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വാർഡ് പുനക്രമീകരണത്തിനു ശേഷം പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയിൽ പേരുൾപ്പെട്ടിട്ടുണ്ടോ എന്ന് മുഴുവൻ വോട്ടർമാരും പരിശോധിക്കണം. 2025 ഓഗസ്റ്റ് ഏഴ് വരെ വോട്ടർ പട്ടികയിൽ പേരുചേർക്കാനും തിരുത്തൽ വരുത്താനും അവസരമുണ്ട്. 2025 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം...

സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ https://www.sec.kerala.gov.in/public/voters/list എന്ന വെബ്സൈറ്റ് ലിങ്കിലും അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും കരട് വോട്ടർ പട്ടിക ലഭ്യമാണ്.

29/06/2025

അഭിമുഖം

അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍: (ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍) യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസ്സോടുകൂടിയ ത്രിവത്സര ഡിപ്ലോമ. ട്രേഡ്‌സ്മാന്‍: മെഷീനിസ്റ്റ് ആന്‍ഡ് പ്ലംബര്‍ (ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍) യോഗ്യത- ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/തത്തുല്യം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ രണ്ട് രാവിലെ 10.30-ന് നടത്തുന്ന എഴുത്തുപരീക്ഷ / അഭിമുഖത്തിന് പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.cea.ac.in ഫോണ്‍ - 8547005100.

28/06/2025

എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ പരിശീലനം

ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ എസ്്കവേറ്റര്‍ ഓപ്പറേറ്റര്‍ പരിശീലനത്തിന് അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരായിരിക്കണം, വരുമാനം മൂന്നു ലക്ഷത്തില്‍ താഴെ ആയിരിക്കണം. യോഗ്യത: പ്ലസ് വണ്‍. 18 വയസ് പൂര്‍ത്തിയായിരിക്കണം. വ്യക്തിവിഹിതം- 12500 രൂപ, ശേഷിക്കുന്ന തുക നബാര്‍ഡ് വഹിക്കും. പരിശീലന കാലാവധി - 70 ദിവസം. യോഗ്യത സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് സഹിതം ജൂലൈ രണ്ടിന് ഹാജരാകണം. വിവരങ്ങള്‍ക്ക് : www.iiic.ac.in, ഫോണ്‍: 8078980000.

28/06/2025

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍/വിവാഹബന്ധം വേര്‍പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്ക് ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ധനസഹായം നല്‍കുന്നു. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ജില്ലാ കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, കലക്ടറേറ്റ്, കൊല്ലം വിലാസത്തില്‍ തപാല്‍ മുഖേനയോ അപേക്ഷിക്കാം. www.minoritywelfare.gov.in ല്‍ അപേക്ഷാ ഫോം ലഭിക്കും. അവസാന തീയതി ജൂലൈ 31. ഫോണ്‍: 0474 2793473.

24/06/2025
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...
14/09/2024

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...

Address

CHELLAPPAN PILLAI COMPLEX, SCHOOL JN, MUKHATHALA
Kollam
691577

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm
Sunday 9:30am - 3pm

Telephone

+919656268258

Website

Alerts

Be the first to know and let us send you an email when Digital Seva Mukhathala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Digital Seva Mukhathala:

Share