24/01/2026
ചണ്ഡിഗഡ് കോർപറേഷനിലെ സീറ്റ് 35.
അതിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായത് AAP.
AAP - 14
BJP - 12
CON - 08
SAD - 01
ശേഷം സംഭവിച്ചത്....
കോൺഗ്രസിൽ നിന്നും 2 കൗൺസിലർമാർ ബിജെപിയിലേക്ക് പോയി
ഇപ്പോൾ സീറ്റ് നില
AAP - 14
BJP - 14
CON - 06
SAD - 01
ഇനി ചണ്ഡിഗഡ് എന്ന് പറയുന്നത് പഞ്ചാബ് ഹരിയാന ബോർഡർ പ്രദേശം ആണ്, അതൊരു കേന്ദ്രഭരണ പ്രദേശവുമാണ്.
ആയതിനാൽ അവിടുത്തെ ബിജെപി MP ക്ക് കോർപറേഷൻ മേയർ ഇലക്ഷനിൽ ഒരു വോട്ട് ചെയ്യാം.
അങ്ങിനെ വരുമ്പോൾ സീറ്റ് നില
AAP - 14
BJP - 15
CON - 06
SAD - 01
കോൺഗ്രസ് പാർട്ടി അറിയാതെയാണ് 2-കോൺഗ്രസ് കൗൺസിലർമാർ ബിജെപിയിലേക്ക് പോയത് എങ്കിൽ അതിന്റെ പ്രായശ്ചിത്തം വേണമെങ്കിൽ കോൺഗ്രസിന് ചെയ്യാം.
മേയർ ഇലക്ഷനിൽ കോൺഗ്രസ് AAP ന് വോട്ട് ചെയ്‌താൽ മതി, 6സീറ്റ് കോൺഗ്രസിന് ബാക്കിയുണ്ട്.
പക്ഷേ കോൺഗ്രസും, SAD യും വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നു.
അതോടെ ബിജെപി ഒരു സീറ്റിന് ജയിച്ചു.
ഇതോടെ ചണ്ഡിഗഡ് കോർപറേഷൻ ബിജെപിയുടെ കയ്യിൽ. കഴിഞ്ഞ തവണ ചണ്ഡീഗഢിൽ മേയർ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കെതിരെ കോൺഗ്രസുമായി AAP സഖ്യമുണ്ടാക്കി. എന്നാൽ സംഭവിച്ചത് എന്താണെന്ന് അറിയുമോ കോൺഗ്രസ് കൗൺസിലർമാർ കാല് വാരി, ബിജെപി ജയിച്ചു.
അതിന് മുമ്പ് മേയർ സ്ഥാനത്തേക്ക് കോൺഗ്രസ് മത്സരിച്ചില്ല ആം ആദ്മിയെ പിന്തുണക്കും എന്ന് എല്ലാവരും പ്രതീക്ഷിച്ചു, എന്നാൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൗൺസിലർമാർ വോട്ടിങ്ങിൽ പങ്കെടുത്തില്ല, ബിജെപി ജയിച്ചു.
പിന്നെ എന്താണ് ഈ പ്രഹസന സഖ്യം.
NB : ഇതിൽ നിന്നുള്ള ഗുണപാഠം. ബിജെപിയെ തോൽപ്പിക്കണമെങ്കിൽ ആദ്യം കോൺഗ്രസിനെ തോല്പ്പിക്കണം