CPIM Thattarkonam

CPIM Thattarkonam CPI(M) Thattarkonam

CPI(M) പോളിറ്റ് ബ്യൂറോ അംഗം സ. മറിയം ധാവ്ളെ തട്ടാർകോണത്ത് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു
04/04/2026

CPI(M) പോളിറ്റ് ബ്യൂറോ അംഗം സ. മറിയം ധാവ്ളെ തട്ടാർകോണത്ത് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു

CPI(M) പോളിറ്റ് ബ്യൂറോ അംഗം സ. മറിയം ധാവ്‌ളെ ഏപ്രിൽ 3 വൈകിട്ട് 5 മണിക്ക് തട്ടാർകോണം ജംഗ്ഷനിൽ സംസാരിക്കുന്നു
01/04/2026

CPI(M) പോളിറ്റ് ബ്യൂറോ അംഗം സ. മറിയം ധാവ്‌ളെ ഏപ്രിൽ 3 വൈകിട്ട് 5 മണിക്ക് തട്ടാർകോണം ജംഗ്ഷനിൽ സംസാരിക്കുന്നു

24/02/2026
28/01/2026

📍 കേരളം കുതിക്കുന്നു, മാറ്റത്തിന്റെ ട്രാക്കിലൂടെ! 🚄💨

​യാത്രകൾ ഇനി കാത്തിരിപ്പുകളുടേതല്ല, ആവേശത്തിന്റേതാണ്! കേരളത്തിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരവുമായി ​കേരള സർക്കാർ വിഭാവനം ചെയ്യുന്ന വിപ്ലവകരമായ യാത്രാ പദ്ധതി RRTS (Regional Rapid Transit System) വരുന്നു.

നവകേരള നിർമ്മിതിക്കായി, വികസനത്തിന്റെ വേഗതയ്ക്കായി നമുക്ക് ഒത്തുചേരാം. ഇത് നമ്മുടെ നാടിന്റെ കുതിപ്പ്!

25/01/2026

*നിർബന്ധമായും വായിക്കുക*

ഇ ശ്രീധരന്റെ പത്രസമ്മേളനത്തിലെ പ്രധാനപ്പെട്ട ഒരു സ്റ്റേറ്റ്മെന്റ് കാസർകോഡ് നിന്ന് യാത്രക്കാരുടെ എണ്ണം വളരെ കുറവായതുകൊണ്ടാണ് അങ്ങോട്ട് ഹൈസ്പീഡ് റെയിൽ നീട്ടാതെ കണ്ണൂർ വെച്ച് നിർത്തുന്നത് എന്നാണ് . ഏതോ പഠനം നടത്തിയപ്പോൾ ആകെ നൂറ്റിയമ്പത് പേർ മാത്രമേ ഈ സർവീസ് ഉപയോഗിക്കാൻ സാധ്യതയുള്ളൂ എന്നോ മറ്റോ അദ്ദേഹം പത്രസമ്മേളനത്തിൽ പറയുന്നത് കേട്ടു . അതുകൊണ്ട് ഒരു പാട് പണം ചെലവിടുന്നതിൽ കാര്യമില്ലത്രേ !

കാസർക്കോടുള്ള മനുഷ്യരുടെയും
തലസ്ഥാനം തിരുവനന്തപുരം ആണെന്ന് അദ്ദേഹം മറന്നു എന്ന് തോന്നുന്നു

ഇതാണ് വലത് പക്ഷ വികസനമാതൃകകളുടെ പ്രത്യേകത . അപ്പോഴാണ് പെരുമ്പളം ദ്വീപിനെക്കുറിച്ച് ഓർത്തത്. ആകെ പന്ത്രണ്ടായിരം പേർ മാത്രം താമസിക്കുന്ന പെരുമ്പളം ദ്വീപിലേക്കാണ് കിഫ്ബിയിൽ നിന്ന് നൂറു കോടി രൂപ ചിലവിട്ട് ഒരു കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ഒരു പാലം എൽ ഡി എഫ് സർക്കാർ നിർമ്മിക്കുന്നത് .

അതുപോലെയാണ് ചെല്ലാനത്തെ കടൽഭിത്തിയുടെ കാര്യവും . എഴുന്നൂറ് കോടി രൂപയിലധികം ചെലവിട്ടാണ് ഏകദേശം പതിനാലു കിലോമീറ്റർ നീളത്തിൽ കടൽഭിത്തി നിർമ്മിക്കുന്നത്.

അതുപോലെയാണ് ഇടമലക്കുടിയിലെ ആദിവാസി മേഖലയിലെ വൈദ്യുതീകരണം .

ആകെ മുന്നൂറിൽ താഴെയുള്ള വീടുകളിൽ വൈദ്യുതി എത്തിക്കാനാണ് പതിമൂന്ന് കിലോമീറ്ററിലധികം ഭൂഗർഭ കേബിളുകൾ സ്ഥാപിച്ചത് . രണ്ട് വീടുകൾക്ക് വേണ്ടി ഒരു ട്രാൻസ്‌ഫോർമർ വെച്ചു എന്ന് ചില വാർത്തകളിൽ കണ്ടു .

ഇതൊക്കെയാണ് 'എന്തുകൊണ്ട് ഇടത്പക്ഷം' എന്ന ചോദ്യത്തിന് ഉത്തരം . മലയാളി നേരിട്ട് അനുഭവിക്കുന്ന ഈ വിഷയങ്ങളെയാണ് കനെഗുലു നുണക്കൊട്ടാരം കെട്ടി മൂടി വെക്കുന്നത് !

24/01/2026

ചണ്ഡിഗഡ് കോർപറേഷനിലെ സീറ്റ് 35.
അതിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായത് AAP.
AAP - 14
BJP - 12
CON - 08
SAD - 01
ശേഷം സംഭവിച്ചത്....
കോൺഗ്രസിൽ നിന്നും 2 കൗൺസിലർമാർ ബിജെപിയിലേക്ക് പോയി
ഇപ്പോൾ സീറ്റ് നില
AAP - 14
BJP - 14
CON - 06
SAD - 01
ഇനി ചണ്ഡിഗഡ് എന്ന് പറയുന്നത് പഞ്ചാബ് ഹരിയാന ബോർഡർ പ്രദേശം ആണ്, അതൊരു കേന്ദ്രഭരണ പ്രദേശവുമാണ്.
ആയതിനാൽ അവിടുത്തെ ബിജെപി MP ക്ക് കോർപറേഷൻ മേയർ ഇലക്ഷനിൽ ഒരു വോട്ട് ചെയ്യാം.
അങ്ങിനെ വരുമ്പോൾ സീറ്റ്‌ നില
AAP - 14
BJP - 15
CON - 06
SAD - 01
കോൺഗ്രസ്‌ പാർട്ടി അറിയാതെയാണ് 2-കോൺഗ്രസ്‌ കൗൺസിലർമാർ ബിജെപിയിലേക്ക് പോയത് എങ്കിൽ അതിന്റെ പ്രായശ്ചിത്തം വേണമെങ്കിൽ കോൺഗ്രസിന് ചെയ്യാം.
മേയർ ഇലക്ഷനിൽ കോൺഗ്രസ് AAP ന് വോട്ട് ചെയ്‌താൽ മതി, 6സീറ്റ് കോൺഗ്രസിന് ബാക്കിയുണ്ട്.
പക്ഷേ കോൺഗ്രസും, SAD യും വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നു.
അതോടെ ബിജെപി ഒരു സീറ്റിന് ജയിച്ചു.
ഇതോടെ ചണ്ഡിഗഡ് കോർപറേഷൻ ബിജെപിയുടെ കയ്യിൽ. കഴിഞ്ഞ തവണ ചണ്ഡീഗഢിൽ മേയർ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കെതിരെ കോൺഗ്രസുമായി AAP സഖ്യമുണ്ടാക്കി. എന്നാൽ സംഭവിച്ചത് എന്താണെന്ന് അറിയുമോ കോൺഗ്രസ് കൗൺസിലർമാർ കാല് വാരി, ബിജെപി ജയിച്ചു.
അതിന് മുമ്പ് മേയർ സ്ഥാനത്തേക്ക് കോൺഗ്രസ് മത്സരിച്ചില്ല ആം ആദ്മിയെ പിന്തുണക്കും എന്ന് എല്ലാവരും പ്രതീക്ഷിച്ചു, എന്നാൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൗൺസിലർമാർ വോട്ടിങ്ങിൽ പങ്കെടുത്തില്ല, ബിജെപി ജയിച്ചു.
പിന്നെ എന്താണ് ഈ പ്രഹസന സഖ്യം.
NB : ഇതിൽ നിന്നുള്ള ഗുണപാഠം. ബിജെപിയെ തോൽപ്പിക്കണമെങ്കിൽ ആദ്യം കോൺഗ്രസിനെ തോല്പ്പിക്കണം

അഞ്ചുവർഷം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർത്ഥി ശ്രീ പി സി വിഷ്ണുനാഥ് ജനപ്രതിനിധിയായാൽ നടപ്...
22/01/2026

അഞ്ചുവർഷം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർത്ഥി ശ്രീ പി സി വിഷ്ണുനാഥ് ജനപ്രതിനിധിയായാൽ നടപ്പിലാക്കുന്ന 10 ഇന ഗ്യാരണ്ടി കാർഡ് ജനങ്ങൾക്ക് മുമ്പാകെ സമർപ്പിച്ചിരുന്നു..

ഇതിൽ ആദ്യത്തെ ഗ്യാരണ്ടിയായിരുന്നു ഇളമ്പള്ളൂർ മുക്കട പള്ളിമുക്ക് എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ റെയിൽവേ മേൽപ്പാലം കൊണ്ടുവരുമെന്നുള്ളത്...

ഇന്നിപ്പോൾ അഞ്ചുവർഷം കഴിഞ്ഞിട്ടുണ്ട്, മേൽപ്പറഞ്ഞ സ്ഥലങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടുണ്ടോ??

17/01/2026

നുണ കൊണ്ട് കൊട്ടാരം പണിയുന്നത് കണ്ടിട്ടുണ്ടോ.

ഡീസൻ്റ് ജംഗ്ഷൻ LC സെക്രട്ടറി സ. S പ്രദീപിൻ്റെ പിതാവ് പി. ശ്രീധരൻ പിള്ള  അന്തരിച്ചു..
29/12/2025

ഡീസൻ്റ് ജംഗ്ഷൻ LC സെക്രട്ടറി സ. S പ്രദീപിൻ്റെ പിതാവ് പി. ശ്രീധരൻ പിള്ള അന്തരിച്ചു..

35 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായത്തിന്റെ അപേക്ഷ ഫോം നാളെ മുതൽ (ഡിസംബർ 22 ) വ...
21/12/2025

35 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായത്തിന്റെ അപേക്ഷ ഫോം നാളെ മുതൽ (ഡിസംബർ 22 ) വിതരണം ചെയ്യും. 35 നും 60 നും ഇടയിലുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മഞ്ഞ(എഎവൈ), പിങ്ക്(പിഎച്ച്എച്ച്) റേഷൻ കാർഡ് ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപിച്ചിരുന്നത്.

21/12/2025

സത്യപ്രതിജ്‌ഞ...

16/12/2025

Address

CPI(M) Thattarkonam Branch Committee Office
Kollam
691005

Alerts

Be the first to know and let us send you an email when CPIM Thattarkonam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Thattarkonam:

Share