11/05/2021
നാടിന് മാതൃകയായി ഈ നന്മ മരങ്ങൾ:
മഹാമാരികാലത്ത് മനുഷ്യ സ്നേഹവും മാനവികതയും ഉയർത്തിപ്പിടിച്ച് DYFI, SFI മങ്ങാട് മേഖലാ നേതൃത്വങ്ങൾ നാടിന് മാതൃകയായി മാറുന്നു.
DYFI, SFI പ്രവര്‍ത്തകരായ സഖാക്കൾ അഡ്വ.അതുൽ, ജോസഫ്, നിതിൻ ബാബു, സുധീഷ്, സുജിത്, കണ്ണൻ, അതുൽ.A,അനന്തു ബാബു തുടങ്ങിയവരുടെ നേതൃത്വമാണ് അതിജീവനത്തിന്റെ പോരാട്ടത്തില്‍ ഇപ്പോഴും മാതൃകയാകുന്നത്. പ്രളയം, കോവിഡ് ഒന്നാം ഘട്ടം തുടങ്ങിയ സമയങ്ങളില്‍, നാട്ടില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് സജീവമായി മുന്‍ നിരയില്‍ ഉണ്ടായിരുന്നതും ഇവർ തന്നെ.
ഇപ്പോഴത്തെ രണ്ടാം ഘട്ട അതി തീവ്ര കൊവിഡ് വ്യാപനത്തില്‍ ജനം വിറങ്ങലിച്ച് നില്‍ക്കെ വൈദ്യസഹായവും മരുന്നും ഭക്ഷണവുമെത്തിച്ചും, പൊതു ഇടങ്ങൾ അണു വിമുക്തമാക്കി മാറ്റിയും, കോവിഡ് ബാധിതരായി മരണപ്പെട്ടവരുടെ ശവസംസ്ക്കാരങ്ങൾക്ക് നേതൃത്വം നൽകിയും മാതൃകയാകുകയാണ് മങ്ങാടിന്റെ ഈ നന്മ മരങ്ങൾ.
ജാതിയോ, മതമോ, കൊടിയുടെ നിറമോ നോക്കാതെ അശരണർക്ക് ആശ്രയമായി സന്നദ്ധ പ്രവർത്തകർ മാറണമെന്ന നമ്മുടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെ വാക്കുകൾ നെഞ്ചിലേറ്റി, തദ്ദേശ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ജനകീയ സന്നദ്ധ സേനയുടെ ഭാഗമായി DYFI, SFI പ്രവർത്തകരായ ഈ സഖാക്കൾ മങ്ങാടിന് ആവേശമായി നിലകൊള്ളുന്നു.
CPM സൈബർ വോയ്സ് മങ്ങാടിന്റെ അഭിവാദ്യങ്ങൾ.