Kollam City Police

Kollam City Police Welcome to the official page of Kollam City Police.
(2)

Kerala Police State Athletic & Games Meet 2026YES TO SPORTS NO DRUGS
06/09/2026

Kerala Police State Athletic & Games Meet 2026
YES TO SPORTS NO DRUGS




04/09/2026

കേരള പോലീസിൻറെ 47-ാമത് സംസ്ഥാന സ്പോർട്‌സ് ആൻഡ് അത്ലറ്റിക് മീറ്റ് 2026-ന്റെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന ദീപശിഖാ റാലിക്കും മാരത്തോണിനും കൊല്ലം സിറ്റി പോലീസ് സ്വീകരണം നൽകുന്നു. സെപ്റ്റംബർ 5-ന് കാസർഗോഡ് നിന്ന് ആരംഭിക്കുന്ന ദീപശിഖാ റാലി സെപ്റ്റംബർ 8-ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സമാപിക്കും. ഇതിന്റെ ഭാഗമായി കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. കായികമേളയുടെ പ്രചാരണാർത്ഥം സെപ്റ്റംബർ 6 ഞായറാഴ്ച വൈകുന്നേരം 4:30-ന് കൊല്ലം ബീച്ചിൽ വച്ച് ലഹരിവിരുദ്ധ സന്ദേശമുയർത്തി 'സെലിബ്രിറ്റി ഫുട്‌ബോൾ ലീഗ്' സംഘടിപ്പിക്കുന്നു.
ദീപശിഖാ റാലി സെപ്റ്റംബർ 7 തിങ്കളാഴ്ച വൈകുന്നേരം 8:00 മണിയോടെ ആലപ്പുഴ ജില്ലയിൽ നിന്നും കൊല്ലം ജില്ല അതിർത്തിയായ കൃഷ്ണപുരം ജംഗ്ഷനിൽ എത്തും. അവിടെനിന്ന് ജനപ്രതിനിധികളുടെയും പോലീസിന്റെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ 1 കിലോമീറ്റർ ദൂരം മാരത്തോണായി ദീപശിഖ ഓച്ചിറ പരബ്രഹ്‌മക്ഷേത്ര മൈതാനത്തേക്ക് എത്തിചേരും. തുടർന്ന് ആലപ്പുഴ പോലീസിൽ നിന്ന് കൊല്ലം സിറ്റി, റൂറൽ പോലീസ് ഉദ്യോഗസ്ഥർ സംയുക്തമായി ദീപശിഖ ഏറ്റുവാങ്ങും.
സെപ്റ്റംബർ 8 ചൊവ്വാഴ്ച രാവിലെ 7:00 മണിക്ക് കൊല്ലം ചിന്നക്കടയിൽ നിന്ന് വി. പാർക്കിലേക്ക് വർണ്ണാഭമായ റാലി നടക്കും. ദീപശിഖാ റാലി രാവിലെ 9:30-ഓടെ കടമ്പാട്ടുകോണത്ത് വച്ച് തിരുവനന്തപുരം റൂറൽ പോലീസിന് കൈമാറും.
YES TO SPORTS NO TO DRUGS






സ്‌കൂളുകള്‍ തുടങ്ങാനെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍. ബിഹാര്‍ വൈശാലിയില്‍ സെന്തുരി ഗേവിന്ദത്തില്‍ അശ്...
04/09/2026

സ്‌കൂളുകള്‍ തുടങ്ങാനെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍. ബിഹാര്‍ വൈശാലിയില്‍ സെന്തുരി ഗേവിന്ദത്തില്‍ അശ്വനികുമാര്‍ സിംഗ് (39) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ബീഹാര്‍ സ്വദേശിയായ പ്രതി കോഴിക്കോട് സ്വദേശിയായ ബിസിനസുകാരനും ഇയാളുടെ സുഹൃത്തിനും കേരളത്തില്‍ വിവിധയിടങ്ങളില്‍ സ്‌കൂളുകള്‍ തുടങ്ങുന്നതിനുള്ള പ്രോജക്ടിന് 50 കോടി രൂപ നല്കാമെന്ന് വിശ്വസിപ്പിച്ച്, ഇതിലേക്കുള്ള പ്രോസസിംഗ് ഫീസ് ആയി 10,25,000 രൂപ അക്കൗണ്ട് വഴി തട്ടി എടുത്തും തൂടര്‍ന്ന് പ്രതി ബിസിനസ് ചര്‍ച്ചകള്‍ക്കായി കൊല്ലത്തുള്ള ലോഡ്ജിലേക്ക് പരാതിക്കാരെ വിളിച്ചുവരുത്തി അവിടെ താമസിച്ചുവരവേ പരാതിക്കാരുടെ പക്കല്‍ ഉണ്ടായിരുന്ന രണ്ട് ലക്ഷം രൂപ മോഷണം ചെയ്‌തെടുക്കുകയായിരുന്നു. വെസ്റ്റ് പോലീസിന് ലഭിച്ച പരാതി അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിക്കുകയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി ബീഹാറിലേക്ക് വിമാനമാര്‍ഗ്ഗം കടന്നു കളയാന്‍ ശ്രമിച്ച പ്രതിയെ കൊല്ലം സിറ്റി പോലീസ് മേധാവി ഹേമലത.എം ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം കൊല്ലം എസിപി ഷാജിയുടെ മേല്‍നോട്ടത്തില്‍ കൊല്ലം വെസ്റ്റ് ഇന്‍സ്‌പെക്ടര്‍ വിപിന്‍.എ.സി. യുടെ നേതൃത്വത്തില്‍ എസ്.ഐ സിദ്ദീഖുല്‍ അക്ബര്‍, എ.എസ്.ഐ മുഹമ്മദ് ഷാഫി, എസ്.സിപിഒ മാരായ അരുണ്‍, രാജീവ്, രതീഷ് സിപിഒ മനോജ് എന്നിവരടങ്ങിയ സംഘം കോയമ്പത്തൂര്‍ റെയില്‍വേ പോലീസിന്റെ സഹായത്തോടെ കോയമ്പത്തൂരില്‍ നിന്നും പിടികൂടി കൂടുകയായിരുന്നു.

വ്യാജ ലോൺ ആപ്പുകളുടെ കെണിയിൽപ്പെടരുത്; ജാഗ്രത പാലിക്കണം
02/09/2026

വ്യാജ ലോൺ ആപ്പുകളുടെ കെണിയിൽപ്പെടരുത്; ജാഗ്രത പാലിക്കണം



01/09/2026

Heartfelt Condolences🌹

47-ാമത് കേരള പോലീസ് അത്ലറ്റിക്സ് ആന്‍ഡ് ഗെയിംസ് മീറ്റിന്റെ ഭാഗമായുള്ള കബഡി മത്സരങ്ങള്‍ക്ക് പരവൂര്‍ പുത്തന്‍കുളം 'IZYAN' ...
31/08/2026

47-ാമത് കേരള പോലീസ് അത്ലറ്റിക്സ് ആന്‍ഡ് ഗെയിംസ് മീറ്റിന്റെ ഭാഗമായുള്ള കബഡി മത്സരങ്ങള്‍ക്ക് പരവൂര്‍ പുത്തന്‍കുളം 'IZYAN' സ്‌പോര്‍ട്‌സ് സിറ്റിയില്‍ തുടക്കമായി.


കേരള പോലീസിന്റെ കായിക കരുത്ത് മാറ്റുരയ്ക്കുന്ന 47-ാമത് കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റിന്റെ ഭാഗമായുള്ള കബഡ...
31/08/2026

കേരള പോലീസിന്റെ കായിക കരുത്ത് മാറ്റുരയ്ക്കുന്ന 47-ാമത് കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റിന്റെ ഭാഗമായുള്ള കബഡി മത്സരങ്ങൾക്ക് പരവൂർ പുത്തൻകുളം 'IZYAN' സ്പോർട്സ് സിറ്റിയിൽ ആവേശകരമായ തുടക്കമാകുന്നു. കൊല്ലം സിറ്റി പോലീസിന്റെ ആതിഥേയത്വത്തിലാണ് ഈ വർഷത്തെ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
​31.08.2026 വൈകുന്നേരം 4:00 മണിക്ക് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ചാത്തന്നൂർ എം.എൽ.എ ശ്രീ. ബി. ഗോപകുമാർ മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ശ്രീമതി. ഹേമലത ഐ.പി.എസ് ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
​ഉദ്ഘാടന ചടങ്ങിന് ശേഷം ഫ്ലഡ്‌ലിറ്റ് വെളിച്ചത്തിൽ രാത്രിയോടെ മത്സരങ്ങൾ ആരംഭിക്കും. വരും ദിവസങ്ങളിൽ കേരള പോലീസിലെ പ്രഗത്ഭരായ താരങ്ങൾ അണിനിരക്കുന്ന ആവേശകരമായ പോരാട്ടങ്ങൾക്കാണ് പുത്തൻകുളം സാക്ഷ്യം വഹിക്കാൻ പോകുന്നത്.




കാപ്പാ നിയമ ലംഘനം; രണ്ട് പ്രതികള്‍ അറസ്റ്റില്‍നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പാ നിയമപ്രകാരം...
30/08/2026

കാപ്പാ നിയമ ലംഘനം; രണ്ട് പ്രതികള്‍ അറസ്റ്റില്‍

നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പാ നിയമപ്രകാരം ഏര്‍പ്പെടുത്തിയ നിയന്ത്രണം ലംഘിച്ച രണ്ട് പ്രതികള്‍ അറസ്റ്റിലായി. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ പോലീസ് നടപ്പിലാക്കിവരുന്ന ഓപ്പറേഷന്‍ ഗ്രിപ്പ് പ്രകാരം ജില്ലാ പോലീസ് മേധാവി ഹേമലത.എം ഐ.പി.എസിന്റെ നിര്‍ദ്ദേശാനുസരണം ഓണനാളുകളില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേര്‍ പിടിയിലായത്. കൊല്ലം പോളയത്തോട് വയലില്‍ തോപ്പില്‍ ദേവദാസ് മകന്‍ അരുണ്‍ദാസ്(35), കൊല്ലം മുണ്ടക്കല്‍ തുമ്പറ മുരുകാ ഭവനില്‍ പ്രകാശ് മകന്‍ സന്ദീപ് (24) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. സ്ഥിരമായി ഇവര്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പൊതുജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണിയായി മാറിയതിനെ തുടര്‍ന്ന് കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്ട്, പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി യുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇവരെ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ലംഘിച്ചുകൊണ്ട് ഇവര്‍ വീണ്ടും കൊല്ലം ജില്ലയില്‍ പ്രവേശിച്ചതോടെയാണ് കാപ്പാ നിയമലംഘനത്തിന് ഇവര്‍ക്കെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്തത്. കൊല്ലം എസിപി ഷാജിയുടെ നിര്‍ദ്ദേശപ്രകാരം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ ജയശങ്കറിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ രഞ്ജു, ജോയി, അരവിന്ദ്ദാസ് സിപിഒ മാരായ അജയന്‍, മുരുകേഷ്, സ്വാതി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.




Address

Commissioner Office
Kollam
691001

Website

Alerts

Be the first to know and let us send you an email when Kollam City Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share