03/02/2025
കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂർ, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം എന്നിങ്ങനെ 6 താലൂക്കുകളാണ് നമ്മുടെ കൊല്ലം ജില്ലയിലുള്ളത്. അശാസ്ത്രീയമായി വിഭജിക്കപ്പെട്ട താലൂക്കുകളാണ് ഭൂരിഭാഗവും. ഭരിച്ചിരുന്ന പാർട്ടികളിലെ മേലാളന്മാർ അവരുടെ പിടിപാടുകൊണ്ട് വിഭജിപ്പിച്ചെടുത്തവയാണ് ഒട്ടുമിക്കതും. ജനസംഖ്യയെ അടിസ്‌ഥാനമാക്കി രൂപീകരിക്കേണ്ടതിന് പകരം, അർഹിക്കുന്നവരെ തഴഞ്ഞു അപ്പുറവും ഇപ്പുറവുമായി പലതും രാഷ്ട്രീയ പിടിപാടിന്റെ ഫലമായി ഉണ്ടാക്കിയവ. അതിന്റെ തെളിവാണ് ജില്ലയിലെ ഏറ്റവും ജനസംഖ്യയേറിയ കൊല്ലം താലൂക്കും, ജില്ലയുടെ തെക്കുകിഴക്കൻ മലയോരത്തെ പാവങ്ങൾ താലൂക്ക് ആസ്‌ഥാനമായ പുനലൂർ വരെ സഞ്ചരിക്കേണ്ടിവരുന്ന ഗതികേടും.
ആകെ താലൂക്കുകളുടെ എണ്ണം 5ൽ നിന്നും 6 ആക്കിയപ്പോഴും, ഈ രണ്ട് പ്രശ്നങ്ങളെയും പരിഹരിക്കാൻ ശ്രമിക്കാതെ ഉള്ളവയുടെ ഇടയിൽത്തന്നെ ജില്ലയുടെ വടക്കോട്ടുമാറി പുതിയൊരെണ്ണം കൂടി രൂപീകരിച്ചു. അൽപമെങ്കിലും ജനോപകാരപ്രദമാകണമെങ്കിൽ, ഇനി കൊല്ലം ജില്ലയിൽ രൂപം കൊടുക്കേണ്ടത് 2 പുതിയ താലൂക്കുകൾക്കാണ്;
👉ജില്ലയുടെ തെക്കൻ തീരത്ത് പരവൂർ ആസ്‌ഥാനമായ പരവൂർ താലൂക്ക്
👉ജില്ലയുടെ തെക്കുപടിഞ്ഞാറ് കടയ്ക്കൽ ആസ്‌ഥാനമായ കടയ്ക്കൽ താലൂക്ക്
ഇത്രയുംകാലം രാഷ്ട്രീയ പിടിപാടുകൾക്ക് വഴങ്ങി വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെ താലൂക്കുകൾ രുപീകരിച്ചില്ലേ?
ഇനി ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഇവകൂടി രൂപീകരിക്കു അധികാരികളേ...🙏🙏🙏
K Rajan
KN Balagopal
Chief Minister's Office, Kerala