20/08/2026
നമ്മുടെ PMGSY റോഡിന്റെ ടെൻഡർ നടപടികളുടെ പുരോഗതി അറിയുന്നതിനായി മുൻ വാർഡ് മെമ്പർ ഷഫീക്ക് ചിറവൂക്കോണവും SDPI വാർഡ് കമ്മിറ്റി പ്രതിനിധികളും ഇന്ന് കൊല്ലം PMGSY അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ (AE) ഓഫീസ് സന്ദർശിച്ചു.
ടെൻഡറുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:
* എറണാകുളം ആസ്ഥാനമായ ഒരു കമ്പനി മാത്രമാണ് (ആലുങ്കൽ കൺസ്ട്രഷൻസ്) നിലവിൽ ബിഡ് സമർപ്പിച്ചിട്ടുള്ളത്.
* അനുവദിച്ച പദ്ധതി തുകയേക്കാൾ 69% അധിക തുകയാണ് കമ്പനി ക്വോട്ട് ചെയ്തിരിക്കുന്നത്. ബിറ്റുമിന്റെ (ടാർ) കടുത്ത ക്ഷാമവും അസാധാരണമായ വിലവർദ്ധനവുമാണ് മറ്റ് കമ്പനികൾ പങ്കെടുക്കാതിരിക്കാനും തുക ഇത്രയധികം ഉയരാനും കാരണം.
* ബിഡ് സമർപ്പിച്ച കമ്പനിയുമായി PMGSY ഉദ്യോഗസ്ഥർ ചർച്ച (Negotiation) നടത്തി, ഇരുപക്ഷത്തിനും സ്വീകാര്യമായ തുകയിൽ ധാരണയിലെത്തിയാൽ മാത്രമേ കരാർ ഒപ്പിടാൻ സാധിക്കൂ. അല്ലാത്തപക്ഷം പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലാകും. ബിറ്റുമിൻ വിലവർദ്ധനവ്
സംസ്ഥാനത്തെ ഒട്ടുമിക്ക റോഡ് നിർമ്മാണങ്ങളെയും ബാധിച്ചതിനാൽ, വില വ്യതിയാനത്തിൽ (Price Variation) സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നയപരമായ തീരുമാനം കൂടി ആവശ്യമാണ്.
നേരത്തെ, വാർഡിലെ ഒരു "വികസനവിരോധി" നൽകിയ വ്യാജ പരാതി കാരണമാണ് കരാറുകാരൻ നഷ്ടം സഹിച്ചു പിന്മാറുകയും പണി പൂർണ്ണമായി മുടങ്ങുകയും ചെയ്തത്. ആ പ്രതിസന്ധികൾ മറികടക്കാൻ നമ്മൾ നടത്തിയ പോരാട്ടങ്ങൾ നാട്ടുകാർക്ക് നന്നായി അറിയാം. അന്ന് തുടങ്ങിയ ദുരിതമാണ് നാമിപ്പോഴും അനുഭവിക്കുന്നത്.
എന്നാൽ ഇന്ന് ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാൻ 'എട്ടുകാലി മമ്മൂഞ്ഞ്' ചമയുന്ന ചിലരുണ്ട്. നാടിന്റെ വികസനം മുടക്കിയ ആ വ്യാജ പരാതിക്കാരൻ ഈ 'മഹാന്മാരിൽ' ആരെങ്കിലുമാണോ എന്ന് ജനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു!