06/01/2022
ശസ്താംകോട്ട ഡിബി കോളേജിൽ വച്ച് നടത്തിയ NCC ക്യാമ്പിനിടയിൽ നടന്ന സംഭവം ഭരണഘടനാ വിരുദ്ധം -എസ്.എഫ്.ഐ
കൊല്ലം-ക്യാംപസുകളിൽ വിദ്യാർത്ഥികളുടെ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രധാനമായ ഒന്നാണ് എൻ.സി.സി. രാജ്യത്തിൻ്റെ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര കാഴ്ചപ്പാട് എൻസിസിക്കും ബാധകമാണ്. എന്നാൽ ഇതിന് വിരുദ്ധമായ സംഭവമാണ് ശാസ്താംകോട്ട ഡി.ബി കോളേജിൽ വച്ച് നടന്ന മാവേലിക്കര റീജിയനിലെ എൻസിസി പരിശീലനത്തിനിടെ ഉണ്ടായത്. എൻസിസിക്ക് പരേഡിനിടെ മതപരമായ സ്വഭാവം നൽകുന്ന ഇത്തരം നടപടികൾ ആശാസ്യകരമായതല്ല.
ബഹുസ്വരമായ രാജ്യത്ത് ഒരു പ്രത്യേക മതത്തിൻ്റെ മുദ്രാവ ക്യങ്ങൾ NCC പരേഡിനിടയിൽ മുഴക്കുന്നത്, N.C.C യുടെ പൊതു കാഴ്ച്ചപ്പാടിന് വിരുദ്ധമാണ്.ഈ സംഭവത്തെ ഉപയോഗപ്പെടുത്തി ഭൂരിപക്ഷ - ന്യൂനപക്ഷ വർഗ്ഗീയ ശക്തികൾ അനാരോഗ്യകരമായ ക്യാമ്പെയിനുകൾ ആരംഭിച്ചിരിക്കുകയാണ്.ദൂരവ്യാപക പ്രത്യാഘാതങ്ങൾ വരാൻ ഇടയുള്ള ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകാൻ ഇടവരുത്,അതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.