PSU Kollam Mandalam

PSU Kollam Mandalam PSU Kollam Mandalam

16/09/2025
16/12/2023
25/07/2023

ജൂലൈ 25 : സർ സി പി രാമസ്വാമി അയ്യരെ സഖാവ് കെ.സി എസ് മണി വെട്ടി നാടുകടത്തിയ ദിനം

തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ തയ്യാറാകാതെ സ്വതന്ത്ര രാജ്യമായി നിലനിർത്താൻ ദിവാൻ സർ സി.പി.രാമസ്വാമി അയ്യർ നടത്തിയ ശ്രമങ്ങളെ എതിർത്തുകൊണ്ട് തിരുവിതാംകൂറിലെങ്ങും ഉയർന്ന ഉത്തരവാദ പ്രക്ഷോഭത്തെ ചോരയിൽ മുക്കി പരാജയപ്പെടുത്താൻ പോലീസും ഭരണകൂട ഗുണ്ടകളും ആവുന്നതെല്ലാം ചെയ്തു. ഉത്തരവാദ പ്രക്ഷോഭം ലക്ഷ്യം കണ്ടത് 1947 ജൂലൈ 25 ന് കോനാട്ടു മഠം ചിദംബര സുബ്രഹ്മണ്യ അയ്യർ എന്ന കെ സി എസ് മണിയുടെ സാഹസത്തിലൂടെയാണ്.

എൻ.ശ്രീകണ്ഠൻ നായർ ഉൾപ്പെടെയുള്ള വിപ്ലവ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് കെ സി എസ് മണി ആ സാഹസത്തിനു മുതിർന്നത്. ഈ സംഭവത്തോടെ സർ സി പി ദൗത്യമുപേക്ഷിച്ച് ചെന്നൈയിലേക്ക് പോയി. തിരുവിതാംകൂർ ഇന്ത്യയുടെ ഭാഗമായി.

തന്റേടത്തിന്റെയും സാഹസികതയുടെയും ആൾരൂപമായിരുന്നു സഖാവ് കെ സി എസ് മണി . 1950 ജനുവരി ആദ്യവാരം തിരുവനന്തപുരത്ത് ചേർന്ന കെ എസ് പി - ആർ എസ് പി ലയന സമ്മേളനത്തിൽ കെ സി എസ് മണി അദ്ധ്യക്ഷ പദവി അലങ്കരിച്ചു മറ്റൊരു ചരിത്രപരമായ ദൗത്യത്തിനും നേതൃത്വം നൽകി.

കെ സി എസ് മണി സിപിയെ വെട്ടി നാടുകടത്തിയ സംഭവം എക്കാലവും കിരാത ഭരണാധികാരികൾക്ക് ഞെട്ടലുളവാക്കുന്നതാണ്. ആ ധീരകൃത്യത്തിന് മുന്നിൽ നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

Address

Kollam

Telephone

+918943927335

Alerts

Be the first to know and let us send you an email when PSU Kollam Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to PSU Kollam Mandalam:

Share