06/03/2017
ആവേശം തോന്നിയിട്ടുണ്ട്...
ഏതെങ്കിലും ഒരു മര ചുവട്ടിൽ ഒത്തു ചേർന്ന് ശാഖ പ്രവർത്തനം നടത്തുന്ന സ്വയം സേവകരെ കണ്ടപ്പോൾ.
ചെങ്കോട്ട ക്യാമ്പസിലേക്ക്, കയ്യിൽ ഒരു രാഖിയും കെട്ടി മുട്ട് വിറയ്ക്കാതെ കയറി ചെന്ന പിള്ളേരെ കണ്ടപ്പോൾ.
കമ്മ്യൂണിസ്റ്റുകാർ വെട്ടി മുറിച്ച കാലുകൾ വക വെയ്ക്കാതെ, "ഞാൻ ഇപ്പോഴും സ്വയം സേവകനാണ്" എന്ന് പറഞ്ഞ സദാനന്ദൻ മാസ്റ്ററെ കണ്ടപ്പോൾ.
കണ്ണുകൾ പറിച്ചെടുത്ത കമ്മ്യൂണിസ്റ്റുകാരോട്, "നിങ്ങൾ തന്നെയാണ് തോറ്റതെന്ന്" പറഞ്ഞ സനൂപേട്ടനെ കണ്ടപ്പോൾ.
ഭർത്താവിനെയും മകനെയും കൊന്ന കമ്മ്യൂണിസ്റ്റുകാരെ നോക്കി, "നിങ്ങൾ അക്രമകാരികൾ" ആണെന്ന് പറയാൻ കാണിച്ച ആ അമ്മയുടെ ധൈര്യം കണ്ടപ്പോൾ.
അച്ഛൻ നഷ്ടപ്പെട്ട പന്ത്രണ്ടു വയസുകാരി വിസ്മയെ ചേർത്ത് നിർത്തി കരുതലറിയിച്ച സംഘബന്ധുക്കളെ കണ്ടപ്പോൾ.
വീടും കുടുംബവും ഉപേക്ഷിച്ചു രാജ്യത്തെ സേവിക്കാൻ ഇറങ്ങിത്തിരിച്ച പ്രധാന സേവകനെ കണ്ടപ്പോൾ.
ഭക്ഷണത്തിനോ, വിദ്യാഭ്യാസ ചിലവിനോ വകയില്ലാത്ത ആയിരങ്ങൾക്ക് അഭയം നൽകുന്ന സേവാ ഭാരതിയുടെ പ്രവർത്തനങ്ങൾ കണ്ടപ്പോൾ.
പ്രതിഫലം പ്രതീക്ഷിക്കാതെ, ഏത് ആപത്തിലും ജനങ്ങളെ സഹായിക്കാൻ ഇറങ്ങി തിരിക്കുന്ന സംഘ പ്രവത്തർത്തകരുടെ മനോബലം കണ്ടപ്പോൾ.
സർക്കാരും, രാഷ്ട്രീയക്കാരും കയ്യൊഴിഞ്ഞ ആദിവാസി ഊരുകളിൽ വിദ്യാലയങ്ങൾ കെട്ടി സൗജന്യ വിദ്യാഭ്യാസം നൽകിയ സുമനസുകളെ കണ്ടപ്പോൾ..
കമ്മ്യൂണിസ്റ്റുകാർ കൈയ്യും, കാലും, തലയും അടിച്ചു പൊട്ടിച്ചിട്ടും ഞങ്ങൾ വേറൊരു പാത പിന്തുടരില്ല എന്ന് പറഞ്ഞ ആയിര കണക്കിന് സ്വയംസേവകരെ കണ്ടപ്പോൾ.
അല്ലാതെ സിനിമ കണ്ടല്ല, എനിക്ക് മുന്നിൽ നയിച്ച ജീവിതങ്ങൾ പകർന്നു തന്ന വികാരമാണ് സംഘടന എന്നത്..
അത് ഒരു ഇൻക്വിലാബിനും തകർക്കാൻ കഴിയിയാത്തത്ര "അപാര"മാണ്
"സംഘമാവണമെന്റെ ജീവിതം എന്തുധന്യമിതില്‍പരം"