Aam Aadmi Party Karunagappally ആം ആദ്മി പാർട്ടി കരുനാഗപ്പള്ളി

  • Home
  • India
  • Kollam
  • Aam Aadmi Party Karunagappally ആം ആദ്മി പാർട്ടി കരുനാഗപ്പള്ളി

Aam Aadmi Party Karunagappally ആം ആദ്മി പാർട്ടി കരുനാഗപ്പള്ളി ജനക്ഷേമ രാഷ്ട്രീയത്തിനായ് ജനാതിപത്യ മുന്നേറ്റം
Www.facebook.com/aapknplyoffice Like this Page & Support

14/08/2026

🇮🇳 ഇന്ത്യയുടെ യഥാർത്ഥ അവസ്ഥ നിങ്ങൾക്ക് ഒരു മീഡിയ പോലും കാണിച്ചു തരില്ല.. 🙏🙏🙏
കാണുക..
ഫേക്ക് മാമന്റെ ഗുജറാത്ത്‌ മോഡൽ 🙏🙏🙏

ഇനിയും ഒരുപാട് ജനകീയ പ്രശ്നങ്ങളിൽ ഇടപെടാൻ ആം ആദ്മി പാർട്ടിയുടെ  മുഴുവൻ പ്രവർത്തകർക്കും സാധിക്കട്ടെ എല്ലാവിധ ആശംസകളും " T...
05/08/2026

ഇനിയും ഒരുപാട് ജനകീയ പ്രശ്നങ്ങളിൽ ഇടപെടാൻ ആം ആദ്മി പാർട്ടിയുടെ
മുഴുവൻ പ്രവർത്തകർക്കും സാധിക്കട്ടെ എല്ലാവിധ ആശംസകളും " Team തഴവാ " 💥💥💥

22/07/2026

"നിങ്ങൾ അറസ്റ്റ് ചെയ്തിരിക്കുന്നത് കുറ്റവാളികളെയല്ല... ഞങ്ങളുടെ മക്കളെയാണ്. അവർ പുറത്തിറങ്ങുന്നതുവരെ ഞങ്ങൾ സ്റ്റേഷനിൽ നിന്ന് എഴുന്നേൽക്കില്ല."
— അരവിന്ദ് കെജ്‌രിവാൾ

ഈ ഒരു വാചകം മതി, ജനങ്ങൾക്ക് വേണ്ടി ജീവിക്കുന്ന നേതാവിനെയും അധികാരത്തിന് വേണ്ടി ജീവിക്കുന്ന നേതാവിനെയും തിരിച്ചറിയാൻ.

ജനങ്ങളുടെ മക്കൾ തെരുവിൽ അടിക്കപ്പെടുമ്പോൾ മൗനം പാലിക്കുന്നവരും ഉണ്ട്. അധികാരത്തിന്റെ ഭയത്തിൽ തലകുനിക്കുന്നവരും ഉണ്ട്. എന്നാൽ അനീതി നേരിടുന്ന ജനങ്ങൾക്കൊപ്പം പൊലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും തെരുവിലേക്കും ഇറങ്ങുന്ന നേതാക്കളുമുണ്ട്.

യഥാർത്ഥ രാഷ്ട്രീയം എന്നത് തിരഞ്ഞെടുപ്പ് ജയിക്കുന്നതല്ല; ജനങ്ങളുടെ കണ്ണീരൊപ്പുന്നതാണ്. യഥാർത്ഥ നേതാവ് അധികാരത്തിന്റെ വാതിൽക്കൽ കാവൽ നിൽക്കുന്നവനല്ല; ജനങ്ങളുടെ അവകാശങ്ങൾക്ക് കാവൽ നിൽക്കുന്നവനാണ്.

ഓരോ വോട്ടറും ഇനി ഒരു ചോദ്യം മാത്രം ചോദിക്കണം:

പ്രശ്നമുണ്ടാകുമ്പോൾ നമ്മുടെ കൂടെ നിൽക്കുന്നത് ആര്?
നമ്മുടെ മക്കൾക്ക് അനീതി സംഭവിക്കുമ്പോൾ ശബ്ദമുയർത്തുന്നത് ആര്?
അധികാരത്തെ ഭയക്കാതെ സത്യത്തിന്റെ പക്ഷത്ത് നിൽക്കുന്നത് ആര്?

അത്തരക്കാരെ തിരിച്ചറിയൂ...
അവർക്കൊപ്പം നിൽക്കൂ...
അവരെ വിജയിപ്പിക്കൂ...

ജനങ്ങളെ മറക്കുന്ന നേതാക്കൾക്ക് അധികാരം കൊടുക്കരുത്. ജനങ്ങൾക്കായി പോരാടുന്ന നേതാക്കൾക്കാണ് ജനാധിപത്യത്തിൽ സ്ഥാനം.

ഓർക്കുക: തിരഞ്ഞെടുപ്പ് ഒരു സർക്കാരിനെ മാത്രമല്ല, നമ്മുടെ ഭാവിയെയും തീരുമാനിക്കുന്നു..

.

19/07/2026

🇮🇳 ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യസമരമാണ് നാളെ തുടങ്ങുന്നത്..
എല്ലാവരും പിന്തുണക്കുക. 🙏
🇮🇳 ഇന്ത്യയെ നമുക്ക് തിരികെ പിടിക്കണം.. 🙏🙏🙏

പ്രിയ പ്രവർത്തകരെ, മാലിന്യ പ്രശ്നവും ആയി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി തഴവ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തഴവാ പ...
10/07/2026

പ്രിയ പ്രവർത്തകരെ,
മാലിന്യ പ്രശ്നവും ആയി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി തഴവ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തഴവാ പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിവേദനം സമർപ്പിച്ചു.
ആം ആദ്മി പാർട്ടി കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ രാജേഷ് വാസുദേവൻ, മണ്ഡലം സെക്രട്ടറി ആദിൽ കറുത്തേരി എന്നിവരുടെ സാനിധ്യത്തിൽ ആം ആദ്മി പാർട്ടി തഴവ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ അമീൻ കറുത്തേരി നിവേദനം കൈമാറി. പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് കൂടി ഒഴുകുന്ന പാവുമ്പ കണ്ണഞ്ചാലിൽ പുഞ്ചയിൽ പ്ലാസ്റ്റിക് ഇറച്ചി മാലിന്യങ്ങളും കൊണ്ട് തള്ളി ഇപ്പോൾ വെള്ളം ഒഴുകി പോകാതെ കെട്ടി കിടക്കുവാണ്‌.പരിസര പ്രദേശങ്ങളിൽ വേസ്റ്റ് കഴിക്കാൻ വേണ്ടി തെരുവ് നായയുടെ ശല്യവും കൂടിവരുന്നു. സ്ഥലം സന്ദർശിച്ച പ്രവർത്തകർ ഫോട്ടോ സഹിതം ആണ് നിവേദനം സമർപ്പിച്ചത്. ഓരോ ദിവസവും പുതിയ പുതിയ വൈറസുകൾ ഉണ്ടായികൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മുടെ പ്രദേശത്തെ മാറാരോഗങ്ങളിലേക്ക് തള്ളി വിടാതെയിരിക്കാൻ അധികാരികൾ എത്രയും പെട്ടന്ന് ഇടപെട്ടു ശാശ്വതമായ പരിഹാരംy കാണണം എന്ന് ആവശ്യപ്പെട്ടു.
പ്രധാന ആവശ്യങ്ങൾ.
1. CCTV ക്യാമറ വെക്കുക
2. വേസ്റ്റുകൾ എല്ലാം ഒഴിവാക്കി നല്ലരീതിയിൽ ഒഴുകി പോകാൻ ഉള്ള സാഹചര്യം ഉണ്ടാക്കുക
3. തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുക
4. വേസ്റ്റ് ഇടാൻ ഉള്ള ബോക്സുകൾ പഞ്ചായത്ത് പരിധിയിൽ ഉള്ള മുഴുവൻ ഇടങ്ങളിലും സ്ഥാപിക്കുക.
പഞ്ചായത്തിൽ നിന്നും ഉടൻ സ്ഥലത്തെത്തി പരിശോധിക്കും എന്നും. ഉചിതമായ നടപടി സ്വീകരിക്കും എന്നും പഞ്ചായത്ത്‌ സെക്രട്ടറി ഉറപ്പ് നൽകി.

സിറാജ് വാർത്ത തുണയായി:തഴവ ഗ്രാമ പഞ്ചായത്തിൽ കാട്ടുപന്നി ശല്യം:വെടിവെച്ചു കൊല്ലാൻ ഉത്തരവ്:പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ആം ...
17/06/2026

സിറാജ് വാർത്ത തുണയായി:
തഴവ ഗ്രാമ പഞ്ചായത്തിൽ കാട്ടുപന്നി ശല്യം:

വെടിവെച്ചു കൊല്ലാൻ ഉത്തരവ്:

പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ആം ആദ്മി പരാതി നൽകിയിരുന്നു.

ആം ആദ്മി പാർട്ടി തഴവ പഞ്ചായത്ത് കമ്മിറ്റിയുടെ ഇടപെടലിന് വിജയം! 🎯​കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം - ഉത്തരവ് പുറത്തി...
11/06/2026

ആം ആദ്മി പാർട്ടി തഴവ പഞ്ചായത്ത് കമ്മിറ്റിയുടെ ഇടപെടലിന് വിജയം! 🎯

​കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം - ഉത്തരവ് പുറത്തിറങ്ങി! 🐗🛑

​തഴവ പഞ്ചായത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും വൻ നാശനഷ്ടം വരുത്തിവെച്ചിരുന്ന കാട്ടുപന്നി ശല്യത്തിനെതിരെ ആം ആദ്മി പാർട്ടി ശക്തമായി നിലകൊണ്ടിരുന്നു. മണപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ ഭീതി അകറ്റാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് AAP തഴവ പഞ്ചായത്ത് കമ്മിറ്റി അധികാരികൾക്ക് പരാതി സമർപ്പിച്ചിരുന്നു.
​നമ്മുടെ നിരന്തരമായ ആവശ്യങ്ങൾക്കും ജനകീയ പോരാട്ടങ്ങൾക്കും ഒടുവിൽ ഫലം കണ്ടിരിക്കുകയാണ്! ജനവാസ മേഖലയിലിറങ്ങി നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ നിയമാനുസൃതമായ മാർഗ്ഗങ്ങളിലൂടെ വെടിവെച്ചു കൊന്നു കളയുന്നതിനായി തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു.

Address

Karunagappally
Kollam
690518

Website

Alerts

Be the first to know and let us send you an email when Aam Aadmi Party Karunagappally ആം ആദ്മി പാർട്ടി കരുനാഗപ്പള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share