01/07/2025
നീറാടിന്റെ ചിരകാല അഭിലാഷമായിരുന്നു നമ്മുടെ ഗവൺമെന്റ് ആയൂർവ്വേദ ആശുപത്രിക്ക് ഒരു സ്ഥിരം കെട്ടിടം . നാടിന്റെ ഈ വലിയൊരാവശ്യമിതാ ഇവിടെ യാഥാർത്ഥ്യമാവുകയാണ് ….
ഗവ. ആയൂർവ്വേദ ആശുപത്രിക്ക് സ്ഥിരം കെട്ടിടത്തിനായി 5 സെന്റ് സ്ഥലം സൗജന്യമായി അനുവദിച്ച് മാനവികതയുടെ മഹനീയ മാതൃകയായിരിക്കുകയാണ് പാമ്പോടൻ രായിൻകുട്ടി ഹാജിയുടെ കുടുംബം . ഈ സ്നേഹശ്രമത്തിൽ മുന്നിൽ നിന്ന പാമ്പോടൻ ചേക്കുട്ടി എന്ന ബിച്ചാപ്പു , പാമ്പോടൻ മരക്കാർ ഹാജി , പാമ്പോടൻ അഹമ്മദ്കുട്ടി ഇവരെ നാടിനുവേണ്ടി സ്നേഹത്തോടെ അഭിവാദ്യം ചെയ്യുന്നു….
ആശുപത്രി കെട്ടിടത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് വാർഡ് കൗൺസിലർ കൂടിയായ നഗരസഭ ചെയർപേഴ്സൺ നിത ഷഹീറിന്റെ ഇടപെടലിലൂടെ 25 ലക്ഷം രൂപ വകയിരുത്തിയ സന്തോഷവും അറിയിക്കട്ടേ ….
HMC കമ്മറ്റിയുടെയും, മുൻസിപ്പൽ ഭരണസമിതിയുടെയും സാന്നിധ്യത്തിൽ സ്ഥത്തിന്റെ ആധാരം നഗരസഭ സിക്രട്ടറിക്ക് കൈമാറി .
വികസന സമിതി
ഡിവിഷൻ - 6 നീറാട്