msf Arimbra North

msf Arimbra North Official page of msf Arimbra North Unit

UDF BOOTH 24 ൽ നിന്നും കുഞ്ഞാപ്പയോടൊപ്പം kunhalikutty 🧡🤍💚
09/04/2026

UDF BOOTH 24 ൽ നിന്നും കുഞ്ഞാപ്പയോടൊപ്പം kunhalikutty
🧡🤍💚

08/04/2026

UDF BOOTH 24 പ്രജരണ വേളയിൽ
🧡🤍💚


Pkkunhalikkutty election reel fyp viral reel Malappuram

MSF ARIMBRA NORTH - BOOTH 24 💚
07/04/2026

MSF ARIMBRA NORTH - BOOTH 24 💚

ലീഡർ 💚
30/03/2026

ലീഡർ 💚

01/02/2026

msf സംസ്ഥാന സമ്മേളനം 💚🔥

പതാക ദിനംmsf സംസ്ഥാന സമ്മേളന പ്രചാരണാർത്ഥം അരിമ്പ്ര നോർത്ത് യൂണിറ്റിൽമൊറയൂർ പഞ്ചായത്ത് msf സെക്രട്ടറി ഹുനൈസ് പതാക ഉയർത്ത...
29/01/2026

പതാക ദിനം

msf സംസ്ഥാന സമ്മേളന പ്രചാരണാർത്ഥം അരിമ്പ്ര
നോർത്ത് യൂണിറ്റിൽ
മൊറയൂർ പഞ്ചായത്ത് msf സെക്രട്ടറി ഹുനൈസ് പതാക ഉയർത്തി

msf Arimbra North Unit 💚

14/01/2026

കാൽ നൂറ്റാണ്ടിനിപ്പുറം മലപ്പുറം എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നു.

കാലം
ജനുവരി - 29,30,31


⚽️💚
10/01/2026

⚽️💚

അരിമ്പ്ര നോർത്തിലെ വിദ്യാർത്ഥി മുന്നേറ്റം..“msfകാരൻ” എന്ന് അഭിമാനത്തോടെ പറയാൻ പറ്റുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘമാണ...
29/12/2025

അരിമ്പ്ര നോർത്തിലെ വിദ്യാർത്ഥി മുന്നേറ്റം..

“msfകാരൻ” എന്ന് അഭിമാനത്തോടെ പറയാൻ പറ്റുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘമാണ് അരിമ്പ്ര നോർത്ത് MSF പ്രവർത്തകർ.
പഞ്ചായത്തിൽ “നോർത്ത് msf ടീം” എന്ന് കേൾക്കുമ്പോൾ തന്നെ മറ്റുള്ളവർക്കു ഒരേസമയം സന്തോഷവും അസൂയയും നൽകുന്ന ഒരു ശക്തമായ സംഘമായി നമ്മൾ മാറിയിരിക്കുന്നു. കാലങ്ങളായി മൊറയൂർ പഞ്ചായത്തിലെ ഹരിത രാഷ്ട്രീയത്തിന്റെ ഈറ്റില്ലവും msf ന്റെ ഏറ്റവും മികച്ച യൂണിറ്റുകളിലൊന്നുമായ അരിമ്പ്ര നോർത്തിലെ ഈ വിദ്യാർത്ഥി പടയണിക്ക് പഞ്ചായത്തിൽ തന്നെ നിരവധി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാനും, അടുത്ത കാലത്ത് മികച്ച യൂണിറ്റിനുള്ള അവാർഡുകൾ പല തവണ സ്വന്തമാക്കാനും സാധിച്ചത് അഭിമാനാർഹമായ നേട്ടമാണ്.

ഇലക്ഷൻ പ്രഖ്യാപിച്ച നാൾ മുതൽ ഈ ടീം യൂണിറ്റ് പരിധിയിലെ രണ്ട് വാർഡുകളിൽ രാപ്പകലില്ലാതെ പ്രവർത്തിച്ചത് കേവലം വിജയത്തിനായി മാത്രമായിരുന്നില്ല, മറിച്ച് വമ്പിച്ച ഭൂരിപക്ഷം ലക്ഷ്യമിട്ടായിരുന്നു. ഈ തിരഞ്ഞെടുപ്പിനിറങ്ങുമ്പോൾ തടസ്സങ്ങൾ ഏറെയായിരുന്നു. ഒരു ഭാഗത്ത് CPIM നുണ ഫാക്ടറികൾ പടച്ചു വിടുന്ന നുണ പ്രചാരണങ്ങൾ, മറു ഭാഗത്ത് ചില വർഗീയ ശക്തികളുടെ കടന്നു കയറ്റം. ഇതിനിടക്ക് അരാഷ്ട്രീയതയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന വളർന്നു വരുന്ന യുവ തലമുറ. എന്നാൽ ഈ തടസ്സങ്ങളൊക്കെ മറികടക്കാൻ സാധിച്ചതിൽ കൃത്യമായ പ്ലാനിങ്ങും സോഷ്യൽ മീഡിയ കാമ്പെയിനിങ്ങും അർപ്പണ ബോധത്തോടെയുള്ള ഫീൽഡ് വർക്കുമടക്കം msf ന്റെ ശക്തമായ ടീം വർക്കിനും വലിയൊരു പങ്കുണ്ട്. ഇലക്ഷൻ പ്രഖ്യാപിച്ചത് മുതൽ വിജയിച്ചു സത്യപ്രതിജ്ഞ വരെയുള്ള ഓരോ പരിപാടികളിലും msf കാരുടെ പങ്ക് വളരെ വലുതായിരുന്നു. ആ നിശ്ചയദാർഢ്യത്തിന്റെയും അതിന് താങ്ങായി നിന്ന നോർത്ത് യൂണിറ്റ് മുസ്ലിം ലീഗ് നേതാക്കളുടെ പിന്തുണയുടെയും ഫലമാണ് ഇന്ന് നമുക്ക് ലഭിച്ച ഈ ചരിത്ര വിജയം. അതോടൊപ്പം അർഹതക്കുള്ള അംഗീകാരമായി നമുക്ക് ലഭിച്ച വൈസ് പ്രസിഡന്റ് സ്ഥാനവും നമ്മുടെ സന്തോഷം ഇരട്ടിയാക്കുന്നു.

*മികവിനുള്ള അംഗീകാരം,**മൊറയൂർ ഗ്രാമ പഞ്ചായത്ത്‌ ഇനി സഫിയ നയിക്കും..!*മൊറയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഏറ്റവും മ...
26/12/2025

*മികവിനുള്ള അംഗീകാരം,*
*മൊറയൂർ ഗ്രാമ പഞ്ചായത്ത്‌ ഇനി സഫിയ നയിക്കും..!*

മൊറയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഏറ്റവും മികച്ച സാരഥിയെത്തന്നെയാണ് UDF പ്രഖ്യാപിച്ചിരിക്കുന്നത്. പതിമൂന്നാം വാർഡിൽ വർഗീയ ശക്തികളെയും ഇടത് കുപ്രചാരണങ്ങളെയും നിലം പരിശാക്കി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ച സഫിയ എന്ന പൂവിയുടെ പൊതു രംഗത്തെ മികവുകൾക്കുള്ള അർഹിച്ച അംഗീകാരമാണ് ഈ വൈസ് പ്രസിഡന്റ് സ്ഥാനം. പൊതു രംഗത്ത് വർഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള ശ്രീമതി. സഫിയ എൻ. കെ നിലവിൽ മൊറയൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി. എസ്‌ വൈസ് ചെയർപേഴ്സണായി സേവനമനുഷ്ഠിച്ചു വരികയാണ്. കുടുംബശ്രീ അയൽക്കൂട്ടങ്ങളിലൂടെ പൊതു പ്രവർത്തനം ആരംഭിച്ച സഫിയ വിവിധ അംഗനവാടികളിൽ ടീച്ചറായും വർഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അരിമ്പ്ര GMUP സ്കൂൾ MPTA വൈസ് പ്രസിഡന്റ് കൂടിയായ സഫിയ സ്ത്രീ ശാക്തീകരണത്തിന്റെയും സ്വയം പര്യാപ്തയുടെയും മുഖമായി നിലവിൽ Financial Literacy Community യുടെ മലപ്പുറം ബ്ലോക്ക് മാസ്റ്റർ റിസോഴ്സ് പേഴ്സണും, വിവിധ കേന്ദ്ര സംസ്ഥാന പദ്ധതികളുടെ പഞ്ചായത്ത് തല റിസോഴ്സ് പേഴ്സണുമായി പ്രവർത്തിക്കുന്നതിനാൽ തന്നെ വിവിധ ഗ്രാമീണ വികസന പദ്ധതികളെക്കുറിച്ചുള്ള അറിവും കാഴ്ച്ചപ്പാടും വാർഡിന്റെ വികസന മുന്നേറ്റത്തിനും അർഹരായ ആളുകളിലേക്ക് കൂടുതൽ ആനുകൂല്യങ്ങളെത്തിക്കുന്നതിൽ മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല. വർഷങ്ങളായി കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാൽ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുമായും വിവിധ ഓഫീസുകളുമായുമുള്ള പരിചയം ഒരു തുടക്കക്കാരിയുടെ പതർച്ചയില്ലാതെ നാടിനെ നയിക്കാനുള്ള അനുഭവ സമ്പത്തായി മാറുമെന്ന് പ്രത്യാശിക്കാം.

സാധാരണക്കാരായ വീട്ടമ്മമാർക്കിടയിൽ വർഷങ്ങളായി പ്രവർത്തിച്ചു പരിചയമുള്ള, സാധാരണ വീട്ടമ്മമാരുടെ മനസ്സറിയുന്ന സഫിയ എന്ന നമ്മുടെ പൂവിക്ക് പഞ്ചായത്തിലെ സ്ത്രീകളുടെയും സാധാരണക്കാരുടെയും ഉന്നമനവും സ്വയം പര്യാപ്തതയും യഥാർഥ്യമാക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.

പട നയിച്ചവരും പട ജയിച്ചവരും 🤝💚
21/12/2025

പട നയിച്ചവരും പട ജയിച്ചവരും 🤝💚

Address

Arimbra North
Kondotty

Alerts

Be the first to know and let us send you an email when msf Arimbra North posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to msf Arimbra North:

Share