16/03/2025
*മൊഞ്ചുള്ള കൊണ്ടോട്ടിക്കായി ജാഗ്രതയുടെ നിരീക്ഷണ മിഴികൾ ഒരുങ്ങുന്നു*
കൊണ്ടോട്ടി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ 10 ഇടങ്ങളിൽ നഗര ശുചീകരണത്തിന്റെയും 'സുരക്ഷയുടെയും ഭാഗമായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു.
സാമൂഹികസുരക്ഷ ഉറപ്പുവരുത്തുക, ക്രമസമാധാനപാലനത്തെ സഹായിക്കുക, പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നത് തടയുക, എന്നിവ ലക്ഷ്യമാക്കിയാണ് നഗരസഭയുടെ നേതൃത്വത്തിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നത്. നഗരത്തെ പൂർണമായും കോർത്തിണക്കി നിരീക്ഷിക്കുംവിധത്തിലാണ് നൂതന സംവിധാനം ഒരുക്കിയിട്ടുള്ളത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ കുളത്തൂർ, നയാ ബസാർ, ഹജ്ജ് ഹൗസ്, ദയാനഗർ പാലം, ബസ്റ്റാൻഡ്, നെടിയിരുപ്പ് കോളനി റോഡ്, ചെരുപ്പടി മല അരീക്കോട് റോഡ് ജംഗ്ഷൻ, മുസ്ലിയാരങ്ങാടി, മണ്ണാരിൽ റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചത്.