31/05/2022
*ചെങ്ങരയിലെ യുപി സ്കൂൾ ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ വന്ന ഏറനാട് MLA പികെ ബഷീറിനെ നാട്ടുക്കാർ തടഞ്ഞു നിറത്തി ചോദ്യം ചെയ്യുന്നു.നിരവധി തവണ MLA യോട് ചെങ്ങരയിലെ റോഡിന്റെ ആശാസ്ത്രീയമായ അവസ്ഥക്ക് പരിഹാരം കാണണം എന്ന് നാട്ടിലെ യുവാക്കൾ നിരവധിയായ തവണ MLA യെ വിവരം നേരിൽ കണ്ട് അറിയിച്ചിട്ടും കാലം ഇത്രയൊക്കെയായിട്ടും ഒരു നടപടിയും സ്വീകരിക്കാനോ ഈ പ്രദേശത്തെ ഭൂമി ഉടമകളോട് സംസാരിക്കാനോ അദ്ദേഹം തയ്യാറായില്ല.വല്ല ഉത്ഘാടനത്തിന് തള്ളി കയറി വരികയല്ലാതെ യാതൊരു തരത്തിലുള്ള വികസന പ്രവർത്തനവും ഏറനാട് മണ്ഡലത്തിൽ നടത്തുന്നില്ല എന്നുള്ള ആക്ഷേപം നിലനിൽക്കുബോഴും വികസന കാര്യങ്ങളിൽ MLA വളരെ പുറകിലാണ്.ഇതൊക്കെ മുൻനിർത്തി തന്നെയാണ് MLA യെ തടഞ്ഞു നിർത്തി കാര്യങ്ങൾ ആരായാൻ യുവാക്കൾ തയ്യാറായത്.ചെങ്ങരയിലെ റോഡിന്റെ ശോചനീയത പരിഹരിക്കണം എന്ന് പറഞ്ഞപ്പോഴേക്കും തന്റെ വണ്ടിയിൽ ചാടി കയറുകയാണ് അദ്ദേഹം ചെയ്തത്.*