DYFI ചീക്കോട് മേഖല

DYFI ചീക്കോട് മേഖല DYFI ചീക്കോട് മേഖല കമ്മറ്റി
അരീക്കോട് ബ്ലോക്ക്
മലപ്പുറം ജില്ല

കൊണ്ടോട്ടിയിൽ ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം ഭരണകൂട കൊലപാതകംനാളെ രാവിലെ 10 മണിക്ക് കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് DYFI  പ...
28/08/2026

കൊണ്ടോട്ടിയിൽ ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം ഭരണകൂട കൊലപാതകം

നാളെ രാവിലെ 10 മണിക്ക്
കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക്
DYFI പ്രതിഷേധ മാർച്ച്

25/08/2026

DYFI ചീക്കോട് മേഖല സെക്രട്ടറിയേറ്റ്
പുറപ്പെടുവിക്കുന്ന പ്രസ്താവന

തിരുവോണ ദിവസം വിദ്യാർത്ഥികളെ നീന്തൽ പരിശീലനത്തിന് വിളിച്ചുവരുത്താനുള്ള തീരുമാനം പിൻവലിക്കണം
ചീക്കോട് കെ.കെ.എം ഹൈസ്കൂൾ അധികൃതരുടെ നടപടി പ്രതിഷേധാർഹം: DYFI

ചീക്കോട് കെ.കെ.എം ഹൈസ്കൂളിൽ തിരുവോണ ദിവസം വിദ്യാർത്ഥികളെ നീന്തൽ പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി നിർബന്ധിച്ച് വിളിച്ചുവരുത്താനുള്ള സ്കൂൾ അധികൃതരുടെ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് DYFI ചീക്കോട് മേഖല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളുടെ പഠനത്തിനും പരിശീലനത്തിനും ആവശ്യമായ സമയക്രമം നിശ്ചയിക്കുമ്പോൾ അവരുടെ അവകാശങ്ങളും കുടുംബങ്ങളുടെ താൽപര്യങ്ങളും പരിഗണിക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാൽ, കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷദിനങ്ങളിലൊന്നായ തിരുവോണ ദിവസം വിദ്യാർത്ഥികളെ രാവിലെ 8 മണിക്ക് തന്നെ പടിയഞ്ചാലിലെ കുളത്തിൽ എത്തിച്ച് നീന്തൽ പരിശീലനത്തിൽ പങ്കെടുപ്പിക്കാനുള്ള നിർദ്ദേശം അംഗീകരിക്കാനാകാത്തതാണ്.

തിരുവോണം വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും ഒരുമിച്ചുകൂടാനും ആഘോഷിക്കാനും അവകാശപ്പെട്ട ദിനമാണ്. അത്തരമൊരു ദിവസം പോലും വിദ്യാർത്ഥികളുടെ മേൽ നിർബന്ധിത പരിശീലനം അടിച്ചേൽപ്പിക്കാനുള്ള നീക്കം സ്കൂൾ മാനേജ്മെന്റിന്റെ ധിക്കാരപരമായ സമീപനമാണ് വ്യക്തമാക്കുന്നത്.

വിദ്യാർത്ഥികളുടെ സുരക്ഷ, മാനസിക സന്തോഷം, കുടുംബപരമായ സാഹചര്യങ്ങൾ എന്നിവയ്ക്ക് യാതൊരു പരിഗണനയും നൽകാതെ ഇത്തരം തീരുമാനങ്ങൾ നടപ്പാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. നീന്തൽ പരിശീലനം പോലുള്ള പ്രവർത്തനങ്ങൾ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും രക്ഷിതാക്കളുടെ സമ്മതവും ഉറപ്പുവരുത്തി, വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും സൗകര്യപ്രദമായ സമയത്താണ് നടത്തേണ്ടത്.

തിരുവോണ ദിവസം വിദ്യാർത്ഥികളെ നിർബന്ധിതമായി നീന്തൽ പരിശീലനത്തിന് പങ്കെടുപ്പിക്കാനുള്ള നിർദ്ദേശം ഉടൻ പിൻവലിക്കണം. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കാനും വിഷയത്തിൽ അടിയന്തരമായി പുനഃപരിശോധന നടത്താനും സ്കൂൾ അധികൃതർ തയ്യാറാകണം.

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും താൽപര്യങ്ങൾ അവഗണിച്ച് സ്കൂൾ മാനേജ്മെന്റ് ഈ തീരുമാനം നടപ്പാക്കാൻ മുന്നോട്ടുപോകുന്ന പക്ഷം, അതിനെതിരെ ജനാധിപത്യപരവും നിയമാനുസൃതവുമായ എല്ലാ പ്രതിഷേധ മാർഗങ്ങളും സ്വീകരിച്ച് ശക്തമായ പ്രക്ഷോഭപരിപാടികളുമായി ഡിവൈഎഫ്ഐ മുന്നോട്ട് പോകും.

വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മാനേജ്മെന്റിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ പ്രതികരിക്കുന്നതിനും വിദ്യാർത്ഥി-രക്ഷാകർതൃ സമൂഹത്തോടൊപ്പം DYFI ശക്തമായി നിലകൊള്ളുമെന്നും മേഖല സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു.

"നന്മയും സ്നേഹവും പുലരട്ടെ.."ഏവർക്കും  DYFI ചീക്കോട് മേഖല കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞഓണാശംസകൾ 🏵️
25/08/2026

"നന്മയും സ്നേഹവും പുലരട്ടെ.."

ഏവർക്കും DYFI ചീക്കോട് മേഖല
കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ
ഓണാശംസകൾ 🏵️

2018 ഓഗസ്റ്റ് 15ന് ആരംഭിച്ചവയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ DYFI ചീക്കോട് മേഖലാ കമ്മറ്റിയുടെ ഹൃദയപൂർവ്വം ഉച്ചഭക്ഷണ വി...
15/08/2026

2018 ഓഗസ്റ്റ് 15ന് ആരംഭിച്ച
വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ DYFI ചീക്കോട് മേഖലാ കമ്മറ്റിയുടെ ഹൃദയപൂർവ്വം ഉച്ചഭക്ഷണ വിതരണ പദ്ധതി എട്ട് വർഷങ്ങൾ പൂർത്തിയാക്കി ഒൻപതാം വർഷത്തിലേക്ക് കടക്കുന്നു.

പൊന്നാട് ഗവ. ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സ്നേഹത്തോട് കൂടി പൊതിച്ചോറുകൾ നൽകുന്ന ഈ മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനത്തിന് പിന്തുണ നൽകിയ എല്ലാ സുമനസ്സുകൾക്കും ഞങ്ങളുടെ നന്ദി!.❤️

DYFI ചീക്കോട് മേഖല കമ്മറ്റി

🇮🇳 സ്വാതന്ത്ര്യത്തിന്റെ നിറങ്ങൾപകരുന്ന ഈ ദിനത്തിൽ…നമ്മുടെ നാടിന്റെ ഐക്യത്തിനും സമാധാനത്തിനും പുരോഗതിക്കുംവേണ്ടി ഒരുമിച്ച...
14/08/2026

🇮🇳 സ്വാതന്ത്ര്യത്തിന്റെ നിറങ്ങൾ
പകരുന്ന ഈ ദിനത്തിൽ…
നമ്മുടെ നാടിന്റെ ഐക്യത്തിനും സമാധാനത്തിനും പുരോഗതിക്കും
വേണ്ടി ഒരുമിച്ച് മുന്നേറാം.✨

എല്ലാവർക്കും DYFI ചീക്കോട് മേഖല
കമ്മറ്റിയുടെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ 🇮🇳❤️

അതെ...കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ തെരെഞ്ഞെടുപ്പിൽ ഇന്ന് SFI തോറ്റു...ആകെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ തുറഞ്...
14/08/2026

അതെ...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ തെരെഞ്ഞെടുപ്പിൽ ഇന്ന് SFI തോറ്റു...

ആകെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ തുറഞ്ഞെടുപ്പിൽ 527 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ (UUC) ആണ് വോട്ട് ചെയ്യേണ്ടത്.
എന്നാൽ 5 വിദ്യാർത്ഥി പ്രതിനിധികൾ തിരെഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗമായില്ല. ബാക്കി 522 വിദ്യാർത്ഥികൾ ജനാധിപത്യ പ്രക്രിയയിൽ ഭാഗമായി.

10 ൽ താഴെ വോട്ടുകൾക്ക് യൂണിവേഴ്സിറ്റിക്ക് കീഴിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ SFI നിർത്തിയ സ്ഥാനാർഥികൾ പരാജയപ്പെട്ടു.

ഇതിൽ ഏറ്റവും പ്രധാനമായി കാണേണ്ടത് Fraternity movement എന്ന ജമാഅത്തെ ഇസ്ലാമി വിദ്യാർത്ഥി സംഘടനയുടെ ഇടപെടലാണ്.

ചെയർമാൻ സീറ്റിലേക്ക് മത്സരിച്ച ഹുക്കുമ്മതെ ഇലാഹി ആശയം പേറുന്ന സുൽത്താൻ ബത്തേരി മാർ തോമ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ വിദ്യാർത്ഥിയായ ഷമീം ഫർഹാൻ എന്ന സ്ഥാനാർത്ഥിക്ക് കിട്ടിയതാവട്ടെ 1 വോട്ട്.
ആ സ്ഥാനാർഥി സ്വന്തം ചെയ്ത വോട്ടാകും...

വൈസ് ചെയർമാൻ ലേഡി സ്ഥാനാർഥിയായി മത്സരിച്ച പെരുമ്പിലാവ് അൻസാർ B.ed കോളേജ് വിദ്യാർത്ഥിയായ റബീഹക്ക് കിട്ടിയതാവട്ടെ 0 വോട്ട്. ആ സ്ഥാനാർഥിയുടെ വോട്ട് പോലും കിട്ടിയില്ല എന്ന് അർഥം...

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച അകലൂർ മൗണ്ട് സിയോൻ കോളേജ് വിദ്യാർത്ഥിയായ ഹിബ തസ്നിയുടെ കണക്ക് എടുത്ത് നോക്കിയാലും സ്ഥാനാർഥിയുടെ 1 വോട്ട് മാത്രം കിട്ടിയത് കാണാം...

മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് അംഗത്തേക്ക് മത്സരിച്ച ഇലാഹിയ്യ അറബിക് കോളേജ് വിദ്യാർത്ഥി അയ്നുൽ മർലിയക്ക് കിട്ടിയതും 0 വോട്ട്...

കഴിഞ്ഞ ദിവസങ്ങളിൽ fraternity movement എന്ന വിദ്യാർത്ഥി സംഘടനയുടെ ജില്ലാ നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾ വരെ SFI നേതാക്കളെ വിളിച്ച് നിരന്തരം കാണണമെന്നും സംസാരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തങ്ങൾക്ക് സെനറ്റ് മെമ്പർ ആയി ജമാഅത്തെ ഇസ്ലാമി ആശയം പേറുന്ന ഒരാളെ തിരഞ്ഞെടുക്കാൻ ആഗ്രഹമുണ്ടെന്നും അതിനുവേണ്ടി സഹായിച്ചാൽ ഞങ്ങളുടെ പക്കലുള്ള 13 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരെയും ഞങ്ങളെ സഹായിക്കുന്നവർക്ക് അനുകൂലമായി വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുമെന്നും ഈ നേതാക്കൾ നിരന്തരം സംസാരിച്ചിരുന്നു. എന്നാൽ വർഗീയതക്കെതിരെയും മതനിരപേക്ഷത കാത്ത് സൂക്ഷിക്കുന്നതിനും വേണ്ടി ജീവൻ ബലിയർപ്പിച്ച 33 മനുഷ്യ ജീവനുകളുടെ ത്യാഗ സ്മരണയിൽ പോരാട്ടം നയിക്കുന്ന ഞങ്ങൾക്ക് അതിന് കഴിയുമായിരുന്നില്ല.
എന്നാൽ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയെ ഇരുകൈയും നെടി സ്വീകരിച്ച മുസ്ലിം സ്റ്റുഡൻസ് ഫെഡറേഷൻ എന്ന വർഗീയ സംഘടനയ്ക്ക് രൂപം നൽകുന്നതിന് വേണ്ടി തങ്ങളുടെ മുഴുവൻ കൗൺസിലർമാരുടെയും വോട്ട് മൗദൂദി കുഞ്ഞുങ്ങൾ വിൽപ്പന നടത്തി...

മുസ്ലിം സ്റ്റുഡൻസ് ഫ്രറ്റേണിറ്റി എന്ന വർഗീയതയുടെ രൂപം കാലിക്കറ്റ് സർവകലാശാലയിൽ വിജയിച്ചു...

ഗവർണറെ ഉപയോഗിച്ച് സംഘപരിവാർ സർവ്വകലാശാല അധികാര കേന്ദ്രങ്ങളിലേക്ക് അവരുടെ ആളുകളെ റിക്രൂട്ട്മെന്റ് ചെയ്യുന്ന ഈ കാലത്ത് കേവലം 13 വോട്ടിന് വേണ്ടി കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ പഠിക്കുന്ന തൃശ്ശൂർ, പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട് എന്നീ 5 ജില്ലകളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളെയും അവരുടെ ജനാധിപത്യം മതേതര ബോധത്തെയും നോക്കുകുത്തിയായി മറ്റൊരു വർഗീയ സംഘടനക്ക് വേണ്ടി മറിച്ചു വിറ്റിരിക്കുന്നു...

ആയിരം തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടാലും ഒറ്റയ്ക്ക് നിന്ന് മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സോഷ്യലിസം എന്ന മഹത്തായ ആശയത്തിന് വേണ്ടിയുള്ള സമര പോരാട്ടങ്ങളിൽ അടിയുറച്ച് ഇനിയും മുന്നേറും...

അങ്ങനെ UUC മാരെ വലയെറിഞ്ഞ് പിടിച്ച് ജമാഅത്തെ ഇസ്ലാമിക്ക് സെനറ്റിൽ ഇടം കൊടുക്കാൻ ഞങ്ങൾ ഒരുക്കവുമല്ല,
ജീവൻ വെടിഞ്ഞാലും...

കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ ഞങ്ങൾ തിരിച്ച് പിടിക്കും✊

വർഗീയതയെ തൂത്തെറിയും,

മലപ്പുറം ജില്ലയിലെ ഉജ്ജ്വലമായ ഈ UUC മാരുടെ എണ്ണം സാക്ഷി ✊

അനശ്വരരായ രക്തസാക്ഷികൾ സാക്ഷി ✊

©

10/08/2026

സങ്കി ടിജി മോഹൻ ദാസിന്റെ അറസ്റ്റ്
നാടകം പോലീസ് തിരക്കഥ..!!

പുറം ലോകം കാണാതെ ജയിലിൽ
കിടത്താനുള്ള വകുപ്പ് ഉണ്ടായിട്ടും
എളുപ്പത്തിൽ ഇറങ്ങി പോരാനുള്ള
മാർഗമാണ് പോലീസ് കാണിച്ചത്.

കേട്ട് നോക്കൂ.

10/08/2026

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച യുഡിഎഫ് സർക്കാർ നടപടിക്കെതിരെ

CPIM ചീക്കോട് ലോക്കൽ കമ്മറ്റിയുടെ
നേതൃത്വത്തിൽ ചീക്കോട്
ഗ്രാമ പഞ്ചായത്തിലേക്ക്
നടന്ന പ്രതിഷേധ മാർച്ച്..

ഗ്രാമ പഞ്ചായത്തുകൾക്കുള്ള പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ തീരുമാനത്തിനെതിരെ CPIM ചീക്കോട് ലോ...
10/08/2026

ഗ്രാമ പഞ്ചായത്തുകൾക്കുള്ള പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ തീരുമാനത്തിനെതിരെ CPIM ചീക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചീക്കോട് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം കെ. ഭാസ്കരൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. വി. സരോജിനി അധ്യക്ഷത വഹിച്ചു. എൻ. അയ്യപ്പൻകുട്ടി, എ. വേലായുധൻ എന്നിവർ സംസാരിച്ചു.
പി.പി. അബ്ദുൾ മജീദ്, യാസിറ ടി., നുസൈബ, എ. രാധാകൃഷ്ണൻ, ടി.സി. ചെറിയാത്തൻ, പി. അഹമ്മദ്കുട്ടി, ഒ.എ. കുട്ടൻ, പി. ബിനീഷ്, വിമേഷ് കെ. തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
സി.പി.ഐ.എം ലോക്കൽ സെക്രട്ടറി പി.എ. മുസ്തഫ സ്വാഗതവും എം. അലി നന്ദിയും പറഞ്ഞു.

10/08/2026

Address

Edavannappara
Kondotty
673645

Website

Alerts

Be the first to know and let us send you an email when DYFI ചീക്കോട് മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share