02/08/2026
SFI കൊണ്ടോട്ടി ഏരിയ പഠന ക്യാമ്പ് ഇന്നലെ ആയിരുന്നു...
എല്ലാവർക്കും അറിയാം കോരിച്ചൊരിയുന്ന മഴയും കാറ്റും എന്നിട്ടും പഠന ക്യാമ്പിന് ഒരു പോറലും ഏൽക്കാതെ ആയിരുന്നു ഇന്നലെ പഠന ക്യാമ്പ് അവസാനിപ്പിച്ചത്.
രാവിലെ 10 മണിക്ക് തുടങ്ങി മൂന്ന് സെക്ഷനായി ക്യാമ്പ് മുന്നോട്ടുപോയത്. വളരെ മികച്ച ക്ലാസുകൾ. അതിനപ്പുറം തമാശകളും ഗൗരവം ഏറിയ കാര്യങ്ങളും ഇങ്ങനെയായിരുന്നു ഇന്നലത്തെ 3 സെക്ഷനുകൾ. ഇതിൽ വളരെ പ്രധാനപ്പെട്ട പറയാനുള്ളത് ഏരിയക്കകത്തുള്ള മുഴുവൻ സ്കൂൾ കമ്മിറ്റികളിൽ നിന്നും ക്യാമ്പിനകത്ത് പ്രതിനിധികൾ എത്തി എന്നുള്ളതാണ്. അതിരാവിലെ തന്നെ ഓരോ സഖാക്കളും കോരിച്ചൊരിയുന്ന മയത്ത് ഡ്രസ്സുകൾ എല്ലാം നനഞ്ഞ് കുളിച്ച് ആയിരുന്നു എല്ലാവരും ക്യാമ്പിൽ പ്രവേശിച്ചത്. എന്നിരുന്നാലും എല്ലാ പ്രയാസങ്ങളും മാറ്റി വെച്ചിട്ടാണ് സഖാക്കൾ ക്ലാസ്സിനെ കൈകാര്യം ചെയ്തത്. ഇതിൽ പ്രധാനപ്പെട്ട പറയാനുള്ളത് മൊറയൂരിലെ സഖാക്കളെയാണ്. എല്ലാ പ്രയാസങ്ങളും മാറ്റിവെച്ച് കൂടെ നിന്നവരാണ് മൊറയൂരിലെ പ്രിയപ്പെട്ട സഖാക്കൾ.
ഇതിൽ പ്രധാനപ്പെട്ട പറയാനുള്ളത്. സെപ്റ്റംബർ മാസത്തിൽ വരാനിരിക്കുന്ന യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ ഏരിയക്ക് അകത്തുള്ള മുഴുവൻ ക്യാമ്പസുകളിലും വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നുള്ളത് ഒരു സംശയവുമില്ല...
( അടുത്ത മാസത്തിൽ നടക്കുന്ന കോളേജ് തിരഞ്ഞെടുപ്പ് റിസൽട്ട് വരുമ്പോൾ ഏരിയക്ക് അകത്തുള്ള ക്യാമ്പസുകളിൽ SFI യുടെ തൂവെള്ളക്കൊടി ഉണ്ടാകുമെന്നത് ഉറപ്പാണ്.. ✊)