CPIM Padam BC

CPIM Padam BC ᴛʜɪꜱ ɪꜱ ᴛʜᴇ ᴏꜰꜰɪᴄɪᴀʟ ꜰᴀᴄᴇʙᴏᴏᴋ ᴘᴀɢᴇ ᴏꜰ ᴛʜᴇ ᴘᴀᴅᴀᴍ ʙʀᴀɴᴄʜ ᴄᴏᴍᴍɪᴛᴛᴇᴇ ᴏꜰ ᴛʜᴇ ᴄᴏᴍᴍᴜɴɪꜱᴛ ᴘᴀʀᴛʏ ᴏꜰ ɪɴᴅɪᴀ (ᴍᴀʀxɪꜱᴛ) [ᴄᴘɪ(ᴍ)]

അടിസ്ഥാന ജനവിഭാഗങ്ങളെ കൈയ്യൊഴിയുന്ന നിലപാടില്‍ നിന്ന്‌ യുഡിഎഫ്‌ സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറണം. മത്സ്യത്തൊഴിലാളികളോ...
08/08/2026

അടിസ്ഥാന ജനവിഭാഗങ്ങളെ കൈയ്യൊഴിയുന്ന നിലപാടില്‍ നിന്ന്‌ യുഡിഎഫ്‌ സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറണം. മത്സ്യത്തൊഴിലാളികളോടും, കര്‍ഷക തൊഴിലാളികളോടും നിഷേധാത്മകമായ നിലപാടാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ സ്വീകരിച്ചത്‌. സ്‌ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്‌താവന മന്ത്രി തന്നെ നടത്തുകയും ചെയ്‌തു.

മുതലപ്പൊഴിയിലും, വിഴിഞ്ഞത്തും, നീണ്ടകരയിലും കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ വൈകുന്നത്‌ മൂലം കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുഃഖവും, നാട്ടിലെ രോഷവും സര്‍ക്കാര്‍ കാണുന്നില്ല. ഉറ്റവരും, നാട്ടുകാരും പലവട്ടം പ്രതിഷേധം പ്രകടിപ്പിച്ചിട്ടും കണ്ണുതുറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഫിഷറീസ്‌ മന്ത്രി എവിടെയെന്ന്‌ ചോദിക്കേണ്ട ഗതികേടിലാണ്‌ മത്സ്യത്തൊഴിലാളികള്‍.

കടലില്‍ പല അപകടങ്ങളിലായി മുന്‍പും തൊഴിലാളികളെ കാണാതായിട്ടുണ്ട്‌. എന്നാല്‍, അത്തരം സന്ദര്‍ഭങ്ങളിലൊക്കെ സര്‍ക്കാര്‍ എന്ത്‌ നിലപാടെടുത്തു എന്നതാണ്‌ പ്രധാനം. ശാശ്വതമായ പരിഹാര നടപടികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കുകയും അടിയന്തിര നടപടികള്‍ ഒരു നിമിഷം വൈകാതെ ചെയ്യുകയുമാണ്‌ വേണ്ടത്‌. എട്ട്‌ ദിവസം പിന്നിട്ടിട്ടും ഈ മൂന്നു പ്രദേശത്തും മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ പരാതി പരിഹരിക്കാന്‍ സര്‍ക്കാരിനായിട്ടില്ല.

ഏറ്റവും താഴേത്തട്ടിലുള്ള കര്‍ഷക തൊഴിലാളികളടങ്ങുന്ന സമൂഹത്തിന്റെ നെഞ്ചില്‍ തീ കോരിയിടുന്ന തീരുമാനമാണ്‌ ക്ഷേമ പെന്‍ഷന്‍ വീട്ടിലെത്തിക്കുന്നത്‌ നിര്‍ത്തിയെന്നത്‌. ഒരാളുടെ സഹായമില്ലാതെ ബാങ്കില്‍ പോകാനോ പുറത്തിറങ്ങാനോ സാധിക്കാത്ത ലക്ഷക്കണക്കിന്‌ പേര്‍ക്ക്‌ വലിയ ആശ്വാസമായിരുന്നു വീട്ടില്‍ പെന്‍ഷന്‍ എത്തിക്കുന്ന നടപടി. അവരുടെ കഷ്ടപ്പാട്‌ കണ്ടാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ഈ സംവിധാനം തന്നെ ഏര്‍പ്പെടുത്തിയത്‌. ഇപ്പോള്‍ അവരെ തെരുവിലേക്ക്‌ വലിച്ചെറിയുകയാണ്‌. ക്ഷേമ പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങളെല്ലാം അവരുടെ അവകാശമാണെന്ന നിലപാടാണ്‌ എല്‍.ഡി.എഫിനുള്ളത്‌. പാവപ്പെട്ടവരെ പ്രതിസന്ധിയിലാക്കുന്ന തീരുമാനത്തില്‍ നിന്ന്‌ പിന്മാറണം.

സ്‌ത്രീകളോട്‌ ഈ സര്‍ക്കാര്‍ എന്ത്‌ തരം സമീപനമാണ്‌ സ്വീകരിക്കുന്നതെന്നതിന്‌ ഉത്തമ ഉദാഹരണമാണ്‌ കെഎസ്‌ആര്‍ടിസി ബസിലെ സൗജന്യ യാത്രയുമായി ബന്ധപ്പെടുത്തി മന്ത്രി സി പി ജോണ്‍ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശം. യുഡിഎഫ്‌ തന്നെ വാഗ്‌ദാനം ചെയ്‌ത പദ്ധതിയാണ്‌ സൗജന്യ യാത്ര. എന്താണോ പ്രഖ്യാപിച്ചത്‌ അതല്ല നടപ്പാക്കിയത്‌. മുഴുവന്‍ ബസിലും സൗജന്യ യാത്ര ലഭിക്കുമെന്ന്‌ പ്രതീക്ഷീച്ച സ്‌ത്രീകള്‍ക്ക്‌ നിശ്ചയിക്കപ്പെട്ട ഓര്‍ഡിനറി ബസില്‍ മാത്രമാക്കി യാത്ര ചുരുക്കി. ഇപ്പോള്‍ അതിയറി യാത്ര ചെയ്യുന്നതിനേയും അധിക്ഷേപിക്കുകയാണ്

സംസ്ഥാനത്തെ കാലവർഷക്കെടുതിയിൽ വിവിധ ജില്ലകളിലായി നാലുപേർക്ക് ജീവൻ നഷ്ടമായ സംഭവം അങ്ങേയറ്റം വേദനാജനകമാണ്.  മരണപ്പെട്ടവർക്...
01/08/2026

സംസ്ഥാനത്തെ കാലവർഷക്കെടുതിയിൽ വിവിധ ജില്ലകളിലായി നാലുപേർക്ക് ജീവൻ നഷ്ടമായ സംഭവം അങ്ങേയറ്റം വേദനാജനകമാണ്. മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉൾപ്പെടെ സംസ്ഥാനത്തുടനീളം കനത്ത മഴ പെയ്യുന്ന സാഹചര്യമാണ്. അപകടമേഖലകളിൽ നിന്നും ഉടൻതന്നെ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് സർക്കാർ ഇടപെടണം. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഊർജ്ജിതവും കാര്യക്ഷമവുമായി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും ജലനിരപ്പ് ഉയരുന്ന മേഖലകളിൽ നിന്നും ആളുകളെ ഉടൻ മാറ്റി പാർപ്പിക്കണം.
നിരവധി നദികൾ കരകവിഞ്ഞൊഴുകുന്ന സ്ഥിതിയുണ്ട്. പല ഭാ​ഗങ്ങളിലും ​ഗതാ​ഗതം സ്തംഭിക്കുകയും നിരവധി കവീടുകളും കടകളും വെള്ളത്തിനടിയിലാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. മുഴുവൻ പാർടി പ്രവർത്തകരും രക്ഷാപ്രവർത്തനത്തിനായി രംഗത്തിറങ്ങണം.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന____________________________സംസ്ഥാനത്ത്‌ രൂക്ഷമായ മഴക്കെട...
01/08/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
____________________________
സംസ്ഥാനത്ത്‌ രൂക്ഷമായ മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പാര്‍ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം. അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും പാലിച്ച്‌ സുരക്ഷിതരായിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്‌. ഇവിടങ്ങളിലെല്ലാം സിപിഐ എം പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടുന്നുണ്ട്‌.

ദുരിതബാധിതര്‍ക്ക്‌ ഭക്ഷണവും വെള്ളവും അവശ്യവസ്‌തുക്കളും ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. ദുരിതമേഖലയില്‍ ആരും ഒറ്റപ്പെട്ട്‌ പോയിട്ടോ, കുടുങ്ങിക്കിടക്കുന്നോ ഇല്ല എന്ന്‌ ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം. അപകടഭീഷണിയുള്ള മേഖലയിലെ എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക്‌ മാറ്റിപ്പാര്‍പ്പിച്ചു എന്ന്‌ പാര്‍ടി പ്രവര്‍ത്തകര്‍ ഉറപ്പാക്കണം. മഴ ഒഴിയുമ്പോള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത്‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം.

മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രംഗത്തിറങ്ങിയ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ജന്തര്‍ മന്തറിലും വിവിധ സംസ്ഥാനങ്ങളിലുമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കിടയിൽ പെ...
28/07/2026

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ജന്തര്‍ മന്തറിലും വിവിധ സംസ്ഥാനങ്ങളിലുമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കിടയിൽ പൊലീസ് അറസ്റ്റ് ചെയ്ത നേരത്തെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലാത്ത മുഴുവൻ വിദ്യാര്‍ഥികളെയും മോചിപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. നേരത്തെ തന്നെ കുറ്റ കൃത്യങ്ങളുടെ പശ്ചാത്തലമില്ലാത്തവരെ സമരത്തിന്റെ പേരിൽ മാത്രം തടവിൽ വെക്കരുതെന്ന് കോടതി പറഞ്ഞു.

അക്രമ സംഭവങ്ങളെക്കുറിച്ചും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളെക്കുറിച്ചും നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത് പരിഗണിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കവേ സുപ്രധാന നിര്‍ദ്ദേശം നൽകിയത്.

പ്രതിഷേധങ്ങൾക്കിടെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്ത 18 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികളെയും മുൻകാല കുറ്റകൃത്യ പശ്ചാത്തലമില്ലാത്തവരെയും മോചിപ്പിക്കാനാണ് ഉത്തരവ് നൽകിയത്. വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇത് സംബന്ധിച്ച് തീരുമാനം എടുക്കാൻ നിര്‍ദ്ദേശം നൽകുകയും ചെയ്തു. കേന്ദ്ര സർക്കാരിനും മഹാരാഷ്ട്ര, ബിഹാർ, അസം, വെസ്റ്റ് ബംഗാൾ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാന സർക്കാരുകൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.

പൊലീസ് അതിക്രമങ്ങളെ കുറിച്ചുള്ള ആരോപണങ്ങളിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം അത്യന്താപേക്ഷിതമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെടുകയും ചെയ്തു.

28/07/2026

ഒരു രാഷ്ട്രീയ പാർടിയുടെ ഓഫീസിലേക്കുള്ള ഈ ധിക്കാരപരമായ കടന്നുകയറ്റവും വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരായ തുടർച്ചയായ വേട്ടയാടലും ജനാധിപത്യ അവകാശങ്ങൾക്കുനേരെ മോദി സർക്കാർ നടത്തുന്ന ആക്രമണങ്ങൾ വർധിച്ചുവരുന്നതിനെയാണ് തുറന്നുകാട്ടുന്നത്. വിദ്യാർത്ഥികളുടെ ന്യായമായ ആശങ്കകൾ പരിഹരിക്കുന്നതിനു പകരം, വിയോജിപ്പുകളെ ഭീഷണിപ്പെടുത്തിയും നിശബ്ദമാക്കിയും കുറ്റകൃത്യമായി ചിത്രീകരിച്ചും അടിച്ചമർത്താൻ പോലീസ് ശക്തിയെയാണ് ഭരണകൂടം ഉപയോഗിക്കുന്നത്. ഈ നിയമവിരുദ്ധ നടപടിയെ സിപിഐ എം ശക്തമായി അപലപിക്കുന്നു. നീതിക്കും വിദ്യാഭ്യാസത്തിനും ജനാധിപത്യത്തിനും വേണ്ടി പോരാടുന്ന വിദ്യാർത്ഥികൾക്കൊപ്പം പാർടി ഉറച്ചുനിൽക്കുന്നു.

28/07/2026

അവകാശവാദങ്ങളിലല്ല
അവകാശ സമരഭൂമിയിൽ

കെഎസ്ആർടിസി ബസുകളിൽ കാൻസർ രോഗികൾക്ക് നൽകിയിരുന്ന സൗജന്യയാത്ര ‘ഹാപ്പി ലോങ് ലൈഫ്’ വെട്ടി യുഡിഎഫ് സർക്കാർ. ഓർഡിനറി മുതൽ സൂപ...
24/07/2026

കെഎസ്ആർടിസി ബസുകളിൽ കാൻസർ രോഗികൾക്ക് നൽകിയിരുന്ന സൗജന്യയാത്ര ‘ഹാപ്പി ലോങ് ലൈഫ്’ വെട്ടി യുഡിഎഫ് സർക്കാർ. ഓർഡിനറി മുതൽ സൂപ്പർഫാസ്റ്റ് വരെയുള്ള ബസുകളിൽ സൗജന്യയാത്ര അനുവദിച്ചിരുന്നു.അതോടൊപ്പം രോഗിക്ക് ബസിൽ സീറ്റും ഉറപ്പു നൽകിയിരുന്നു.

ഇത് പ്രകാരം ഹാപ്പി ലോങ് ലൈഫ് കാർഡുകളും നൽകി. ആറ് മാസമാണ് കാർഡിന്റെ കാലാവധി. അതുകഴിഞ്ഞാൽ വീണ്ടും ഓൺലൈനായി അപേക്ഷ നൽകി പുതുക്കണം. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം പുതുക്കി നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ നിർത്തിവച്ചിരിക്കുകയാണ്. പുതിയതായി അപേക്ഷിക്കുന്നവർക്ക് കാർഡും ലഭിക്കുന്നില്ല. കെഎസ്ആർടിസിയുടെ ആസ്ഥാനത്ത് നേരിട്ട് അന്വേഷിക്കുന്നവർക്ക്, സാങ്കേതിക കാരണങ്ങളാൽ കാർഡ് അച്ചടിക്കാൻ കഴിഞ്ഞിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. പരാതികൾ വർധിച്ചതോടെ ഈ സെക്ഷനിലെ ഫോൺ പോലും എടുക്കുന്നില്ല.

പാസ്‌പോർട് സൈസ് ഫോട്ടോ, ആധാർ കാർഡ്, മേൽവിലാസം, ഓങ്കോളജിസ്റ്റ് നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം www.keralartcit.com എന്ന ഔദ്യോഗിക പോർട്ടലിലൂടെയാണ് അപേക്ഷിച്ചിരുന്നത്. ചീഫ് ഓഫീസിൽ നിന്ന്‌ ലഭ്യമാക്കുന്ന കാർഡ് കെഎസ്ആർടിസി യൂണിറ്റ് ഓഫീസർ വഴി അപേക്ഷകന്റെ വീട്ടിലെത്തിക്കുന്നതായിരുന്നു രീതി.

ജൂലൈ 21 സഖാവ് വി. എസ് അച്യുതാനന്ദൻ ദിനംസിപിഐഎം പാടം നോർത്ത് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ പതാക ഉയർത്തി
21/07/2026

ജൂലൈ 21 സഖാവ് വി. എസ് അച്യുതാനന്ദൻ ദിനം
സിപിഐഎം പാടം നോർത്ത് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ പതാക ഉയർത്തി

20/07/2026

"വി എസ് സമര നൂറ്റാണ്ടിന്റെ രണ്ടക്ഷരം"

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തി...
20/07/2026

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്. വേദനിക്കുന്നവർക്കൊപ്പവും നിസ്സഹായരായവർക്കൊപ്പവും കരുതലിന്റെ കരങ്ങളായി വിഎസ് നിലകൊണ്ടു, പോരാളികൾക്ക് ഊർജമായി മുന്നേനയിച്ചു. കർഷകരെയും കർഷകത്തൊഴിലാളികളെയും അധ്വാനിക്കുന്ന മുഴുവൻ മനുഷ്യരെയും വിഎസ് ചേർത്തുപിടിച്ചു. 2006 ൽ വിഎസ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റയുടൻ കൊണ്ടുവന്ന നിയമങ്ങളിൽ ഒന്ന് കർഷക കടാശ്വാസ കമ്മീഷൻ രൂപീകരിക്കുകയായിരുന്നു. അതേ മന്ത്രിസഭ തന്നെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയതും. വിഎസ് അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റ് ജീവിതാവസാനം വരെയും സാധാരണ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തുവാൻ അവിശ്രാന്തം പോരാടി. ആധുനിക നവകേരളം പടുത്തുയർത്തുന്നതിൽ വിഎസിനും നിർണായക പങ്കുണ്ട്. രാജ്യത്താകമാനം വർഗീയതയും മുതലാളിത്ത ചൂഷണവും കൊടുമ്പിരി കൊള്ളുമ്പോൾ, കേരളം ഭരിക്കുന്ന യുഡിഎഫ് സർക്കാർ നാടിൻ്റെ നന്മകളെ ഒറ്റുകൊടുക്കുമ്പോൾ വരാനിരിക്കുന്ന സമര പോരാട്ടങ്ങൾക്ക് വിഎസിന്റെ ജ്വലിക്കുന്ന ഓർമ്മകൾ കരുത്തുപകരും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

Address

Konni

Website

Alerts

Be the first to know and let us send you an email when CPIM Padam BC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Padam BC:

Shortcuts

Share