Konni Town - UDF 16 Ward Committee

Konni Town - UDF 16 Ward Committee "Young, Loyal, Polite"
For Better Tomorrow....
Konni Town UDF Ward Committee

23/08/2026

വെറുതെയാണോ കരച്ചിൽ നിർത്താത്തത് ♥️ഉജ്ജ്വല തുടക്കം
UDF സർക്കാർ ♥️
വെറും 3 മാസത്തെ UDF സർക്കാറിന്റെ പ്രവർത്തനം ഗംഭീരം വിസ്മയം...

1,👉സ്ത്രീകൾക്ക് സൗജന്യ KSRTC യാത്ര ദിവസങ്ങൾ കൊണ്ടുസാധ്യമാക്കി 💚

2,👉ആശാ വർക്കർമാരുടെ ശമ്പളം ഒറ്റയടിക്ക് 3,000 രൂപ വർദ്ധിപ്പിച്ചു. 💚

3,👉3 മാസവും മുടങ്ങാതെ വൈകാതെ ക്ഷേമ പെൻഷൻ വിതരണം 💚

4,👉ലഹരിക്കെതിരെ സന്ധിയില്ലാത്തപോരാട്ടം "ഓപ്പറേഷൻ തൂഫാൻ"
വൻ ജനസമ്മതിയും
വൻ വിജയവും 💚

5,👉റേഷൻ കടകളും സപ്ലൈക്കോ, മാവേലി സ്റ്റോറുകൾ എല്ലാം
സജീവം സുലഭം 💚

6,👉അംഗൻവാടി ജീവനക്കാർ, പാചക തൊഴിലാളികൾ എന്നിവർക്ക് ശമ്പളം1,000 രൂപ വീതം വർദ്ധിപ്പിച്ചു💚

7,👉കിടപ്പ് രോഗികൾക്കും, കാൻസർ, ഓട്ടീസം രോഗികൾക്ക് നൽകുന്ന ആശ്വാസകിരണം 600 രൂപയിൽ നിന്ന് 1,000 രൂപയാക്കി ഉയർത്തി 💚

8,👉വർഷത്തിന് ശേഷം KSRTC പെൻഷൻകാരുടെ ഉത്സവ ബത്ത 1,250 അനുവദിക്കുകയും
ഒന്നാം തിയതി ശമ്പളം മുടക്കമില്ലാതെ
നൽകാനുമായി.💚

9,👉കുടുംബശ്രീ ജീവനക്കാർക്ക്, ഓണം ഉത്സവബത്തയായി1,200 രൂപ വീതം നൽകി.💚

10,👉ലോട്ടറി ജീവനക്കാർക്ക് ഓണം ഉത്സവബത്തയായി1,000 രൂപ വീതം നൽകി 💚

11,👉നെല്ല് കർഷകർക്ക് നൽകാനുള്ള കുടിശിക തീർത്തു 💚

12,👉റബ്ബർ താങ്ങുവില 200 രൂപയിൽ നിന്ന് 250 ആക്കി ഉയർത്തി💚

13,👉സർക്കാർ കോളേജുകളുടെ അടിസ്ഥാന വികസനം 45 കോടി അനുവദിച്ചു💚

14,👉തെങ്ങ് പുതുകൃഷി ധനസഹായം തെങൊന്നിന് 40 രൂപയിൽ നിന്നും 350 രൂപയായി വർധിപ്പിച്ചു.💚

15,e കാസർകോഡ് എന്റോസളൾഫാൻ ദുരിതബാധിതർക്ക് 14.40 കോടി സ്നേഹ സ്വാന്തന സഹായം നൽകി 💚

16,👉ലൈഫ് മിഷൻ ഭവന പദ്ധതിക്ക് 544 കോടിരൂപ അനുവദിച്ചു💚

17,👉പിണറായി സർക്കാരിന്റെ കാലത്ത് വർഷങ്ങൾ കുടിശിക വരുത്തിയ പിന്നോക്കവിഭാഗം വിദ്യാർത്ഥികുളുടെ സ്കോളർഷിപ് 310 കോടി രൂപ കൊടുത്തു തീർത്തു💚

18,👉തൃശൂർ ജില്ലയിൽ
2024ലെ ഉരുൾപൊട്ടലിലും കാലാവർഷ കൊടുതിയിലും വീട് നഷ്ടപെട്ട 248 പേർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും തുകയനുവദിച്ചു💚

19,👉സംസ്ഥാന ത്തെ പൂട്ടിക്കി ടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് 1,000 രൂപ മൂല്യമുള്ള 20.87ലക്ഷം സപ്ലൈക്കോ ഓണം ഗിഫ്റ്റ് കാർഡ് അനുവദിച്ചു.💚

20,👉സർക്കാർ ജീവനക്കാർ, അംഗനവാടി ജീവനക്കാർ, എയ്ഡഡ് അധ്യാപകർ എല്ലാവർക്കും ഓണ ആഘോഷ ഉത്സവ ബത്ത, അഡ്വാൻസ് സാലറി, ബോണസ് അനുവദിച്ചു.💚

21,👉നെയ്ത്തുകാർക്ക് ഓണസമ്മാനം
30 കോടിരൂപയുടെ അടിയന്തര ധനസഹായംനൽകി 💚

22,👉നിരവധി പദ്ധതികളിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കുടിശ്ശിക തീർക്കാൻ അടിയന്തര ഇടപെടൽ💚

23,👉ആദ്യ ബഡ്ജറ്റിൽ തന്നെ റോഡുകൾക്കും പാലങ്ങൾക്കും കോടികൾ വകയിരുത്തി💚

24,👉പുതിയ പോലീസ് സ്റ്റേഷനുകൾ,ഗവണ്മെൻ്റ് കോളജുകൾ,സ്കൂളുകൾ അങ്കണവാടികൾക്കും പുതിയ കെട്ടിടങ്ങൾ💚

25,👉മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് 2ലക്ഷം രൂപ അധികസഹായം അനുവദിച്ചു.💚

26,👉ചരിത്രത്തിലാദ്യമായി തദ്ദേശ ജനപ്രതിനിധി കൾക്ക് ഓണം ഉത്സവബത്ത നൽകും.💚

27, 👉രക്ഷാപ്രവർത്തനം എന്നു പരിഹസിച്ചു പ്രവർത്തകരെതല്ലിച്ചതച്ച ഗൺമാൻമാരുടേയും അതിന് നേതൃത്വം നൽകിയ ADP യുടെയും തൊപ്പി തെറിപ്പിച്ചു കേസും കർശന നിയമ നടപടിയുമാക്കി💚

28,👉സ്വർണ്ണം കട്ടവന്മാർ കാരാഗൃഹത്തിൽ💚

29,👉വിധ്വoസക പ്രസംഗം നടത്തിയ ബിജെപി ആർ എസ്സ് എസ്സ് നേതാക്കൾക്ക് എതിരെ നിയമനടപടിയും അറസ്റ്റും കർശനമാക്കി.💚

30👉LDF സർക്കാർ ഒത്താശ നൽകിയ മരം കള്ളനെയും മെസ്സിയുടെ പേരുപറഞ്ഞ തട്ടിപ്പിനെയും എതിരെയും കർശന നടപടി യുമായിമുന്നേറുന്നു.💚

31👉. ഒരു രൂപ പോലും ഒന്നിനും നികുതി കൂട്ടാത്ത കേരളത്തിലെ ആദ്യ ബഡ്ജറ്റ് മുഖ്യമന്ത്രി അവതരിപ്പിച്ചു.

32. 👉 മൂന്നു മാസം 6800 കോടി അധികം നികുതി പിരിച്ച് എടുത്തു.

33.👉 ഒരാഴ്ചത്തെ പ്രതിപക്ഷ നുണകൾ പൊളിച്ചടുക്കുന്ന ജനപ്രിയ പത്രസമ്മേളനങ്ങൾ.

34.👉മുഖ്യമന്ത്രിയുടെ ഓഫീസ് പൊതുജനങ്ങൾക്കായി തുറന്നു. എല്ലാ ദിവസവും മുഖ്യമന്ത്രി യുടെ മിനി ജനസമ്പർക്ക പരിപാടി.

35.👉നിപയെ അമർത്തി. മെഡിക്കൽ കോളേജിൽ തറയിൽ കിടത്തി ചികിൽസ നിർത്തി. തിരുവനതപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്. ആശുപത്രികളിൽ മരുന്നുകൾ നിറച്ചു. മാറ്റം പ്രകടമാക്കുന്ന ആരോഗ്യ വകുപ്പ്........

36.👉ഓണത്തിന് കേരളമാകെ സപ്ലൈകോ യിൽ സാധനങ്ങൾ നിറച്ചു. വൻ ജനത്തിരക്ക്. വിറ്റുവരവ് 700 കോടി കടന്നു. സംസ്ഥാന ചരിത്രത്തിൽ Bevco യെ SupplyCo മറികടക്കുന്ന വിൽപ്പന

37.👉 എല്ലാ വിഭാഗത്തിലും എല്ലാപേർക്കും ഓണത്തിന് പണം...

38.👉മാർക്കറ്റിൽ പണം ഒഴുക്കി പണം ഖജനാവിൽ വരു ത്തുന്ന വിദ്യ. എല്ലാ ബിസിനസ്സ് രംഗത്തും പണം ഒഴുകുന്നു. മാർക്കറ്റ് ഉണർന്നു. കച്ചവടം കൂടി.

39.👉നിർമ്മാണ മേഖലയിൽ പുത്തൻ ഉണർവ്വ്.

വൻ തൊഴിലവസരം..... പുതുയുഗം,പുതുചരിത്രം,
വിസ്മയം എന്നിങ്ങനെ കേരളജനതയെ ഒന്നാകെ ചേർത്തുപിടിക്കുന്ന
UDF സർക്കാറിനു അഭിവാദ്യങ്ങൾ....

©️

സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് ഭാരതത്തെ നയിച്ച ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് ഇന്ന് 84 വർഷം1942 ഓഗസ്റ്റ് 9-ന് "പ...
09/08/2026

സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് ഭാരതത്തെ നയിച്ച ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് ഇന്ന് 84 വർഷം

1942 ഓഗസ്റ്റ് 9-ന് "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന ഗാന്ധിജിയുടെ ആഹ്വാനമേറ്റെടുത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിച്ച ആ മഹാപോരാട്ടം, സാമ്രാജ്യത്വ ഭരണത്തിന്റെ അടിത്തറയിളക്കി.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും വേണ്ടി ജീവൻ അർപ്പിച്ച ധീരദേശാഭിമാനികളുടെ സ്മരണ പുതുക്കാം. ഇന്ത്യയുടെ പരമാധികാരവും മതേതരത്വവും സംരക്ഷിക്കാൻ നമുക്ക് ഒന്നിച്ച് അണിനിരക്കാം.

എല്ലാവർക്കും ക്വിറ്റ് ഇന്ത്യ ദിനാശംസകൾ

02/08/2026

കഴുത്തോളം വെള്ളത്തിലായിട്ടും, പിണറായി വിജയനെ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന സഖാക്കൾ തന്നെയാണ് ഈ നാടിന്റെ ആപത്ത്.

ദുരിതാശ്വാസ ക്യാമ്പിലും തെറ്റിദ്ധാരണ പരത്തുന്ന സഖാക്കൾ.

02/08/2026

ദുരന്തമുഖത്തെ യഥാർത്ഥ ദുരന്തങ്ങൾ…!

രാവിലെ ഇറക്കിയ സ്ക്രിപ്റ്റ് അടപടലം പൊട്ടി. 😂

തോറ്റു, തന്ത്രം പാളിയ കമ്മികൾ എന്തും ചെയ്യും; അവർക്ക് പ്രളയമെന്നോ ദുരന്തമെന്നോ ഒന്നുമില്ല — എല്ലാം രാഷ്ട്രീയം മാത്രം!

ഇമ്മാതിരി ദുരന്തങ്ങളെയും നമ്മൾ ഇനിയും അതിജീവിക്കും…

*​ "വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണം ഓരോ ഭാരതീയ കുടുംബത്തിന് നേരെയും നടന്ന ആക്രമണമാണ്!"   *​പരീക്ഷാ ക്രമക്കേടുകളിലും...
21/07/2026

*​ "വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണം ഓരോ ഭാരതീയ കുടുംബത്തിന് നേരെയും നടന്ന ആക്രമണമാണ്!" *

​പരീക്ഷാ ക്രമക്കേടുകളിലും വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിലും പ്രതിഷേധിച്ചുകൊണ്ട് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉറച്ച നിലപാടോടെ ധർണ തുടരുകയാണ്.
*​രാഹുൽ ഗാന്ധിയുടെ ആഹ്വാനം:*
​"പ്രധാനമന്ത്രി മോദി കരുതുന്നത് ചോദ്യങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും മറുപടി പറയാതെ ഒളിച്ചോടാമെന്നാണ്. എന്നാൽ ഇത്തവണ അത് നടപ്പില്ല! നമ്മുടെ വിദ്യാർത്ഥികൾക്ക് നീതി ലഭിക്കണമെന്ന് വിശ്വസിക്കുന്ന ഓരോ രാജ്യസ്നേഹിയായ ഭാരതീയനോടും ഞാൻ അഭ്യർത്ഥിക്കുന്നു — പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടക്കുന്ന ഞങ്ങളുടെ ധർണയിൽ പങ്കാളികളാകൂ! ഇന്ത്യയിലെ വിദ്യാർത്ഥികളുടെ ശബ്ദത്തെ അവഗണിക്കാൻ ആർക്കും കഴിയില്ല!"
*​നമ്മുടെ പ്രധാന ആവശ്യങ്ങൾ:*
​🛑 വിദ്യാർത്ഥികളുടെ ഭാവിയുമായി പന്താടിയ പരീക്ഷാ തട്ടിപ്പുകളിൽ പാർലമെന്റിൽ അടിയന്തിരമായി ചർച്ച അനുവദിക്കുക!
​🛑 സമരരംഗത്തുള്ള വിദ്യാർത്ഥികൾക്ക് നേരെ നടന്ന ക്രൂരമായ അതിക്രമങ്ങൾക്ക് ഭരണകൂടം മറുപടി പറയുക!
​🛑 ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്ന കേന്ദ്ര സർക്കാരും ബന്ധപ്പെട്ട മന്ത്രിമാരും രാജിവെക്കുക!

​വിദ്യാർത്ഥികളുടെ നീതിക്കായുള്ള ഈ ചരിത്രപരമായ പോരാട്ടത്തിൽ പങ്കാളികളാകൂ! ✊🔥

*​ഇതോ ജനാധിപത്യം?! തെരുവിൽ വലിച്ചിഴയ്ക്കപ്പെടുന്നത് ഭാരതത്തിന്റെ ശബ്ദമാണ്!*​പരീക്ഷാ അഴിമതിയിൽ ചോദ്യങ്ങൾ ചോദിച്ച വിദ്യാർത...
21/07/2026

*​ഇതോ ജനാധിപത്യം?! തെരുവിൽ വലിച്ചിഴയ്ക്കപ്പെടുന്നത് ഭാരതത്തിന്റെ ശബ്ദമാണ്!*

​പരീക്ഷാ അഴിമതിയിൽ ചോദ്യങ്ങൾ ചോദിച്ച വിദ്യാർത്ഥികൾക്ക് നീതി തേടിയാണ് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി എം.പിയും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. എന്നാൽ ചോദ്യങ്ങളെയും പ്രതിഷേധങ്ങളെയും ഭയക്കുന്ന കേന്ദ്ര ഭരണകൂടം പോലീസിനെ ഉപയോഗിച്ച് ജനപ്രതിനിധികളെ തെരുവിൽ കൈകാര്യം ചെയ്യുകയാണ്!

​ജനങ്ങളുടെ ശബ്ദത്തെ പോലീസിനെ വിട്ട് അടിച്ചമർത്താമെന്ന് കരുതുന്ന മോദി സർക്കാർ ഓർക്കുക — ജനാധിപത്യം തെരുവിൽ വലിച്ചിഴയ്ക്കപ്പെടുമ്പോൾ മിണ്ടാതിരിക്കാൻ ഈ രാജ്യത്തെ ജനങ്ങൾക്ക് കഴിയില്ല!

​നമ്മുടെ പ്രതിഷേധ ശബ്ദം ഉയരട്ടെ:

​🛑 പ്രതിപക്ഷ നേതാക്കൾക്ക് നേരെയുള്ള പോലീസ് അതിക്രമത്തിൽ ശക്തമായി പ്രതിഷേധിക്കുക!
​🛑 വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഭാവി വെച്ച് കളിച്ച പരീക്ഷാ തട്ടിപ്പുകൾക്ക് കേന്ദ്ര സർക്കാർ മറുപടി പറയുക!
​🛑 പാർലമെന്റിലെ അടിയന്തിര ചർച്ചകളെ ഭയന്ന് ഒളിച്ചോടുന്ന പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും രാജിവെച്ച് പുറത്തുപോവുക!

​നീതിക്കായുള്ള ഈ സമര പോരാട്ടത്തിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം രാജ്യം ഒന്നിച്ചുനിൽക്കും!💪💪💪

29/06/2026
28/06/2026

വിദേശത്ത് വൻ തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയ ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ അക്ഷയ എന്ന നഴ്സിനു സഹായ ഹസ്തവുമായി കെസി വേണുഗോപാൽ എംപി...

കൊല്ലം സ്വദേശിയായ വരുണിന്റെ ഉടമസ്ഥതയിലുള്ള 'ട്രാവൽ വേൾഡ് എച്ച് ആർ കൺസൾട്ടൻസി' വഴി 70,000 രൂപ നൽകി ഒമ്പത് ദിവസം മുൻപാണ് അക്ഷയ അജ്മാനിൽ എത്തിയത്. മികച്ച നഴ്സിങ് ജോലിയും താമസവും ഒക്കെ വാഗ്ദാനം നൽകി കൊണ്ടുപോയ ശേഷം, അറബികളുടെ വീടുകളിൽ ദിവസവാടകയ്ക്ക് ഹോം നഴ്സായി ജോലി ചെയ്യിക്കാനായിരുന്നു ഏജൻസിയുടെ പദ്ധതി. ഇത് ചോദ്യം ചെയ്തപ്പോൾ അവർ പാസ്പോർട്ട് പിടിച്ചുവെച്ചു, അക്ഷയയെ മാനസികമായി പീഡിപ്പിച്ചു, വീട്ടുകാരെ അധിക്ഷേപിച്ചു, പോരാത്തതിന് ഒരു ശ്രീലങ്കൻ സംഘത്തിന്റെ കീഴിൽ ഈ കുട്ടിയെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു.

വിവരം അക്ഷയയുടെ കുടുംബാംഗങ്ങളും യു.എ.ഇയിലെ ഒ.ഐ.സി.സി പ്രവർത്തകരും എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് അദ്ദേഹം അടിയന്തരമായി വിഷയത്തിൽ ഇടപെട്ടത്. ഒരു നിമിഷം പോലും വൈകാതെ അദ്ദേഹം വിദേശകാര്യ മന്ത്രാലയവുമായും ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടു. ഒ.ഐ.സി.സി പ്രവർത്തകർ നേരിട്ടെത്തി അക്ഷയയെ തടവിൽ നിന്നും മോചിപ്പിച്ചെങ്കിലും തട്ടിപ്പുകാർ പാസ്‌പോർട്ട് നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ കെ.സി വേണുഗോപാലിന്റെ കർശന ആവശ്യപ്രകാരം എംബസി നേരിട്ട് ഇടപെട്ടാണ് പാസ്പോർട്ട് തിരികെ വാങ്ങി നൽകിയത്.

ഈ ക്രൂരത കാണിച്ച ഏജൻസിക്കെതിരെ അന്വേഷിച്ച് കർശന നടപടിയെടുക്കാൻ അദ്ദേഹം ആലപ്പുഴ എസ്.പിക്കും നിർദേശം നൽകിയിട്ടുണ്ട്. മോചിതയായ ശേഷം എം.പിയോട് സംസാരിച്ച അക്ഷയ, ഗൾഫിൽ തന്നെ ജോലി തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, എന്ത് ആവശ്യത്തിനും എപ്പോഴും താൻ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു.

Address

Konni Town
Konni
689691

Alerts

Be the first to know and let us send you an email when Konni Town - UDF 16 Ward Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Konni Town - UDF 16 Ward Committee:

Shortcuts

Share