23/08/2025
സർക്കസിലും മറ്റും ഉപജീവനത്തിനായി പല വിദ്യകളും കാണിച്ചു ജീവിക്കുന്ന ആളുകളെയാണ് നോർമലി നമ്മൾ കോമാളികൾ എന്ന് വിളിക്കുന്നത്. എന്നാൽ ഇന്നലെ ന്യൂസ് 18 കേരളം ഇട്ട ഈ വീഡിയോ പോസ്റ്റിനു താഴെ വ്യാപകമായി ആളുകൾ sfi ക്കാരെ കോമാളികൾ എന്ന് വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ആദ്യമേ പറയട്ടെ അങ്ങനെയുള്ള വിളികൾ ഇവരെ വിളിക്കുന്നത് ആദ്യം പറഞ്ഞവരെ അപമാനിക്കുന്നതിന് തുല്യമാണ്. രാഹുൽ മാങ്കുട്ടം ചെയ്തതിന് നിങ്ങൾക്ക് അയാൾക്ക് നേരെ ജനാധിപത്യപരമായി പ്രതിഷേധിക്കാം , ഓഫീസിലേക്ക് മാർച് നടത്താം , കരിങ്കൊടി കാണിക്കാം അങ്ങനെ പലതും ചെയ്യാം. അല്ലാതെ നിലവിൽ രാഹുലിന് ഒരു ബന്ധവും ഇല്ലാത്ത കെ എസ് യൂ വിന്റെ തോളിൽ കയറേണ്ട കാര്യം എന്താണ് ? പി കെ ശശി വിഷയവും ,മുകേഷ് വിഷയവും ഒക്കെ ഉണ്ടായപ്പോ ഇവിടെ എത്ര sfi കൊടിമരങ്ങൾ തകർക്കപ്പെട്ടു. പല സ്ഥലത്തും പുറത്തു നിന്ന് ഒരു സഹായവും ഇല്ലാതെയാണ് കോളേജിനുള്ളില്ലെ പിള്ളേര് അമ്പതും നൂറുമിട്ട് കൊടിമരം വെക്കുന്നതും ഫ്ളക്സ് അടിക്കുന്നതും എല്ലാം അതൊക്കെ ഈ പിരിപോയവന്മാർ ഒരു കാര്യവും ഇല്ലാതെ തകർക്കും. അല്ല പറഞ്ഞിട്ട് കാര്യമില്ല തിരിച്ചു കിട്ടില്ല എന്ന് ഉറപ്പുള്ളിടത് അല്ലെ ഷോ ഇറക്കു. മഹാരാജാസിൽ അഭിമന്യുവിന് സംഭവിച്ചതും ഇത് പോലെ ഒരു പ്രശ്നത്തിന്റെ ബാക്കി പാത്രമല്ലേ. ആഹ് എന്ത് കാണിച്ചാലും രക്തസാക്ഷിയെ കിട്ടിയാൽ കമ്മികൾ ഹാപ്പി...🙏