CPIM Koothattukulam AC

CPIM Koothattukulam AC സിപിഐ(എം)കൂത്താട്ടുകുളം ഏരിയ കമ്മിറ്റി
Official page

03/09/2026

"കോൺഗ്രസിൻ്റെ നിലപാട് പോലും
വി ഡി സതീശന് മനസിലാവുന്നില്ല"

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

03/09/2026

"സർവ്വകലാശാലകളെ ആർഎസ്എസിന് കാഴ്ചവയ്ക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങി"

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

03/09/2026

"പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്ന മർദ്ദനമുറകളാണ് പോലീസ് നടപ്പാക്കുന്നത്. ആർഎസ്എസിനെ സന്തോഷിപ്പിക്കാനാണ് വി ഡി സതീശൻ ശ്രമിക്കുന്നത്"

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

പിണറായിയിലെ എന്റെ വീടിനു മുന്നില്‍ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്നതായി ചില മാധ്യമങ്ങ...
03/09/2026

പിണറായിയിലെ എന്റെ വീടിനു മുന്നില്‍ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്നതായി ചില മാധ്യമങ്ങളും അത് ഏറ്റുപിടിച്ച് ചില വ്യക്തികളും രംഗത്തുവന്നിട്ടുണ്ട്. എന്നെ വ്യക്തിപരമായി അപമാനിക്കുക എന്ന പൊതു ലക്ഷ്യമാണ് ഈ രണ്ട് വിഭാഗങ്ങള്‍ക്കും ഉള്ളത്.

എന്താണ് വസ്തുത?

പിണറായിയിലെ എന്റെ വീടിനു മുന്നില്‍ പോലീസ് ഔട്ട്പോസ്റ്റ് ഇടുന്നത് പോലീസിന്റെ ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗമായി മാത്രമാണ്. സുരക്ഷാ കാരണങ്ങളാലാണല്ലോ സെക്യൂരിറ്റി ഏര്‍പ്പെടുത്താന്‍ വകുപ്പുതല നടപടികള്‍ സ്വീകരിക്കുക. മന്ത്രി മന്ദിരങ്ങള്‍ക്കു മുന്നില്‍ ഇപ്പോഴും സദാ കാവല്‍ നില്‍ക്കുന്ന ഔട്ട് പോസ്റ്റ് ഡ്യൂട്ടിക്കാരുണ്ട്. ഇതെല്ലാം ഔദ്യോഗികമായ നടപടിക്രമങ്ങളുടെ ഭാഗമാണ്.

എന്റെ വീടിന്റെ മുന്നില്‍ പോലീസ് സ്റ്റേഷന്‍ ഒരുകാലത്തും ആരംഭിച്ചിട്ടില്ല. സാധാരണ നടപടിക്രമം എന്ന നിലയില്‍ ഒരു പോലീസ് വാഹനത്തില്‍ പോലീസുകാര്‍ വന്നുപോയിരുന്നു. പിന്നീട് ആ വാഹനം ഗതാഗതയോഗ്യമല്ലാതെ അവിടെത്തന്നെ കിടന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അവിടെ നിന്നും മാറ്റി വാഹനം റിപ്പയര്‍ ചെയ്ത് ഉപയോഗിക്കും എന്നാണ് അന്ന് പോലീസ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അധികാരമൊഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും ആ വാഹനം മാറ്റുകയുണ്ടായില്ല. ഇതിനു പിന്നിലെ കാരണം വിശദീകരിക്കേണ്ടത് പോലീസാണ്. എന്റെ വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, ഈ വാര്‍ത്ത നല്‍കിയ ഇന്നത്തെ (03.09.2026) മലയാള മനോരമയില്‍ പ്രാധാന്യത്തോടെ തലക്കെട്ടായി ചേര്‍ത്തത് "പിണറായിയുടെ വീടിനു മുന്നിലെ ജീപ്പ് സ്റ്റേഷന്‍" എന്നാണ്. അതിനോടൊപ്പം ഈ നിര്‍മ്മിത വാര്‍ത്തയ്ക്ക് സാധൂകരണം നല്‍കാനായി ഡോ. ആസാദിന്റെ പ്രതികരണവും ചേര്‍ത്തിട്ടുണ്ട്. ഇതെല്ലാം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ പാടേണ്ടതുള്ളൂ എന്ന് നെഹ്റുവിൻ്റെയും മഹാത്മാ ഗാന്ധിയുടെയും കാലത്തുതന്നെ തീരു...
03/09/2026

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ പാടേണ്ടതുള്ളൂ എന്ന് നെഹ്റുവിൻ്റെയും മഹാത്മാ ഗാന്ധിയുടെയും കാലത്തുതന്നെ തീരുമാനിച്ചിട്ടുള്ളതാണ്. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചുവെങ്കിലും നെഹ്റുവിൻ്റെയും ഗാന്ധിയുടെയും കാലത്തെ തീരുമാനം തന്നെയാണ് ഇപ്പോഴും കോൺഗ്രസിന്റെ നിലപാട് എന്നാണ് അവർ പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ ആർഎസ്എസിനോട് വിട്ടുവീഴ്ച ചെയ്ത്, വിട്ടുവീഴ്ച ചെയ്ത് ആ തീരുമാനത്തിന്റെ ഗൗരവം
വി ഡി സതീശന് മനസ്സിലാവുന്നില്ല. ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി യൂണിവേഴ്സിറ്റിയിലെ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. അവരെയാണ് പോലീസിനെ ഉപയോഗിച്ച് ഭീകരമായ മർദ്ദനത്തിന് ഇരയാക്കിയത്. അത് വി ഡി സതീശൻ മനസ്സിലാക്കണം.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

സമസ്ത കാന്തപുരം വിഭാഗത്തിന്റെ സ്ത്രീവിരുദ്ധപ്രസ്താവന ആര്‍എസ്എസിന്റേതിന് സമാനം. ഇപ്പോള്‍ നിര്‍ഭാഗ്യവശാല്‍ മിക്ക മതങ്ങളും ...
03/09/2026

സമസ്ത കാന്തപുരം വിഭാഗത്തിന്റെ സ്ത്രീവിരുദ്ധ
പ്രസ്താവന ആര്‍എസ്എസിന്റേതിന് സമാനം. ഇപ്പോള്‍ നിര്‍ഭാഗ്യവശാല്‍ മിക്ക മതങ്ങളും സ്ത്രീകളുടെ തുല്യത അംഗീകരിക്കുന്നതില്‍ വിമുഖത കാണിക്കാറുണ്ട്. 'നാ സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി' എന്നാണ് ഹിന്ദുമതത്തിന്റേതായി ആര്‍എസ്എസ് വ്യാഖ്യാനിക്കുന്നത്. സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സന്ദര്‍ശഭത്തില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞത് സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയിരിക്കണം, അവര്‍ പുറത്തിറങ്ങി നടക്കുന്നതുകൊണ്ടാണ് ആക്രമിക്കപ്പെടുന്നത് എന്നാണ്. ഇതിന് സമാനമായ രൂപത്തിലാണ് കാന്തപുരത്തിന്റെ പ്രസ്താവനയും.
എല്ലാ മതങ്ങളും അതിന്റെ ആവിര്‍ഭാവകാലത്ത് മനുഷ്യസൗഹോദര്യവും സ്‌നേഹവും നന്മയുമാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് ഓരോ മതത്തിലും യോജിക്കാന്‍ കഴിയാത്ത പല ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു. സ്ത്രീ പുരുഷ തുല്യത ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ഏത് മതത്തിന്റെ പേരിലുള്ള വ്യാഖ്യാനവും രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ അം ഗീകരിക്കാത്തതാകരുത്. ഒരു മതത്തിന്റെ പേരിലും സ്ത്രീ, പുരുഷ തുല്യതയെ ചോദ്യംചെയ്യരുത്. ഇത്തരത്തില്‍ സ്ത്രീവിരുദ്ധ അഭിപ്രായങ്ങള്‍ പറയുന്നവര്‍ സ്വയം പരിശോധന നടത്തണം.
സ. എം എ ബേബി
സിപിഐ എം ജനറല്‍ സെക്രട്ടറി

03/09/2026

"കേന്ദ്രസർക്കാർ വിദ്യാർഥി പ്രക്ഷോഭകരെ നേരിട്ടത് പെല്ലെറ്റ് ആക്രമണത്തിലൂടെ ആയിരുന്നുവെങ്കിൽ, കേരള സർക്കാർ അതിനടുത്തെത്തിക്കഴിഞ്ഞു. മർദന നടപടികൾ കൊണ്ടൊന്നും ഒരുകാലത്തും പ്രക്ഷോഭങ്ങളെ ഒതുക്കാനോ അവസാനിപ്പിക്കാനോ കഴിഞ്ഞിട്ടില്ലെന്ന് സർക്കാർ ഓർക്കണം"

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

03/09/2026

കേരള സർവകലാശാലയിൽ സംഘപരിവാർ അജണ്ടയുടെ ഭാഗമായി വന്ദേമാതരം പൂർണമായും ആലപിച്ചതിനെതിരെ ഉയർന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ചോരയിൽ മുക്കുന്ന യുഡിഎഫ് സർക്കാർ നടപടി തുടരുകയാണ്. പോലീസ് വിദ്യാർത്ഥികൾക്കു നേരെ ക്രൂരമായ ലാത്തിച്ചാർജ്ജാണ് നടത്തിയത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിന്റെ നെഞ്ചിലാണ് ലാത്തികൊണ്ട് ആഞ്ഞടിച്ചത്. ഗുരതരമായ പരിക്കാണ് ഏറ്റിട്ടുള്ളത്. ബോധപൂർവം സഞ്ജീവിനെ ആക്രമിച്ചാതാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിനിയുടെ കണ്ണിന് തൊട്ടുതാഴെ ആഴത്തിൽ മുറിവേൽപ്പിക്കുകയും മറ്റൊരു പെൺകുട്ടിയുടെ തലയ്ക്കടിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ ജീവനുതന്നെ അപകടമുണ്ടാകും വിധത്തിലും അംഗഭംഗം വരുത്തുന്ന നിലയിലുമാണ് പോലീസിന്റെ ആക്രമണം. ന്യായമായ സമരങ്ങളെ ചോരയിൽ മുക്കാനുള്ള സർക്കാരിന്റെ തീരുമാനമാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ന്യായീകരണങ്ങളിലൂടെ പുറത്തുവരുന്നത്. സമരകാരണം പരിഹാസത്തോടെ ചോദിക്കുന്നവർ, വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങളോട് ജനാധിപത്യപരമായി പ്രതികരിക്കാനാണ് തയ്യാറാകേണ്ടത്. ബഹുസ്വര സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത വരികൾ ഉൾക്കൊള്ളുന്ന വന്ദേമാതരത്തിന്റെ മുഴുവൻ ഭാഗവും പാടുന്നത് അംഗീകരിക്കാൻ കഴിയില്ല. നിയമപരമായ യാതൊരു നിർബന്ധവുമില്ലാത്ത ഈ കാര്യം, കേവലം ആർഎസ്എസിനെ പ്രീണിപ്പിക്കാൻ വേണ്ടി മാത്രമാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ അടിച്ചേൽപ്പിക്കുന്നത്. സർക്കാരിന്റെ ഈ സംഘപരിവാർ വിധേയത്വത്തെ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളെ ശത്രുക്കളെപ്പോലെ കണ്ടാണ് പോലീസ് ക്രൂരമായി മർദ്ദിക്കുന്നത്. നിയമവാഴ്ച നടപ്പാക്കേണ്ട പോലീസിനെ തികച്ചും നിയമവിരുദ്ധമായാണ് സർക്കാർ ഉപയോഗിക്കുന്നത്. വിദ്യാർത്ഥികൾക്ക് നേരെയുള്ള ഈ നരവേട്ട അവസാനിപ്പിച്ചില്ലെങ്കിൽ സർക്കാർ വലിയ വില നൽകേണ്ടിവരും.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

03/09/2026

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എ കെ ജി സെന്ററിൽ മാധ്യമങ്ങളെ കാണുന്നു.

വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്താമെന്ന വ്യാമോഹം വേണ്ട : പിണറായി
03/09/2026

വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്താമെന്ന വ്യാമോഹം വേണ്ട : പിണറായി

Address

Koothattukulam

Telephone

+914852257700

Website

Alerts

Be the first to know and let us send you an email when CPIM Koothattukulam AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Koothattukulam AC:

Shortcuts

Share