Nellikuzhy Ward 4

Nellikuzhy Ward 4 a complete news and entertainment

25/06/2022
12/05/2022

സംസ്ഥാനത്ത് മെയ്‌ 16 വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ ജാഗ്രതയോട് കൂടി നേരിടേണ്ടതുണ്ട്.

ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നമ്പറിൽ) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്. ഇവരെ കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് കൊണ്ട് റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക.

പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തുക. കാറ്റും മഴയും ശക്തമാകുമ്പോൾ നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ ജോലി നിർത്തി സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം.

ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു.

12-05-2022: ഇടുക്കി, കാസർഗോഡ്.
13-05-2022: എറണാകുളം, ഇടുക്കി.
14-05-2022: ഇടുക്കി.
15-05-2022: എറണാകുളം, ഇടുക്കി, തൃശൂർ. 16-05-2022: ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചത്.

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആന്ധ്രാപ്രാദേശ് തീരത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന ശക്തി കുറഞ്ഞ ന്യുന മർദ്ദത്തിന്റെ സ്വാധീനമുള്ളതിനാൽ ബംഗാൾ ഉൾക്കടലിൽ മൽസ്യബന്ധനം നിരോധിച്ചിരിക്കുന്നു. അടുത്തൊരു അറിയിപ്പ് ലഭിക്കുന്നത് വരെ യാതൊരു കാരണവശാലും ബംഗാൾ ഉൾക്കടലിലേക്ക് മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല എന്നും നിലവിൽ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ളവർ എത്രയും വേഗം സുരക്ഷിത തീരങ്ങളിൽ എത്തേണ്ടതാണ് എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

19/12/2021

Flash News : വൻ തീപിടുത്തം : കോതമംഗലം മാർക്കറ്റ് അൽപം മുൻപ് തീപിടുതത്തിൽ ഭൂരിഭാഗം കടകളും അഗ്നിക്കിരയായതായി ആദ്യ വിവര റിപ്പോർട്ടുകൾ:
രാത്രി ഒൻപതര മണിയോടെയാണ് തീപിടുത്തം. കോതമംഗലം ഫയർഫോഴ്സും പോലീസും നാട്ടുകാരും തീയ്യണ ക്കാനുള്ള തീവ്ര ശ്രമത്തിൽ ...കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കോതമംഗലം ആഞ്ഞിലിവേലിൽ ബെന്നി തോമസ് (61) (എ.റ്റി. തോമസ് ആൻഡ് സൺസ്, കോതമംഗലം) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 20.10.21, ബുധ...
19/10/2021

കോതമംഗലം ആഞ്ഞിലിവേലിൽ ബെന്നി തോമസ് (61) (എ.റ്റി. തോമസ് ആൻഡ് സൺസ്, കോതമംഗലം) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 20.10.21, ബുധനാഴ്ച ഉച്ചയ്ക്ക് 1 ന് വസതിയിൽ ആരംഭിച്ച് തുടർന്ന് ചേലാട് കുറുമറ്റം ഇവാഞ്ചലിക്കൽ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: മീമ്പാറ തുരുത്തുമ്മേൽ ജെസ്സി ടി. പോൾ( എം.എ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കോതമംഗലം). മക്കൾ: തോംസൺ (അസിസ്റ്റന്റ് പ്രൊഫസർ,എം. എ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കോതമംഗലം), പോൾസൺ (എ.റ്റി. തോമസ് ആൻഡ് സൺസ്, കോതമംഗലം) മരുമകൾ: ആൻമരിയ, (അമ്പാട്ടുപറമ്പിൽ പാലാ)

കൊറിയറിലെ കഞ്ചാവ് കടത്ത്;കോട്ടപ്പടി സ്വദേശിയും തൃക്കാരിയൂർ സ്വദേശിയും കൂടി പിടിയിൽ;പ്രതികളുടെ സ്വത്ത്‌ കണ്ടുകെട്ടാൻ പോലീ...
14/10/2021

കൊറിയറിലെ കഞ്ചാവ് കടത്ത്;കോട്ടപ്പടി സ്വദേശിയും തൃക്കാരിയൂർ സ്വദേശിയും കൂടി പിടിയിൽ;പ്രതികളുടെ സ്വത്ത്‌ കണ്ടുകെട്ടാൻ പോലീസ്

കുന്നുവഴിയിൽ കൊറിയറിലൂടെ കഞ്ചാവ് കൊണ്ടുവന്ന സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. കോട്ടപ്പടി കൊള്ളിപറമ്പ് റോഡ് മേൽഭാഗത്ത് വീട്ടിൽ ജിനു ജോർജ്(24), തൃക്കാരിയൂർ അയിരൂർപാടം കാരക്കുഴി വീട്ടിൽ സജ്മൽ യൂസഫ് (23) എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽനിന്ന് കൂറിയർ വഴി എത്തിച്ച 31 കിലോ കഞ്ചാവുമായി തിങ്കളാഴ്ചയാണ് രണ്ടുപേരെ പ്രത്യേക ടീം പിടികൂടിയത്.

തുടർന്ന് പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് രണ്ടുപേർ കൂടി പിടിയിലാകുന്നത്. വിശാഖപട്ടണത്തുനിന്ന്‌ കഞ്ചാവ് വാങ്ങിയവരിൽ ഒരാളാണ് ജിനു ജോർജ്. ഇയാളുടെ പേരിൽ കേരളത്തിനകത്തും പുറത്തും കഞ്ചാവ് കൈവശം െവച്ചതിനും കോതമംഗലത്ത് അടിപിടി ഉണ്ടാക്കിയതിനും കേസുണ്ട്. സജ്മൽ യൂസഫിന്റെ പേരിലാണ് കൂറിയറായി വന്ന കഞ്ചാവ് പാർസലുകൾ വന്നത്.

പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നവരുടെ സ്വത്ത് കണ്ടുകെട്ടാൻ പോലീസ് തീരുമാനം. കഴിഞ്ഞ ദിവസം ആവോലിയിൽനിന്ന് പിടിച്ച രണ്ടുപേരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ പൂർത്തിയായി വരികയാണ്. കൂറിയറിൽ കഞ്ചാവ് കടത്തുന്നത് അന്വേഷിക്കുന്നതിന് പ്രത്യേക പോലീസ്‌ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ഒരു കൊല്ലത്തിനുള്ളിൽ റൂറൽ ജില്ലയിൽ 200 കിലോയോളം കഞ്ചാവാണ് പോലീസ് പിടിച്ചത്.

ചേലാടിൽ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം;യൂത്ത്‌ കൊണ്ഗ്രെസ്സ് പ്രവർത്തകനായ യുവാവ് കസ്റ്റഡിയിൽചേലാട് നാടോടി പാലത്തിനു സമീ...
14/10/2021

ചേലാടിൽ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം;യൂത്ത്‌ കൊണ്ഗ്രെസ്സ് പ്രവർത്തകനായ യുവാവ് കസ്റ്റഡിയിൽ

ചേലാട് നാടോടി പാലത്തിനു സമീപം പെരിയാർ വാലി കനാൽ ബണ്ടിൽ ചേലാട് സെവൻആർട്സ് സ്റ്റുഡിയോ ഉടമ എൽദോസ് പോൾ മരിച്ച സംഭവത്തിൽ നാട്ടുകാരനും സുഹൃത്തുമായ യുവാവ് പോലീസ് കസ്റ്റഡിയിൽ. പിണ്ടിമന പുത്തൻപുരക്കൽ ജോയിയുടെ മകൻ എൽദോ ജോയിയെയാണ് പോലീസ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.

മരണപ്പെട്ട എൽദോസ് പോൾ രണ്ട് ലക്ഷം രൂപ എൽദോ ജോയിക്ക് നൽകിയിരുന്നു.ഇത് eതിരികെ ചോദിച്ചതിനെത്തുടർന്നുണ്ടായ പ്രശനങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസമാണ് എൽദോസ് പോളിനെ നാടോടി പാലത്തിനു സമീപം കനാൽ ബണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതു. അപകടമരണം എന്ന് കരുതിയെങ്കിലും സംശയം തോന്നിയ പോലീസ് അന്വേഷണത്തിൽ ആണ് പ്രതി പിടിയിലായത്. യൂത്ത്‌ കൊണ്ഗ്രെസ്സ് പ്രവർത്തകനാണ് പ്രതി.

കൊറിയറില്‍ വന്നത് 31 കിലോ കഞ്ചാവ്; പാഴ്‌സല്‍ വാങ്ങാനെത്തിയ തങ്കളം സ്വദേശിയെ പോലീസ് വളഞ്ഞുപിടിച്ചു പെരുമ്പാവൂർ കുന്നുവഴിയ...
12/10/2021

കൊറിയറില്‍ വന്നത് 31 കിലോ കഞ്ചാവ്; പാഴ്‌സല്‍ വാങ്ങാനെത്തിയ തങ്കളം സ്വദേശിയെ പോലീസ് വളഞ്ഞുപിടിച്ചു

പെരുമ്പാവൂർ കുന്നുവഴിയിൽ വൻ കഞ്ചാവ് വേട്ട. കൊറിയറിൽ പാഴ്സലായെത്തിയ 31 കിലോഗ്രാം കഞ്ചാവാണ് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കോതമംഗലം തങ്കളം കാരോട്ടു പുത്തൻപുരയ്ക്കൽ വീട്ടിൽ മുഹമ്മദ് മുനീർ (27), മാറമ്പിള്ളി എം.ഇ.എസ് കോളേജ് റോഡിൽ പത്തനായത്ത് വീട്ടിൽ അർഷാദ് (35) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പാഴ്സൽ വാങ്ങാനെത്തിയപ്പോൾ കാത്തുനിന്ന പോലീസ് സംഘമാണ് ഇവരെ വളഞ്ഞ് പിടികൂടിയത്. ആന്ധ്രപ്രദേശിൽ നിന്നുമാണ് പാഴ്സൽ എത്തിയിട്ടുളളത്. മൂന്ന് വലിയ പാഴ്സലുകളിലായാണ് കഞ്ചാവ് എത്തിയത്. ഓരോ പാഴ്സലിനകത്തും ചെറിയ കവറുകളിലായാണ് കഞ്ചാവ് പാക്ക് ചെയ്തിരിക്കുന്നത്. എസ്.പി കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു. നേരത്തേ അങ്കമാലിയിൽ നിന്ന് 105 കിലോഗ്രാമും ആവോലിയിലെ വാടക വീട്ടിൽ നിന്ന് 35 കിലോഗ്രാമും കഞ്ചാവ് റൂറൽ പോലിസ് പിടികൂടിയിരുന്നു. ഈ കഞ്ചാവും ആന്ധ്രയിൽ നിന്നും കൊണ്ടുവന്നതാണ്. ഈ കേസിന്റെ അന്വേഷണം നടന്നുവരികയാണ്.

നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സക്കറിയ മാത്യു, ഡിസ്ട്രിക്റ്റ് ആന്റി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് അംഗങ്ങൾ, പെരുമ്പാവൂർ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രാജു എന്നിവർ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഇവർക്ക് ഇതിനു മുമ്പും ഇതുപോല കൊറിയർ വന്നിട്ടുണ്ടോയെന്ന കാര്യവും പാഴ്സൽ അയച്ചതിനെക്കുറിച്ചും സമഗ്രമായി അന്വേഷിക്കുമെന്ന് എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.

അഭിനയമികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു(73) ഓര്‍മയായി.ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്...
11/10/2021

അഭിനയമികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു(73) ഓര്‍മയായി.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു.
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടന്‍മാരില്‍ ഒരാളാണ് കേശവന്‍ വേണുഗോപാലന്‍ നായര്‍ എന്ന നെടുമുടി വേണുവെന്ന് നിസംശയം വിശേഷിപ്പിക്കാം.
നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എപ്പോഴും നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കുമെന്ന് തീര്‍ച്ച. അരവിന്ദന്റെ തമ്ബില്‍ അഭിനയിക്കാന്‍ എത്തിയ വേണുഗോപാലില്‍ നിന്ന് അഭിനയകലയുടെ കുലപതിയായി മാറിയ നെടുമുടി വേണുവിലേക്കുളള പരിണാമ പൂര്‍ത്തീകരണത്തിന്റെ ദശകങ്ങള്‍. മലയാളിപ്രേക്ഷകര്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കിയ നടനാണ് നെടുമുടി.
ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ പി കെ കേശവന്‍പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22നാണ് നെടുമുടി വേണു ജനിച്ചത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിലെത്തുന്നത്. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്ബ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രങ്ങളിലെ നെടുമുടിയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി മാറി. അഭിനയവൈദഗ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി.
വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ആലപ്പുഴ എസ് ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി.
വിടപറയും മുന്‍പേ, തേനും വയമ്ബും, പാളങ്ങള്‍, കള്ളന്‍ പവിത്രന്‍, ആലോലം, അപ്പുണ്ണി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നിങ്ങനെ വ്യത്യസ്ത സിനിമകളില്‍ മലയാളികളും മലയാളസിനിമയും ഉള്ളിടത്തോളം കാലം നിലനില്‍ക്കുന്ന ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. 500-ല്‍ അധികം സിനിമകളില്‍ നെടുമുടിവേണു അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്,ഒരു കഥ ഒരു നുണക്കഥ,സവിധം, തുടങ്ങി എട്ടു ചിത്രങ്ങള്‍ക്ക് കഥയെഴുതുകയും, പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.1991ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. 2004 ല്‍ ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി.1981,1987,2003 എന്ന വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി. മലയാളം തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Address

Kotamangalam
686691

Website

Alerts

Be the first to know and let us send you an email when Nellikuzhy Ward 4 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category