21/02/2024
🚩📕📖
RED BOOKS DAY
"യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരുന്നു, കമ്യൂണിസമെന്ന ഭൂതം"
കാലഹരണപ്പെട്ടു എന്ന് പതിറ്റാണ്ടുകളായി വലതുപക്ഷ നിരീക്ഷക വൃന്ദം പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തെ പറ്റിയാണ് നാം സംസാരിക്കുന്നത്. മരിച്ചു പോയ ഒരു എതിരാളിയോട് വീണ്ടും ആരെങ്കിലും യുദ്ധം ചെയ്യാറുണ്ടോ ? ചത്തു വീണ ഒരു മൃഗത്തിനെ ആരെങ്കിലും വീണ്ടും വെട്ടി കൊല്ലാറുണ്ടോ ? ഇനി അഥവാ ആരെങ്കിലും ഇങ്ങനെയൊക്കെ ചെയ്താൽ തന്നെ അത് അവരുടെ മനോവിഭ്രാന്തി മൂലമാണെന്ന് ആരും കണ്ണും പൂട്ടി പറയുകയും ചെയ്യും.
നൂറ്റാണ്ടുകൾക്ക് മുമ്പ് മണ്ണടിഞ്ഞു എന്നും, സോവിയറ്റ് യൂണിയന്റെ പതനത്തോടെ തകർന്നു വീണെന്നും പറയുന്ന ഒരു ആശയത്തെ പിന്നെ എന്തിനാണ് മുതലാളിത്ത ചേരി ഇന്നും ഭയപ്പെടുന്നത് ! അതിനുള്ള ഉത്തരമാണ് "കമ്യൂണിസം കാലഹരണപ്പെട്ടു" എന്ന് പറയുന്നവർക്കുളള മറുപടി.
കമ്യൂണിസത്തിന്റെ പ്രസക്തി ഈ ലോകത്ത് ചൂഷിതരും പീഢിതരും നിലനിൽക്കുന്ന കാലത്തോളമുണ്ടാവും, അതിന്റെ പ്രാധാന്യം മനുഷ്യ വംശത്തിന്റെ അതിൽ തർക്കമില്ല. ആ വസ്തുതക്ക് അടിത്തറ പാകിയ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ട് ഇന്ന് 175 വർഷം പൂർത്തിയാകുന്നു.
"കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ"
മുതലാളിത്തത്തിന്റെ കാണാ ചങ്ങലകളിൽ തളച്ചിടപ്പെട്ടിരുന്ന മർത്യരെ വിമോചനത്തിന്റെ സ്വപ്നം കാണിച്ച വിപ്ലവ ഗ്രന്ഥം.
സോഷ്യലിസത്തിന്റെ മൂല്യങ്ങളും കമ്യൂണിസത്തിന്റെ തത്വങ്ങളും തൊഴിലാളി വർഗത്തിന് പകർന്നു നൽകിയത് മാനിഫെസ്റ്റോയാണ്. ബൂർഷ്വാസി കെട്ടിപ്പടുത്ത സാമൂഹിക അസമത്വങ്ങളെയും സാമ്പത്തിക ഘടനകളെയുമെല്ലാം തച്ചുടച്ചു കൊണ്ട് ഏവരും തുല്യരായി ജീവിക്കുന്ന ഒരു സമത്വ സുന്ദര ഭൂമിയെ വിഭാവനം ചെയ്തത് മാനിഫെസ്റ്റോയാണ്. ലോകം അത് വരെ കേട്ടു ശീലിച്ച പാശ്ചാത്യ ചിന്തകളെയും മുതലാളിത്ത സ്തുതികളെയും തുടച്ചു നീക്കിക്കൊണ്ട്, അനീതികളെ ചോദ്യം ചെയ്തു കൊണ്ട്, ബൂർഷ്വാ സങ്കല്പങ്ങളുടെ നേർക്ക് തൊടുക്കപ്പെട്ട ഏറ്റവും കരുത്തുറ്റ അസ്ത്രമായി അത് മാറി.
ഗ്രന്ഥകാരന്റെ മനോലോകത്തിലല്ലാതെ യഥാർത്ഥത്തിൽ ഇതൊന്നും നടപ്പാവില്ല എന്നായിരുന്നു വലതുപക്ഷ സൈദ്ധാന്തികരുടെ പക്ഷം. പാരീസ് കമ്യൂണിന്റെ പതനം കൂടിയായപ്പോൾ ആ ചിന്ത ഊട്ടിയുറപ്പിക്കപ്പെട്ടു. എന്നാൽ ഇരുപതാം നൂറ്റാണ്ട് ആ പ്രഖ്യാപിത പ്രചാരണങ്ങളെ പൊളിച്ചെഴുതി. 1917 ൽ റഷ്യയിൽ ചുറ്റികയും അരിവാളും ആലേഖനം ചെയ്ത ചെങ്കൊടി ഉയർന്നു. പിന്നീട് അമേരിക്ക മുതൽ ആഫ്രിക്ക വരെ ആ കൊടി പിടിക്കാൻ ആളുകളുണ്ടായി, കൊറിയ മുതൽ ക്യൂബ വരെ ആ ആദർശത്തെ നെഞ്ചേറ്റി, ചൈന മുതൽ ചിലി വരെ ആ ആശയത്തിന് വേണ്ടി മുറവിളി കൂട്ടി, ബെലാറസ് മുതൽ ബുർകിന ഫാസോ വരെ ആ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചു.
അങ്ങനെ ലോകത്തെ എഴുതപ്പെട്ട വർഗ സമരങ്ങളുടെ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം കൂടി എഴുതി ചേർക്കപ്പെട്ടു. 'സോഷ്യലിസം' മുതലാളിത്ത ശക്തികൾക്ക് മേൽ വീണ ആദ്യത്തെ കനത്ത പ്രഹരമായി മാറി. മാർക്സിസം അതിനെ നയിക്കുന്ന ചാലക ശക്തിയും. ലെനിൻ മുതൽ മാവോ വരെയുള്ള കമ്യൂണിസ്റ്റ് സൈദ്ധാന്തികർ ആഗോള തൊഴിലാളി വർഗത്തിന് ദിശാബോധം നൽകി. സ്റ്റാലിൻ മുതൽ ഹോ ചി മിൻ വരെയുള്ള സോഷ്യലിസ്റ്റ് നേതാക്കൾ ലോകത്തെമ്പാടുമുള്ള മർദ്ദിത കോടികളുടെ പ്രതീക്ഷയായി.
ഭൂമിയുടെ എല്ലാ കോണുകളിലും കമ്യൂണിസത്തിന്റെ കൊടിയടയാളമേന്തി മുതലാളിത്ത ദുഷ്പ്രഭുത്വത്തിന് നേരെ മുഷ്ടി ചുരുട്ടാൻ കോടാനുകോടി മനുഷ്യരുണ്ടായി. വർഗ രഹിത സമൂഹത്തിന്റെ സൃഷ്ടിക്ക്, സോഷ്യലിസ്റ്റ് സമൂഹ നിർമ്മിതിക്ക്, മനുഷ്യരാശിയുടെ നിലനിൽപ്പിന് മുതലാളിത്തം പടുത്തുയർത്തിയ കോട്ടകൊത്തളങ്ങളെ തകർത്തെറിയുക തന്നെ വേണമെന്ന് ലോകം തിരിച്ചറിഞ്ഞു.
ഇതിനെല്ലാം തുടക്കം കുറിച്ചത് ഈ ഗ്രന്ഥമായിരുന്നു. അതിഭീകരമായ ഗർത്തങ്ങൾ സൃഷ്ടിച്ചു കൊണ്ട് മുതലാളിത്ത ശക്തികൾ സോഷ്യലിസത്തെ കീഴ്പ്പെടുത്താൻ ശ്രമിക്കുമ്പോൾ മാനിഫെസ്റ്റോ നൽകുന്ന വിപ്ലവായുധവുമായി പോരാട്ടങ്ങൾക്കിറങ്ങുവാൻ നാം തയ്യാറാവേണ്ടതുണ്ട്. സ്വാതന്ത്ര്യവും സമത്വവും നീതിയും ന്യായവും പുലരുന്ന ഒരു പുത്തൻ നാളേക്ക് വേണ്ടി നമുക്ക് പരിശ്രമിക്കാം.
സാർവദേശീയ ഗാനം ആഹ്വാനം ചെയ്യുന്നത് പോലെ,
"ഒടുവിലത്തെ യുദ്ധമായ്
നിലയെടുത്ത് നിൽക്കുവിൻ !
പുതിയ ലോകമൊന്നിതാ
പിറന്നുവീഴ്കയായ് !"..!!
1848 ഫെബ്രുവരി 21 ന് കാൾ മാർക്സും ഫ്രെഡ്രിക്ക് ഏംഗൽസും ചേർന്ന് എഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആദ്യമായി
ഒരു നൂറ്റാണ്ടിന് ശേഷം 1948 ൽ യുകെയിൽ പ്രസിദ്ധീകരിച്ചു. മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള ഒന്നായി ഈ പുസ്തകം അംഗീകരിക്കപ്പെട്ടിട്ടുണ്ട്, ഇത് ലോകത്തിലെ മിക്കവാറും എല്ലാ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
1848-ലെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മെച്ചപ്പെട്ട ലോകത്തിനായുള്ള പോരാട്ടത്തിൽ പങ്കെടുക്കുന്നവർക്കുള്ള പ്രചോദനത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. ബ്രസീലിയൻ ഇടതുപക്ഷ പ്രസാധകരായ എക്സ്പ്രസ്സോ പോപ്പുലറിന്റെ അസിസ്റ്റന്റ് എഡിറ്ററായ മിഗ്വൽ യോഷിദ പറയുന്നതനുസരിച്ച് : "മാനിഫെസ്റ്റോയെ സവിശേഷമാക്കുന്നത് അതിന്റെ
ഉയർന്നുവരുന്ന സമൂഹത്തെക്കുറിച്ചുള്ള വിശകലനമാണ്, അതിന്റെ അടിസ്ഥാനം നാം ഇന്ന് ജീവിക്കുന്നതിന് സമാനമാണ്.
മനുഷ്യനെ ചൂഷണം ചെയ്യുന്നത്. മനുഷ്യർ, മറ്റുള്ളവരുടെ അധ്വാനത്തിന്റെ ചെലവിൽ ചിലർ എങ്ങനെ സമ്പന്നരാകുന്നു?.
ഈ രീതിയിൽ, 1848 ലെ വാക്കുകൾ ഇന്നും സത്യമാണ്".