Palathara

Palathara Small Village in Kottakkal Municipality under Malappuram District, Kerala.

രുചിയുടെ രാജവാഴ്ചക്ക് ഇനി 3 നാൾ Palaththara-Kottakkal
15/03/2022

രുചിയുടെ രാജവാഴ്ചക്ക് ഇനി 3 നാൾ


Palaththara-Kottakkal

ഒരുപക്ഷെ ഇനിയൊരിക്കലും തിരിച്ചുവരാനില്ലാത്തആ ദിവസത്തിലേയ്ക്ക്ഞാന്‍ ഒരോര്‍മ്മയെക്കൂടെതറച്ചുവയ്ക്കട്ടെ..സ്മൃതിയുടെസൂചിക്കു...
06/06/2016

ഒരുപക്ഷെ ഇനിയൊരിക്കലും
തിരിച്ചുവരാനില്ലാത്ത
ആ ദിവസത്തിലേയ്ക്ക്
ഞാന്‍ ഒരോര്‍മ്മയെക്കൂടെ
തറച്ചുവയ്ക്കട്ടെ..
സ്മൃതിയുടെ
സൂചിക്കുത്തിനുമേലേ
എന്‍റെ ചിറകുകളാല്‍
പറന്നുയര്‍ന്ന്
തിരകള്‍ക്കും തീരങ്ങള്‍ക്കും
അപ്പുറത്തേതോ ചിരികളിലേയ്ക്ക്...
we miss u....

19/01/2016

HMS FINAL STAGE HMS Hospital Kottakkal Malappuram district

07/11/2015

അധികാരം അലങ്കാരമല്ല..! ഉത്തരവാദിത്തവും മുൾക്കിരീടവുമാണ്..!
'യൂഫ്രട്ടീസ് നദിക്കരയിൽ ഒരാട്ടിൻകുട്ടി വിശന്നു കരയുന്നുണ്ടെങ്കിൽപോലും ഞാനെന്റെ സ്രഷ്ടാവിനോട് മറുപടിപറയേണ്ടിവരും'
ലോകത്തെ ഏറ്റവും വലിയ നീതിമാനായ ഭരണാധികാരിയെന്ന് വിമർശകർ പോലും പുകഴ്ത്തിയ ഖലീഫ ഉമർ(റ)ന്റേതാണ് ഈ വാക്കുകൾ.
അധികാരം മനുഷ്യനെ സംബന്ധിച്ചിടത്തോളം അലങ്കാരമല്ല! ഉത്തരവാദിത്തവും മുൾകിരീടവുമാണെന്നു തന്നെയാണ് ഖലീഫ ഉമറിന്റെ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്.
ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത ഭരണമികവായിരുന്നു ഉമർ(റ)ന്റെ ഭരണ കാലഘട്ടം. ലോകത്ത് ആദ്യമായി റേഷൻ സമ്പ്രദായം കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. മുലകുടിപ്രായം കഴിഞ്ഞ ഏതൊരാൾക്കും അന്ന് ഭക്ഷണ സാധനങ്ങൾ ലഭ്യമാക്കിയിരുന്നു.
ഒരിക്കൽ ഖലീഫ ഉമർ തന്റെ പ്രജകളുടെ ക്ഷേമമന്വേഷിക്കാൻ ഊരു ചുറ്റുതിനിടെ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. തുടർച്ചയായ കരച്ചിൽ അദ്ദേഹത്തിന്റെ മനസ്സിനെ അസ്വസ്ഥനാക്കി. കാര്യമറിയാൻ അദ്ദേഹം ആ വീട്ടിൽ ചെന്നു. വേഷപ്രഛന്നനായ ഭരണാധികാരിയെ ആ വീട്ടുകാർ തിരിച്ചറിഞ്ഞിരുന്നില്ല. ഉമർ(റ) ചോദിച്ചു: 'എന്താണ് ഈ കുഞ്ഞ് വാവിട്ടു കരയുന്നത്.?' ആ സ്ത്രീ മറുപടി പറഞ്ഞു: 'ഞങ്ങളുടെ നാട്ടിലെ ഭരണാധികാരി മുലകുടിക്കാത്ത കുട്ടികൾക്ക് വരെയാണ് റേഷൻ നൽകുന്നത്. മുലകൊടുക്കാതിരിക്കുന്നത് റേഷൻ ലഭിക്കുവാൻ വേണ്ടിയാണ്..'.
ഇതുകേട്ട ഉമർ(റ) വളരെ ദുഃഖിതനായി അവിടെനിന്നു മടങ്ങി. വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം പൊട്ടിക്കരഞ്ഞു. ചാട്ടുവാറുകൊണ്ട് ദേഹത്താകെ അടിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ റബ്ബേ, ഞാനെത്ര നിർഭാഗ്യവാൻ... എന്റെ തീരുമാനം ഒരു കുഞ്ഞിന്റെ അവകാശത്തെയാണല്ലോ കവർന്നെടെുത്തത്.. എനിക്കു നീ പൊറുത്തു തരേണമേ...! ഇടറിക്കൊണ്ട് അദ്ദേഹം പ്രാർത്ഥിച്ചു.
2015 നവംബർ 7 ശനിയാഴ്ച) ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട് അധികാരം വന്നുചേരുന്ന ഓരോ ജനപ്രതിനിധിയും ഉമറിന്റെ ചരിത്രം നെഞ്ചേടു ചേർക്കേണ്ടതുണ്ട്. അത് പകർത്താനായി പരിശ്രമിക്കേണ്ടതുണ്ട്.
അധികാരത്തിന്റെ തേൻരുചിക്കുമ്പോൾ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ പ്രതിനിധിയും തിരിച്ചറിയണം അത് അതികൈപ്പുള്ള മുൾക്കിരീടമാണെന്ന്.
പ്രതീക്ഷയർപ്പിച്ച ജനങ്ങൾക്ക് തങ്ങളാലാവുന്നത് ചെയ്യാൻ ഓരോ പ്രതിനിധിക്കും കഴിയട്ടെ എന്നാശംസിക്കുന്നു..
Courtesy: Wisdom - Global Islamic Mission

വോട്ടവകാശം ഉപയോഗപ്പെടുത്തുക...തിരിച്ചറിയുക ... തിരഞ്ഞെടുക്കുക ...ഒരു നാടിൻറെ മുകചായ ഭരിക്കുന്ന വേക്തിയെ അപേക്ഷിചിരികും ഏ...
22/10/2015

വോട്ടവകാശം ഉപയോഗപ്പെടുത്തുക...
തിരിച്ചറിയുക ... തിരഞ്ഞെടുക്കുക ...
ഒരു നാടിൻറെ മുകചായ ഭരിക്കുന്ന വേക്തിയെ അപേക്ഷിചിരികും ഏതു പാർട്ടി മതം എന്നുപരി .തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത് വരികയാണ്‌ നമ്മുടെ പാലത്തറ രണ്ടായി pulikode ,കൊട്ടക്കുളം എന്നിങ്ങനെ ജനവിതി തേടുന്നു .നിങ്ങളുടെ വോട്ട് ഏറെ വിലയേറിയതാണ് . കൊട്ടക്കുളം വാർഡിൽ നമുക്ക് ഏറെ പ്രിയം ഉള്ള രണ്ടു സ്ഥാനര്തികളാണ് മത്സരിക്കുനത് . 28 വാർഡിൽ മങ്ങാടൻ അബ്ദു മുസ്‌ലിം ലീഗ് സാരഥി മുഹമ്മദ്‌ ബഷീർ ഇടതു സോതന്ത്ര സ്ഥാനര്തിയായി മത്സരിക്കുനത്.

22/10/2015
Beautiful wonderful awesome
17/10/2015

Beautiful wonderful awesome

Identify
17/10/2015

Identify

ഇന്നു പാലത്തറയിൽ കണ്ട ഒരു പോസ്റ്റർ
16/10/2015

ഇന്നു പാലത്തറയിൽ കണ്ട ഒരു പോസ്റ്റർ

Address

PALATHARA
Kottakkal
676510

Website

Alerts

Be the first to know and let us send you an email when Palathara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share