11/06/2024
7 വയസ്സുകാരിയായ രക്തബന്ധുവായ പെണ്‍കുട്ടിയെ പലതവണ ഗുരുതരമായ അന്തഃപ്രവേശിത ലൈംഗികാതിക്രമം നടത്തിയ 56 വയസ്സുകാരനായ പ്രതിയെ 140 വര്‍ഷം കഠിന തടവും, 9.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
7 വയസ്സ് മാത്രം പ്രായമുള്ള അതിജീവിതയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ രക്ത ബന്ധുവായ പ്രതി, അതിജീവിത 2018 ല്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ 2020 ജനുവരി അവസാന ആഴ്ച്ച വരേയുള്ള സമയങ്ങളില്‍ പലപ്പോഴായി ടിയാന്‍റെ വീട്ടിലെ ബെഡ് റൂമില്‍ വെച്ച് ഗുരുതരമായ അന്തഃപ്രവേശിത ലൈംഗികാതിക്രമം ചെയ്ത കാര്യത്തിന് കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത Cr. 209/2023 കേസില്‍ പ്രതിയായ --------- എന്നയാളെ 140 വര്‍ഷം കഠിന തടവിനും, 9.75 ലക്ഷം രൂപ പിഴ അടക്കുന്നതിനും, പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷവും 5 മാസവും അധിക തടവിനും ശിക്ഷിച്ചു.
പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെതന്നെ വിചാരണ നടത്തണമെന്ന പോലീസിന്റെ അപേക്ഷ പ്രകാരം വിചാരണ നടത്തിയ (Custodial Trial) ഈ കേസ്സില്‍ ബഹുമാനപ്പെട്ട മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് ശ്രീ. അഷ്‌റഫ് എ.എം. ആണ് ശിക്ഷ വിധിച്ചത്.